1 usd = 68.35 inr 1 gbp = 91.58 inr 1 eur = 80.07 inr 1 aed = 18.62 inr 1 sar = 18.23 inr 1 kwd = 226.46 inr

May / 2018
24
Thursday

ജാതകം ചേരില്ലെന്നറിഞ്ഞിട്ടും സന്താനങ്ങളുണ്ടാകില്ലെന്നു ജ്യോതിഷം പറഞ്ഞിട്ടും ജയലക്ഷ്മിയെ മിന്നുകെട്ടി; സത്യത്തിനു വേണ്ടിയാണെങ്കിൽ ആരെതിർത്താലും വേല പോയാലും ഭയമില്ല, ഭാര്യ പോയാലും ഭയമില്ലെന്ന ഭർത്താവിന്റെ മനസ്സ് തിരിച്ചറിഞ്ഞ ഭാര്യ; രാജ്യത്തെ ശേഷൻ വിറപ്പിക്കുമ്പോൾ പിന്തുണയുമായി പ്രിയതമനൊപ്പം നിന്ന വാമഭാഗം; ജയലക്ഷ്മിയുടെ മരണം ഹൃദയാഘാതം മൂലം; ഇനി ടിഎൻ ശേഷന്റെ യാത്ര ചക്രകസേരയിൽ ഒറ്റയ്ക്ക്

April 01, 2018

ചെന്നൈ : ജാതകം ചേരില്ലെന്നറിഞ്ഞിട്ടും സന്താനങ്ങളുണ്ടാകില്ലെന്നു ജ്യോതിഷം പറഞ്ഞിട്ടും ടിഎൻ ശേഷനെ അതൊന്നും സ്വാധീനിച്ചില്ല. മരണം വിളിക്കും വരെ ജയലക്ഷ്മിയായിരുന്നു രാജ്യത്തെ വിറപ്പിച്ച മുൻ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രിയതമ. ''സത്യത്തിനു വേണ്ടിയാണെങ്കിൽ...

അക്ഷരശ്ലോകവും ചിത്രരചനയും ഇഷ്ടവിഷയങ്ങൾ; പി പരമേശ്വരനെ ഗുരുവായി കണ്ട് ഭാരതീയ വിചാരകേന്ദ്രത്തിനൊപ്പം സഞ്ചരിച്ചു; കോ-ലീ-ബി സഖ്യ സ്ഥാനാർത്ഥിയായി രാഷ്ട്രീയ കോളിളക്കമുണ്ടാക്കി; ബേപ്പൂർ സഖ്യത്തിലെ സാമ്പത്തികം പുറത്തു പറഞ്ഞ് വിവാദ പുരുഷനുമായി; ആതുരസേവനത്തിലൂടെ പാവങ്ങൾക്ക് താങ്ങും തണലുമായി; ഡോ കെ മാധവൻകുട്ടി പരിവാർ വഴിയിലൂടെ നടന്ന് നീങ്ങിയ ഭിഷഗ്വരൻ

March 29, 2018

കോഴിക്കോട്: കോ-ലീ-ബി സഖ്യ സ്ഥാനാർത്ഥിയായി മത്സരിച്ച് 1991ൽ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ ഡോക്ടറായിരുന്നു കെ. മാധവൻ കുട്ടി. കോഴിക്കോട്ടെ ചിന്താവളപ്പിലുള്ള പൂന്താനം വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു ഡോക്ടറുടെ മരണം. കേരളത്തിലെ അഞ്ചോളം മെഡിക്കൽ കോളേജുകളിലെ...

ട്രെയിനിന്റെ വാതിൽ പടിയിൽ ഇരിക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി ട്രാക്കിലേക്ക് വീണു; കടയ്ക്കാവൂരിൽ ട്രെയിനിൽ നിന്നും വീണ് എഞ്ചിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

March 27, 2018

തിരുവനന്തപുരം: ട്രെയിനിന്റെ വാതിൽ പടിയിൽ ഇരിക്കാൻ ശ്രമിക്കവേ കാൽ വഴുതി ട്രാക്കിലേക്ക് വീണ് എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു. കടയ്ക്കാവൂരിലാണ് സംഭവം നടന്നത്. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് സമീപം ആനന്ദമഠത്തിൽ ഹരിദാസ് - രാജി ദമ്പതികളുടെ മകൻ ഹരികൃഷ്ണ ഹരിദ...

കാർ അപകടത്തിൽ പൊലിഞ്ഞത് ദമാമിലെ കാൽപന്ത് കളി മൈതാനങ്ങളിൽ നിറസാന്നിധ്യം; മെക്കാനിക്കൽ എൻജിനീയറായ സ്വപ്‌നിൽ സിമോന്റെ മരണത്തിൽ ഞെട്ടി സുഹൃത്തുക്കൾ; അപകട വിവരം പുറത്തുവന്നത് ജോലിയാവശ്യാർഥം പുറത്തുപോയ യുവാവ് തിരിച്ചു വരാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ

March 26, 2018

ദമാം: മലയാളി എഞ്ചിനീയർ സൗദിയിൽ കാറപകടത്തിൽ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കൾ. പ്രവാസി ഫുട്ബാൾ താരം സ്വപ്നിൽ സിമോന്റെ മരണമാണ് അടുത്ത സുഹൃത്തുക്കൾക്ക് പോലും വലിയ ആഘാതമായി മാറിയത്. ദമാമിലെ പ്രവാസികളുടെ ഫുട്‌ബോൾ ക്ലബ്ബുകളിലെ സാന്നിധ്യമായിരുന്ന...

പുഴയോരത്ത് ഇറങ്ങി മുഖം കഴുകുന്നതിനിടെ ബാലൻസ് തെറ്റി ഒഴുക്കിൽ പെട്ടു; മൂവാറ്റുപുഴ കക്കടാശേരി കടവിൽ ബിടെക് വിദ്യാർത്ഥി മുങ്ങി മരിച്ചു

March 25, 2018

മൂവാറ്റുപുഴ: പുഴയോരത്ത് ഇറങ്ങി മുഖം കഴുകുന്നതിനിടെ ബാലൻസ് തെറ്റി ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മരിച്ചു.ചടയമംഗലം കണ്ണമ്പറമ്പ് ഷാ കോട്ടേജിൽ ഷിഹാബുദ്ദീന്റെ മകൻ അമീൻ ഷാ(20) ആണ് മരിച്ചത്.കോതമംഗലം പുഴയിലെ കക്കടാശേരി കടവിൽ ഇന്ന് വൈകിട്ട് 5.30 ഓടെയാണ് ദുരന്തം ...

ശ്വാസം മുട്ടലിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ സർക്കാർ ആംബുലൻസിലെ ഓക്‌സിജൻ തീർന്നു രോഗി മരിച്ചു; തൃശൂർ കിഴക്കുംപാട്ടുകര സ്വദേശി സെബാസ്റ്റ്യന്റെ ദാരുണ മരണം അധികാരികൾ നടത്തിയ കൊലപാതകം; ആരോഗ്യ രംഗത്തെ നമ്പർ വൺ എന്ന് മേനി പറയുന്ന കേരളത്തിന് നാണക്കേടായി പ്രാണവായു കിട്ടാതെ ജീവൻ പൊലിഞ്ഞ സംഭവം

March 21, 2018

തൃശൂർ: ആരോഗ്യ രംഗത്തെ നമ്പർ വൺ എന്ന് മേനി പറയുന്ന കേരളത്തിന് ഞെട്ടിക്കുകയും അതേസമയം കടുത്ത നിരാശ ഉണ്ടാക്കുകയും ചെയ്യുന്ന ഒരു സംഭവം. ഉത്തർപ്രദേശിൽ പ്രാണവായു കിട്ടാതെ കുഞ്ഞുങ്ങൾ പിടിഞ്ഞു മരിച്ച സംഭവത്തിൽ അവിടുത്തെ ആശുപത്രി അധികാരികളെ കുറ്റപ്പെടുത്താൻ മ...

ഭർത്താവില്ലാതിരുന്ന സമയത്ത് യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി മുഖത്ത് മുളകു പൊടിയെറിഞ്ഞ ശേഷം ദേഹത്ത് തിളച്ച വെള്ളമൊഴിച്ച സംഭവം; ഗുരുതര പരിക്കേറ്റ കോവളത്തെ സ്വകാര്യ ഹോട്ടൽ ജീവനക്കാരൻ മരിച്ചു: സഹപ്രവർത്തകയായ യുവതിക്കെതിരെ കൊലപാതകത്തിന് കേസ് എടുക്കുമെന്ന് പൊലീസ്

March 19, 2018

കോവളം: ഭർത്താവില്ലാതിരുന്ന സമയത്ത് യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം ഗുരുതരമായി പൊള്ളലേൽപ്പിച്ച സംഭവത്തിൽ യുവാവ് മരിച്ചു. ഇന്നലെയാണ് ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം യുവാവ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ മാസം 19നു നടന്ന സംഭവത്തിൽ മെഡിക്കൽ ...

കമ്യൂണിസ്റ്റ് പാർട്ടിയുടെ അപജയം ശേഷക്രിയ എന്ന പുസ്തകത്തിലൂടെ പറഞ്ഞതിന് പാർട്ടിയിൽ നിന്ന് പുറത്താക്കി; ട്രേഡ് യൂണിയനിൽ പ്രവർത്തിച്ചതിന് സർക്കാർ ജോലിയും നഷ്ടപ്പെട്ടു; വിടവാങ്ങിയത് അടിച്ചമർത്തപ്പെട്ടവന്റെ വേദന കഥകളിലൂടെ പറഞ്ഞ കഥാനായകൻ; സാഹിത്യകാരൻ എം. സുകുമാരൻ അന്തരിച്ചത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ

March 16, 2018

തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരൻ എം സുകുമാരൻ അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലായിരുന്നു അന്ത്യം. 1976ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ, ശേഷക്രിയ എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. 2006ൽ കേന്ദ്ര സാഹി...

ശസ്ത്രക്രിയാ ടേബിളിൽ അബോധാവസ്ഥയിൽ ഉള്ള ഒരു രോഗി എങ്ങനെയാണ് സ്വയം മാസ്‌ക് വലിച്ചൂരുന്നത്? അങ്ങനെ സംഭവിച്ചാൽ തന്നെ അത് കാണനോ മാസ്‌ക് തിരികെ വയ്ക്കാനോ തിയേറ്ററിൽ ആരും ഉണ്ടായില്ലേ? അരമണിക്കൂറോളം തലച്ചോറിലേക്ക് ജീവവായു എത്താതിരുന്നതോടെ ജീവന് ആപത്തായി; പിഴവ് മനസ്സിലായിട്ടും അതു മറയ്ക്കാൻ സൂരജിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ വിസമ്മതിച്ച മെഡിട്രീന ആശുപത്രി നടത്തിയതു കൊലപാതകം തന്നെ: ടെക്‌നോപാർക്കിലെ യുവ എൻജിനീയറുടെ ജീവനെടുത്ത ആശുപത്രിക്കെതിരെ ഉയരുന്നത് വൻ ജനരോഷം

March 16, 2018

തിരുവനന്തപുരം: 'അങ്കിളെ... ഒരു ചെറിയ സർജറിക്ക് കൊല്ലത്തെ ഒരു ആശുപത്രിയിൽ പോവുകയാണ്, മൈനർ സർജറിയാണ് ഒരു മണിക്കൂറ് കൊണ്ട് തീരും എന്നാണ് പോകുന്നതിന് മുൻപ് സൂരജ് എന്നോട് പറഞ്ഞത്. ഇപ്പോൾ ഒരു ആംബുലൻസിൽ ജീവനില്ലാത്ത ശരീരമായി കിച്ചുവിനെ കൊണ്ട് വന്നത് സത്യം പ...

സത്രീജന്മം, പാരിജാതം തുടങ്ങിയവയിലൂടെ തിരക്കുള്ള സീരിയൽ തിരക്കഥാകൃത്തായി; സൂര്യ ടിവിക്ക് വേണ്ടി സ്വന്തം ജാനുക്കുട്ടി എന്ന സീരിയലിന്റെ തിരക്കഥ രചനക്കിടെ അന്ത്യം; ഷാജി ജോർജ്ജിന്റെ മരണം സീരിയൽ രംഗത്ത് വൻ നഷ്ടം

March 16, 2018

കുളത്തൂപ്പുഴ: പെയ്തൊഴിയാതെ, പാരിജാതം,സുന്ദരി,സ്ത്രീജന്മം തുടങ്ങിയ ഹിറ്റ് സീരിയലുകളിലൂടെ ശ്രദ്ധേയനായ വക്തിയായിരുന്നു ഷാജി ജോർജ്ജ് (അജി 40). മികച്ച രചനകളിലൂടെ മലയാളം സീരിയൽ രംഗത്ത് അഭിവാജ്യ ഘടകമായിരുന്നു ഷാജി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയി...

യാത്രകൾ ഇഷ്ടപ്പെടുന്നവർ പ്രണയത്തിലായത് ട്രെക്കിങ് ക്യാംപുകളിൽവച്ച്; വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിട്ടും കാടിനോടുള്ള സ്നേഹം ഇരുവരേയും പിന്തുടർന്നു; ഒടുവിൽ യുവമിഥുനങ്ങൾ തീക്കനലായി എരിഞ്ഞു തീർന്നു; വിപിന് പിന്നാലെ ദിവ്യയും യാത്രയായി; കുരങ്ങിണിയിലെ കാട്ടുതീയിൽ പൊലിഞ്ഞത് ഒരു പിടി സ്വപ്നങ്ങൾ

March 15, 2018

തേനി: കുരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീ ദുരന്തത്തിൽ ഗുരുതര പൊള്ളലേറ്റു മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കന്യാകുമാരി മാർത്താണ്ഡം സ്വദേശി വിപിന്റെ ഭാര്യ പൊള്ളാച്ചി സ്വദേശി ദിവ്യ വിശ്വനാഥൻ (23) ആണു മരിച്ചത്. ഇതോടെ മരിച്ചവ...

ഏഴ് ഭാര്യമാരിലായി 56 മക്കൾ! കല്യാണം കഴിച്ചുള്ള പ്രതിഷേധം തുടങ്ങിയത് പ്രേമിച്ച പെണ്ണിനെ കെട്ടാൻ പാക്കിസ്ഥാനി ഉപ്പൂപ്പ തടസം നിന്നപ്പോൾ; മക്കളെല്ലാം പരസ്പ്പരം അറിയാൻ വാട്സ് ആപ്പ് ഗ്രൂപ്പും തുറന്നു; രാജ്യം മുഴുവൻ ലൈംഗിക രോഗ ചികിത്സാ ക്ലിനിക്ക് തുടങ്ങി പ്രശസ്തനായി; മലയാളം പത്രങ്ങളിൽ രഹസ്യ രോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കുമെന്ന പതിവ് പരസ്യം നൽകുന്ന മണക്കാട്ടെ ഡോ. എം എസ് സർക്കാർ ഇനി ഓർമ്മ

March 13, 2018

തിരുവനന്തപുരം: മണക്കാട് കമലേശ്വരം സനം മൻസിലിൽ ഡോ. എംഎസ് സർക്കാർ ഡിസ്പെൻസറി ഉടമ ഡോ.എം.എസ്.സർക്കാർ (84) നിര്യാതനായി. ഇന്ന് മലയാളം പത്രങ്ങളുടെ ചരമകോളത്തിൽ പ്രസിദ്ധീകരിച്ച വാർത്തയാണിത്. ആരാണ് വിട പറഞ്ഞ ഈ ഡോക്ടർ? പത്രങ്ങൾ വായിക്കുന്ന ശീലമുള്ളവരാണെങ്കിൽ പര...

വിട പറഞ്ഞത് വിദ്യഭ്യാസ രംഗത്തെ ശുദ്ധീകരിച്ച പോരാളി; സ്‌കൂൾ രാഷ്ട്രീയത്തിനെതിരെ പോരാടി കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച വ്യക്തി; ഫോട്ടോഗ്രാഫറും ചിത്രകാരനും സാമൂഹ്യ പ്രവർത്തകനും സ്‌കൂൾ അദ്ധ്യാപകൻ തുടങ്ങി സകല കലാ വല്ലഭനായിരുന്ന സത്യവാൻ കൊട്ടരാക്കര വിടപറഞ്ഞു

March 13, 2018

കൊട്ടാരക്കര: സ്‌കൂളുകളിലെ രാഷ്ട്രീയ പ്രവർത്തനത്തിന് എതിരെ ഹൈക്കോടതിയെ സമീപിച്ച് വിധി സമ്പാദിക്കുകയും സ്‌കൂൾ രാഷ്ട്രീയത്തിനെതിരെ പോരാടുകയും ചെയ്ത സത്യവാൻ കൊട്ടാരക്കര (മത്തായിക്കുഞ്ഞ്82) നിര്യാതനായി. തിരുവനന്തപുരം ബാർട്ടൺ ഹിൽ സ്‌കൂളിലെ ചിത്രകലാ അദ്ധ്യാ...

ആരുമില്ലാത്ത സമയം നോക്കി പെൺസുഹൃത്ത് വീട്ടിലേക്ക് ക്ഷണിച്ചു: കൂട്ടുകാരിയുടെ വീട്ടിലെത്തിയ 16കാരൻ നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞു വീണു: ഓട്ടോ പിടിച്ച് പെൺകുട്ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: പത്തനംതിട്ടയിൽ അനന്തു എന്ന പ്ലസ് വൺകാരന് ദാരുണാന്ത്യം: ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

March 12, 2018

പത്തനംതിട്ട: വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. കുമ്പഴ നെടുമാനാൽ തേക്കുനിൽക്കുന്നതിൽ അജിതയുടെ മകൻ അനന്തു(16) ആണ് മരിച്ചത്. സഹപാഠിയായ പതിനാറുകാരിയുടെ വീട്ടിൽ ഇന്ന് ഉച്ച കഴിഞ്ഞ് 2.30 നാ...

തിരുപ്പതി വെങ്കിടാചലപതിയെ കണ്ട് വണങ്ങാൻ ഏറെ നാളായി സുന്ദരിക്ക് മോഹം; അഭീഷ്ടകാര്യസാധ്യത്തിനായി യാത്ര പുറപ്പെട്ട പത്തംഗസംഘത്തെ കാത്തിരുന്നത് വൻദുരന്തം; ക്ഷേത്രത്തിലെത്താൻ കിലോമീറ്ററുകൾ ബാക്കി നിൽക്കെ ജീപ്പിന് പിന്നിൽ ബസിടിച്ചു; കാസർകോട്ട നായിക്കാപ്പിൽ സുന്ദരിയടക്കം നാലുപേരുടെ മരണം വിശ്വസിക്കാനാവാതെ നാട്ടുകാർ

March 11, 2018

കാസർഗോഡ്: തിരുപ്പതി വെങ്കിടാചലപതിയെ കണ്ട് വണങ്ങാൻ സുന്ദരി ആഗ്രഹം പ്രകടിപ്പിച്ചിട്ട് കാലമേറെയായി. മുഴുവൻ സമയവും വീട്ടിനകത്ത് ഒതുങ്ങിക്കഴിയുന്ന സുന്ദരി വല്ലപ്പോഴും ക്ഷേത്ര ദർശനത്തിന് മാത്രമേ പുറത്തിറങ്ങാറുള്ളൂ. അങ്ങനെയാണ് ഇന്നലെ ഉച്ചയോടെ പത്ത് പേരടങ്ങു...

MNM Recommends