Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈറ്റ് യുദ്ധകാലത്ത് പ്രവാസികളുടെ രക്ഷകനായ ടൊയോട്ട സണ്ണിച്ചായന്റെ സംസ്‌കാരം നാളെ; കുവൈറ്റിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിച്ച് പ്രിയപ്പെട്ടവർ; കുമ്പനാട്ടെ സംസ്‌കാര ചടങ്ങുകൾ മറുനാടനിൽ നാളെ തൽസമയം

കുവൈറ്റ് യുദ്ധകാലത്ത് പ്രവാസികളുടെ രക്ഷകനായ ടൊയോട്ട സണ്ണിച്ചായന്റെ സംസ്‌കാരം നാളെ; കുവൈറ്റിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിച്ച് പ്രിയപ്പെട്ടവർ; കുമ്പനാട്ടെ സംസ്‌കാര ചടങ്ങുകൾ മറുനാടനിൽ നാളെ തൽസമയം

കൊച്ചി: ഞായറാഴ്ച അന്തരിച്ച പ്രമുഖ വ്യവസായി മാത്തുണ്ണി മാത്യൂസിന്റെ (ടൊയോട്ട സണ്ണി) സംസ്‌കാര ചടങ്ങുകൾ നാളെ കുമ്പനാട് എലീം ചർച്ചിൽ നടക്കും. മൃതദേഹം ബുധനാഴ്ച രാവിലെ 11 മുതൽ ഒരു മണിക്കൂർ കുവൈത്ത് നാഷണൽ ഇവാൻജലിക്കൽ ചർച്ചിലെ ചർച്ച് ആൻഡ് പാരിഷ് ഹാളിൽ പൊതുദർശനത്തിനു വച്ചശേഷം ഇന്നലെ വൈകുന്നേരത്തോടെ കുമ്പനാട് ഫെല്ലോഷിപ്പ് ആശുപത്രിയിലെത്തിച്ചു.

കുവൈത്തിലെ വീട്ടിൽ അനുശോചനം രേഖപ്പെടുത്താൻ നിരവധിപ്പേരാണ് എത്തിയത്. സണ്ണിയുടെ മൃതദേഹം നാട്ടിലെത്തിച്ചപ്പോഴും പ്രിയപ്പെട്ടവർ കാത്തുനിന്നു. ടൊയോട്ട സണ്ണിയുടെ സംസ്‌കാര ചടങ്ങുകൾ നാളെ മറുനാടൻ മലയാളിയിൽ തൽസമയം കാണാം.

നാളെ രാവിലെ 8 മണിമുതൽ സണ്ണിയുടെ മൃതദേഹം ഫെല്ലോഷിപ്പ് ആശുപത്രിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 9.30 മുതൽ അദ്ദേഹത്തിന്റെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. 12.30ഓടെയാണ് ശുശ്രുഷകൾ ആരംഭിക്കുന്നത്. തുടർന്ന് 2.30 മുതൽ സംസ്‌കാര ചടങ്ങുകൾ കുമ്പനാടി എലീം പള്ളിയിൽ ആരംഭിക്കും. ഇതും മറുനാടനിൽ തൽസമയം സംപ്രേഷണം ചെയ്യും.

കുവൈത്ത് യുദ്ധകാലത്ത് ഒന്നേമുക്കാൽ ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് മുൻപന്തിയിൽ നിന്ന സണ്ണിച്ചായൻ അങ്ങനെ അനേകായിരം മലയാളികളുടെ രക്ഷകനായി. ഇത് മാധ്യമങ്ങളിൽ വൻ വാർത്തയായതോടെ മാത്തുണ്ണി മാത്യൂസ് ജനമനസ്സുകളിലും ഇടംപിടിച്ചു. നിസ്തുല സേവനം അനുഷ്ഠിച്ച സണ്ണിയുടെ ജീവിതം എയർലിഫ്റ്റ് എന്ന പേരിൽ ബോളിവുഡ് സിനിമയുമായി. അക്ഷയ് കുമാറാണ് ചിത്രത്തിൽ അഭിനയിച്ചത്.

ദീർഘകാലമായി അസുഖബാധിതനായിരുന്ന സണ്ണിയുടെ അന്ത്യം കഴിഞ്ഞ ശനിയാഴ്ച കുവൈത്ത് ഖാദിസിയയിലെ വീട്ടിൽവച്ചായിരുന്നു. ഇരവിപേരൂർ സ്വദേശിയായ സണ്ണി 1956ൽ ആണ് കുവൈത്തിലെത്തുന്നത്. ടൊയോട്ട കാറിന്റെ ഏജന്റായിരുന്നു. സ്വന്തം സ്ഥാപനം തുടങ്ങിയപ്പോഴും ആളുകൾ ടൊയോട്ട സണ്ണിയെന്ന് വിളിച്ചു.

സദ്ദാം ഹുസൈന്റെ ഇറാഖ് സൈന്യം കുവൈത്തിൽ നാശം വിതച്ചപ്പോൾ ഇന്ത്യക്കാർ സണ്ണിയെയാണ് രക്ഷകനായി കണ്ടത്. അവിടത്തെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ക്യാമ്പ് ഒരുക്കുകയും 125 ബസുകളിൽ ജോർദാനിലെ അമ്മാനിൽ എത്തിച്ചുമാണ് ഇന്ത്യക്കാർക്ക് സണ്ണി രക്ഷകനായത്. എയർഇന്ത്യ അമ്മാനിൽനിന്ന് ഇടതടവില്ലാതെ സർവീസ് നടത്തി ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു.

കുവൈത്തിലെ പ്രമുഖ ഓട്ടോ മൊബയിൽ കമ്പനിയായ അൽ സായർ ഗ്രൂപ്പിന്റെ ഇന്നത്തെ വളർച്ചക്ക് അടിത്തറ പാകിയത് സണ്ണിയാണ്. അദ്ദേഹം 1989ൽ സ്ഥാപനത്തിന്റെ ഉന്നത പദവിയിൽ ഇരിക്കവേ സ്വയം വിരമിച്ച ശേഷവും ടൊയോട്ട സണ്ണി എന്ന പേരിലാണു മലയാളി സമൂഹത്തിനിടയിൽ അറിയപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP