Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൊതുദർശന വേദിയിലേക്ക് ജനസമുദ്രം ഒഴുകിയെത്തുന്നു; സംസ്‌കാരത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ചെന്നൈയിലെത്തും; തമിഴ്‌നാട് നിശ്ചലം; സംസ്ഥാനത്തുടനീളം അതീവ ജാഗ്രത; മറീനാ ബീച്ചിൽ പുരട്ചി തലൈവിക്കായി അന്ത്യവിശ്രമസ്ഥലം ഒരുങ്ങുന്നു

പൊതുദർശന വേദിയിലേക്ക് ജനസമുദ്രം ഒഴുകിയെത്തുന്നു; സംസ്‌കാരത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ചെന്നൈയിലെത്തും; തമിഴ്‌നാട് നിശ്ചലം; സംസ്ഥാനത്തുടനീളം അതീവ ജാഗ്രത; മറീനാ ബീച്ചിൽ പുരട്ചി തലൈവിക്കായി അന്ത്യവിശ്രമസ്ഥലം ഒരുങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ഭൗതിക ശരീരം പൊതുദർശനത്തിനു വച്ചു. ചെന്നൈയിലെ രാജാജി ഹാളിലാണ് മൃതദേഹം പൊതുദർശനത്തിനു വച്ചിരിക്കുന്നത്. രാവിലെ ആറുമണിയോടെയാണ് മൃതദേഹം പോയ്‌സ് ഗാർഡനിൽ നിന്ന് രാജാജി ഹാളിൽ എത്തിച്ചത്. വൻ ജനാവലിയാണ് പോയ്‌സ് ഗാർഡനിലും രാജാജിഹാളിലും ജയലളിതയെ അവാസാനമായി ഒരു നോക്കു കാണാൻ തടിച്ചു കൂടിയത്. നേരത്തെ മുഖ്യമന്ത്രി പനീർസെൽവവും മന്ത്രിമാരും മറ്റ് നേതാക്കളും പോയ്‌സ് ഗാർഡനിലെത്തി ജയയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.

തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പാർട്ടി പ്രവർത്തകരും ആരാധകരും ചെന്നൈയിലേക്കെത്തുന്നുണ്ട്. ഇതുമൂലം സുരക്ഷാപ്രശ്‌നമുണ്ടാകാതിരിക്കാൻ പൊലീസ് അതീവ ജാഗ്രതയിലാണ്. തമിഴ്‌നാട്ടിൽ പലയിടത്തും ബന്ദിന്റെ പ്രതീതിയാണ്. തമിഴ്‌നാട്ടിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് സാന്നിധ്യം ശക്തമാണ്. പൊലീസിനൊപ്പം കേന്ദ്രസേനയും രംഗത്തുണ്ട്. കേരള. കർണാടക, തെലങ്കാന അതിർത്തികളിൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ പത്ത് മണിയോടെ രാജാജി ഹാളിലെത്തിക്കാനായിരുന്നു തീരുമാനം. എന്നാൽ ജനങ്ങളുടെ തിരക്ക് മനസ്സിലാക്കി പൊതുദർശനം രാവിലെ മുതലാക്കുകയായിരുന്നു.

ജയലളിതയുടെ ഭൗതികശരീരം വസതിയായ പോയസ് ഗാർഡനിൽനിന്നു പൊതുദർശനത്തിനായി രാജാജി ഹാളിലേക്കു മാറ്റിയത് അതിരാവിലെയായിരുന്നു. റോഡിനിരുവശത്തും നിരവധിയാളുകളാണ് 'തമിഴ്‌നാടിന്റെ അമ്മ'യെ അവസാനമായി ഒരു നോക്കുകാണാൻ എത്തിയത്. രാജാജി ഹാളിലേക്ക് ആയിരക്കണക്കിന് അണ്ണാ ഡിഎംകെ പ്രവർത്തകർ എത്തിയിട്ടുണ്ട്. വൈകിട്ടു നാലു വരെ നീളുന്ന പൊതുദർശനത്തിനു ശേഷമായിരിക്കും സംസ്‌കാരത്തിനായി മറീനയിലേക്കു കൊണ്ടുപോകുക. എംജിആറിന്റെ സംസ്‌കാരം നടത്തിയ മറീനയിൽ എംജിആർ സ്മാരകത്തിനടുത്തായിരിക്കും ജയയ്ക്കും അന്ത്യവിശ്രമസ്ഥലമൊരുങ്ങുക.

അപ്പോളോ ആശുപത്രിയിൽനിന്നു പോയസ് ഗാർഡനിലേക്കു ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വാഹനമെത്തുമ്പോൾ ആയിരക്കണക്കിനു പ്രവർത്തകരാണു വഴിയോരത്തും വസതിക്കു പുറത്തുമായി തടിച്ചുകൂടിയിരുന്നത്. തീർത്തും വൈകാരികമായിരുന്നു ജനങ്ങളുടെ പ്രതികരണം. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ നൂറുകണക്കിനു പൊലീസുകാരും രംഗത്തുണ്ട്. അതിനിടെ, പോയസ് ഗാർഡനിലേക്കുള്ള വഴിയിൽ അണ്ണാ ഡിഎംകെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ജയയുടെ അനുയായികൾ ബാരിക്കേഡുകൾ തകർത്തു. ഇതേത്തുടർന്നു പൊലീസ് ലാത്തി വീശി.

സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയും മുതിർന്ന കേന്ദ്രമന്ത്രിമാരും ഇന്നു ചെന്നൈയിലെത്തും. ചില സംസ്ഥാന മുഖ്യമന്ത്രിമാരും എത്തുമെന്നാണു സൂചന. തമിഴ്‌നാട്ടിൽ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു മൂന്നു ദിവസം അവധിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP