Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫോണിൽ സംസാരിച്ചുകൊണ്ട് നിന്നപ്പോൾ വിമാനത്താവളത്തിന് പുറത്ത് കുഴഞ്ഞുവീണ് മരിച്ച പ്രവാസി വ്യവസായി സൂപ്പർഹിറ്റ് സിനിമകളുടെ നിർമ്മാതാവ്; പഞ്ചാഗ്നിയും മിന്നാംമിനുങ്ങിന്റെ നുറങ്ങുവെട്ടവും നിർമ്മിച്ച പന്തളം ഗോപിനാഥിന് ആദരാജ്ഞലി

ഫോണിൽ സംസാരിച്ചുകൊണ്ട് നിന്നപ്പോൾ വിമാനത്താവളത്തിന് പുറത്ത് കുഴഞ്ഞുവീണ് മരിച്ച പ്രവാസി വ്യവസായി സൂപ്പർഹിറ്റ് സിനിമകളുടെ നിർമ്മാതാവ്; പഞ്ചാഗ്നിയും മിന്നാംമിനുങ്ങിന്റെ നുറങ്ങുവെട്ടവും നിർമ്മിച്ച പന്തളം ഗോപിനാഥിന് ആദരാജ്ഞലി

ചെന്നൈ: നല്ല സിനിമകളുടെ സംവിധായകരെയും അഭിനേതാക്കളെയുമെല്ലാം പ്രേക്ഷകർ എല്ലാകാലത്തും ഓർത്തിരിക്കും. എന്നാൽ ഇവരെ പോലെ നിർമ്മാതാക്കളെ ഓർത്തിരിക്കണമെന്ന് നിർബന്ധമില്ല. അങ്ങനെ അധികാരം ഓർത്തിരിക്കാത്ത, എന്നാൽ നല്ല സിനിമകൾക്ക് വേണ്ടി പണം മുടക്കിയ നിർമ്മാതാവായിരുന്നു ഇന്നലെ അന്തരിച്ച പന്തളം ഗോപിനാഥ്. ചെന്നെയിൽ സ്ഥിരതാമസമാക്കിയ ഗോപിനാഥ് ബിസിനസ് ആവശ്യത്തിനായി സൗദിയിൽ പോയി മടങ്ങിയെത്തുമ്പോൾ ഇന്നലെ പകൽ 11 മണിക്കായിരുന്നു മരണം സംഭവിച്ചത്. വിമാനത്താവളത്തിൽ കുഴ്ഞ്ഞു വീണു മരിക്കുകയായിരുന്നു അദ്ദേഹം. 68 വയസായിരുന്നു.

ചെന്നൈ വിമാനത്താളത്തിന് പുറത്തു കാത്തുനിന്ന മകനുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നാലെ നെഞ്ചുവേദനമൂലം കുഴഞ്ഞുവീഴുകയായിരുന്നു. ഡോക്ടർ എത്തിയപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. കാലമൂല്യമുള്ള സിനിമകൾ നിർമ്മിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന എം ജി ഗോപിനാഥ് എന്ന പേരിൽ അറിയപ്പെട്ട അദ്ദേഹം മലയാള സിനിമയ്ക്ക് ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ചിട്ടുണ്ട്.

പഞ്ചാഗ്നി, കാതോടു കാതോരം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, സീസൺ, കവചം, പാവക്കൂത്ത് തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ് ഇദ്ദേഹം. കോർപ്പറേറ്റ് കമ്പനികൾ മലയാള സിനിമയിൽ അടക്കം നിർമ്മാണ രംഗത്തേക്ക് കടന്നെത്തുന്നതിന് മുമ്പ് നല്ല സിനിമകൾ മലയാളത്തിന് സമ്മാനിച്ച അദ്ദേഹം ഗൃഹാതുരത്വം നിറഞ്ഞ സിനിമകളിലായിരുന്നു താൽപ്പര്യം. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിന്റെ കഥ കേട്ട പാടെ അദ്ദേഹം നിർമ്മിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുകയായിരുന്നു.

നീണ്ടകാലത്തെ അദ്ധ്യാപകജീവിത്തിൽ നിന്നും വിരമിച്ച് സമാധാന കുടംബജീവിതം നയിക്കുന്ന ദമ്പതിമാരുടെ (നെടുമുടി വേണു, ശാരദ) കഥ പറയുന്ന ഒരു സിനിമയായിരുന്നു ഇത്. സന്താനഭാഗ്യമില്ലാത്ത അവരുടെ ഇടയിലേക്ക് ടീച്ചറുടെ പഴയ പരിചയക്കാരിയുടെ മകൾ വന്നു ചേരുന്നു. ഇവരുടെ വീട്ടിൽ നിന്നും അടുത്തുള്ള കോളേജിൽ പോയി പഠിക്കാൻ സൗകര്യം ആയതിനാൽ ആ കുട്ടിയുടെ അച്ഛനാണ് അവളെ ഇവിടെ കൊണ്ടുവന്നാക്കിയത്. ഈ കഥയിൽ ഏറെ താൽപ്പര്യം തോന്നിയതും കൊണ്ടാണ് അദ്ദേഹം നിർമ്മിക്കാൻ തയ്യാറാതയത്. ഈ ചിത്രം മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ ചിത്രങ്ങളിൽ ഒന്നാണ്.

അന്യഭാഷാ നടന്മാരെ വച്ച് സിനിമയെടുക്കാൻ ധൈര്യം കാണിച്ച നിർമ്മാത് കൂടിയായിരുന്നു ഗോപിനാഥ്. തമിഴിൽ സൂപ്പർഹീറോ ആയിരുന്ന രഘുവരനെ വച്ച് അദ്ദേഹം സിനിമയെടുത്തു. കെ. മധുവിന്റെ സംവിധാനത്തിൽ പന്തളം ഗോപിനാഥ് 'കവചം' എന്നൊരു സിനിമ പിറന്ന് ഗോപിനാഥിന്റെ ധൈര്യത്തിൽ നിന്നായിരുന്നു. കാലവും കഥയും മാറിസിനിമ വെറും കച്ചവടമായി മാറിയ വേളയിൽ സിനമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു അദ്ദേഹം. എന്നാൽ മലയാള സിനിമയ്ക്ക് ഓർത്തിരിക്കാവുന്ന ഒരിപിടി നല്ല സിനിമകളുടെ നിർമ്മാതാവെന്ന പേരെടുത്താണ് പന്തളം ഗോപിനാഥ് മടങ്ങുന്നത്.

അദ്ദേഹത്തിന്റെ സംസ്‌കാരം ഇന്നു വൈകിട്ട് 3.30നു കുളനട മതുക്കൽ വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: ബിന്ദു, ബിജു, ഹരി. മരുമക്കൾ: സന്തോഷ്, സൗമ്യ, ശ്യാമ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP