Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഷ്ട്രീയക്കാർക്കിടയിലെ സിനിമാ ആസ്വാദകനും നിരൂപകനും; സ്പീക്കർ ജി കാർത്തികേയനിലെ സിനിമാ പ്രേമിയെ അനുസ്മരിച്ച് നടൻ മുകേഷ് മറുനാടൻ മലയാളിയോട്

രാഷ്ട്രീയക്കാർക്കിടയിലെ സിനിമാ ആസ്വാദകനും നിരൂപകനും; സ്പീക്കർ ജി കാർത്തികേയനിലെ സിനിമാ പ്രേമിയെ അനുസ്മരിച്ച് നടൻ മുകേഷ് മറുനാടൻ മലയാളിയോട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയക്കാരിൽ എത്ര സിനിമാസ്വാദകരും നിരൂപകരുമായ വ്യക്തികളുണ്ടാകും? സമഗ്രമായി വിലയിരുത്തലിന് ശേഷിയുള്ള സിനിമയെ കുറിച്ച് പാണ്ഡിത്യമുള്ള രാഷ്ട്രീയ നേതാക്കൾ തന്നെ ചുരുക്കമാണ്. എന്നാൽ തികഞ്ഞ സിനിമാ ആസ്വാദകനും സാഹിത്യകാരനും നിരൂപകനും കൂടിയായിരുന്നു അന്തരിച്ച കേരളാ സ്പീക്കർ ജി കാർത്തികേയൻ. അദ്ദേഹത്തിന്റെ ചില സിനിമാ വിമർശനങ്ങൾ വൻതോതിൽ വിവാദങ്ങൾ ക്ഷണിച്ചു വരുത്തുകയും ചെയ്തിരുന്നു. എന്നാൽ പഴയകാലത്തെയും പുതിയകാലത്തെയും സിനിമകളെ കുറിച്ച് വ്യക്തമായ ധാരണയും അവബോധവും വച്ചുപുലർത്തിയ നേതാവായിരുന്നു കാർത്തികേയനെന്ന് സിനിമാതാരം മുകേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

രാഷ്ട്രീയക്കാർക്കിടയിലെ സിനിമാസ്വാദകനായിരുന്നു ജി കാർത്തികേയനെന്ന് മുകേഷ് അനുസ്മരിച്ചു. രാഷ്ട്രീയക്കാരിൽ തിരക്കുകൾക്കിടെ സിനിമാ താൽപ്പര്യമുള്ളവർ വിരളമായിരിക്കും. എന്നാൽ സ്പീക്കർ ജി കാർത്തികേയൻ സിനിമകൾ ആസ്വദിക്കുകയും വിലയിരുത്തുകയും ചെയ്തിരുന്നു. കൊല്ലത്ത് അദ്ദേഹത്തോടൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കവേ തനിക്ക് അത് നേരിൽ ബോധ്യമായ കാര്യവുമാണ്. അന്ന് മലയാള സിനിമയിലെ പഴയകാലത്തെ സിനിമകളെ കുറിച്ചും പുതിയ കാലത്തെ സിനിമകളെ കുറിച്ചും അദ്ദേഹം ഒരു പാട് സംസാരിച്ചു. താൻ നായകൻ അല്ലാതിരുന്ന സിനിമയെ കുറിച്ച് പോലും അദ്ദേഹം ഓർത്തെടുത്ത് പറഞ്ഞത് അത്ഭുതപ്പെടുത്തിയിരുന്നു.

നീയെത്ര ധന്യ എന്ന ചിത്രത്തിൽ ഞാൻ നായകൻ പോലുമല്ലായിരുന്നു. മുരളി നായകനായ ഈ ചിത്രത്തിൽ താൻ അനുജത്തിയെ ഏറെ സ്‌നേഹിക്കുന്ന ജ്യേഷ്ഠന്റെ റോളായിരുന്നു എനിക്ക്. ഈ സിനിമയിൽ അനുജത്തിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്ന ഭാഗം കണ്ട് തന്നെ ഏറെ ചിന്തിപ്പിച്ചെന്ന് കാർത്തികേയൻ അന്ന് വേദിയിൽ പറഞ്ഞിരുന്നു. താൻ പോലും മറന്നുപോയ സിനിമാ ഡയലോഗ് പോലും അദ്ദേഹം ഓർത്തെടുത്തു. രാഷ്ട്രീയത്തിലെന്ന പോലെ സിനിമയോടും നാടകത്തോടും അദ്ദേഹം ഏറെ തൽപ്പരനായിരുന്നു.

രാഷ്ട്രീയം പോലെ തന്നെ നാടകത്തിലും സജീവമായിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. താൻ അഭിനയിച്ച നാടകങ്ങൾ കണ്ട് അതേക്കുറിച്ച് പോലും കാർത്തികേയൻ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പുസ്തകങ്ങൾ വായിക്കുകയും അതേക്കുറിച്ച് സുഹൃത്തുകളോട് പങ്കുവെക്കുകയും ചെയ്്തിരുന്ന വ്യക്തിയായിരുന്നു ജി കാർത്തികേയനെന്ന് മുകേഷ് അനുസ്മരിക്കുന്നു. സ്ഥാനമാനങ്ങൾ തേടിപോകാത്ത രാഷ്ട്രീയക്കാരനാണ് അദ്ദേഹമെന്നാണ് തനിക്ക് അറിവുള്ളത്. ഇങ്ങനെ രാഷ്ട്രീയത്തോടൊപ്പം സാഹിത്യ രംഗത്തും അഭിരമിച്ചിരുന്ന വ്യക്തിയായിരുന്നു ജി കാർത്തികേയനെന്നും മുകേഷ് ഓർമ്മിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP