Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിൽ നിന്നുള്ള രണ്ട് ദേശീയ സെക്രട്ടറിമാരിൽ ഒരാൾ; രാഷ്ട്രീയത്തിനൊപ്പം ബിസിനസിലും ശ്രദ്ധ കേന്ദ്രീകരിച്ചു; കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റ് കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായി: അകാലത്തിൽ അന്തരിച്ച ജിമ്മി ജോർജ്ജ് എൻസിപിയുടെ കേരളത്തിലെ നാല് പ്രമുഖ നേതാക്കളിൽ ഒരാൾ

കേരളത്തിൽ നിന്നുള്ള രണ്ട് ദേശീയ സെക്രട്ടറിമാരിൽ ഒരാൾ; രാഷ്ട്രീയത്തിനൊപ്പം ബിസിനസിലും ശ്രദ്ധ കേന്ദ്രീകരിച്ചു; കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റ് കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായി: അകാലത്തിൽ അന്തരിച്ച ജിമ്മി ജോർജ്ജ് എൻസിപിയുടെ കേരളത്തിലെ നാല് പ്രമുഖ നേതാക്കളിൽ ഒരാൾ

ബംഗളുരു: കേരളത്തിലെ ചെറിയ പാർട്ടിയാണെങ്കിലും മന്ത്രിയും അധികാരവുമൊക്കെയുള്ള പാർട്ടിയാണ് എൻസിപി. ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയുടെ കേരളത്തിൽ നിന്നുള്ള പ്രമുഖ നേതാവാണ് ഇന്നലെ അന്തരിച്ച എൻസിപി ദേശീയ സെക്രട്ടറി ജിമ്മി ജോർജ്ജ്. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൊതുമേഖലാ സ്ഥാപനമായ കേരളാ ഇലക്ട്രിക്കൽ ആൻഡ് അലീഡ് എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡിന്റെ ചെയർമാനായിരുന്നു. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ബംഗളുരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോട്ടയം കൊല്ലാട് സ്വദേശിയായ ജിമ്മി ജോർജ്ജ്, എൻസിപിയുടെ ദേശീയ പ്രവർത്തക സമിതിയിലും അംഗമായിരുന്നു.

എൻസിപി കേരള ഘടകത്തെ ദേശീയ നേതൃത്വവുമായി ചേർത്തു നിർത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് വ്യവസായി കൂടിയായ ജിമ്മി ജോർജ്ജായിരുന്നു. എൻസിപി ചെയർമാൻ ശരദ്പവാറുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു അദ്ദേഹം. പാർട്ടിയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളുടെ പൂർണചുമതലക്കാരൻ കൂടിയായിരുന്നു ജിമ്മി ജോർജ്ജ്. ഒരു മാസം മുൻപാണു കെൽ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്. ഭാര്യ: ഷീബ. മക്കൾ: അജേഷ് ജോർജ്, അഞ്ജന ജോർജ്.

പാർട്ടിയിൽ സജീവമായ എ കെ ശശീന്ദ്രൻ, തോമസ് ചാണ്ടി, ഉഴവൂർ വിജയൻ എന്നിവർ കഴിഞ്ഞാൽ കേരളത്തിനെ നാലാമൻകൂടിയായിരുന്നു ജിമ്മി ജോർജ്ജ്. കേരളത്തിൽ എൻസിപി ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെന്ന നിലപാടുകാരനാണ് ജിമ്മി ജോർജ്ജ്. ഇത് സംബന്ധിച്ച പാർട്ടിയിൽ തർക്കമുണ്ടായ വേളയിൽ തന്റെ നിലപാട് ജിമ്മി ജോർജ്ജ് വ്യക്തമാക്കുകയും ചെയ്തു. ശരദ് പവാറുമായി മികച്ച അടുപ്പമുണ്ടായിരുന്നു ജിമ്മി ജോർജ്ജിന്. ഇത്തവണ ഓണാഘോഷത്തിന്റെ വേളയിൽ പവാർ കോട്ടയത്ത് ജിമ്മി ജോർജ്ജിന്റെ വീട്ടിലാണ് എത്തിയത്.

ഭാര്യസമേതനായി പവാർ കോട്ടയത്ത് എത്തുകയായിരുന്നു. പാർട്ടിയിലെ യുവജനങ്ങൾക്കിടയിൽ മികച്ച സ്വാധീനമുള്ള വ്യക്തി കൂടിയായിരുന്നു ജിമ്മി ജോർജ്ജ്. കോട്ടയത്തെ ഗോകുലം ചിറ്റ്‌സിനെ നിയന്ത്രിക്കുന്നതും ഇദ്ദേഹമായിരുന്നു. അടുത്തിടെ ഗോകുലം ഗ്രൂപ്പ് തുടങ്ങിവച്ച ഗോകുലം എഫ്‌സി എന്ന ക്ലബ്ബിന് പിന്നിലും ജിമ്മി ജോർജ്ജിന്റെ ഇടപെടലുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തോമസ് ചാണ്ടി മത്സര രംഗത്തു നിന്നും മാറിനിന്നാൽ പകരക്കാരനാകേണ്ടിയിരുന്നതും ജിമ്മി ജോർജ്ജായിരുന്നു. എന്നാൽ, ചാണ്ടി മത്സര രംഗത്ത് ഉറച്ചു നിന്നതോടെ ജിമ്മിക്ക് അവസരം നഷ്ടമായി.

നിയമസഭാ സീറ്റ് ലഭിച്ചില്ലെങ്കിലും കേരളാ ഇലക്ട്രിക്കൽ ആൻഡ് അലീഡ് എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡിന്റെ ചെയർമാനായാണ് അദ്ദേഹത്തെ ഇടതുപക്ഷ സർക്കാർ നിയമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരോട് അടുപ്പം പുലർത്തിയിരുന്ന ജിമ്മി ജോർജ്ജ് കെല്ലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് ഹൃദ്രോഗം ബാധിക്കുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP