Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്ലസ് ടു പരീക്ഷ കഴിഞ്ഞത് ആഘോഷിക്കാൻ തെന്മലയ്ക്കു പോകവേ കല്ലടയാറിൽ കുളിക്കാൻ ഇറങ്ങിയത് മരണത്തിലേക്കുള്ള യാത്രയായി; നാടിനെ കണ്ണീരിലാഴ്‌ത്തിയ അരുണിന്റെയും സ്ലോമിന്റെയും വിയോഗം വിശ്വസിക്കാനാവാതെ സഹപാഠികൾ; അരുണിന്റെ ഫേസ്‌ബുക് പോസ്റ്റ് അറം പറ്റിയതിലും ഞെട്ടൽ വിട്ടുമാറുന്നില്ല

പ്ലസ് ടു പരീക്ഷ കഴിഞ്ഞത് ആഘോഷിക്കാൻ തെന്മലയ്ക്കു പോകവേ കല്ലടയാറിൽ കുളിക്കാൻ ഇറങ്ങിയത് മരണത്തിലേക്കുള്ള യാത്രയായി; നാടിനെ കണ്ണീരിലാഴ്‌ത്തിയ അരുണിന്റെയും സ്ലോമിന്റെയും വിയോഗം വിശ്വസിക്കാനാവാതെ സഹപാഠികൾ; അരുണിന്റെ ഫേസ്‌ബുക് പോസ്റ്റ് അറം പറ്റിയതിലും ഞെട്ടൽ വിട്ടുമാറുന്നില്ല

ആർ.പീയൂഷ്

 കരുനാഗപ്പള്ളി: മധ്യവേനലവധി ആഘോഷിക്കുവാൻ സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് പോകുമ്പോൾ അറിഞ്ഞില്ല അരുണിന്റെയും സ്ലോമിന്റെയും അന്ത്യ യാത്രയാണ് അതെന്ന്. ഇനി ഒരിക്കലും കാണാനാവാത്ത ദൂരത്തിലേക്കാണ് അവർ യാത്രയായത് എന്ന സത്യം ഉൾക്കൊള്ളാൻ സുഹൃത്തുക്കൾക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പം തെന്മലയിൽ വിനോദയാത്രയ്ക്കു പോയ കരുനാഗപ്പള്ളി സ്വദേശികളായ വിദ്യാർത്ഥികളുടെ വിയോഗം ഒരു നാടിനെ തന്നെ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്.

വലിയകുളങ്ങര എസ്.എൻ.സെൻട്രൽ സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി കരുനാഗപ്പള്ളി മരുതൂർ കുളങ്ങര വടക്ക് അരുണോദയത്തിൽ പ്രകാശിന്റെയും രജിതയുടെയും മകൻ അരുൺ പ്രകാശും (17) ചങ്ങൻ കുളങ്ങര വിവേകാനന്ദ ഹയർ സെക്കണ്ടറി സ്‌ക്കൂൾ പ്ലസ് ടു വിദ്യാർത്ഥി കുണ്ടറ നല്ലില സൈനോഡെയ്‌ലിൽ സുജാ മറിയം ജോർജിന്റെ മകൻ ശ്ലോമൻ മാത്യൂ ഷാജിയു (17)മാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് ഒറ്റക്കൽ ലുക്കൗട്ട് തടയണയിൽ മുങ്ങി മരിച്ചത്.

പരീക്ഷ കഴിയുമ്പോൾ തെന്മലയിലേക്ക് പോകാനായി സുഹൃത്തുക്കൾ തീരുമാനിക്കുകയായിരുന്നു. പ്ലസ്ടു പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസമായിരുന്നു ഇന്നലെ. നാല് ബൈക്കുകളിലായി പുലർച്ചെ ജോബിൻ, വൈശാഖ്, സൗരവ്, സ്വാലിഹ്, അനന്ദൻ, ഹിലാൽ, അരുൺ പ്രകാശ്, ശ്ലോമിൽ മാത്യു എന്നീ എട്ടംഗസംഘം തെന്മലയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. പാലരുവി സന്ദർശിച്ചിട്ട് മുന്നോട്ട് പോകുമ്പോഴാണ് ഒറ്റക്കൽ ലുക്കൗട്ട് തടയണ കണ്ടത് ഇവർ അവിടെ ഇറങ്ങി.

പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനിടയിൽ ശ്ലോമിൽ അണ് പഞ്ഞത് നല്ല ചൂടല്ലെ നമുക്ക് കുളിച്ചിട്ട് പോകാമെന്ന്. അങ്ങനെ ശ്ലോമിൽ, സൗരവ്, അരുൺ എന്നിവർ കല്ലടയാറ്റിലേക്ക് ഇറങ്ങി. മറ്റുള്ളവർ ഇറങ്ങിയിരുന്നില്ല. ഇതിനിടെയാണ് മൂന്നു പേരും ഒഴുക്കിൽപ്പെട്ടത്. ഒപ്പമുള്ള കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി സൗരവിനെ കരയ്ക്ക് തിരിച്ചുകൊണ്ടുവന്നെങ്കിലും അരുൺപ്രകാശും ശ്ലോമിൽ മാത്യുവും
ഒഴുക്കിൽപ്പെട്ട് കല്ലടയാറിന്റെ ആഴങ്ങളിൽ മുങ്ങി പോവുകയായിരുന്നു.

മരിച്ച ഇരുവരും പഠനത്തിൽ മികവ് പുലർത്തിയിരുന്നവരായിരുന്നു. ഏറെ സുഹൃത് വലയമുള്ള ഇരുവരുടേയും മരണവാർത്തയറിഞ്ഞ് നിരവധി സുഹൃത്തുക്കളാണ് വീടുകളിലേക്ക് എത്തിയത്. അതേ സമയം കഴിഞ്ഞ മാർച്ച് 13ന് അരുൺ പ്രകാശ് ഫെയ്‌സ് ബുക്കിൽ ഡെത്ത് അനലൈസർ എന്ന ആപ് വഴി മരണം എങ്ങനെയായിരിക്കുമെന്ന്
പോസ്റ്റ് ചെയ്തിരുന്നു. ബെസ്റ്റ് ഫ്രണ്ടായിരിക്കും മരണത്തിന് കാരണമെന്ന് അതിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ പോസ്റ്റ് അറം പറ്റിയതിൽ ഞെട്ടി ഇരിക്കുകയാണ് സുഹൃത്തുക്കൾ. അടുത്ത സുഹൃത്തായ ശ്ലോമിൽ നിർബന്ധിച്ചിടായിരുന്നു അരുൺ കുളിക്കാനിറങ്ങിയത്. സംഭവ സ്ഥലത്ത് നിന്നു തന്നെ ഇരുവരുടേയും മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.

തെന്മല എസ്.ഐ രാജേഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്തു. മകനെ പഠിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നല്ലിലയിൽ നിന്നും സോമിൽമാത്യുവിന്റെ മാതാവ് സുജ പടനായർകുളങ്ങരയിൽ വാടകയ്ക്ക് വീടെടുത്ത് താമസിച്ചത്. ഇവർ ഈപ്പൻ മെമോറിയൽ സ്‌കൂളിലെ അദ്ധ്യാപികയാണ്. ശ്ലോമിൽമാത്യുവിന്റെ സഹോദരി സൈനോ മറിയം കോർജ് പഞ്ചാബിൽ ബി.ഡി.എസിന് പഠിക്കുകയാണ്.

അരുണിന്റെ സഹോദരൻ അമൽ രാജ് കരുനാഗപ്പള്ളി എസ്.എൻ.സെൻട്രൽ സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്. മൃതദേഹങ്ങൾ പഠിച്ച സ്‌കൂളിൽ പൊതു ദർശനത്തിന് വച്ച ശേഷം സംസ്‌ക്കരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP