Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോലിക്ക് കയറാൻ സമയമായിട്ടും എത്തിയില്ല; സുഹൃത്തുക്കൾ ഫോണിൽ വിളിച്ചപ്പോൾ മറുപടിയില്ല; കോഴിക്കോട് മാധ്യമപ്രവർത്തകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് മീഡിയ വൺ ചാനലിലെ അവതാരകൻ നിതിൻ ദാസ്

ജോലിക്ക് കയറാൻ സമയമായിട്ടും എത്തിയില്ല; സുഹൃത്തുക്കൾ ഫോണിൽ വിളിച്ചപ്പോൾ മറുപടിയില്ല; കോഴിക്കോട് മാധ്യമപ്രവർത്തകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് മീഡിയ വൺ ചാനലിലെ അവതാരകൻ നിതിൻ ദാസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് മാധ്യമ പ്രവർത്തകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മീഡിയ വൺ ചാനലിലെ മാധ്യമ പ്രവർത്തകൻ നിതിൻ ദാസാണ് ജീവനൊടുക്കിയത്. ഇയാൾ താമസിക്കുന്ന മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയാണ്.വാർത്താവതാരകനായിരുന്നു.ആത്മഹത്യ ചെയ്യാൻ കാരണമെന്തെന്ന് വ്യക്തമല്ല.

ഇന്ന വൈകുന്നരത്തെ ഷിഫ്റ്റിൽ ജോലിക്ക് കയറേണ്ട നിതിൻ സമയമായിട്ടും എത്താതിരുന്നതോടെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചു. എന്നാൽ, നിതിൻ ഫോൺ എടുത്തില്ല. ഇതോടെ, സുഹൃത്തുക്കൾ ഓഫീസിന് അടുത്ത് തന്നെ നിതിൻ താമസിക്കുന്ന മുറിയിലെത്തി നോക്കിയപ്പോഴാണ് വിവരം അറിഞ്ഞത്.ഇന്ന് രാത്രി 9 മണിക്കുള്ള
മീഡിയ വൺ സ്‌പെഷ്യൽ എഡിഷൻ പ്രൊഡക്ഷൻ ടീമിൽ നിതിനും ഉൾപ്പെട്ടിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കാക്കനാട് പ്രസ് അക്കാദമിയിലാണ് നിതിൽ ദാസ് ജേണലിസം പഠിച്ചത്. 2014-15 ബാച്ച് വിദ്യാർത്ഥിയായിരുന്നു.2015 ജൂൺ മുതൽ മീഡിയ വണ്ണിൽ ജോലി ചെയ്യുന്നു. പഠന സമയത്തുകൊച്ചി കേരളവിഷനിൽ ജോലി ചെയ്തിരുന്നു. തിരുവനന്തപുരത്തു സ്വകാര്യ നഴ്‌സിങ് കോളേജിൽ പഠനം പൂർത്തിയാക്കിയ ശേഷം നഴ്‌സായി ജോലി കിട്ടിയിരുന്നു. എന്നാൽ അത് ഉപേക്ഷിച്ചു ജേർണലിസം പഠിക്കാൻ പോവുകയായിരുന്നു.നിതിൻ ദാസിന്റെ കുടുംബം കൊച്ചിയിലാണ് ഇപ്പോൾ താമസം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP