1 usd = 66.19 inr 1 gbp = 92.76 inr 1 eur = 81.34 inr 1 aed = 18.04 inr 1 sar = 17.65 inr 1 kwd = 217.88 inr

Apr / 2018
21
Saturday

ശസ്ത്രക്രിയാ ടേബിളിൽ അബോധാവസ്ഥയിൽ ഉള്ള ഒരു രോഗി എങ്ങനെയാണ് സ്വയം മാസ്‌ക് വലിച്ചൂരുന്നത്? അങ്ങനെ സംഭവിച്ചാൽ തന്നെ അത് കാണനോ മാസ്‌ക് തിരികെ വയ്ക്കാനോ തിയേറ്ററിൽ ആരും ഉണ്ടായില്ലേ? അരമണിക്കൂറോളം തലച്ചോറിലേക്ക് ജീവവായു എത്താതിരുന്നതോടെ ജീവന് ആപത്തായി; പിഴവ് മനസ്സിലായിട്ടും അതു മറയ്ക്കാൻ സൂരജിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ വിസമ്മതിച്ച മെഡിട്രീന ആശുപത്രി നടത്തിയതു കൊലപാതകം തന്നെ: ടെക്‌നോപാർക്കിലെ യുവ എൻജിനീയറുടെ ജീവനെടുത്ത ആശുപത്രിക്കെതിരെ ഉയരുന്നത് വൻ ജനരോഷം

March 16, 2018 | 03:11 PM | Permalinkഅരുൺ ജയകുമാർ

തിരുവനന്തപുരം: 'അങ്കിളെ... ഒരു ചെറിയ സർജറിക്ക് കൊല്ലത്തെ ഒരു ആശുപത്രിയിൽ പോവുകയാണ്, മൈനർ സർജറിയാണ് ഒരു മണിക്കൂറ് കൊണ്ട് തീരും എന്നാണ് പോകുന്നതിന് മുൻപ് സൂരജ് എന്നോട് പറഞ്ഞത്. ഇപ്പോൾ ഒരു ആംബുലൻസിൽ ജീവനില്ലാത്ത ശരീരമായി കിച്ചുവിനെ കൊണ്ട് വന്നത് സത്യം പറഞ്ഞാൽ എനിക്ക് അങ്ങോട്ട് വിശ്വസിക്കാനാവുന്നില്ല. ജയന്റെ കരച്ചിൽ കാണാൻ വയ്യാത്തോണ്ടാണ് ഞാൻ അവിടെ നിക്കാത്തത്.' - കൊല്ലം മെഡിട്രീന ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം കൊല്ലപ്പെട്ട സൂരജിന്റെ മരണം പ്രദേശവാസികളിൽ സൃഷ്ടിച്ച ആഘാതം അയൽവാസിയായ സുഗതൻ പറഞ്ഞ ഈ വാക്കുകളിൽ നിന്നുതന്നെ വ്യക്തം. നാട്ടുകാർക്കും കൂട്ടുകാർക്കുമെല്ലാം പ്രിയങ്കരനായിരുന്ന കിച്ചുവിന്റെ വേർപാടിന്റെ ഞെട്ടലിലാണ് ഇപ്പോഴും ശ്രീകാര്യം സൂര്യ നഗറിലെ നാട്ടുകാർ.

കൊല്ലം മെഡിട്രീന ആശുപത്രിയിൽ മൂക്കിന് ഒരു ചെറിയ ശസ്ത്രക്രിയ നടത്താൻ പോയ സൂരജിന്റെ മരണമാണ് ആ ആശുപത്രി ആ നാട്ടുകാർക്കായി കാത്തുവച്ചത്. അവരുടെ വലിയൊരു പിഴവ്് ജീവനെടുത്തത് ടെക്‌നോപാർക്കിലെ മിടുക്കനായ എൻജീനീയറുടെ ജീവനാണ്. മൈനർ ശസ്ത്രക്രിയക്കിടെ ആശുപത്രിക്ക് ഉണ്ടായ പിഴവ് മറച്ചുവയ്ക്കാൻ മെഡിട്രീന നടത്തിയ നീക്കത്തെ പറ്റി അറിഞ്ഞതോടെ രോഷാകുലരാണ് നാട്ടുകാരും സൂരജിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും.

പിഴവ് തിരിച്ചറിഞ്ഞ് ആദ്യംതന്നെ അദ്ദേഹത്തെ നേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് വിട്ടിരുന്നുവെങ്കിൽ ആ യുവാവിന്റെ ജീവൻ രക്ഷിക്കാമായിരുന്നു. എന്നാൽ അപ്പോഴും തങ്ങൾക്ക് പറ്റിയ തെറ്റ് മൂടിവയ്ക്കാനും ആശുപത്രി മാറ്റുന്നതിൽ നിന്ന് ബന്ധുക്കളെ പിന്തിരിപ്പിക്കാനുമായിരുന്നു മെഡിട്രീന അധികൃതരുടെ ശ്രമം. ഇതിന് പിന്നിൽ മറ്റൊരു താൽപര്യവും ആശുപത്രിക്കാർക്ക് ഉണ്ടായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. കുറച്ചുദിവസം കൂടി ആശുപത്രിയിൽ കിടത്തിയിരുന്നെങ്കിൽ വൻ തുക ആ പേരിൽ ആശുപത്രി ബന്ധുക്കളിൽ നിന്ന് ഈടാക്കുമായിരുന്നു.

ഒന്നോ ഒന്നരയോ മണിക്കൂർകഴിഞ്ഞ് പുറത്തിറക്കുമെന്ന് പറഞ്ഞിട്ടും തിയേറ്ററിൽ നിന്ന് ഒരു വിവരവും ലഭിച്ചില്ല. ഇതിന് പിന്നാലെ ഡോക്ടർ വന്ന് പറയുന്നത് അവന്റെ ജീവനുവേണ്ടി പ്രാർത്ഥിക്കാനാണ്... ബന്ധുക്കൾ പറയുന്നു. സൂരജ് ഓക്‌സിജൻ മാസ്‌ക് വലിച്ചൂരിയെന്നും അതോടെ പ്രശ്‌നമായെന്നുമാണ് ഡോക്ടർ പറഞ്ഞത്. ശസ്ത്രക്രിയാ ടേബിളിൽ അബോധാവസ്ഥയിലോ അർധ ബോധാവസ്ഥയിലോ ആയ ഒരു രോഗി എങ്ങനെയാണ് സ്വയം മാസ്‌ക് വലിച്ചൂരുന്നത്?

അഥവാ അങ്ങനെ സംഭവിച്ചാൽ തന്നെ അത് കാണനോ മാസ്‌ക് തിരികെ വയ്ക്കാനോ തിയേറ്ററിൽ ആരും ഉണ്ടായില്ലേ.. അരമണിക്കൂറോളം തലച്ചോറിലേക്ക് ജീവവായു എത്താതിരുന്നതോടെയാണ് സൂരജിന്റെ ജീവന് ആപത്തുണ്ടാകുന്നതെന്ന് പിന്നീട് കിംസിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. ഇതോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം മെഡിട്രീനയുടെ തട്ടിപ്പ് തിരിച്ചറിയുന്നത്.

ഇങ്ങനെയൊരു പിഴവു പറ്റിയ കാര്യം അപ്പോൾ തന്നെ അറിയിക്കുകയും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലോ ്അതല്ലെങ്കിൽ മറ്റെവിടെയെങ്കിലും കൊണ്ടുപോകാനോ നിർദ്ദേശിച്ചിരുന്നെങ്കിൽ സൂരജിന്റെ ജീവൻ രക്ഷപ്പെട്ടേനെ. കഴിഞ്ഞ മാസം ഫെബ്രുവരി 27ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സൂരജിനെ ശസ്ത്രക്രിയക്ക് കയറ്റുന്നത്. ഒരു മണിക്കൂറിനിടെ തന്നെ ഇത്തരമൊരു സങ്കീർണത ഉണ്ടായി. അപ്പോഴേ സത്യസന്ധമായി ഇക്കാര്യം അറിയിക്കുകയും ഐസിയു ആംബുസൻസിൽ സൂരജിനെ വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുകയും ചെയ്തിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു.

എന്നാൽ അന്നും പിറ്റേന്നുമെല്ലാം ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും ആശുപത്രി സൂരജിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ സമ്മതിച്ചില്ല. ഒരു ദിവസം കൂടി കഴിഞ്ഞ് മാർച്ച് ഒന്നിനാണ് ബന്ധുക്കൾ സൗകര്യം ഏർപ്പെടുത്തി സൂരജിനെ കിംസിലേക്ക് കൊണ്ടുവരുന്നത്. അന്നും മെഡിട്രീനക്കാർ ഇതിന് സമ്മതിച്ചിരുന്നില്ല. കിംസിൽ എത്തി പരിശോധന നടത്തിയപ്പോഴാണ് അരമണിക്കൂർ തലച്ചോറിലേക്ക ഓക്‌സിജൻ എത്താഞ്ഞത് ആ യുവാവിന്റെ ജീവന് ആപത്തായെന്ന വിവരം അറിയുന്നത്. കിംസ് അധികൃതർ അപ്പോൾതന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു.

അപ്പോൾതന്നെ ഹൃദയവും ശ്വാസകോശവും ഒഴികെ മറ്റ് ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നു. മാത്രമല്ല അണുബാധയും ഉണ്ടായി. മെഡിക്കൽ കോളേജിൽ എത്തിയതോടെ ഈ യുവാവിനെ രക്ഷിക്കാൻ ഡോക്ടർമാർ ആവതും പരിശ്രമിച്ചു. പക്ഷേ, മാർച്ച് പതിനാലിന് രാവിലെ സൂരജ് മരണത്തിന് കീഴടങ്ങി. സൂരജിന്റെ ജീവൻ രക്ഷിക്കുന്നതിനേക്കാൾ അയാളെ വീണ്ടും ആശുപത്രി ഐസിയുവിൽ കിടത്തി പണം പിഴിയുക എന്ന നയമാണ് മെഡിട്രീന ആശുപത്രിക്കാർ സ്വീകരിച്ചതെന്ന് ബന്ധുക്കൾ പറയുന്നത് ഈ സാഹചര്യത്തിലാണ്.

അമ്മയുടെ നിഴലായി നടന്ന കിച്ചു ഏവർക്കും പ്രിയങ്കരൻ

മിനാഞ്ഞാന്ന് രാവിലെ മരിച്ച സൂരജിന്റെ മൃതശരീരം ഇന്നലെ വൈകുന്നേരത്തോടെയാണ് പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ് വീട്ടുവളപ്പിൽ സൂരജിന് അന്ത്യയാത്രയേകി നാട്ടുകാർ. മാന്യനായ ഒരു ചെറുപ്പക്കാരെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഒരുപോലെ അഭിപ്രായപ്പെടുന്ന സൂരജിന്റെ മരണം വിശ്വസിക്കാനാകാതെ നിൽക്കുകയാണ് എല്ലാവരും.

ജോലിയിൽ ആയാലും സൗഹൃദങ്ങളായാലും ഒരാളോട് പോലും മോശമായി ഒരു വാക്ക് പോലും പ്രയോഗിക്കാത്ത ആളായിരുന്നു സൂരജ്. സൂരജിന്റെ മരണം അമ്മ ഗീതയ്ക്കാണ് ഏറ്റവും വലിയ ആഘാതമെന്നാണ് ബന്ധുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞത്. അച്ഛൻ വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. എഞ്ചിനിയറിങ് ബിരുദധാരിയായ സൂരജിന് അച്ഛൻ വിചാരിച്ചാൽ വിദേശത്ത് ഒരു ജോലി തരപ്പെടുത്തുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. എന്നാൽ നാട്ടിൽ അമ്മ ഒറ്റയ്ക്കാകും എന്ന കാരണം പറഞ്ഞ് സൂരജ് വിദേശത്ത് പോലും പോകാൻ തയ്യാറായില്ല. അമ്മയോട് അത്ര സ്നേഹമായിരുന്നു അവന് അപ്പോൾ ആ അമ്മ ഇത് എങ്ങനെ സഹിക്കുമെന്നാണ് ബന്ധുവായ സ്ത്രീ മറുനാടൻ മലയാളിയോട് പറഞ്ഞത്.

തികഞ്ഞ ഈശ്വര വിശ്വാസിയും ഭക്തനുമായിരുന്നു സൂരജ്. എല്ലാ ദിവസവും രാവിലെ അമ്മയേയും കൊണ്ട് അമ്പലത്തിൽ പോകുമായിരുന്നു. അമ്മ അമ്പലത്തിൽ പോയില്ലെങ്കിലും സൂരജ് ആ പതിവ് തെറ്റിക്കാറുണ്ടായിരുന്നില്ല. വലിയ സൗഹൃദവലയമുള്ള വ്യക്തിയായിരുന്നില്ല സൂരജെന്നും ബന്ധുക്കൾ പറയുന്നു. വളരെ ചുരുക്കം സുഹൃത്തുക്കൾ മാത്രമാണ് അയാൾക്ക് ഉണ്ടായിരുന്നത്. വീടിനടുത്തുള്ള ചില സുഹൃത്തുക്കൾക്കൊപ്പം ഒഴിവ് സമയങ്ങളിൽ ക്രിക്കറ്റ് കളിക്കാൻ പോകും. ഓഫീസിലാണെങ്കിൽ തന്റെ ജോലിക്കായിരുന്നു സൂരജ് മുൻഗണന നൽകിയിരുന്നത്. എല്ലാവരോടും നല്ല സൗഹൃദം എന്നാൽ ജോലി കഴിഞ്ഞേ ഉള്ളു മറ്റെന്തും.

വീട്ടിൽ എത്തുന്ന അനിയൻ സുജിത്തിന്റെ സുഹൃത്തുക്കൾക്ക് പോലും വലിയ ബഹുമാനവും സ്നേഹവുമായിരുന്നു സൂരജിനോട്. സ്വന്തം ചേട്ടനോടൊക്കെ തോന്നുതിനെക്കാൾ വലിയ ബഹുമാനമാണ് ആ മനുഷ്യനോട് ഞങ്ങൾക്ക് തോന്നിയിട്ടുള്ളത്.അമ്മയാണ് ആ മനുഷ്യന് എല്ലാം. സൂരജ് ചേട്ടന്റെ അമ്മയുടെ കാര്യം ആലോചിക്കുമ്പോഴാണ് സങ്കടം. സൂരജിന്റെ മരണവാർത്ത അറിഞ്ഞതോടെ തന്നെ അമ്മ ഗീത ബോധരഹിതയായി വീഴുകയായിരുന്നു. ഇന്നലെയും ആരോഗ്യ പ്രശ്നങ്ങൾ കാരണം അവർ ക്ഷീണിതയായിരുന്നു.

സംഭവത്തോടെ വ്യാപകമായ പ്രതിഷേധമാണ് മെഡിട്രീന ആശുപത്രിക്ക് എതിരെ ഉയരുന്നത്. തലസ്ഥാനത്ത് തന്നെ ഏതെങ്കിലും ആശുപത്രിയിൽ ഓപ്പറേഷൻ നടത്താമെന്ന് പറഞ്ഞെങ്കിലും ബന്ധുകൂടിയായ മെഡിട്രീനയിലെ ഡോക്ടർ ഇടപെട്ട് പ്‌ളാസ്റ്റിക് സർജറി നടത്താമെന്ന് പറഞ്ഞ് കൊല്ലത്തേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ബന്ധുക്കൾ മറുനാടനോട് പറഞ്ഞു. നാട്ടിലും ടെക്‌നോപാർക്കിലും ഏവർക്കും പ്രിയങ്കരനായിരുന്നു സൂരജ്. ആ യുവാവിന് ഇത്തരത്തിൽ ഒരു മരണം നേരിട്ടത് ആർക്കും വിശ്വസിക്കാനാവുന്നില്ല. കുറ്റക്കാരായ ആശുപത്രിക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടും ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റും പോസ്റ്റുമോർ്ട്ടവും നടത്തണമെന്നും പറഞ്ഞ് ശ്രീകാര്യം ജനകീയവേദി പ്രവർത്തകരും രംഗത്തെത്തി. ടെക്നോപാർക്കിൽ സ്പെരികോൺ ടെക്നോളജി എന്ന സോഫ്റ്റ് വെയർ കമ്പനിയിൽ കമ്പ്യൂട്ടർ എൻജിനീയറായ സൂരജിന്റെ ജീവനാണ് ആശുപത്രിയുടെ പിഴവിൽ നഷ്ടപ്പെട്ടത്.

സംഭവത്തെ പറ്റി ബന്ധുക്കൾ പറയുന്നത് ഇങ്ങനെ:

ചെറുപ്പത്തിൽ സൂരജിന് മൂക്കിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. ഇപ്പോൾ മൂക്കിന് ചെറിയൊരു വളവുപോലെ ഉണ്ടായതോടെ ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നു. ഇപ്പോൾ വിവാഹാലോചനകൾ നടന്നുവരികയായിരുന്നു. അതിന് മുമ്പ് മൂക്കിന്റെ പ്രശ്‌നം പരിഹരിണമെന്ന് സൂരജ് പറഞ്ഞിരുന്നു. അങ്ങനെയാണ് അച്ഛന്റെ കസിന്റെ മരുമകൻ കൂടിയായ മെഡിട്രീനയിലെ ഡോക്ടർ അനൂപിനെ കാണുന്നത്. അദ്ദേഹമാണ് മെഡിട്രീനയിൽ ഹാജരാകാമെന്നും അവിടെ പ്‌ളാസ്റ്റിക് സർജറി നടത്തി വളവ് മാറ്റാമെന്നും നിർദ്ദേശിച്ചത്. ഒരു മണിക്കൂർ നേരത്തെ കാര്യമേയുള്ളൂ എന്ന് പറഞ്ഞതോടെ അവിടെ ശസ്ത്രക്രിയക്ക് തയ്യാറായി ഇവർ 26ന് കൊല്ലത്തേക്ക് പോയി അഡ്‌മിറ്റായി. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെ സർജറിക്ക് കയറ്റി. ഡോ. അനൂപിന്റെ നേതൃത്വത്തിൽ തന്നെയായിരുന്നു ശസ്ത്രക്രിയ. എട്ടൊമ്പത് മണിക്കൂർ പിന്നിട്ടിട്ടും വിവരമൊന്നും വന്നില്ല. ഇതിനിടെ ഡോക്ടർ പുറത്തുവന്ന് നില മോശമാണെന്ന് അറിയിക്കുകയായിരുന്നു.

സൂരജ് ശസ്ത്രക്രിയക്കിടെ ഓക്‌സിജൻ മാസ്‌ക് വലിച്ചൂരിയെന്നാണ് ആശുപത്രി നൽകിയ വിശദീകരണം. പിറ്റേന്നും അവിടെതന്നെ തുടരുകയും നില മെച്ചപ്പെട്ടതായി വിവരം കിട്ടാതാവുകയും ചെയ്തതോടെ ബന്ധുക്കൾ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ മെഡിട്രീനക്കാർ അതിന് സമ്മതിച്ചില്ല. പിറ്റേന്ന് മാർച്ച് ഒന്നിന് ബന്ധുക്കൾ നിർബന്ധിച്ച് തിരുവനന്തപുരം കിംസിലേക്ക് മാറ്റി. ഇവിടെയെത്തി എംആർഐ സ്‌കാൻ ഉൾപ്പെടെ ചെയ്തപ്പോഴാണ് തലച്ചോറിന്റെ പ്രവർത്തനം നിലച്ചതായും അരമണിക്കൂറോളം തലച്ചോറിലേക്ക് ഓക്‌സിജൻ എത്താതിരുന്നതോടെ സംഭവിച്ചതാണ് ഇതെന്നും മനസ്സിലായത്. ഹൈപ്പോതലാമസ് മാത്രമേ അപ്പോൾ പ്രവർത്തിച്ചിരുന്നുള്ളൂ.

ഹൃദയവും ശ്വാസകോശവും ഒഴികെ മറ്റ് ആന്തരികാവയവങ്ങൾ പ്രവർത്തനം നിലച്ച് അണുബാധയുണ്ടാവുന്ന നിലയിൽ എത്തിയിരുന്നു. കിംസ് അധികൃതരുടെ നിർദ്ദേശ പ്രകാരമാണ് മെഡിക്കൽ കോളേജിൽ സൂരജിനെ പ്രവേശിപ്പിക്കുന്നത്. എന്നാൽ പിന്നീട് ഇവിടെ നടത്തിയ ചികിത്സയും തുണയായില്ല. ഇന്നലെ രാവിലെ സൂരജ് വിടപറഞ്ഞു. ആശുപത്രിക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് ഈ യുവാവിന്റെ ജീവനെടുത്തത് എന്ന് വ്യക്തമായതോടെയാണ് ബന്ധുക്കൾ പരാതി നൽകിയത്.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പൂർണ ഗർഭിണിയായിട്ടും നിറവയറൊന്നും കാണാത്തതിൽ ഷറഫുദ്ദീന് പലപ്പോഴും സംശയം; ഭർത്താവിന്റെ സംശയം മാറ്റാൻ കൈപിടിച്ച് ശ്വാസോച്ഛ്വാസത്തിലൂടെ വയറനക്കി കുഞ്ഞനങ്ങുന്നത് കണ്ടോയെന്ന് ചോദിക്കും; അവശതയും ക്ഷീണവും അഭിനയിച്ച് ഭക്ഷണത്തിന് മടികാട്ടും; എസ്എടി ആശുപത്രിയിൽ നിന്ന് ഒളിച്ചോടിയ കിളിമാനൂർ സ്വദശി ഷംന ഒമ്പത് മാസം ഭർതൃവീട്ടുകാരെ കബളിപ്പിച്ചത് ഇങ്ങനെ
വൻ തോതിൽ മണ്ണ് നീക്കിയത് അശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ; ഭൂമിക്ക് ഉറപ്പ് നഷ്ടമാകും വിധം അടിത്തറ തോണ്ടിയത് പില്ലറുകളുടെ ശക്തിക്ഷയത്തിന് കാരണമായി; കെട്ടിടം ചരിയാൻ തുടങ്ങിയത് വൈകുന്നേരം; യന്ത്ര സാമഗ്രികൾ ഉപയോഗിച്ച് താങ്ങി നിർത്താനുള്ള ശ്രമവും വിജയിച്ചില്ല; രക്ഷയില്ലെന്ന് മനസ്സിലായതോടെ തൊഴിലാളികളും എഞ്ജിനീയർമാരും തടിതപ്പി; കലൂരിൽ തകർന്ന് വീണത് പോത്തീസിന്റെ കെട്ടിടം; വസ്ത്ര വ്യാപാരിയുടെ നിയമലംഘനത്തെ സാധൂകരിക്കാനും നീക്കം; മെട്രോയുടെ നഷ്ടം ആരു നികത്തും?
ബിജെപിക്ക് വോട്ടു ചെയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവെച്ചു കൊല്ലണമെന്ന് ആഹ്വാനം ചെയ്ത ദീപക് ശങ്കരനാരായണനെതിരെ നിലപാട് കടുപ്പിച്ച് സംഘപരിവാർ; ജോലി ചെയ്യുന്ന എച്ച് പി കമ്പനിക്ക് നിരവധി പേരുടെ പരാതി; ഡിസ് ലൈക് ഭീഷണി ഉയർത്തുമ്പോൾ ഒരാഴ്ചത്തേക്ക് സിപിഎം സൈബർ പോരാളിയെ മാറ്റി നിർത്തി വിദേശ കമ്പനി; കർണ്ണാടകയിൽ സംഘപരിവാറുകാരെ അറിയിച്ച് നേരിടാൻ വേറൊരു കൂട്ടർ
നെടുമങ്ങാട്ട് നിന്നും വരാപ്പുഴയിലേക്കുള്ളത് 216 കിലോ മീറ്റർ; ഭാര്യ വീട്ടിൽ നിന്നും എസ് ഐ ബൈക്ക് ഓടിച്ച് എത്തിയത് വെറും ആറു മണിക്കുർ കൊണ്ടും; അവധിയിലായിരുന്നിട്ടും പാതിരാത്രിയിൽ സ്റ്റേഷനിലേക്കെത്തേണ്ടി വന്നതിന്റെ കലിപ്പ് തീർത്തത് ശ്രീജിത്തിന്റെ ജീവനെടുത്തു; വരാപ്പുഴ കസ്റ്റഡി മരണത്തിൽ എസ് ഐ ഒന്നാം പ്രതിയാകും; എസ് ഐ ദീപക്കിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാൻ ഡിജിപിയുടെ അനുമതി; റൂറൽ എസ് പി ജോർജിനെ കസ്റ്റഡി മരണക്കേസിൽ പ്രതിയാക്കില്ല
കുഞ്ഞായിരുന്നപ്പോൾ കാട്ടിൽ നിന്ന് പിടികൂടി; വീടിനോട് ചേർന്നുള്ള പ്രത്യേക മുറിയിൽ നൽകിയത് അത്യുഗ്രൻ പരിചരണം; പുള്ളിമാനെ മുംതാസ് വളർത്തിയത് സ്വന്തം കുട്ടിയെ പോലെ; ആനമങ്ങാട്ടെ നാൽപതുകാരിയുടെ വിദേശത്തുള്ള ഭർത്താവിനെതിരേയും കേസ്; വനംവകുപ്പ് പിടിച്ചെടുത്ത പുള്ളി മാൻ റെസ്‌ക്യൂ സെന്ററിൽ; മൃഗശാലയ്ക്ക് കൈമാറിയേക്കും
ശതകോടികളുടെ സ്വത്തും കഷ്ടപ്പെട്ട് സമ്പാദിച്ച സിഎ ഡിഗ്രിയും ഉപേക്ഷിച്ച് ഒരുകോടീശ്വര യുവാവ് കൂടി ജൈന സന്യാസിയായി; നൂറ് കോടിയുടെ സ്വത്തുക്കളും മൂന്ന് വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ചതിന് പിന്നാലെ വീണ്ടും ത്യാഗത്തിന്റെ കഥകൾ; അന്യം നിിന്ന് പോകാറായ ജൈനമതം വീണ്ടും തളിർക്കുമ്പോൾ
സുപ്രീംകോടതിയുടെ പുതിയ വിധി യാക്കോബായ സഭയുടെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചു; കോടതിയുടെ തീർപ്പും 1934ലെ ഭരണഘടനയും എല്ലാ പള്ളികൾക്കും ബാധകമാണെന്ന വിധിയോടെ ഇനി എല്ലാ അവകാശങ്ങളും ഓർത്തഡോക്‌സ് സഭയ്ക്ക്; പരുമല പള്ളിയുടെ അവകാശം ഉന്നയിച്ച് രണ്ട് കൂട്ടരും രാത്രി തന്നെ തെരുവിൽ ഇറങ്ങി; സംസ്ഥാനത്ത് പരക്കെ സംഘർഷ സാധ്യതയെന്ന് റിപ്പോർട്ട്
മദനിയുടെ അറസ്റ്റ്.... അൻവാർശ്ശേരി റെയ്ഡ്...ബീമാപള്ളി വെടിവെപ്പ്... കുമളി തീവ്രവാദ കേസ്.... കളമശ്ശേരി ബസ് കത്തിക്കൽ; എവി ജോർജ് ദലിത്-മുസ്‌ലിം വിരുദ്ധനെന്ന് സോളിഡാരിറ്റി; താൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് മാറ്റിനിർത്തിയിരുന്നെന്ന് ചെന്നിത്തല; എസ് പിയുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവും; വരാപ്പുഴയിൽ ആലുവ റൂറൽ എസ് പിക്കെതിരെ മുസ്‌ലീം സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും സംയുക്ത പടയൊരുക്കം; കൈയടിക്കാൻ ദിലീപ് ഫാൻസും
കാമുകനുമായുള്ള രഹസ്യ ബന്ധം സുഗമമാക്കാൻ ഭാര്യയെ കൊല്ലാൻ അമേരിക്കയിൽ മലയാളി നഴ്‌സിന്റെ ക്വട്ടേഷൻ; ഇന്റർനെറ്റിലൂടെ ഗുണ്ടയെ കണ്ടെത്തി കരാർ ഉറപ്പിച്ചത് 10000ഡോളർ ബിറ്റ് കോയിൻ നൽകി; സോഷ്യൽ മീഡിയയിലെ അക്രമ വാസനകൾ കണ്ടെത്താനുള്ള ചാനലിന്റെ അന്വേഷണം എത്തിയത് 31കാരിയിൽ; ഷിക്കാഗോയിൽ പിടിയിലായത് വിവാഹിതയായ നേഴ്‌സ്; ടീനാ ജോൺസിനെതിരെ ചുമത്തിയത് 20 വർഷം തടവ് ലഭിക്കാവുന്ന കുറ്റം
'സ്‌കോഡയിലൊക്കെ യാത്ര ചെയ്തിരുന്ന ഞാൻ ഇപ്പോൾ യാത്ര ചെയ്യുന്നത് മാരുതി ആൾട്ടോയിലാണ്..! തെറ്റ് ചെയ്തിട്ടാണ് ഈ മോശം അവസ്ഥയെങ്കിൽ സങ്കടമില്ലായിരുന്നു'; 26 ലോറികൾ സ്വന്തമായി ഉണ്ടായിരുന്നിട്ടും ഒന്നു പോലും നിരത്തിലിറക്കാൻ കഴിയാതെ ആത്മഹത്യയുടെ വക്കിലായ ഒരു മലയാളി വ്യവസായിയുടെ രോദനം; ഡ്രൈവർമാരുടെ സമരം മൂലം കോടികളുടെ കടക്കാരനായ സത്യശീലന്റെ കദനകഥ
റേപ്പ് ചെയ്തുകൊന്നത് ശരിയായില്ല... വെടിവച്ച് കൊല്ലണം..; ഈ വിത്ത് വളർന്ന് വലുതാകുമ്പോൾ ഇന്ത്യൻ ആർമിക്ക് നേരെ കല്ല് എറിയാൻ ഉള്ള ട്രെയിനിങിന് ആവും ആദ്യം പോവുക....; ചർച്ച തുടങ്ങിയ സംഘപരിവാറുകാരൻ വിഷ്ണു ദത്ത് മാപ്പ് അപേക്ഷയുമായി രംഗത്ത്; കത്വയിലെ ഇരയെ അപമാനിച്ച പരിവാർ നേതാവിന്റെ മകനെതിരെ കേസെടുത്ത് പൊലീസ്; ജാമ്യമില്ലാ വകുപ്പ് ചാർത്തിയതോടെ എഎൻ രാധാകൃഷ്ണന്റെ സഹോദര പുത്രൻ ഒളിവിൽ; കേസ് ഒഴിവാക്കാനുള്ള നീക്കം പൊളിച്ച് സോഷ്യൽ മീഡിയ ഇടപെടൽ
തക്‌ബീർ മുഴക്കി പ്രകടനം; മതം നോക്കി ബൈക്ക് യാത്രികരെപ്പോലും തടഞ്ഞു; മുസ്ലിം ബാലികമാരെ ബലാത്സംഗം ചെയ്യാൻ ഹിന്ദുക്കളുടെ യോഗം തീരുമാനിച്ചുവെന്ന വ്യാജ വാർത്ത പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ പരമാവധി ഷെയർ ചെയ്തു; യൂത്ത് ലീഗിന്റെയും സുന്നികളുടെയും എന്തിന് ഡിവൈഎഫ് എയിലെ വരെ ചെറുപ്പക്കാർ തെരുവിലിറങ്ങി; കേരളത്തിന്റെ മതധ്രുവീകരണത്തിൽ അമ്പരന്ന് പൊലീസ് റിപ്പോർട്ട്; സ്റ്റേറ്റ് ഇന്റലിജൻസ് നോക്കുകുത്തിയായെന്നും വിമർശം
ആകാശത്തിൽ 32,000 അടി ഉയരത്തിൽ വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; ഒരു വിൻഡോ തകർന്ന് പുറത്തേക്ക് തെറിച്ച യാത്രക്കാരിയെ അടുത്തിരുന്നയാൾ പുറത്തേക്ക് തൂങ്ങി നിൽക്കാൻ സഹായിച്ചു; മുൻ നേവി ഫൈറ്റർ പൈലറ്റ് ധീരമായി വിമാനം നിലത്തിറക്കിയപ്പോൾ ഒരാളൊഴികെ എല്ലാവരും സുരക്ഷിതർ; ഹോളിവുഡ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ ഇങ്ങനെ
ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ടയാൾ ക്വട്ടേഷൻ സംഘത്തലവനെന്ന് അറിഞ്ഞതോടെ സെബെല്ലയുടെ മനസ്സിൽ വിരിഞ്ഞത് വീരാരാധന; ഹീറോയിസത്തിൽ മയങ്ങി സിനിമാ പ്രവർത്തകനായ ഭർത്താവ് ഇല്ലാത്തപ്പോൾ വീട്ടിൽ സൽക്കരിച്ച് അപ്പുണ്ണിയുടെ എല്ലാമെല്ലാമായി; കൊലപാതകത്തിന് മുമ്പും ശേഷവും വാഴക്കാലയിൽ താമസവും ഒരുക്കിക്കൊടുത്ത് കാമുകി; ആർജെയെ കൊന്ന കായംകുളം അപ്പുണ്ണി തന്ത്രങ്ങളേറെ പയറ്റിയിട്ടും ഒടുവിൽ വലയിൽകുരുങ്ങിയത് പ്രണയിനിയെ പൊലീസ് വീഴ്‌ത്തിയതോടെ
ചരിത്രം....'ചതി'ത്രമാകുമ്പോൾ; 'ചതി'ത്രം.......... ചരിത്രമാകുന്നു!! കത്വയിലെ പീഡകനെ സംരക്ഷിച്ചവരെ വലിച്ചു കീറിയവർ നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ വെള്ളപൂശുന്നുവോ? കമ്മാരസംഭവത്തിലെ ഒന്നാം പേജ് പരസ്യത്തിലൂടെ കീശ വീർപ്പിക്കുന്നവർ അപമാനിക്കുന്നത് ഇരയെ തന്നെ; ദിലീപിന്റെ നീക്കം എല്ലാം 'ചതി'യുടെ മറവിൽ ഒളിപ്പിക്കാനോ?
കണ്ണാ.. എന്റെ പ്രാർത്ഥനയുണ്ട്... ഒന്നും വരില്ല...; ആർജെയെ വെട്ടിയത് ഫോണിൽ സംസാരിക്കുമ്പോൾ തന്നെ; സുഹൃത്തിന്റെ നിലവിളി കേട്ട ശേഷം ഗൾഫിലുള്ള നർത്തകി ഇട്ട പോസ്റ്റ് അന്വേഷണത്തിൽ നിർണ്ണായകമാകും; ആക്രമണ വിവരം മറ്റൊരു സുഹൃത്തിനെ ആലപ്പുഴക്കാരി അറിയിച്ചതിനും തെളിവ് കിട്ടി; വിവാഹമോചിതയെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാൻ പൊലീസ്; റേഡിയോ ജോക്കി രജേഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഖത്തറിലെ വ്യവസായി; പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്ന് അന്വേഷണ സംഘം
വിദ്യാർത്ഥിനിയുടെ കുടുംബപ്രശ്‌നങ്ങൾ കേട്ട കന്യാസ്ത്രീയായ അദ്ധ്യാപികയ്ക്ക് മനസലിഞ്ഞു; അകന്നു കഴിയുന്ന രക്ഷിതാക്കളെ ഒരുമിപ്പിക്കാൻ രംഗത്തിറങ്ങിയപ്പോൾ പിതാവുമായി അടുപ്പത്തിലായി; പഠിപ്പിക്കുന്ന പെൺകുട്ടിയുടെ പിതാവിനൊപ്പം ജീവിതം പങ്കിടാൻ ലക്ഷ്യമിട്ട് മഠത്തിൽ നിന്നും 'മതിലുചാടി'യപ്പോൾ ഞെട്ടലോടെ സഹപ്രവർത്തകർ
സ്‌റ്റേജിൽ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോൾ ചെയ്തത് പലതും പുറത്ത് പറയാൻ കഴിയില്ല; മണി അഹങ്കാരിയും തന്നിഷ്ടക്കാരനും; ഡാമിന്റെ പോകാൻ പാടില്ലാത്ത സ്ഥലത്തേക്ക് കുക്കും ഡോക്ടറും സ്ത്രീയുമായി പോയപ്പോൾ തടഞ്ഞ ഫോറസ്റ്റ് ഗാർഡിനെ തല്ലിചതച്ച സിനിമാക്കാരനെന്നും ശാന്തിവിള ദിനേശ്; ദിലീപിന്റെ അടുപ്പക്കാരന്റെ വിമർശനം കേട്ട് ഞെട്ടി മണിയുടെ കുടുംബവും സുഹൃത്തുക്കളും
40 കിലോ മീറ്റർ സ്പീഡിൽ ഓടാമെങ്കിൽ മാത്രം പത്തനാപുരത്ത് കൂടി പാറ കൊണ്ടു പോയാൽ മതി; നിങ്ങൾ കച്ചവടക്കാരാ.....എനിക്ക് നോക്കേണ്ടത് പാവപ്പെട്ട കുട്ടികളുടെ കാര്യമാണ്; എംഎൽഎയുടെ ബോർഡ് വച്ച് പോവുന്ന എനിക്ക് നിങ്ങൾ സൈഡ് തരാറില്ല; ആദ്യം എംഎൽഎയുടെ പേരെങ്കിലും അറിഞ്ഞിട്ടു വരൂ: പരാതി കൊടുക്കാൻ ചെന്ന ടിപ്പർ മുതലാളിമാരെ ഗണേശ് കുമാർ ഓടിച്ച വീഡിയോ മറുനാടൻ പുറത്തുവിടുന്നു
കല്യാൺ ജുവല്ലറിയിൽ നിന്നും വാങ്ങിയ അഞ്ച് പവന്റെ ആന്റീക് മോഡൽ നെക്‌ളേസിൽ ആകെ ഉണ്ടായിരുന്നത് 12 ഗ്രാം സ്വർണം! അകഭാഗത്ത് നിറച്ചത് മെഴുകു കട്ടകളും കല്ലും; പണയം വെക്കാൻ ബാങ്കിൽ എത്തിയ നെയ്യാറ്റിൻകര സ്വദേശി ഒറിജിനൽ തൂക്കമറിഞ്ഞ് ഞെട്ടി; സ്വർണത്തട്ടിപ്പ് ചൂണ്ടിക്കാട്ടി മാനേജറെ കണ്ടപ്പോൾ പറഞ്ഞത് എല്ലാവർക്കും അറിയാവുന്ന കാര്യമെന്ന്; തമ്പാനൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെ മുഴുവൻ തുകയും തിരികെ നൽകി തടിയൂരി കല്യാൺ
ആർജെയെ കൊന്നതിന് പിന്നിൽ പെൺബുദ്ധിയോ? കടംകേറി മുടിഞ്ഞ യാത്രവിലക്കുള്ള സത്താർ എങ്ങനെ ക്വട്ടേഷൻ കൊടുക്കുമെന്ന സംശയത്തിൽ ആടിയുലഞ്ഞ് മടവൂരിലെ പാതിരാത്രിക്കൊല; മുസ്ലീമായി മതംമാറിയ നൃത്താധ്യാപികയുടെ മൊഴികളിൽ പൊലീസിന് സംശയം; ഖത്തറിൽ നിന്ന് ഓപ്പറേഷൻ നടത്തിയ സാലിഹിന് പിന്നിൽ അര്? റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ ട്വിസ്റ്റിന് സാധ്യത; പ്രതിയെ പിടിക്കാനും യുവതിയെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം ഗൾഫിലേക്ക്
ഞാനും ഒരു യുവാവ് അല്ലേ; കമ്മലിട്ടവൾ പോയൽ കടുക്കനിട്ടൾ വരും! ഞമ്മക്കൊരു ഡൗട്ട് തോന്നി; ആ ബന്ധം വേണ്ടെന്ന് വച്ചു; പിന്നീട് അതിന് പിറകേ പോയിട്ടില്ല; ഡൈവേഴ്‌സ് ആയിട്ട് മൂന്ന് മാസമായി; ഞാൻ ക്വട്ടേഷൻ കൊടുത്താൽ എന്റെ മക്കളെ ആരു നോക്കും? യാത്രാ വിലക്കുള്ളതിനാൽ നാട്ടിൽ പോയി അന്വേഷണത്തിൽ സഹകരിക്കാനുമാകില്ല; ആർജെ രാജേഷിന്റെ കൊലയിൽ തനിക്ക് പങ്കില്ലെന്ന് നൃത്താധ്യാപികയുടെ മുൻ ഭർത്താവ്; ഖത്തറിലുള്ള ഓച്ചിറ സത്താറിന്റെ വിശദീകരണം പുറത്ത്
കാമുകനുമായുള്ള രഹസ്യ ബന്ധം സുഗമമാക്കാൻ ഭാര്യയെ കൊല്ലാൻ അമേരിക്കയിൽ മലയാളി നഴ്‌സിന്റെ ക്വട്ടേഷൻ; ഇന്റർനെറ്റിലൂടെ ഗുണ്ടയെ കണ്ടെത്തി കരാർ ഉറപ്പിച്ചത് 10000ഡോളർ ബിറ്റ് കോയിൻ നൽകി; സോഷ്യൽ മീഡിയയിലെ അക്രമ വാസനകൾ കണ്ടെത്താനുള്ള ചാനലിന്റെ അന്വേഷണം എത്തിയത് 31കാരിയിൽ; ഷിക്കാഗോയിൽ പിടിയിലായത് വിവാഹിതയായ നേഴ്‌സ്; ടീനാ ജോൺസിനെതിരെ ചുമത്തിയത് 20 വർഷം തടവ് ലഭിക്കാവുന്ന കുറ്റം
മഞ്ജു വാര്യരും ശ്രീകുമാർ മേനോനും ചേർന്ന് നടത്തിയ ഗൂഢാലോചന; രമ്യാ നമ്പീശനും കെണിയൊരുക്കാൻ പങ്കാളിയായി; എല്ലാം ദിലീപിനെ കുടുക്കാനുള്ള തന്ത്രം; നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യർക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്ളാറ്റും ഒടിയനിലെ വേഷവുമെന്നും രണ്ടാം പ്രതിയുടെ വെളിപ്പെടുത്തൽ; മാർട്ടിന്റെ ആരോപണങ്ങൾ സാക്ഷികളെ വിചാരണയിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ഗൂഡനീക്കമായി കണ്ട് പ്രോസിക്യൂഷൻ; നടിയെ ആക്രമിച്ച കേസിൽ പ്രതികളെല്ലാം ഒറ്റക്കെട്ട്