Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബെന്നിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ നോട്ടിങ്ങാം പള്ളിയിലേക്ക് ഒഴുകിയെത്തിയത് അനേകർ; രാത്രി ഒരുമണിക്ക് ടാക്‌സിയുമായിപോയ പിതാവിന്റ ഓർമയിൽ വിങ്ങി മകൻ; നാലുകൊല്ലം മുമ്പ് തുടങ്ങിയ ടാക്‌സി സർവീസ് അവസാനിച്ചത് മഹാവേദനയോടെ

ബെന്നിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ നോട്ടിങ്ങാം പള്ളിയിലേക്ക് ഒഴുകിയെത്തിയത് അനേകർ; രാത്രി ഒരുമണിക്ക് ടാക്‌സിയുമായിപോയ പിതാവിന്റ ഓർമയിൽ വിങ്ങി മകൻ; നാലുകൊല്ലം മുമ്പ് തുടങ്ങിയ ടാക്‌സി സർവീസ് അവസാനിച്ചത് മഹാവേദനയോടെ

ലണ്ടൻ: ലണ്ടൻ മോട്ടോർവേയിലുണ്ടായ ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ് സിറിയക് ജോസഫെന്ന ബെന്നിയുടെ കുടുംബം. രാത്രി ഒന്നരയ്ക്ക് മിനി ബസ്സുമായി പോയ ബെന്നി ദുരന്തത്തിൽ തൽക്ഷണം മരിക്കുകയായിരുന്നു. നാലുവർഷം മുമ്പ് ആരംഭിച്ച എബിസി ട്രാവൽസ് എന്ന മിനിബസ് കമ്പനിയിലൂടെ ജീവിതം പച്ചപിടിച്ചുവരവെയാണ് ബെന്നിക്ക് ഈ ദുരന്തമുണ്ടായത്.

നോട്ടിങ്ങാമിൽനിന്ന് വെംബ്ലിയിലേക്ക് ഇന്ത്യക്കാരായ യാത്രക്കാരുമായി പോകുമ്പോഴാണ് ബെന്നി ഓടിച്ചിരുന്ന മിനിബസ് ട്രക്കുമായി കൂട്ടിയിടിച്ചത്. നോട്ടിങ്ങാമിൽ ലെന്റൺ ബൂൽവാർഡിലാണ് ബെന്നിയും കുടുംബവും താമസിച്ചിരുന്നത്. നാട്ടുകാർക്കൊക്കെ പ്രിയങ്കരനായിരുന്ന ബെന്നിയുടെ വിയോഗത്തിൽ തേങ്ങുകയാണ് പ്രദേശവാസികൾ.

ബെന്നിക്് ആദരാഞ്ജലികളർപ്പിക്കാൻ ലെന്റൺ ബുൽവാഡിലെ സെന്റ് പോൾസ് കാത്തലിക്ക് ചർച്ചിലേക്ക് ആയിരങ്ങളാണ് എത്തിയത്്. അവിടെയെത്തിയവർ, ബെന്നിയുടെ മൂത്തമകൻ ബെൻസണോട് തങ്ങളുടെ ദുഃഖം രേഖപ്പെടുത്തി. തന്റെ ഏറ്റവുമടുത്ത സുഹൃത്തുകൂടിയായിരുന്നു അച്ഛനെന്ന് ബെൻസൺ പറഞ്ഞു.

ബെൻസണും അമ്മയും സഹോദരിയും അവധികഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ. ബെന്നി കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ലണ്ടനിൽത്തന്നെ തുടരുകയായിരുന്നു. അച്ഛനെ അടുത്തൊന്നും കാണാൻ പോലും സാധിച്ചിരുന്നില്ലെന്ന് ബെൻസൺ പറഞ്ഞു. ഇന്ത്യയിൽനിന്ന് തിരിച്ചെത്തിയ കുടുംബത്തെ നോർത്ത് ലണ്ടനിലേക്ക് എത്തിക്കുന്നതിനുവേണ്ടിയാണ് മിനിബസുമായി ബെന്നി യാത്രതിരിച്ചത്. അത് അവസാനത്തേതാകുമെന്ന് ആരും കരുതിയില്ല. വീടിനടുത്തുള്ള ആളുകളെ കൂട്ടിക്കൊണ്ടുവരുന്നതിനുവേണ്ടിയാണ് രാത്രി ഒരുമണിക്ക് ബെന്നി വണ്ടിയുമായി തിരിച്ചതെന്ന് അടുത്ത സുഹൃത്തുകൂടിയായ മനുസഖറിയ പറഞ്ഞു.

സൂപ്പർമാർക്കറ്റ് ശൃംഖലകളായ മോറിസണിലും അസ്ഡയിലും ജോലി ചെയ്തശേഷമാണ് നാലുവർഷംമുമ്പ് ബെന്നി എബിസി ടാക്‌സി സർവീസ് തുടങ്ങുനന്നത്. എയർപോർട്ട് പിക്കപ്പ് ട്രിപ്പുകളാണ് കൂടുതലായും ബെന്നി ചെയ്തിരുന്നതെന്ന് മനു പറഞ്ഞു. ബർമിങ്ങാമിലേക്കും ലണ്ടനിലേക്കുമൊക്കെ സ്ഥിരം യാത്രകകൾ നടത്തുന്നയാളായിരുന്നു ബെന്നി.

പുലർച്ചെ ഒന്നരയോടെയാണ് നോട്ടിങ്ങാമിലുള്ള കുടുംബവുമായി യാത്രതിരിച്ചത്. യാത്ര ചെയ്തിരുന്നവരെ ബെന്നിക്ക് പരിചയമുണ്ടായിരുന്നില്ലെന്ന് മനു സഖറിയ പറഞ്ഞു. അവരുടെ സുഹൃത്തുക്കളിലാരോ ബെന്നിയുടെ നമ്പർ നൽകുകയായിരുന്നുവെന്നും മനു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP