Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭരത് ഗോപിയുടെ മകനെ സിനിമാക്കാരനാക്കിയത് അഞ്ജന; എല്ലാ പിന്തുണയുമായി ഭർത്താവിന് താങ്ങും തണലുമായി; മുരളി ഗോപിയുടെ ഭാര്യയുടെ മരണത്തിൽ ഞെട്ടലോടെ സിനിമാ ലോകം

ഭരത് ഗോപിയുടെ മകനെ സിനിമാക്കാരനാക്കിയത് അഞ്ജന; എല്ലാ പിന്തുണയുമായി  ഭർത്താവിന് താങ്ങും തണലുമായി; മുരളി ഗോപിയുടെ ഭാര്യയുടെ മരണത്തിൽ ഞെട്ടലോടെ സിനിമാ ലോകം

തിരുവനന്തപുരം: മുരളി ഗോപിയെന്ന സിനമാ പ്രവർത്തകന്റെ കരുത്തും ആത്മവിശ്വാസവുമായിരുന്നു ഭാര്യ. ക്യാമറയ്ക്ക് പിന്നിൽ നിന്ന് മുരളിയെ പ്രോൽസാഹിപ്പിക്കാനായിരുന്നു അവരുടെ താൽപ്പര്യം. തരിച്ചടികളുണ്ടാകുമ്പോൾ താങ്ങും തണലുമായി അഞ്ജനയുണ്ടായിരുന്നു. പത്രപ്രവർത്തകനിൽ നിന്ന് നടനും തിരക്കഥാകൃത്തും ഗായകനുമൊക്കെയായി മാറിയ മുരളി ഗോപിയുടെ യഥാർത്ഥ ശക്തി ഭാര്യയായിരുന്നു. അഞ്ജനയുടെ വിയോഗത്തെ സിനിമാ ലോകവും ഞെട്ടലോടെയാണ് ഏറ്റു വാങ്ങിയത്. മുരളിയുടെ സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും അടുത്ത പരിചയം സൂക്ഷിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അഞ്ജന.

മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായിരുന്ന ഭരത് ഗോപിയുടെ മകൻ. പത്രപ്രവർത്തകനായാണ് ജോലി തുടങ്ങുന്നത്. അതിനിടെ വിവാഹവും കഴിഞ്ഞു. അച്ഛന്റെ രോഗവും ചികിൽസയുമെല്ലാം നിറഞ്ഞ കാലം. കണ്ടതും കേട്ടതുമെല്ലാം മനസ്സിലൊതുക്കി മുരളി നീങ്ങി. ജേർണലിസം പഠിച്ച് ഇംഗ്ലീഷ് പത്രത്തിൽ ജോലിക്കും കയറി. അപ്പോഴും മനസ്സ് നിറയെ സിനിമയായിരുന്നു. അച്ഛന്റെ വഴിയേ നീങ്ങാനായിരുന്നു ആഗ്രഹം. അതിനിടെയിൽ ഭരത് ഗോപിയും വിട്ടുപരിഞ്ഞു. പിന്നീട് അഞ്ജനയുടെ പ്രേരണയാൽ സിനിമ ലോകത്ത് പ്രതീക്ഷകളർപ്പിച്ചു. പത്രപ്രവർത്തകനെന്ന നിലയിൽ കിട്ടിയ സൗഹൃദങ്ങളുടെ കുരത്തിൽ മുരളി സിനിമാ ലോകത്തിലെത്തി.

എല്ലാ വിധ പിന്തുണയുമായി അഞ്ജ ഒപ്പം നിന്നു. മികച്ച ശമ്പളമുള്ള പത്രവർത്തന ജോലി ഉപേക്ഷിക്കാനും സിനിമയിൽ കൈനോക്കാനും മുരളിക്ക് താങ്ങും തണലുമായത് ഭാര്യയായിരുന്നു. ലാൽ ജോസിനൊപ്പം രസികൻ വലിയ വിജയമായിരുന്നില്ല. അതിൽ വില്ലൻ വേഷവും സക്രിപ്റ്റും ചെയ്തു. ബോക്‌സ് ഓഫീസിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മുരളിയുടെ പ്രതിഭ തരിച്ചറിഞ്ഞു. പിന്നെ ഭ്രമരമെത്തി. മോഹൻലാലിനൊപ്പം മുരളി തകർത്തഭിനയിച്ചതോടെ ഗോപിയുടെ മകന്റെ അഭിനയ കരുത്ത് മലയാളി തിരിച്ചറിഞ്ഞു. ഈ അടുത്ത കാലത്തിന് രചനയൊരുക്കി ന്യൂ ജെനറേഷൻ സിനിമകൾക്ക് പുതുവഴിയും മുരളി തെളിച്ചു. പന്നീട് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പറഞ്ഞ് മുന്നോട്ട് നീങ്ങമ്പോഴും കുടുംബമായിരുന്നു മുരളിയുടെ കരുത്ത്.

സിനിമയുടെ ഗ്ലാമറിന് പിന്നിൽ നിൽക്കാനായിരുന്നു അഞ്ജനയ്ക്ക് താൽപ്പര്യം. ജോലിയും മക്കളുടെ പഠനകാര്യവും നോക്കി അവർ മുരളിക്ക് എല്ലാ പിന്തുണയും നൽകി. അതു തന്നെയായിരുന്നു രണ്ടാം വരവിൽ മലയാള സിനിമയിലെ പ്രധാനിയായി മുരളിയെ മാറ്റിയത്. അതിനാണ് അകാലത്തിൽ അവസാനമാകുന്നത്. ഹൃദയാഘാതത്തെ തുടർന്ന് ഭാര്യ വിടവാങ്ങുമ്പോൾ മുരളിയെന്ന കുടുംബസ്ഥന് അത് താങ്ങാവുന്നതിലും അപ്പുറമാണ്. എന്നും താങ്ങും തണലുമായി നിന്ന ജീവിത സഖിയാണ് വിടവാങ്ങുന്നത്. യഥാർത്ഥത്തിൽ മുരളിയെന്ന പ്രതിഭയെ ആത്മവിശ്വാസം നൽകി മലയാളത്തിന് സമ്മാനിച്ച വ്യക്തിത്വമാണ് വിടവാങ്ങുന്നത്.

എസ്.ബി.ഐ പട്ടം ശാഖയിൽ അസിസ്റ്റന്റ് മാനേജരായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ, ട്യൂഷന് പോയിരുന്ന മക്കളുമായി വഴുതക്കാട്ടെ ഫ്ളാറ്റിലെത്തി ലിഫ്റ്റിലേക്ക് കയറാൻ തുടങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് പി.ആർ.എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരേതനായ നീലകണ്ഠപ്പിള്ളയുടെയും ഏജീസ് ഓഫീസ് ഉദ്യോഗസ്ഥയായിരുന്ന ജലജയുടെയും മകളാണ്. സഹോദരൻ അഖിലേഷ് (മുംബയ്) .

രണ്ട് കുട്ടികളാണ് അഞ്ജനയ്ക്കും മുരളി ഗോപിക്കും. മൂത്ത മകൾ ഗൗരി പത്തിലും രണ്ടാമത്തെ മകൻ ഗൗരവ് രണ്ടാം ക്ലാസിലും പഠിക്കുന്നു. അന്തരിച്ച നീലകണ്ഠ പിള്ളയുടെയും ജലജയുടെയും മകളാണ് അഞ്ജന. അഖിലേഷാണ് ഏക സഹോദരൻ. സ്വകാര്യതയ്ക്ക് വളരെ ഏറെ പ്രാധാന്യം നൽകുന്ന മുരളി ഗോപി പൊതു പരിപാടികളിൽ അധികം കുടുംബത്തോടൊപ്പം പങ്കെടുത്തിരുന്നില്ല. എന്നാൽ തനിക്ക് എല്ലാ പിന്തുണയും നൽകുന്നത് ഭാര്യയയാണെന്ന് ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞിരുന്നു. അതിനപ്പുറത്തേക്ക് മാദ്ധ്യമങ്ങളിലൂടെ നിറയാൻ അഞ്ജനയും ആഗ്രഹിച്ചില്ലെന്നതാണ് സത്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP