Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആനന്ദിച്ചാറാടി മുന്തിരിച്ചാറ് മോന്തി വിടവാങ്ങി; എന്നും സുന്ദരിമാർക്കൊപ്പം കഴിയാൻ വയാഗ്ര ശീലമാക്കി; വയാഗ്ര അമിതമായി കഴിച്ചുകേൾവി പോയി; കേൾവി പോയാലും തനിക്ക് സെക്‌സ് മതിയെന്ന് മോഹം; ഹ്യൂഗ് ഹെഫ്‌നർ തിരികൊളുത്തിയത് അമേരിക്കയുടെ സെക്‌സ് വിപ്ലവത്തിന്

ആനന്ദിച്ചാറാടി മുന്തിരിച്ചാറ് മോന്തി വിടവാങ്ങി; എന്നും സുന്ദരിമാർക്കൊപ്പം കഴിയാൻ വയാഗ്ര ശീലമാക്കി; വയാഗ്ര അമിതമായി കഴിച്ചുകേൾവി പോയി; കേൾവി പോയാലും തനിക്ക് സെക്‌സ് മതിയെന്ന് മോഹം; ഹ്യൂഗ് ഹെഫ്‌നർ തിരികൊളുത്തിയത് അമേരിക്കയുടെ സെക്‌സ് വിപ്ലവത്തിന്

മറുനാടൻ മലയാളി ഡസ്‌ക്

പ്ലേബോയ് എന്നാൽ ഹ്യൂഗ് ഹെഫ്‌നർ തന്നെ! ബ്രാൻഡും സ്ഥാപകനെയും വേറിട്ട് തിരിച്ചറിയുക പ്രയാസം? അശ്ലീലമാസിക എന്ന പറഞ്ഞ് മുഖംചുളിച്ചവരും, അതെന്തെന്ന് അറിയാൻ കണ്ണുതുറിച്ചുനോക്കി.അമേരിക്കൻ സദാചാരത്തിന്റെ മേൽ ഇടിത്തീ പോലെയാണ് 1950 കളിൽ പ്ലേബോയ് വന്നുവീണത്.ഹഫ്‌നറുടെ ടൈമിങ് ഉഗ്രനായിരുന്നു.എന്നും സുന്ദരിമാർക്കൊപ്പം. ചിലരെയൊക്കെ വിവാഹം കഴിക്കുകയും ചെയ്്തു

.ജേയ് ഗാറ്റസ്ബി, വാൾട്ട് ഡിസ്‌നി എന്നിവരോടെല്ലാം ഹഫ്‌നറെ പലരും താരമത്യം ചെയ്തിട്ടുണ്ട്. എന്നാൽ അദ്ദേഹം വേറെ ജനുസിൽ പെട്ട താരമായിരുന്നു.തിളങ്ങുന്ന സിൽക്ക് പൈജാമയും ജാക്കറ്റുമണിഞ്ഞ് സെലിബ്രിറ്റികൾക്കൊപ്പം ആനന്ദിച്ചാറാടി മുന്തിരിച്ചാറ് കുടിച്ച ജീവിതം ഹഫ്‌നർക്ക് ഒരു റൊമാന്റിക് സിനിമ പോലെയായിരുന്നു.

1953 ൽ പ്ലേബോയ് ആദ്യ ലക്കം പുറത്തുവന്നതോടെ ഒരു സെക്‌സ് വിപ്ലവത്തിന് തന്നെ തിരികൊളുത്തി ഹെഫ്‌നർ.എസ്‌ക്വർ' എന്ന പ്രസിദ്ധീകരണത്തിൽ ലേഖകനായി ജോലി നോക്കിയിരുന്ന ഹെഫ്‌നർ 1 45 നിക്ഷേപകരുമായി 8000 ഡോളർ മുതൽമുടക്കിലാണ് മാസിക ആരംഭിച്ചത്.'സ്റ്റാഗ് നൈറ്റ്' എന്ന പേരായിരുന്നു ആദ്യം മാസികയ്ക്ക് പേര് നൽകിയിരുന്നതെങ്കിലും ട്രേഡ് മാർക്ക് സംബന്ധിച്ച പ്രശ്‌നങ്ങളെ തുടർന്ന് പിന്നീട് പേര് മാറ്റി.

91 ാം വയസ്സിൽ വിടവാങ്ങും വരെ തന്റെ എപിക്യൂറിയൻ തത്ത്വശാസ്ത്രത്തിൽ അദ്ദേഹം ഉറച്ച് വിശ്വസിച്ചു. 'Dead yesterdays and unborn tomorrows, why fret about it, if today be sweet.'എന്ന് ഒമർ ഖയ്യാം പറഞ്ഞത് പോലെ സന്തോഷത്തോടെ ജീവിച്ചു.സാഹചര്യങ്ങൾ ഹെഫ്‌നർക്ക് അനുകൂലമായിരുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞിരുന്നു.യുദ്ധക്ഷീണം മാറി അമേരിക്ക മനസ്സാ പ്ലേബോയിയെ സ്വീകരിക്കാൻ തയ്യാറായിരുന്നു. മർലിൻ മൺറോ ആദ്യലക്കത്തിൽ തന്നെ പ്ലേബോയ്ക്ക് വേണ്ടി നഗ്നയായി. കൗമാരക്കാരുടെ വിലക്കപ്പെട്ട കനി, പുരുഷന്മാരുടെ ആനന്ദമാസിക.

ഒരു വർഷത്തിനകം സർക്കുലേഷൻ രണ്ടുലക്ഷമായി. അഞ്ച് വർഷത്തിനകം അത് 10 ലക്ഷമായാണ് ഉയർന്നത്. 70 കളിൽ 70 ലക്ഷത്തോളം വായനക്കാരുണ്ടായിരുന്ന പ്ലേബോയിയെ വെല്ലാൻ പെന്റ്ഹൗസും,ഹസ്ലറുമൊക്കെയെത്തി. 21 ാം നൂറ്റാണ്ടിൽ കമ്പ്യൂട്ടറും, ഇന്റർനെറ്റും വ്യാപകമായതോടെ, പ്ലേബോയുടെ വില ഇടിഞ്ഞു.സർക്കുലേഷൻ 30 ലക്ഷമായി താഴ്ന്നു. 1995 ൽ മാക്‌സിം കൂടി രംഗത്തെത്തിയതോടെ പ്ലേബോയുടെ വളർച്ച താഴോട്ടായി. 2015 ൽ സ്ത്രീകളുടെ നഗ്നചിത്രങ്ങൾ അച്ചടിക്കുന്ന പരിപാടി നിർത്തിയെങ്കിലും ഈ വർഷം അത് പുനരാരംഭിച്ചു.

മാസികയുടെ വില ഇടിഞ്ഞെങ്കിലും, തന്റെ സ്വഭാവത്തിൽ ഒരു മാറ്റവും വരുത്താൻ ഹെഫ്‌നർ തയ്യാറായിരുന്നില്ല. 91 ാം വയസ്സിൽ മരിക്കും വരെ അദ്ദേഹം തന്റെ പളപളപ്പൻ ജീവിതം തുടർന്നു.തന്റെ സെക്‌സ്് ജീവിതം സജീവമായി നിർത്താൻ വയാഗ്രയ്ക്ക് സമാനമായ സ്‌കിറ്റിൽസ് ടാബ്ലറ്റുകൾ സ്ഥിരമായി കഴിച്ചിരുന്നു ഹഫ്‌നർ.വയാഗ്രയുടെ അമിത ഉപയോഗം മൂലം കേൾവി നഷ്ടപ്പെട്ടു. എന്നാൽ അതൊന്നും അദ്ദേഹം കാര്യമാക്കിയില്ല. മുൻകാല പ്രണയിനികളായ ഇരട്ടസഹോദരിമാർ കാരിസയും, ക്രിസ്റ്റീനയും പറയുന്നപ്രകാരം ഹെഫ്‌നർക്ക് ഒരു ചെവിക്ക് കേൾവി നഷ്ടപ്പെട്ടിരുന്നു.ഹിയറിങ് എയ്ഡുകൾ ഉപയോഗിച്ചിരുന്നു.ചെവി കേട്ടില്ലെങ്കിലും സെക്‌സിൽ ഏർപ്പെടുന്നതിനായിരുന്നു ഹെഫ്‌നർക്ക് താൽപര്യമെന്ന് കാരിസ സാക്ഷ്യം പറയുന്നു.

തന്റെ മാസികയിൽ പ്രത്യക്ഷപ്പെട്ട മോഡലുകളടക്കം ആയിരത്തിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്ന് ഹെഫ്‌നർ കൂടെ കൂടെ വീമ്പടിക്കുമായിരുന്നു. അത് വീമ്പല്ലെന്നാണ് അദ്ദേഹത്തിന്റെ കൂട്ടുകാരികൾ രഹസ്യമായി പറയുന്നത്.
ആകെ ഭാര്യമാർ മൂന്ന്. മൂന്നിലും കൂടി മക്കൾ നാല്. ആദ്യവിവാഹം 1949ൽ. ആദ്യ ഭാര്യ മിൽഡ്രസ് വില്യംസുമായി 1959 ൽ വിവാഹമോചനം. പ്ലേബോയ് മോഡലായിരുന്ന കിംബർലി കൊനാർഡിനെ 1990 ൽ രണ്ടാം ഭാര്യയാക്കി. ഏറെക്കാലം വേർപിരിഞ്ഞു ജീവിച്ച ശേഷം 2010 ൽ ഇവരുമായുള്ള ബന്ധം വേർപെടുത്തി. പ്ലേബോയ് മാസികയുടെ 2009 ലെ 'മിസ് ഡിസംബർ' ആയിരുന്ന, തന്നെക്കാൾ 60 വയസ് പ്രായം കുറഞ്ഞ ക്രിസ്റ്റൽ ഹാരിസിനെ പിന്നീട് വിവാഹം ചെയ്യാനൊരുങ്ങിയെങ്കിലും ഹാരിസ് വിവാഹത്തിൽ നിന്ന് പിന്മാറി. തൊട്ടുപിന്നാലെ പ്ലേബോയ് മാസികയുടെ കവർചിത്രമായി ഹാരിസിനെ അവതരിപ്പിച്ചാണ് ഹെഫ്‌നർ ഇതാഘോഷിച്ചത്. 'റൺഎവേ ബ്രൈഡ്' എന്ന പോസ്റ്റർ കൊണ്ട് നഗ്‌നത മറച്ച നിലയിൽ ഹാരിസിനെ മാസികയുടെ കവർ ചിത്രമാക്കി, കാമുകിയുടെ ഒളിച്ചോട്ടം പോലും ഹെഫ്‌നർ വിറ്റു കാശാക്കിയെന്നു സാരം. 2012 ൽ ഹാരിസ് തന്നെ ഹെഫ്‌നറുടെ മൂന്നാം ഭാര്യയായി.

സിനിമകളായിരുന്നു ഹഫ്‌നറുടെ മറ്റൊരു ദൗർബല്യം. തന്റെ മറ്റൊരു കുടുംബം എന്നാണ് അദ്ദേഹം സിനിമാലോകത്തെ വിശേഷിപ്പിച്ചത്. എറോട്ടിക ഫോട്ടോഗ്രഫിയായിരുന്നു പ്ലേബോയിയുടെ കാതലെങ്കിലും മികച്ച എഴുത്തുകാരുടെ ചെറുകഥകളും പ്രസിദ്ധീകരിച്ചിരുന്നു.വഌഡിമിർ നബോക്കോവ്, ഹാറുകി മുറാകാമി, മാർഗരറ്റ് അറ്റ് വുഡ് എന്നിവർ അവരിൽ ചിലർ മാത്രം. പ്ലേബോയ് മാൻഷൻ എന്ന സ്വഗൃഹത്തിൽ ഹഫ്‌നർ അന്തരിച്ചപ്പോൾ, ഒരുകാലഘട്ടത്തിൽ യുവാക്കൾ കൊണ്ടാടിയ രതിയുടെ സമ്രാട്ടാണ് വിടവാങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP