Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജന്മനാ ഓട്ടിസവുമായി പിറന്ന മകനെ പൊന്നു പോലെ നോക്കി; രാഷ്ട്രീയത്തിൽ നിന്ന് അവധിയെടുത്തതും പുത്രനെ നോക്കാൻ തന്നെ; പാർട്ടിയും അണികളും നിർബന്ധിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ പൊതുപ്രവർത്തകനായി; പൊന്നോമനയുടെ വിയോഗം ഉൾക്കൊള്ളനാകാതെ ബി സത്യൻ; എംഎൽഎയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ സുഹൃത്തുക്കൾ

ജന്മനാ ഓട്ടിസവുമായി പിറന്ന മകനെ പൊന്നു പോലെ നോക്കി; രാഷ്ട്രീയത്തിൽ നിന്ന് അവധിയെടുത്തതും പുത്രനെ നോക്കാൻ തന്നെ; പാർട്ടിയും അണികളും നിർബന്ധിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ പൊതുപ്രവർത്തകനായി; പൊന്നോമനയുടെ വിയോഗം ഉൾക്കൊള്ളനാകാതെ ബി സത്യൻ; എംഎൽഎയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ സുഹൃത്തുക്കൾ

അരുൺ ജയകുമാർ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ബി സത്യൻ. അഞ്ച് കൊല്ലം ജില്ലാ പഞ്ചായത്തിനെ ഭരിച്ച ചുറുചുറുക്കുള്ള യുവ നേതാവ്. പക്ഷേ ജില്ലാ പഞ്ചായത്തിൽ നിന്ന് കാലവധി പൂർത്തിയാക്കിയ സത്യൻ പിന്നീട് പൊതു രംഗത്ത് നിന്ന് ചെറിയൊരു അവധിയെടുത്തു. തന്റെ മകനെ നോക്കാൻ വേണ്ടി രാഷ്ട്രീയ പ്രവർത്തനത്തിന് നൽകിയ അവധി. ജന്മനാ ഓട്ടിസമെന്ന രോഗവുമായാണ് ബോബി എസ് പിറന്നു വീണത്. അവനെ സംരക്ഷിക്കാൻ മറ്റെല്ലാം മറന്ന് അവനൊപ്പം തന്നെ സത്യൻ നിലയുറപ്പിച്ചു. കുട്ടിക്ക് കാര്യങ്ങൾ തിരിച്ചറിയാനാകുന്ന സമയം വരെ സത്യൻ വീട്ടിൽ തന്നെയായിരുന്നു ബഹു ഭൂരിപക്ഷ സമയവും.

മകന് പത്ത് വയസ്സ് കഴിയും വരെ ഈ അച്ഛൻ അതു തന്നെ ചെയ്തു. അതുകൊണ്ടാണ് ഈ വേർപാട് എംഎൽഎയായ സത്യനെ ഥലർത്തുന്നത്. സത്യന്റെ ഭാര്യ ലീന തോമസ് ആയുർവേദ ഡോക്ടറാണ്. നെടുമങ്ങാട് മേഖലയിലെ ഒരു ആയുർവേദ ആശുപത്രിയയിലാണ് ഇവർ ജോലി ചെയ്യുന്നത്. ആറ്റിങ്ങൽ എംഎൽഎ ബി സത്യന്റെ മകൻ ബോബി എസ് (17) ഇന്ന് രാവിലയാണ് മരിച്ചത്. രാവിലെ ആറ് മണിയോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയായ പട്ടം എസ്യുടിയിലായിരുന്നു അന്ത്യം. ജന്മനാ ഓട്ടിസം ബാധിച്ച കുട്ടിയായിരുന്നു സത്യന്റെ മൂത്ത മകനായ ബോബി.

ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു സത്യന്റെ മകൻ. വലിയ ആരോഗ്യ പ്രശ്നങ്ങൾ കുട്ടി നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ബി സത്യന്റെയും ഡോക്ടർ ലീനാ തോമസിന്റെ മൂത്ത മകനായി 2000ലാണ് ബോബി ജനിച്ചത്. നാലാഞ്ചിറ അനുപമ നഗറിലെ വീട്ടിലാണ് മൃതദേഹം ഇ്പപോഴുള്ളത്. മകനെ ജീവനായി കണ്ടിരുന്ന സത്യൻ ഒരു കാലത്ത് മകന്റെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനായി പൊതു രംഗത്ത് നിന്നുപോലും വിട്ടുനിന്നിരുന്നു. പിന്നീട് സി.പി.എം നേതൃത്വം ഏറെ മാനസിക പിന്തുണ നൽകിയാണ് യുവ നേതാവിനെ രാഷ്ട്രീയത്തിൽ സജീവമാക്കിയത്. നിയമസഭയിലേക്കുള്ള കന്നി അങ്കത്തിൽ തന്നെ വിജയം. കഴിഞ്ഞ തവണ ആറ്റിങ്ങൽ റിക്കോർഡ് ഭൂരിപക്ഷവും നൽകി. ഈ വിജയങ്ങൾക്കിടയിലും മകന്റെ രോഗം എംഎൽഎയ്ക്ക് നൊമ്പരമായികുന്നു.

ഒരാഴ്ച മുൻപാണ് ബോബിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഭക്ഷണം കഴിക്കാനും മറ്റും പോലും തയ്യാറായിരുന്നില്ല. ഭക്ഷണം കഴിച്ചാൽ അത് അപ്പോൾ തന്നെ ശർദ്ദിക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. പിന്നെ ചെറിയപനിയും വന്നതോടെ ആശുപത്രിയിൽ പ്രവശേിപ്പിക്കുകയായിരുന്നു. ഓട്ടിസം ബാധിച്ച കുട്ടിക്ക് കാഴ്ചയും ഏകദേശം പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. മകനായിരുന്നു സത്യന് ഏല്ലാമെന്നും ഈ സംഭവം അദ്ദേഹത്തെ വല്ലാതെ തളർത്തിയിരിക്കുമെന്നും ബന്ധുക്കൾ പറയുന്നു.

പ്രിയപ്പെട്ട എംഎൽഎ യുടെ മകന്റെ മരണവാർത്തയറിഞ്ഞ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നി്ന്നും ആളുകളെത്തി. എംഎൽഎയുടെ നിരാശ മുഖഭാവം കാഴ്ചക്കാരിലും വിഷമുണ്ടാക്കി. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ലീനയാണ് മാതാവ്. വിദ്യാർത്ഥിനിയായ ബ്ലസി സഹോദരിയാണ്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 40383 വോട്ട് നേടിയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1995ൽ 28ാം വയസ്സിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് സത്യൻ.

ഭാവി നേതാക്കൾ എന്ന് ചെറുപ്പം മുതൽ തന്നെ പേരുകേട്ടവരായിരുന്നു ഇരുവരും എന്നാൽ മകൻ അസുഖ ബാധിതനായതിനാൽ തന്നെ സത്യൻ പിന്നീട് പൊതു രംഗത്ത് നിന്നുൾപ്പടെ നിരവധി കാലം ലീവെടുത്തിരുന്നു. പിന്നീട് 2011ലാണ് ആറ്റിങ്ങലിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചത്. മുപ്പതിനായിരത്തിൽപ്പരം ഭൂരിപക്ഷം നൽകിയാണ് അന്ന് ആറ്റിങ്ങലുകാർ അദ്ദേഹത്തെ നിയമസഭയിലേക്കയച്ചത്.

എംഎൽഎയെ ആശ്വസിപ്പിക്കാൻ വി എസ് അച്ചുതാനന്ദൻ, ഡെപ്യൂട്ടി സ്പീക്കർ വി ശശി, ഇടത് എംഎൽഎ മാരായ എഎൻ ഷംസീർ, എം സ്വരാജ്, എ സമ്പത്ത് എംപി, മേയർ വികെ പ്രശാന്ത് തുടങ്ങിയവരും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP