Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നയം വ്യക്തമാക്കുന്നു' തിരക്കഥാ രചനയിൽ ജി.കാർത്തികേയൻ വലിയ പങ്കു വഹിച്ചെന്ന് ബാലചന്ദ്ര മേനോൻ; ജി.കെ.യുടെ ജീവിതത്തോട് സാമ്യം തോന്നിയത് യാദൃശ്ചിക മാത്രമെന്നും സംവിധായകൻ

'നയം വ്യക്തമാക്കുന്നു' തിരക്കഥാ രചനയിൽ ജി.കാർത്തികേയൻ വലിയ പങ്കു വഹിച്ചെന്ന് ബാലചന്ദ്ര മേനോൻ; ജി.കെ.യുടെ ജീവിതത്തോട് സാമ്യം തോന്നിയത് യാദൃശ്ചിക മാത്രമെന്നും സംവിധായകൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ 'നയം വ്യക്തമാകുന്നു' എന്ന സിനിമ ജി.കാർത്തികേയന്റെ ജീവിത കഥയായിട്ടാണ് രാഷ്ട്രീയ രംഗത്തുള്ളവവരും, ചലച്ചിത്ര മേഖലയിലുള്ളവരും കണ്ടിരുന്നത്. 'തികച്ചും രാഷ്ട്രീയ അടിത്തറയിലുള്ള ഒരു സിനിമ സംവിധാനം ചെയ്യണം എന്നാഗ്രഹിച്ചപ്പോൾ ഒരു രാഷ്ട്രീയനേതാവിന്റെ വ്യക്തിപരമായും രാഷ്ട്രീയപരമായും സാമൂഹികകരമായും അവർ നേരിടുന്ന പ്രശ്‌നങ്ങളുമാണ് അറിയോണ്ടിയിരുന്നത്. ഈ സംശയങ്ങളെ ദൂരീകരിച്ചത് ജി.കെ.ആയിരുന്നു.

മമ്മൂട്ടി, ശാന്തികൃഷ്ണ, എ.സി.സൈനുദ്ദീൻ, ശങ്കരാടി എന്നിവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച' നയം വ്യക്തമാക്കുന്നു ' എന്ന സിനിമ രാഷ്ട്രീയപ്രവർത്തകന്റെ വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന രാഷ്ട്രീയ സിനിമശ്രേണിയിൽ പെട്ട മികച്ച സിനിമകളിൽ ഒന്നായിരുന്നു. സുകുമാരൻ എന്ന രാഷ്ട്രീയ നേതാവിന്റെ റോളിലെത്തിയ മമ്മൂട്ടിയും വൽസല, രാഷ്ട്രീയ നേതാവായ സുകുമാരന്റെ ഭാര്യയായ ശാന്തികൃഷ്ണ വേഷമിട്ട വൽസല സുകുമാരനും ശ്രദ്ധേയമായിരുന്നു. സുകുമാരൻ എന്ന രാഷ്ട്രീയ നേതാവിന്റെ പ്രണയവും തുടർന്നുള്ള വിവാഹവും, ജി. കാർത്തികേയന്റെ രാഷ്ട്രീയജീവിതത്തിലുണ്ടായ സംഭവങ്ങളും അദ്ദേഹത്തിന്റെ പ്രണയവും പിന്നീടുള്ള വിവാഹവും ആസപദമാക്കിയുള്ളതാണെന്നായിരുന്നു അക്കാലത്തെ സിനിമ-രാഷ്ട്രീയ മേഖലയുടെ ചർച്ചാ വിഷയം.

'എന്നാൽ ജി.കെ.യുടെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത പടമല്ല ' നയം വ്യക്തമാക്കുന്നു '. ഒരു പൊതുപ്രവർത്തകന്റെ ജീവിത്തിലുണ്ടായ, ഉണ്ടാകാൻ സാധ്യതയുള്ള ചില സംഭവങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. എനിക്ക് ആഴത്തിൽ പരിചയമില്ലാത്ത രംഗമായതിനാൽ അത് ദൂരീക്കാൻ ജി.കെ ആണ് നല്ലതെന്ന് തോന്നി. അങ്ങനെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചന ജി.കെ.യുമായി ചർച്ച ചെയ്യാനിടയായത്. ' നയം വ്യക്തമാക്കുന്നു' എന്ന സിനിമ ഒരിക്കലും ജി.കാർത്തികേയന്റെ ജീവിതകഥയല്ല. എന്തെങ്കിലും സാമ്യം തോന്നിയാൽ അത് യാദൃശ്ചികം മാത്രമാണെന്ന്' ബാലചന്ദ്രമേനോൻ വ്യക്തമാക്കുന്നു.

സൗമ്യ, ശാന്ത പ്രകൃതക്കാരായ കുറച്ചു പേരെ മാത്രമാണ് ഞാൻ രാഷ്ട്രീയത്തിൽ കണ്ടിട്ടുള്ളത്. അതിൽ പ്രമുഖ സ്ഥാനത്തായിരുന്നു ജി.കാർത്തികേയൻ. എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു ജി.കെ. അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ-സാംസ്കാരിക കേരളത്തിന് വലിയ നഷ്ടം തന്നെയാണ് ബാലചന്ദ്രമേനോൻ കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP