Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപകടത്തിന് ഇടയാക്കിയ കാർ പതിച്ചത് വൻഗർത്തത്തിലേക്ക്; കാട്ടരുവിയുടെ തീരത്ത് കാർ നിശ്ചലമായത് ദുരന്തത്തിന്റെ ആക്കം കുറച്ചു; മലക്കം മറിഞ്ഞ ഉടനെ കാറിൽ നിന്നും തെറിച്ചുപോയ യുവാവ് റോഡിലെത്തി വിവരം അറിയിച്ചു; രക്ഷാപ്രവർത്തനവും ജീവൻ പണയപ്പെടുത്തി

അപകടത്തിന് ഇടയാക്കിയ കാർ പതിച്ചത് വൻഗർത്തത്തിലേക്ക്; കാട്ടരുവിയുടെ തീരത്ത് കാർ നിശ്ചലമായത് ദുരന്തത്തിന്റെ ആക്കം കുറച്ചു; മലക്കം മറിഞ്ഞ ഉടനെ കാറിൽ നിന്നും തെറിച്ചുപോയ യുവാവ് റോഡിലെത്തി വിവരം അറിയിച്ചു; രക്ഷാപ്രവർത്തനവും ജീവൻ പണയപ്പെടുത്തി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ദുരന്തത്തിനിടയാക്കിയ കാർ പതിച്ചത് മുകകളിൽ നിന്നുനോക്കിയാൽ കാണാൻ കഴിയാത്തത്ര ആഴത്തിലേക്ക്. ആർത്തലച്ചൊഴുകുന്ന കാട്ടരുവിയുടെ തീരത്ത് കാർ നിശ്ചലമായത് ദുരന്തത്തിന്റെ ആക്കംകുറച്ചു. ഭാഗ്യം കൊണ്ട് വൻ ദുരന്തമൊഴിവാകുകയായിരുന്നെന്നും പരിക്കേറ്റവരെ റോഡിലെത്തിച്ചത് മരണത്തെ മുന്നിൽകണ്ടെന്നും രക്ഷാപ്രവർത്തകർ. ഇന്ന് പുലർച്ചെ 5.15 ഓടെയാണ് മാനന്തവാടി പേട്ടമലയിൽ നിന്നെത്തിയ അഞ്ചംഗസംഘം സഞ്ചരിച്ച കാർ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ചീയപ്പാറക്ക് സമീപം അഞ്ചാംമൈലിൽ അപകടത്തിൽപ്പെട്ടത്.ഒരാൾ മരിച്ചു.പരിക്കേറ്റ മറ്റ് നാല് പേരെ ആലൂവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാനന്തവാടി കാഞ്ഞിരക്കാട് പേട്ടമലയിൽ മഞ്ചേശ്വരം വീട്ടിൽ ആനീഷ് (30) ആണ് മരണമടഞ്ഞത്.സുഹൃത്തുക്കളായ ജിൽസൺ, ഗിരീഷ്,അനീഷ് .ജിതേഷ് എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ആലുവ രാജഗിരി ആശിപത്രിയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് വാഹനത്തിലുണ്ടായിരുന്നവർ രക്ഷാപ്രവർത്തകരോട് വെളിപ്പെടുത്തിയിട്ടുള്ളത്. മലക്കം മറിഞ്ഞ ഉടൻ കാറിൽ നിന്നും തെറിച്ചുപോയ കുട്ടു എന്നറിയപ്പെടുന്ന ഗിരീഷ് 5.45 ഓടെ റോഡിലെത്തി ഇതുവഴിയെത്തിയ വാഹനയാത്രക്കാരെ വിവരം അറിയിച്ചതോടെയാണ് രക്ഷാപ്രവർത്തനം ആരംഭിക്കുന്നത്.ഫയർഫോഴ്‌സും പൊലീസും മറ്റും സ്ഥലത്തെയപ്പോഴേക്കും ആറുമണി കഴിഞ്ഞിരുന്നു.

താനുൾപ്പെടെയുള്ള നൂറോളം വരുന്ന നാട്ടുകാർ മരങ്ങളേ തമ്മിൽ ബന്ധിപ്പിച്ച് കെട്ടിയിരുന്ന വടത്തിന്റെ സഹായത്തോടെയാണ് പരിക്കേറ്റവരെ ചെങ്കുത്തായ പാറക്കെട്ടുകളിലെ വഴുക്കലും മറ്റും വകവയ്ക്കാതെ മുകളിൽ റോഡിലെത്തിച്ചതെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ ഇരുമ്പുപാലം സ്വദേശി അൻസാരി മറുനാടനോട് വ്യക്തമാക്കി.ഒരാളെ എത്തിക്കാൻ ഒന്നര മണിക്കൂർ നേരത്തെ കഠിന പരിശ്രമം വേണ്ടി വന്നെന്നാണ് അൻസാരിയുടെ വിവരണത്തിൽ നിന്നും വ്യക്തമാവുന്നത്.ഈ പ്രദേശം ചെങ്കുത്തായ മലയാണ്. കാൽതെറ്റിയാൽ പതിക്കുന്നത് അഘാതമായകൊക്കയിലേക്കാണ്.നിറയെ പാറക്കുട്ടങ്ങളുള്ള പ്രദേശമായതിനാൽ ഗുരുതര പരിക്കേറ്റ് ജീവൻ നഷ്ടപ്പെടുന്നതിനും സാദ്ധ്യതയേറെയാണ്.

അപകടസ്ഥത്തെത്തിയ സുഹൃത്തുക്കളിലൊരാൾ വിവരം അറിച്ചതനുസരിച്ചാണ് അൻസാരി സംഭവസ്ഥത്തെത്തിയത്.അപകടത്തിൽപ്പെട്ടവരെ രക്ഷാപ്രവർത്തകർ കരയ്‌ക്കെത്തിക്കുകയും ആമ്പുലൻസ് സൗകര്യം ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാണ് അൻസാർ സംഭവസ്ഥലത്തുനിന്നും മടങ്ങിയത്.ഈ മേഖലയിലുണ്ടാവുന്ന ഒട്ടുമിക്ക അപകടങ്ങളിലും കയ്യും മെയ്യും മറന്നുള്ള രക്ഷാപ്രവർത്തനത്തിൽ അൻസാരി പങ്കാളിയാണെന്നാണ് നാട്ടുകാരും അടിമാലി പൊലീസും നൽകുന്ന വിവരം.

കാർ കാട്ടരുവിയിൽ പതിച്ചിരുന്നെങ്കിൽ ഇവരിലൊരാളെപ്പോലും ജീവനോടെ കരയ്‌ക്കെത്തിക്കാൻ കഴിയില്ലെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.ഈ ഭാഗത്ത് വർഷശങ്ങൾക്ക് മുമ്പ് സ്വകാര്യബസ്സ് അപകടത്തിൽപ്പെട്ട് 19 പേർ മരണപ്പെട്ടിരുന്നു.ബസ്സ് നിറയെ വെള്ള മുണ്ടായിരുന്ന അരുവിയിൽ പതിച്ചതാണ് മരണ സംഖ്യ ഉയരാൻ കാരണമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP