Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപ്രതീക്ഷിതമായി മരണം വിളിച്ചത് ഇടതു സ്ഥാനാർത്ഥിയാകാനുള്ള ആലോചനകൾ സജീവമാകവെ; കുന്നത്തുനാട്ടിലും ചാലക്കുടിയിലും ഇടതുമുന്നണി പരിഗണിച്ച പ്രധാന സ്ഥാനാർത്ഥി; രാഷ്ട്രീയം തുറന്നുപറയാൻ ഒരിക്കലും മടിക്കാത്ത സിനിമാനടൻ

അപ്രതീക്ഷിതമായി മരണം വിളിച്ചത് ഇടതു സ്ഥാനാർത്ഥിയാകാനുള്ള ആലോചനകൾ സജീവമാകവെ; കുന്നത്തുനാട്ടിലും ചാലക്കുടിയിലും ഇടതുമുന്നണി പരിഗണിച്ച പ്രധാന സ്ഥാനാർത്ഥി; രാഷ്ട്രീയം തുറന്നുപറയാൻ ഒരിക്കലും മടിക്കാത്ത സിനിമാനടൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തന്റെ രാഷ്ട്രീയം എന്താണെന്നു വിളിച്ചുപറയാൻ പലരും മടിക്കുമ്പോൾ ഇടതുപക്ഷത്തോടൊപ്പമാണു ഞാനെന്നു വിളിച്ചു പറയാൻ മടി കാണിക്കാത്ത സിനിമാതാരമായിരുന്നു കലാഭവൻ മണി. അതുകൊണ്ടു തന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി മണി ഉണ്ടാകുമെന്ന പ്രതീക്ഷ സജീവമായിരുന്നു.

കുന്നത്തുനാട്ടിലും ചാലക്കുടിയിലും ഇടതുമുന്നണി പരിഗണിച്ച പ്രധാന സ്ഥാനാർത്ഥി കലാഭവൻ മണിയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചർച്ചകൾ ചൂടുപിടിച്ച വേളയിൽ കലാഭവൻ മണി ഒരു പ്രധാന ചർച്ചാവിഷയം തന്നെയായിരുന്നു. സിനിമാതാരങ്ങളുടെ സ്ഥാനാർത്ഥിത്വം പരിഗണിക്കുമ്പോൾ ഇടതുപക്ഷത്തിന്റെ പക്കലുള്ള പ്രധാന ആയുധവും കലാഭവൻ മണി തന്നെയായിരുന്നു.

നവമാദ്ധ്യമങ്ങളിലും കലാഭവൻ മണി സ്ഥാനാർത്ഥിയാകുമെന്ന സജീവ പ്രചരണമുണ്ടായിരുന്നു. എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തിൽ കലാഭവൻ മണിയെ സിപിഐ(എം) സ്വതന്ത്രനായി മത്സരിപ്പിക്കാൻ നീക്കമെന്ന വാർത്തകളും ഇതിനിടെ പുറത്തുവന്നു. കോൺഗ്രസിനെ തറപറ്റിക്കാൻ കലാഭവൻ മണിയെ ഉപയോഗിക്കുമെന്ന വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കെ ഇതു നിഷേധിച്ചു കലാഭവൻ മണിയുടെ സെക്രട്ടറി രംഗത്തെത്തുകയും ചെയ്തിരുന്നു.

എങ്കിലും കുന്നത്തുനാട്ടിലും മണിയുടെ നാടായ ചാലക്കുടിയിലും മണിയെത്തന്നെ മത്സരിപ്പിക്കുന്ന കാര്യം ചർച്ചയാകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മണിയെ മരണം വിളിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP