Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുരുഷന്മാരായ കാമുകന്മാർക്കൊപ്പം ജീവിച്ച താരം; അകാലത്തിൽ അന്തരിച്ച പോപ്പ് സ്റ്റാർ ജോർജ് മൈക്കലിന് ആദരവ് അർപ്പിച്ച് ഇപ്പോഴത്തെ പങ്കാളിയും മുൻ പങ്കാളികളും

പുരുഷന്മാരായ കാമുകന്മാർക്കൊപ്പം ജീവിച്ച താരം; അകാലത്തിൽ അന്തരിച്ച പോപ്പ് സ്റ്റാർ ജോർജ് മൈക്കലിന് ആദരവ് അർപ്പിച്ച് ഇപ്പോഴത്തെ പങ്കാളിയും മുൻ പങ്കാളികളും

ഴിഞ്ഞ ദിവസം സംഭവിച്ച പോപ്പ് സ്റ്റാർ ജോർജ് മൈക്കലിന്റെ മരണം ആരാധകരുടെ മനസിൽ മായാത്ത മുറിപ്പാടുകളാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ അതിനേക്കാളുപരിയുള്ള ദുഃഖമാണ് മൈക്കലിന്റെ പുരുഷന്മാരായ കാമുകന്മാർക്കുണ്ടായിരിക്കുന്നത്. അകാലത്തിൽ പൊലിഞ്ഞ താരത്തിന് ആദരവ് അർപ്പിച്ച് ഇപ്പോഴത്തെ പങ്കാളിയും മുൻ പങ്കാളികളും രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. തന്റെ പ്രിയപ്പെട്ട മൈക്കൽ ക്രിസ്മസ് ദിനത്തിൽ മരിച്ച് കിടക്കുന്നത് ഹൃദയഭേദകമായ കാഴ്ചയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ബോയ്ഫ്രണ്ടും ഹെയർ സ്‌റ്റൈലിറ്റുമായ ഫാദി ഫവാസ് വെളിപ്പെടുത്തിയിരിക്കുന്നത്. ക്രിസ്മസ് ദിനത്തിൽ ഓക്സ്ഫോർഡ്ഷെയറിലുള്ള തന്റെ വസതിയിലാണ് മൈക്കൽ മരിച്ചത്. മൈക്കലിന്റെ ഇതിന് മുമ്പത്തെ ദീർഘകാലത്തെ കാമുകനായ കെന്നി ഗോസും അഗാധമായ ദുഃഖം പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ ദീർഘകാലത്തെ പങ്കാളിയുടെ മരണം തികച്ചും ഹൃദയഭേദകമാണെന്നാണ് ഗോസ് പ്രതികരിച്ചിരിക്കുന്നത്.

പൊതു ജീവിതത്തിൽ നിന്നും കുറച്ച് മുമ്പ് പിന്മാറിയ മൈക്കൽ തന്റെ പ്രശ്നങ്ങളെ മറികടക്കാൻ മദ്യത്തെയും മയക്കുമരുന്നിനെയും ആശ്രയിക്കുകയായിരുന്നുവെന്നും അതിലൂടെ വീണ്ടും തന്റെ സംഗീതപ്രകടനം ആരംഭിക്കാൻ മൈക്കൽ ആഗ്രഹിച്ചിരുന്നുവെന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നു. അമിതമയക്കുമരുന്നുപയോഗത്തെ തുടർന്നാണ് ഇദ്ദേഹം മരിച്ചിരിക്കുന്നതെന്നാണ് അനുമാനിക്കുന്നത്. തങ്ങൾ അന്നേ ദിവസം ക്രിസ്മസ് ലഞ്ച് കഴിക്കാൻ ഒരുമിച്ച് പോവാനിരുന്നതായിരുന്നുവെന്നും അതിന് അനുവദിക്കാതെ മരണം മൈക്കലിനെ കവർന്നെടുത്തുവെന്നുമാണ് ഫവാസ് പറയുന്നത്. മൈക്കലിന്റെ ആരോഗ്യവും അവസ്ഥകളും അടുത്തിടെ സങ്കീർണമായിരുന്നുവെങ്കിലും ക്രിസ്മസിനോടടുപ്പിച്ച് എല്ലാം മെച്ചപ്പെട്ട് വന്നിരുന്നുവെന്നും എന്നാൽ അപ്രതീക്ഷിതമായെത്തിയ മരണം എല്ലാം നശിപ്പിച്ചിരിക്കുന്നുവെന്നും ഫവാസ് വിലപിക്കുന്നു.

മൈക്കൽ തന്റെ ജീവിതത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമായിരുന്നുവെന്നും താൻ അദ്ദേഹത്തെ വളരെ വളരെ സ്നേഹിച്ചിരുന്നുവെന്നുമാണ് ഡള്ളാസിൽ നിന്നുമുള്ള ആർട്ട് ഡീലറായ ഗോസ് പറയുന്നത്. മൈക്കൽ ദയാലുവായ മനുഷ്യനായിരുന്നുവെന്നും ഗോസ് ഓർക്കുന്നു. ദീർഘകാലത്ത് മയക്കുമരുന്നുപയോഗം കാരണം ആരോഗ്യം ക്ഷയിച്ചതോടെ മൈക്കൽ ഫവാസിനെയും ഗോസിനെയും കൂടുതൽ ആശ്രയിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നുവെങ്കിലും ജോർജ് പാവപ്പെട്ടവരോട് അത്യധികമായ കരുണയും സഹാനുഭൂതിയും പ്രകടിപ്പിക്കുകയും മറ്റാരും നൽകാത്ത രീതിയിൽ സഹായം നൽകിയിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.

ടിവിപ്രോഗ്രാമിനിടെ കണ്ടുമുട്ടിയ സ്ത്രീക്ക് 15,000 പൗണ്ട് നൽകിയതും സ്റ്റുഡന്റ് ലോണിനാൽ ബുദ്ധിമുട്ടിയ ബാർമെയ്ഡിന് 5000 പൗണ്ട് ടിപ്പ് നൽകിയതും ചില ഉദാഹരണങ്ങൾ മാത്രം. മരണത്തിന് ശേഷം മാത്രമാണ് മൈക്കലിന്റെ സഹാനുഭൂതി വെളിപ്പെടുത്തുന്ന സഹായക്കഥകൾ ഇപ്പോൾ വെളിച്ചത്ത് വന്നിരിക്കുന്നത്. ഡീൽ ഓർ നോ ഡീൽ പ്രോഗ്രാമിനിടെ മൈക്കൽ ഒരു സ്ത്രീയുടെ ഐവിഎഫ് ട്രീറ്റ്മെന്റിന് പണം നൽകിയ സംഭവം അവതാരകനായ റിച്ചാർഡ് ഓസ്മാനാണ് ഓർത്തെടുത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്ക് ഐവിഎഫ് ട്രീറ്റ്മെന്റിന് 15,000 പൗണ്ട് വേണമെന്ന് സ്ത്രീ ഷോയിൽ പങ്കെടുത്തുകൊണ്ട് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് മൈക്കൽ പിറ്റെ ദിവസം അവരെ രഹസ്യമായി ഫോൺ ചെയ്ത് തുക നൽകാമെന്ന വാഗ്ദാനം നൽകുകയായിരുന്നുവെന്നാണ് റിച്ചാർഡ് ഓർമിക്കുന്നത്. ബാർമെയ്ഡിന് 5000 പൗണ്ട് ടിപ്പ് നൽകിയ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് ഒരു ജേർണലിസ്റ്റാണ്. തന്റെ ബിഗ് സെല്ലറുകളായ സിംഗിൾസുകളിൽ നിന്നും ലഭിക്കുന്ന റോയൽറ്റികൾ മൈക്കൽ ചാരിറ്റികൾക്ക് സംഭാവന നൽകിയിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP