Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരീക്ഷണ സിനിമകളിലൂടെ മികവ് തെളിയിച്ച വേറിട്ട വ്യക്തിത്വം; ആദ്യ ചിത്രത്തിന് ദേശീയ പുരസ്‌കാരം നേടി സാന്നിധ്യമുറപ്പിച്ച കലാകാരൻ; ചലച്ചിത്രകാരനും പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ ജോൺ ശങ്കരമംഗലം ഓർമയായി

പരീക്ഷണ സിനിമകളിലൂടെ മികവ് തെളിയിച്ച വേറിട്ട വ്യക്തിത്വം; ആദ്യ ചിത്രത്തിന് ദേശീയ പുരസ്‌കാരം നേടി സാന്നിധ്യമുറപ്പിച്ച കലാകാരൻ; ചലച്ചിത്രകാരനും പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ ജോൺ ശങ്കരമംഗലം ഓർമയായി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പ്രശസ്ത ചലച്ചിത്രകാരനും പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും ദേശീയ പുരസ്‌കാര ജേതാവുമായ ജോൺ ശങ്കരമംഗലം (84) അന്തരിച്ചു. പത്തനംതിട്ട ഇരവിപേരൂർ സ്വദേശിയായ ജോൺ ശങ്കരമംഗലത്തിന്റെ അന്ത്യം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടന്നായിരുന്നു. നടൻ,സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.

തമിഴ്‌നാട് ടാക്കീസിന്റെ ജയശ്രീ എന്ന തമിഴ് ചിത്രത്തിനു വേണ്ടി കഥയെഴുതിയാണ് ജോൺ സിനിമാരംഗത്തു എത്തിയത്. 'ജന്മഭൂമി' എന്ന ചിത്രത്തിന്റെ സംവിധായകനും സഹനിർമ്മാതാവും കഥാകൃത്തുമായിരുന്നു. ചങ്ങനാശ്ശേരി എസ്.ബി. കോളേജിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. പത്തൊൻപതാം വയസ്സിൽ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി. പിന്നീട് ഈ ജോലി രാജിവച്ച് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തിരക്കഥാരചനയിലും സംവിധാനത്തിലും ഒന്നാം റാങ്കോടെ ഡിപ്ലോമ നേടി. പഠനകാലത്ത് തന്നെ നാടകരചനയിൽ സജീവമായിരുന്നു. ജയശ്രീ എന്ന തമിഴ് ചിത്രത്തിന് കഥയെഴുതിയാണ് സിനിമാരംഗത്തേയ്ക്കുവന്നത്. ഫിലിം ഡിവിഷനും സംസ്ഥാന സർക്കാരിനും വേണ്ടി നിരവധി ഡോക്യുമെന്ററികൾ നിർമ്മിച്ചിട്ടുണ്ട്.

പ്രേംനസീർ നായകനായ അവൾ അൽപം വൈകിപ്പോയി, കൊട്ടാരക്കരയും മധുവും പ്രധാന വേഷങ്ങൾ ചെയ്ത ജന്മഭൂമി, ബാബു നമ്പൂതിരിയും സൂര്യയും മുഖ്യവേഷങ്ങളിലെത്തിയ സമാന്തരം, ശ്രീനിവാസൻ നായകനായ സാരാംശം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ. ഇതിൽ ജന്മഭൂമിക്ക് ദേശീയോദ്‌ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡും മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP