Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെയിലിലല്ല തീയിലും വാടാത്ത അസാധാരണ വ്യക്തിത്വം; ആരുടെയും മുഖം നോക്കാതെ ഇഷ്ടാനിഷ്ടങ്ങൾ കണക്കാക്കാതെ സജീവ എഴുത്തുജീവിതം; 'നിലയ്ക്കാത്ത സിംഫണി'യിലൂടെ സ്വന്തം കഥ പറഞ്ഞ് പൊള്ളുന്ന പ്രശ്‌നങ്ങൾ എടുത്തുകാട്ടി; മാധ്യമ പ്രവർത്തക ലീല മേനോൻ ഓർമയായി

വെയിലിലല്ല തീയിലും വാടാത്ത അസാധാരണ വ്യക്തിത്വം; ആരുടെയും മുഖം നോക്കാതെ ഇഷ്ടാനിഷ്ടങ്ങൾ കണക്കാക്കാതെ സജീവ എഴുത്തുജീവിതം; 'നിലയ്ക്കാത്ത സിംഫണി'യിലൂടെ സ്വന്തം കഥ പറഞ്ഞ് പൊള്ളുന്ന പ്രശ്‌നങ്ങൾ എടുത്തുകാട്ടി; മാധ്യമ പ്രവർത്തക ലീല മേനോൻ ഓർമയായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രമുഖ മാധ്യമ പ്രവർത്തക ലീല മേനോൻ അന്തരിച്ചു. 86 വയസായിരുന്നു.
ജന്മഭൂമി ചീഫ് എഡിറ്ററായിരിക്കെയാണ് അന്ത്യം.കൊച്ചിയിലെ സിഗ്‌നേച്ചർ ഓൾഡേജ് ഹോമിലായിരുന്നു അന്ത്യം. രോഗബാധിതയായി ചികിത്സയിലായിരുന്നു.സംസ്‌കാരം നാളെ ഒരു മണിക്ക് രവിപുരം ശ്മശാനത്തിൽ നടക്കും. രാവിലെ 10 മുതൽ 12 വരെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.

ഇന്ത്യൻ എക്സ്‌പ്രസിന്റെ ഡൽഹി, കൊച്ചി എഡിഷനുകളിൽ സബ് എഡിറ്ററായും പിന്നീട് ബ്യൂറോ ചീഫ് ആയും പ്രവർത്തിച്ചു. ഔട്ട്‌ലുക്ക്, ദി ഹിന്ദു, മാധ്യമം, മലയാളം, മുതലായവയിൽ പംക്തികൾ കൈകാര്യം ചെയ്തിരുന്നു. മാധ്യമപ്രവർത്തന രംഗത്തേക്കു പ്രവേശിക്കുന്നതിനുമുന്പ് പോസ്റ്റോഫീസിൽ ക്ലാർക്കായും ടെലിഗ്രാഫിസ്റ്റായും ജോലി നോക്കി. നിലയ്ക്കാത്ത സിംഫണി എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചു.ഭർത്താവ് പരേതനായ മുണ്ടിയടത്ത് മേജർ ഭാസ്‌കരമേനോൻ.

നിരവധി പുരസ്‌ക്കാരങ്ങളുടെ ഉടമയായ ലീലാ മേനോന് ദേശീയ അന്തര്‌ദ്ദേശീയ നിലവാരമുള്ള അനേകം എസ്‌ക്ലൂസീവ് സ്റ്റോറികള് എഴുതി. സുപ്രീംകോടതിയുടെ വിധിന്യായങ്ങളില് ലീലാ മേനോന്റെ റിപ്പോര്ട്ടുകള് പരാമര്ശിച്ചിട്ടുണ്ട്. സമൂഹത്തില് കോളിളക്കം സൃഷ്ടിച്ച വൈപ്പിന് വിഷമദ്യ ദുരന്തം, സൂര്യനെല്ലിക്കേസ്, തോപ്പുംപടി പെണ്വാണിഭം തുടങ്ങി കേരളത്തെ നടുക്കിയ വാര്ത്തകള് ലോകം അറിഞ്ഞത് ഈ പത്രപ്രവര്ത്തകയിലൂടെയാണ്

1932 നവംബർ 10 ന് എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനു സമീപം വെങ്ങോല എന്ന ഗ്രാമത്തിൽ ജനിച്ചു. പാലക്കാട്ട് നീലകണ്ഠൻ കർത്തായുടെയും തുമ്മാരുകുടി ജാനകിയമ്മയുടെയും ഇളയ മകൾ. വെങ്ങോല പ്രൈമറി സ്‌കൂൾ, പെരുമ്പാവൂർ ബോയ്‌സ് ഹൈസ്‌കൂൾ, നൈസാം കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1948 ൽ പോസ്റ്റോഫീസിൽ ക്ലർക്കായി പിന്നെ ടെലഗ്രാഫിസ്റ്റായി 1978 വരെ ജോലി ചെയ്തു. 1978 മുതൽ പത്രപ്രവർത്തനരംഗത്ത് സേവനം അനുഷ്ഠിക്കുന്ന ലീലാമേനോൻ കേരളത്തിലെ ആദ്യപത്രപ്രവർത്തക എന്ന നിലയിൽ പ്രശസ്തി നേടി. ''നിലയ്ക്കാത്ത സിംഫണി'' (2007) എന്ന ആത്മകഥയാണ് പ്രസിദ്ധീകരിച്ച കൃതി.

ലീലാമേനോന്റെ ആത്മകഥ ഒട്ടേറെ സ്ത്രീ പ്രശ്‌നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. അവരുടെ പത്ര പ്രവർത്തന ജീവിതവുമായി ബന്ധപ്പെട്ട് ഒട്ടേറെ ജീവിതപ്രശ്‌നങ്ങൾ കണ്ടെത്താനും അവയെ ജനങ്ങളിലെത്തിക്കാനും അവർക്ക് കഴിഞ്ഞു. ആരുടെയും മുഖംനോക്കാതെ, പ്രബലമായ ഒരു രാഷ്ട്രീയ കക്ഷിയുടെയും ഇഷ്ടാനിഷ്ടങ്ങൾ കണക്കിലെടുക്കാതെ തികച്ചും സത്യസന്ധമായും എന്നാൽ സ്ത്രീയുടേതായ വൈകാരികതയോടെയും ഒട്ടനവധി പ്രശ്‌നങ്ങൾ ലീലാമേനോൻ കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു ആത്മകഥ എന്നതിനപ്പുറം കേരളത്തിലെ സുപ്രധാനമായ നിരവധി സാമൂഹ്യ, സാംസ്‌കാരിക സംഭവങ്ങൾ മനസിലാക്കാൻ ഈ കൃതി സഹായിക്കുന്നുണ്ട്. അനുഭവിച്ച തീപൊള്ളലുകളെക്കുറിച്ചെഴുതി സഹതാപം നേടാൻ േ്രമനോൻ ശ്രമിച്ചിട്ടില്ല. വെയിലിലല്ല തീയിലും വാടാത്ത അസാധാരണ വ്യക്തിത്വത്തിനുടമയാണ് ലീലാമേനോൻ എന്നാണ് സുഗതകുമാരി ഒരിക്കൽ പറഞ്ഞത്.

അതിക്രമത്തിനും ചൂഷണത്തിനും ഇരയാകുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ നിരന്തരം പരിശ്രമിച്ച പത്രപ്രവർത്തകയായിരുന്നു ലീലാ മേനോനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

മാധ്യമ രംഗത്തെ സജീവ വനിതാ സാന്നിദ്ധ്യം കൂടിയായിരുന്നു അവർ. ദീർഘകാലമായി കാൻസർ ബാധിതയായിട്ടും അതിനോട് പൊരുതി, തളരാതെ സജീവമായി പത്രപ്രവർത്തനരംഗത്ത് നിന്നത് അവരുടെ അസാമാന്യ മനഃശ്ശക്തിയാണ് കാണിക്കുന്നത്. ലീലാ മേനോന്റെ മരണം മാധ്യമമേഖലയ്ക്ക് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP