Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വില കുറച്ചു സാധനം വിറ്റെന്നു മറ്റു കച്ചവടക്കാർ പരാതിപ്പെട്ടപ്പോൾ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചു; വില കുറയ്ക്കുന്നത് എന്റെ ഇഷ്ടമെന്നു സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചു; മറുനാടന്റെ ബാനർ ഫേസ്‌ബുക്ക് അക്കൗണ്ടിന്റെ കവർ ഇമേജാക്കി; അകാലത്തിൽ പൊലിഞ്ഞതു കായംകുളത്തെ പിടിച്ചുപറിക്കാർക്കെല്ലാം പേടി സ്വപ്നമായിരുന്ന പച്ചക്കറി കച്ചവടക്കാൻ

വില കുറച്ചു സാധനം വിറ്റെന്നു മറ്റു കച്ചവടക്കാർ പരാതിപ്പെട്ടപ്പോൾ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചു; വില കുറയ്ക്കുന്നത് എന്റെ ഇഷ്ടമെന്നു സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചു; മറുനാടന്റെ ബാനർ ഫേസ്‌ബുക്ക് അക്കൗണ്ടിന്റെ കവർ ഇമേജാക്കി; അകാലത്തിൽ പൊലിഞ്ഞതു കായംകുളത്തെ പിടിച്ചുപറിക്കാർക്കെല്ലാം പേടി സ്വപ്നമായിരുന്ന പച്ചക്കറി കച്ചവടക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

കായംകുളം: ചിരിക്കാനുള്ളവർക്ക് ചിരിക്കാം. കരായാനുള്ളവർക്ക് കരയാം. ആരേയും തോൽപ്പിക്കാനല്ല ഇത്.. ഇത് എന്റെ സ്റ്റൈൽ-കായകുളത്തെ പച്ചക്കറി കച്ചവടക്കാരൻ നൗഷാദിന്റെ വാക്കുകൾ കേട്ട് ആളുകൾ കടയിലേക്ക് നടന്നെത്തി. ഇഷ്ടമുള്ളതെല്ലാം ആളുകൾ എടുക്കുമ്പോൾ വീണ്ടും അനൗൺസ്‌മെന്റ് എത്തി. കൊള്ളയ്ക്കും പൂഴ്തി വയ്‌പ്പിനും കരിചന്തയക്കും എതിരെയാണ് ഞാൻ നിലകൊള്ളുന്നത്. അണ്ണാറക്കണനും തന്നാലായത്. എന്നെ കൊണ്ടാകുന്നത് ഞാൻ ചെയ്യുന്നുവെന്നും.

ഏതായാലും ഈ അനൗൺസ്‌മെന്റ് ഇനി കായകുളത്തെ ചന്തയിൽ ഉയരില്ല. സോഷ്യൽ മീഡിയയിലെ താരമായി നൗഷാദെന്ന കായകുളത്തെ പച്ചക്കറി കച്ചവടക്കാരൻ മാറിയത് അതിവേഗമായിരുന്നു. വില കുറച്ച് വിറ്റതിന്റെ പേരിൽ പൊലീസ് അന്വേഷിച്ചു വന്ന ഏക കച്ചവടക്കാരനായിരിക്കും ഒരു പക്ഷേ നൗഷാദ്. കൊള്ളലാഭം എടുക്കുന്നവർക്കിടിയിലെ വ്യത്യസ്തൻ പഠിച്ചത് കായംകുളത്തെ സ്‌കൂളിലായിരുന്നു. അതിനപ്പുറത്തേക്ക് പഠനം നീണ്ടിരുന്നുവെങ്കിൽ പച്ചക്കറി കച്ചവടക്കാരനായി ഒതുങ്ങില്ലായിരുന്നു ഈ മനുഷ്യസ്‌നേഹിയെന്ന് കായംകുളത്തുകാർ പറയുന്നു. അത്തരത്തിലൊരു സാധാരണ മനുഷ്യൻ.

പക്ഷേ ചിന്തകളിലൂടെ ഏറെ മുന്നേറിയ ഈ മനുഷ്യൻ സാങ്കേതിക വിദ്യയേയും തന്റെ സഹയാത്രികനാക്കി. പൊലീസിൽ പരാതിപ്പെട്ടവരുടെ മുഖംമൂടി ലൈവ് വീഡിയിലൂടെ പൊളിച്ചെഴുതിയപ്പോൾ അത് നാട്ടുകാർ ഏറ്റെടുത്തു. മറുനാടൻ മലയാളി വാർത്തയുമാക്കി. പിന്നാലെ പലരും കൊടുത്തു. ഏതായാലും സത്യം നൗഷാദിന് അറിയാമായിരുന്നു. അതിന്റെ അംഗീകാരം തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ മറുനാടനും നൽകി. ഫെയ്‌സ് ബുക്ക് പേജിന്റെ പോസ്റ്റർ ഇമേജാക്കി നൗഷാദ് നൽകിയത് മറുനാടന്റെ വാർത്തയുടെ ഗ്രാഫിക്കൽ റെപ്പറസന്റേഷൻ. സാമൂഹിക വിഷയത്തിൽ മറുനാടൻ കാട്ടുന്ന പ്രതിബന്ധതയ്ക്ക് ലഭിച്ച വലിയൊരു അംഗീകരാം. മറുനാടൻ വാർത്തയോടെ നൗഷാദ് സോഷ്യൽ മീഡിയയിലെ താരമായിരുന്നു. മറുനാടൻ പുറത്തുവിട്ട സാമൂഹിക പ്രസക്തി ഏറെയുള്ള വിഡിയോ ചില ഓൺലൈൻ പോർട്ടലുകൾ ഒഴികെ മറ്റൊരു മുഖ്യധാരാ മാദ്ധ്യമവും വാർത്തയാക്കിയിരുന്നില്ല.

രാഷ്ട്രീയ കൊലപാതകങ്ങളെക്കാൾ കേരള ജനത ഭയക്കേണ്ടത് , രാഷ്ട്രീയ പിൻബലം ഇല്ലാതെ ജനങ്ങൾക്ക് വേണ്ടി നിസ്വാർഥം പോരാടുന്ന ഇതുപോലെ ഉള്ളവരുടെ സ്വാഭാവിക മരണം ആണ് എന്ന് നൗഷാദിന്റെ മരണ വാർത്തയ്ക്ക് താഴെ കമന്റുകളെത്തുന്നു. ഈ മരണമൊക്കെ ആര് അന്വേഷിക്കാനെന്ന ചോദ്യങ്ങളെത്തുന്നു. മരണകാരണം ..... ദുരൂഹ അപകടമോ .... അതോ ......? കണ്ടെത്താൻ കഴിയുമോ സർക്കാരേ ... സാധാരണക്കാരനിൽ സാവാരണക്കാരൻ ....പട്ടിണിയുമായി മല്ലിട്ടു ...ഈ നിലയിൽ എത്തി. പറക്കമുറ്റാത്ത കുഞ്ഞു രണ്ടു പെൺകുഞ്ഞുങ്ങളും അനാഥമായി ..., ദുരൂഹത മറ നീക്കി കൊണ്ടുവരാൻ സോഷ്യൽ മീഡിയക്ക് കഴിയുമോ ... അധികാരി വർഗ്ഗങ്ങൾക്ക് ആവുമോ .....ഇങ്ങനെ സോഷ്യൽ മീഡിയ സ്വയം ചോദിക്കുകയാണ് ഇപ്പോൾ. നൗഷാദിന്റെ വാഹനാപകട മരണത്തിൽ ദുരൂഹത കാണാതിരിക്കാൻ അവർക്കും കഴിയുന്നില്ല. ഒറ്റ വിഡിയോയിലൂടെ അത്രയേറെ ശത്രുക്കളേയും മിത്രങ്ങളേയും ഉണ്ടാക്കിയ മനുഷ്യസ്‌നേഹിയായിരുന്നു നൗഷാദ്.

 

സെപ്റ്റംബർ 10നായിരുന്നു ആ വിഡിയോ ലൈവായി നൗഷാദ് ഷൂട്ട് ചെയ്തത്. കുറഞ്ഞ വിലയ്ക്കു പഴവർഗങ്ങളും പച്ചക്കറികളും മറ്റും വിൽക്കുന്ന തനിക്കെതിരെ മറ്റു കച്ചവടക്കാർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണെന്നു വിശദീകരിക്കുകയാണു നൗഷാദ്. അഞ്ചു രൂപയുടെ സാധനം 50 രൂപയ്ക്കു വിൽക്കുന്നവരാണു തനിക്കെതിരായി നടപടിക്കു പൊലീസിനെ സമീപിച്ചിരിക്കുന്നത്. എന്തു വന്നാലും തോറ്റു കൊടുക്കാൻ ഒരുക്കമല്ല. വില കുറച്ചു തന്നെ ഇനിയും വിൽക്കുമെന്നു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ നൗഷാദ് വ്യക്തമാക്കുന്നു. കെ എ നൗഷാദ് ആൻഡ് കമ്പനി എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഈ കായംകുളത്തുകാരൻ. വില കുറച്ചു വിറ്റാലും തനിക്കു ലാഭം കിട്ടുന്നുണ്ട്. കൊള്ളലാഭം തനിക്കു വേണ്ട. എല്ലാം ഒറ്റയ്ക്കു തിന്നണമെന്ന വാശിയുള്ള ചില കച്ചവടക്കാരാണു തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും വിഡിയോയിൽ നൗഷാദ് പറഞ്ഞു.

ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ പത്ത് ലക്ഷം പേരാണ് കണ്ടത്. പൊലീസ് സ്‌റ്റേഷനിൽ ചെല്ലാൻ പറഞ്ഞപ്പോഴാണ് തന്റെ വേദന ഫെയ്‌സ് ബുക്കിലൂടെ നൗഷാദ് പുറത്തുവിട്ടത്. വിഡിയോ വൈറലായതോടെ പിന്നെ പൊലീസും നൗഷാദിനെ തേടി എത്തിയില്ല. അങ്ങനെ കായംകളുത്തെ കെ എ നൗഷാദ് ആൻഡ് കമ്പനി കച്ചവടത്തിൽ പുതു പാഠങ്ങൾ സുമനസ്സുകളിലേക്ക് എത്തിച്ചു. നിരവധി വിഡിയോകൾ ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്ത് വില കൂട്ടി കച്ചവടം നടത്തുന്നവരുടെ കള്ളക്കളികൾ പൊളിച്ചു. പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസികൾക്കായി ലാഭത്തിന്റെ ഒരു വിഹിതം മാറ്റിവച്ചു. അതിനിടെയിലാണ് ഏവരേയും സങ്കടത്തിലാഴ്‌ത്തിയ മരണവാർത്ത. ഈ ദുഃഖം സോഷ്യൽ മീഡിയയ്ക്കും താങ്ങാനാവുന്നില്ല.

അവസാനമായി നൗഷാദ് ഇട്ടപോസ്റ്റും കണ്ണുനയിക്കാനെത്തുകയാണ് ഈ അവസരത്തിൽ. അതിനെ കുറിച്ച് ഇരു സുഹൃത്ത് കുറിച്ചത് ഇങ്ങനെ-ഭഗവാനേ ആ ചങ്ങാതിയുടെ മോളുടെ പിറന്നാൾ ആയിരുന്നില്ലേ ഇന്ന്? ചിലസമയങ്ങളിൽ നീയെത്ര ക്രൂരനാണ് ദൈവമേ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP