Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുംബൈയിൽ കോപ്റ്റർ അപകടത്തിൽ മരിച്ച ജോസ് ആന്റണിക്ക് നാടിന്റെ അന്ത്യാഞ്ജലി; പൊട്ടിക്കരഞ്ഞ് ഭാര്യ റാണിയും മക്കളായ രശ്മിയും റനിതയും; അവസാനമായി ഒരു നോക്കു പോലും കാണാനാവാതെ ഉറ്റവർ

മുംബൈയിൽ കോപ്റ്റർ അപകടത്തിൽ മരിച്ച ജോസ് ആന്റണിക്ക് നാടിന്റെ അന്ത്യാഞ്ജലി; പൊട്ടിക്കരഞ്ഞ് ഭാര്യ റാണിയും മക്കളായ രശ്മിയും റനിതയും; അവസാനമായി ഒരു നോക്കു പോലും കാണാനാവാതെ ഉറ്റവർ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:ഇന്നലെ മുബൈയിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച കോതമംഗലം സ്വദേശി ജോസ് ആന്റണിയുടെ മൃതദേഹം ചേലാട് മിനിപ്പടിയിലെ കുടുമ്പവീട്ടിൽ എത്തിച്ചപ്പോൾ വലിയ ജനാവലിയാണ് അവസാനമായി ഒന്ന് കാണാൻ എത്തിയത്.

ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് തറവാട് വീടിന്റെ സമീപത്തുള്ള മുത്ത ജേഷ്ഠൻ ജിമ്മി ആന്റണിയുടെ വസതിയിൽ മൃതദ്ദേഹം എത്തിച്ചത്.ഒ.എൻ.ജി.സി പ്രൊഡക്ഷൻ വിഭാഗത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജരായിരുന്ന രാമല്ലൂർ മിനിപ്പടി പെരുമ്പിള്ളിച്ചിറ ജോസ് ആന്റണി (54) യുടെ മൃതദേഹം മുബൈയ് എയർപോർട്ടിൽ നിന്നും ഇന്ന് രാവിലെ 9.30 ന് പുറപ്പെട്ട ജെറ്റ് എയർവേസ് വിമാനത്തിലാണ് നെടുംമ്പാശ്ശേരിയിൽ എത്തിച്ചത്.12 മണിയോടെ ഇവിടെ എത്തിച്ച മൃതദ്ദേഹം 20 മിനിട്ടിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി പുറത്തെത്തിച്ചു.തുടർന്ന് നേരെ ആമ്പുലൻസ് കോതമംഗലം രാമല്ലൂരിലേക്ക് കുതിച്ചു.

ഒരു മണിയോടെ മൃതദേഹവും വഹിച്ചുള്ള വാഹനം വീട്ടിലെത്തിയതോടെ ശോകമൂകമായ അന്തരീക്ഷത്തിൽ നിലവിളികളും ആർത്തനാദങ്ങളും ഉയർന്നു.സഹോദരങ്ങളായ ജിമ്മിയും , പയസും കുടുംബസമേതം അപകടവിവരം അറിഞ്ഞ് ഇന്നലെ മുംബൈക്ക് തിരിച്ചിരുന്നു.
മൃതദേഹവും വഹിച്ചുകൊണ്ട് ആംബുലൻസ് എത്തിയപ്പോൾ ദുഃഖാർത്തരായ ബന്ധുക്കളെയും നാട്ടുകാരെയും കൊണ്ട് വീടും പരിസരവും നിറഞ്ഞിരുന്നു. ഭാര്യ റാണി മക്കളായ രശ്മിത , റനിത എന്നിവരെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ നന്നേ പാടുപെട്ടു. പിതാവിന്റെ മൃതദ്ദേഹം ഒരു നോക്കു കാണമെന്ന ഈ പെൺകുട്ടികളുടെ ആവർത്തിച്ചുള്ള ആവശ്യത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാവാതെ ഉറ്റവർ നിറമിഴികളോടെ പിന്മാറുന്നതും കാണാമായിരുന്നു.

ഹെലികോപ്റ്റർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് ബന്ധപ്പെട്ട അധികൃതർ ബന്ധുക്കളെ അറിയിച്ചത്. കടലിൽ നിന്നും കണ്ടെടുത്ത മൃതദ്ദേഹങ്ങളുടെ അവസ്ഥയും ഏറെക്കുറെ ഇക്കാര്യം ശരിവയ്ക്കുന്ന തരത്തിലായിരുന്നെന്നാണ് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന സൂചന. മൃതദ്ദേഹങ്ങളിൽ നിന്നും അവയവയങ്ങൾ പലതും നഷ്ടമായ നിലയിലായിരുന്നു.

ഇതേത്തുടർന്ന് സീൽചെയ്ത പെട്ടി തുറക്കാതെയാണ് ജോസ് ആന്റണിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കിയത്.വിവാഹമോതിരം കണ്ടാണ് ജോസിന്റെ മൃതദ്ദേഹം ഭാര്യ സഹോദരൻ ടോമിച്ചൻ തിരിച്ചറിഞ്ഞത്. മൃതദ്ദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
ഉച്ചകഴിഞ്ഞ് 2.30 - ഓടെ വീട്ടിൽ സംസ്‌കാര ശുശ്രൂഷകൾ ആരംഭിച്ചു.4 മണിയോടെ കോതമംഗലം സെന്റ്‌ജോർജ് കത്തീഡ്രൽ സെമിത്തീരിയിൽ നടന്ന സംസ്‌കാര ചടങ്ങിൽ രാഷ്ട്രിയ -സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരടക്കം വലിയ ജനക്കൂട്ടം പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP