Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടിവാരത്ത് വാഹനാപകടത്തിൽ മരിച്ചവരിൽ അഞ്ച് പേരും ഒരു കുടുംബത്തിലുള്ളവർ; അപകടം ഉണ്ടായത് പുതുതായി വാങ്ങിയ ജീപ്പുമായി വയനാട്ടിലെ ബന്ധുവീട്ടിൽ പോയി മടങ്ങവേ; ആഘോഷം നിറച്ച യാത്രയുടെ അവസാനം ദാരുണമായി; കനത്ത മഴയിൽ അമിത വേഗതയിലെത്തിയ ബസിന് നിയന്ത്രണം വിട്ടപ്പോൾ ജീപ്പിനെ അശ്ശേഷം തകർത്തു

അടിവാരത്ത് വാഹനാപകടത്തിൽ മരിച്ചവരിൽ അഞ്ച് പേരും ഒരു കുടുംബത്തിലുള്ളവർ; അപകടം ഉണ്ടായത് പുതുതായി വാങ്ങിയ ജീപ്പുമായി വയനാട്ടിലെ ബന്ധുവീട്ടിൽ പോയി മടങ്ങവേ; ആഘോഷം നിറച്ച യാത്രയുടെ അവസാനം ദാരുണമായി; കനത്ത മഴയിൽ അമിത വേഗതയിലെത്തിയ ബസിന് നിയന്ത്രണം വിട്ടപ്പോൾ ജീപ്പിനെ അശ്ശേഷം തകർത്തു

റിയാസ് അസീസ്

കോഴിക്കോട്: ആഘോഷമായി ബന്ധുവീട്ടിൽ പോയി മടങ്ങിയ സന്തോഷം നീണ്ടു നിന്നത് മണിക്കൂറുകൾ മാത്രം. ബന്ധുവീട്ടിൽ പോയ ശേഷം തിരികെ മടങ്ങിയപ്പോഴായിരുന്നു കൊടുവള്ളി കരുവൻപൊയിൽ വടക്കേക്കര വീട്ടിൽ അബ്ദുറഹിമാനും കുടുംബവു സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്. മൂന്ന് കുഞ്ഞുങ്ങൾ അടക്കം അഞ്ച് പേരുടെ ജീവനാണ് ഈ കുടുംബത്തിൽ പൊലിഞ്ഞത്. അപടത്തിന്റെ ഞെട്ടൽ അടിവാരം നിവാസികൾക്ക് വിട്ടുമാറിയിട്ടില്ല. ബസിന്റെ അമിത വേഗയാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെ മുഴുവൻ തച്ചുടച്ചത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഡ്രൈവർ അടക്കം ആറു പേരാണ് അപകടത്തിൽ മരിച്ചത്.

ആഘോഷമായി വയനാടുള്ള ബന്ധു വീട്ടിൽ പോയി മടങ്ങുകയായിരുന്ന അബ്ദുറഹിമാനും കുടുംബവും. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണെന്നത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. അപകടത്തിൽ മരിച്ച കൊടുവള്ളി കരുവൻപൊയിൽ വടക്കേക്കര വീട്ടിൽ അബ്ദുറഹിമാന്റെ പുത്രനായ ഷാജഹാന്റെതാണ് അപകടത്തിൽപെട്ട ജീപ്പ്. ഗൾഫിലായിരുന്ന ഷാജഹാൻ നാട്ടിലെത്തിയപ്പോൾ പുതുതായി വാങ്ങിയ ജീപ്പിൽ വയനാടുള്ള ബന്ധു വീട്ടിൽ പോയി മടങ്ങുകയായിരുന്നു.

വയനാട്ടിലേക്ക് പോകുമ്പോൾ ഷാജഹാനായിരുന്നു വണ്ടി ഓടിച്ചിരുന്നത്. എന്നാൽ തിരികെ വരുമ്പോൾ വടുവഞ്ചലിൽ നിന്ന് ജീപ്പ് ഡ്രൈവറെ വിളിക്കുകയായിരുന്നു. ഇങ്ങനെയാണ് പ്രമോദ് വാഹനത്തിന്റെ സാരഥിയായത്. ഉച്ചകഴിഞ്ഞ് 2.30ഓടെയായിരുന്നു അപകടം. കോഴിക്കോട്ടു നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന രാജഹംസം എന്ന സ്വകാര്യ ബസിന്റെ അമിത വേഗതയാണ് അപകടം ക്ഷണിച്ചു വരുത്തയതെന്നാണ് നാട്ടുകാർ പറയുന്നത്. അമിത വേഗതയിൽ നിയന്ത്രണം വിട്ട് ജീപ്പിലേക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു. കനത്ത മഴയിൽ വാഹനം നിയന്ത്രണ വിധേയമാക്കാൻ ഡ്രൈവർക്ക് സാധിക്കാത്തത് ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിച്ചു.

കൊടുവള്ളി കരുവൻപൊയിൽ വടക്കേക്കര വീട്ടിൽ അബ്ദുറഹിമാൻ (അറു 63), ഭാര്യ സുബൈദ (57), അബ്ദുറഹിമാന്റെ മകൻ ഷാജഹാന്റെ മകൻ മുഹമ്മദ് നിഷാൻ (എട്ട്), ഷാജഹാന്റെ സഹോദരി നഫീസയുടെ മകൾ ഹനാ ഫാത്തിമ (11), മറ്റൊരു സഹോദരിയുടെ മകൾ ജസ (ഒന്ന്) വടുവൻചാൽ കടച്ചിക്കുന്ന് പുളിമൂട്ടിൽ മുത്തു എന്ന ചിന്നപ്പന്റെയും പ്രഭയുടെയും മകൻ പ്രമോദ് (33)എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് കഴിയുന്ന രണ്ടു പേരുടെ നില ഗുരുതരമാണ്.

മൃതദേഹങ്ങൾ അടിവാരത്തിനു സമീപം കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രി, താമരശ്ശേരി താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ എട്ടു പേർക്കാണു പരുക്കേറ്റത്. ഇതിൽ ആറു പേർ ജീപ്പിലും രണ്ടു പേർ ബസിലും യാത്ര ചെയ്തവരാണ്. അബ്ദുറഹിമാന്റെ മകൻ ഷാജഹാൻ (35), ഇദ്ദേഹത്തിന്റെ ഭാര്യ ഹസീന (28), ഷാജഹാന്റെ സഹോദരി സഫീന (30), സഫീനയുടെ മകൾ ഖദീജ നുയ (13), മലപ്പുറം മേലാറ്റൂർ കാഞ്ഞിരപ്പറ്റ കുളക്കാട്ടിൽ വീട്ടിൽ മുഹമ്മദലി (78), ഭാര്യ മൈമുന (58) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ബസിൽ യാത്ര ചെയ്തവവരിൽ കുന്നമംഗലം സ്വദേശി ഹാജിറ (36), പടനിലം സ്വദേശി ആമിന (64). എന്നിവരും ആശുപത്രിയിലാണ്. എം.എൽഎമാരായ ഇ.കെ.വിജയൻ, കാരാട്ട് റസാഖ് എന്നിവർ ജില്ലാകളക്ടർ യുവി ജോസ്, എന്നിവർ മെഡിക്കൽ കോളെജിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP