Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുമ്പേ പോയ അൻവിതയെ തോൽപ്പിച്ചു ആളെ പിടിക്കാൻ പിന്നാലെ എത്തി ജിഗ്നേശ്വര നടത്തിയത് മരണപ്പാച്ചിൽ; ഇടിച്ച് കൊന്നത് ടയർ പഞ്ചറായപ്പോൾ നിർത്തിയിട്ട ബസിൽ നിന്നിറങ്ങി നിന്നവർ; പാഞ്ഞെത്തിയ ബസ് ആളുകളെ കൊന്ന ശേഷം നിർത്തിയിട്ടിരുന്ന ബസും തകർത്തു; ഈ അഞ്ച് ജീവനുകൾ ബസുകളുടെ മരണപ്പാച്ചിലിന് അറുതി വരുമോ?

മുമ്പേ പോയ അൻവിതയെ തോൽപ്പിച്ചു ആളെ പിടിക്കാൻ പിന്നാലെ എത്തി ജിഗ്നേശ്വര നടത്തിയത് മരണപ്പാച്ചിൽ; ഇടിച്ച് കൊന്നത് ടയർ പഞ്ചറായപ്പോൾ നിർത്തിയിട്ട ബസിൽ നിന്നിറങ്ങി നിന്നവർ; പാഞ്ഞെത്തിയ ബസ് ആളുകളെ കൊന്ന ശേഷം നിർത്തിയിട്ടിരുന്ന ബസും തകർത്തു; ഈ അഞ്ച് ജീവനുകൾ ബസുകളുടെ മരണപ്പാച്ചിലിന് അറുതി വരുമോ?

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: എത്രകൊണ്ടാലും പഠിക്കാത്തവരാണ് മലയാളികൾ. ഒരു ദുരന്തം ഉണ്ടാകുമ്പോൾ ഉണരുകയും അതിന്റെ ചൂട് കഴിയുമ്പോൾ എല്ലാം പഴഴയതു പോലെ ആകുകയും ചെയ്യും. ഇത്തരം നിരുത്തരവാദിത്തപരമായ സമീപത്തിന്റെ അഞ്ച് ബലിയാടുകൾ കൂടി ഉണ്ടായി. കണ്ണൂരിലെ മണ്ടൂരിൽ ഇന്നലെയുണ്ടായ ബസുകളുടെ മരണപ്പാച്ചിൽ എടുത്തത് അഞ്ച് വിലപ്പെട്ട ജീവനുകളാണ്. പഴയങ്ങാടി-പിലാത്തറ റൂട്ടിൽ മണ്ടൂരിലാണ് അപകടം ഉണ്ടായത്. ബസുകളുടെ മരണപ്പാച്ചിലിന് കുപ്രസിദ്ധമായാണ് കണ്ണൂർ ജില്ല. ഇതിന്റെ ദുരന്താണ് ഇന്നലെ ഉണ്ടായതും.

ടയർ പഞ്ചറായി നിർത്തിയിട്ട ബസിന് പിറകിൽ മറ്റൊരു ബസിടിച്ചാണ് അപകടം ഉണ്ടായത് എന്നതിനാൽ തന്നെ ബസുകളുടെ മരണപ്പാച്ചിൽതന്നെയാണ് അപകടത്തിന് ഇടയാക്കയതെന്നും വ്യക്തമാണ്. അപ്രതീക്ഷിതമായി എത്തിയ ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് നാട്ടുകാരും. ഒരു സ്ത്രീയും മകനും ഉൾപ്പെടെ അഞ്ച് പേരാണ് ബസു അപകടത്തിൽ മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൾക്കുകയും ചെയ്യു.

പഴയങ്ങാടി-പിലാത്തറ റൂട്ടിൽ മണ്ടൂരിലാണ് ശനിയാഴ്ച വൈകീട്ട് ഏഴരയോടെ ദാരുണമായ അപകടമുണ്ടായത്. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂൾ അദ്ധ്യാപികയും ഏഴോംമൂല സ്വദേശിയുമായ പി.പി.സുബൈദ (45), ഇവരുടെ മകൻ മുഫീദ് (18), ചെറുകുന്ന് അമ്പലപ്പുറം സ്വദേശി സുജിത് പട്ടേരി (35), പാപ്പിനിശ്ശേരി റെയിൽവേ ഗേറ്റിന് സമീപത്തെ കെ. മുസ്തഫ (58) എന്നിവരാണ് മരിച്ച നാലുപേർ.

പയ്യന്നൂർ-പഴയങ്ങാടി റൂട്ടിലോടുന്ന അൻവിത ബസ് ടയർ പഞ്ചറായതിനെ തുടർന്ന് ഒരുവശത്തേക്ക് നിർത്തി ടയർ മാറ്റുകയായിരുന്നു. ഇതേത്തുടർന്ന് ആളുകൾ പുറത്തേക്ക് ഇറങ്ങിനിന്നു. ഈ സമയം പിന്നാലെയെത്തിയ ജിഗ്‌നേശ്വര ബസാണ് ആളുകളെ ഇടിച്ചിട്ട ശേഷം അൻവിത ബസുമായി കൂട്ടിയിടിച്ചത്. നിർത്തിയിട്ട ബസിന്റെ പിറകിൽ നിൽക്കുകയായിരുന്ന യാത്രക്കാരാണ് മരിച്ചത്.

പഞ്ചറായ ബസിൽ നിന്നും ഇറങ്ങിയവർ മറ്റ് ബസിന് കൈകാണിക്കുന്ന സമയത്താണ് അപകടം ഉണ്ടായത്. ഈ ബസിൽ നിന്നിറങ്ങിയ യാത്രക്കാർ അഞ്ചു മിനിറ്റിനു ശേഷം ഇതേ റൂട്ടിൽ വന്ന വിഘ്‌നേശ്വര എന്ന ബസിന് കൈകാണിച്ചു. അമിതവേഗത്തിൽ വന്ന ബസ് ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. നിർത്തിയിട്ട അൻവിതയിലും ഇടിച്ച ശേഷമാണ് വിഘ്‌നേശ്വര ബസ് നിന്നത്.

അമിതവേഗതയിൽ വന്ന ബസ് വഴിയിലുള്ളവരെ ഇടിച്ചതിനെത്തുടർന്ന് ചിലർ നിർത്തിയിട്ട ബസിനടിയിലേക്ക് തെറിച്ചുവീണതായും ദൃക്‌സാക്ഷികൾ പറഞ്ഞു. ചിതറിയോടിയ നിരവധി പേർക്ക് പരിക്കുണ്ട്. മൂന്നുപേർ സംഭവസ്ഥലത്തുവെച്ചും രണ്ടുപേർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഓടിയൊളിച്ച ഡ്രൈവർ ദേർമാൽ രുധീഷ്(25) പിന്നീടു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. രിക്കേറ്റവരിൽ എട്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. അപകടസമയത്ത് ഇവിടെ കനത്ത മഴയായിരുന്നതും അപകടത്തിന് ഇടയാക്കിയതയി സൂചനയുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP