Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിടെക് കഴിഞ്ഞ ചേട്ടന് കാസർഗോഡ് ഇന്റർവ്യൂ; സഹോദരനെ ബസ് കയറ്റി വിട്ട ശേഷം വീട്ടിലേക്ക് മടങ്ങും വഴി അപകടം; ആംബുലൻസിന് വേണ്ടി കാത്തു നിന്ന് നാട്ടുകാർ സമയം പാഴാക്കിയത് ജീവനെടുത്തു; പ്ലസ് വണ്ണുകാരന്റെ മരണത്തിന്റെ ഉത്തരവാദിത്തവും എല്ലാം കണ്ട് കൈയും കെട്ടി നിന്നവർക്ക് തന്നെ; കറുകടത്തെ കരയിച്ച് എബിൻ റോയിയുടെ ദാരുണാന്ത്യം

ബിടെക് കഴിഞ്ഞ ചേട്ടന് കാസർഗോഡ് ഇന്റർവ്യൂ; സഹോദരനെ ബസ് കയറ്റി വിട്ട ശേഷം വീട്ടിലേക്ക് മടങ്ങും വഴി അപകടം; ആംബുലൻസിന് വേണ്ടി കാത്തു നിന്ന് നാട്ടുകാർ സമയം പാഴാക്കിയത് ജീവനെടുത്തു; പ്ലസ് വണ്ണുകാരന്റെ മരണത്തിന്റെ ഉത്തരവാദിത്തവും എല്ലാം കണ്ട് കൈയും കെട്ടി നിന്നവർക്ക് തന്നെ; കറുകടത്തെ കരയിച്ച് എബിൻ റോയിയുടെ ദാരുണാന്ത്യം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: സഹോദരനെ ബസ് കയറ്റിവിട്ട ശേഷം വീട്ടിലേക്ക് മടങ്ങിയ പ്ലസ്‌വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കറുകടം തെക്കെ വെണ്ടുവഴിയിൽ പഴുക്കാളിൽ റോയി പോളിന്റെ മകൻ എബിൻ റോയി(16) ആണ് മരണമടഞ്ഞത്. സഹോദരൻ ബേസിലിനെ രാത്രി 10.15-ഓടെ കോതമംഗലം വഴി കടന്നുപോകുന്ന കണ്ണൂരിലേക്കുള്ള സ്വകാര്യബസ്സിൽ കയറ്റി വിട്ട ശേഷം തിരിച്ച് വീട്ടിലേക്ക് പോകും വഴിയായിരുന്നു എബിൻ അപകടത്തിൽപ്പെട്ടത്.

മാതിരപ്പിള്ളിയിൽ വച്ച് എതിരെ വരികയായിരുന്ന മുവാറ്റുപുഴയിലെ ഡെന്റ്‌കെയർ എന്ന സ്വകാര്യസ്ഥാപനത്തിന്റെ ബസ്, എബിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയാിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ എബിന്റെ തല്ക്ക് സാരമായി പരിക്കേറ്റിരുന്നു. നിമിഷങ്ങൾക്കകം റോഡിൽ രക്തം തളംകെട്ടി. ഈ സമയം ഇതുവഴിയെത്തിയ കോതമംഗലത്തെ സ്വകാര്യആശുപത്രിയിലെ ഡോക്ടറും രക്ഷപ്രവർത്തനത്തിൽ പങ്കാളിയായി.ആശുപത്രിയിലേക്ക് മാറ്റാനായി ഫയർ ഫോഴ്‌സിന്റെ ആംബുലൻസ് എത്തിയപ്പോഴേക്കും എബിൻ മരണപ്പെട്ടിരുന്നു. പൾസ് നോക്കി മരണം സ്ഥീരീകരിച്ചതും ഈ ഡോക്ടർ ആയിരുന്നു.

അപകടം നടന്ന് 20 മിനിട്ടിന് ശേഷമാണ് കോതമംഗലത്തുനിന്നും ഫയർഫോഴ്‌സിന്റെ ആംബുലൻസ് സ്ഥലത്തെത്തിയതെന്നാണ് പുറത്തായ വിവരം. അപകടം നടന്ന ഉടൻ ഇതുവഴിയെത്തിയ വാഹനയാത്രക്കാരിൽ ആരെങ്കിലും മനസുവച്ചിരുന്നെങ്കിൽ 10 മിട്ടിൽ താഴെയുള്ള സമയം കൊണ്ട് കോതമംഗലത്ത് ആശപത്രിയിൽ എത്തിക്കാമായിരുന്നെന്നും ഒരു പക്ഷേ എബിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. ബൈക്കിൽ ഇടിച്ച കെഎൽ- 17 കെ 5179 മിനി ബസ്സിന്റെ ഡ്രൈവർ ഇഞ്ചത്തൊട്ടി സ്വദേശി ബിജു കോതമംഗലം പൊലീസ് സ്‌റ്റേഷനിലെത്തി വിവരങ്ങൾ ധരിപ്പിച്ചു.

ഇയാളെയും ബസ്സും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോതമംഗലത്തും നിന്നും മറ്റ് വാഹനങ്ങളിലാണ് ബസിലുണ്ടായിരുന്ന വനിത ജീവനക്കാരെ വീടുകളിലെത്തിച്ചത്. ബി ടെക് പാസ്സായ ബേസിലിനെ ഇന്ന് കാസർഗോഡ് ഒരു സ്ഥാപനത്തിൽ നിന്നും ഇന്റർവ്യൂവിന് വിളിച്ചിരുന്നു. ഈ ആവശ്യത്തിലേക്കായിട്ടായിരുന്നു ഇന്നലത്തെ യാത്ര. ബേസിൽ പെരുമ്പാവൂരിലെത്തിയപ്പോഴാണ് അപകടം നടന്നതായി ഫോൺ സന്ദേശമെത്തുന്നത്.ഉടൻ വീട്ടിലേക്ക് തിരിച്ചു. അപകവിവരമറിഞ്ഞതോടെ രാത്രി തന്നെ കറുകടത്തെ പഴുക്കാളി വീട്ടിലേക്ക് ജനപ്രവാഹം ആരംഭിച്ചിരുന്നു.

പിതാവ് റോയി കോതമംഗലം മാർബേസിൽ സ്‌കൂളിന്റെ മാനേജ്മന്റ് കമ്മിറ്റി അംഗമാണ് .ഇതേ സ്‌കൂളിലാണ് എബിൻ പഠിച്ചിരുന്നത്. മൃതദേഹം കോതമംഗലം ബസേലിയോസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പൊലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിന് മാറ്റും. നാളെ ഉച്ചകഴിഞ്ഞ് 2-ന് കോതമംഗലം മർത്തോമ ചെറിയപള്ളിയിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP