Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

കാറിന്റെ കണ്ണാടി മോഷ്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റു; ഫിഗർ സ്‌കേറ്റിങ്ങിലെ ഒളിമ്പിക് മെഡൽ ജേതാവ് ഡെനിസ് ടെൻ മരിച്ചു; കുത്തേറ്റത് കസാഖ്സ്ഥാനിലെ അൽമാറ്റിയിൽ വച്ച്

കാറിന്റെ കണ്ണാടി മോഷ്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റു; ഫിഗർ സ്‌കേറ്റിങ്ങിലെ ഒളിമ്പിക് മെഡൽ ജേതാവ് ഡെനിസ് ടെൻ മരിച്ചു; കുത്തേറ്റത് കസാഖ്സ്ഥാനിലെ അൽമാറ്റിയിൽ വച്ച്

മറുനാടൻ ഡെസ്‌ക്‌

അസ്താന: ഒളിമ്പിക് മെഡൽ ജേതാവ് ഡെനിസ് ടെൻ കുത്തേറ്റ് മരിച്ചു. കസാഖ്സ്ഥാനിലെ പ്രധാന നഗരമായ അൽമാറ്റിയിൽ വച്ചാണ് 25-കാരനായ ഡെനിസ് കുത്തേറ്റ് മരിച്ചത്. കസാഖ്സ്താൻ സ്‌കേറ്ററാണ് ഡെനിസ് ടെൻ. കസാഖ്സ്ഥാനിലെ പ്രധാന നഗരമായ അൽമാറ്റിയിൽ വച്ചാണ് ഡെനിസ് കുത്തേറ്റ് മരിച്ചത്.

രണ്ടുപേർ ചേർന്ന് ഡെനിസ് ടെനിന്റെ കാറിന്റെ കണ്ണാടി മോഷ്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റതെന്നാണ് റിപ്പോർട്ടുകൾ. കുത്തേറ്റ ഉടനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് മണിക്കൂറിന് ശേഷം മരിക്കുകയായിരുന്നു.2014-ലെ സോചി ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവാണ് ഡെനീസ് ടെൻ. ലോക ഫിഗർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ രണ്ടു തവണ മെഡൽ നേടുകയും ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP