Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സഹോദരിയെ ശല്യം ചെയ്തത് ചോദിച്ചതിന് ഓട്ടോ ഡ്രൈവർ മർദ്ധിച്ച് അവശനാക്കിയ യുവാവ് മരണത്തിന് കീഴടങ്ങി; ഇന്നലെ രാത്രി അതി ക്രൂരമായ മർദ്ദനമേറ്റ് മരിച്ചതു കൊച്ചിയിൽ ഇന്റീരിയർ ഡിസൈനറായി ജോലി നോക്കിയിരുന്ന സുജിത്ത് വേണുഗോപാൽ

സഹോദരിയെ ശല്യം ചെയ്തത് ചോദിച്ചതിന് ഓട്ടോ ഡ്രൈവർ മർദ്ധിച്ച് അവശനാക്കിയ യുവാവ് മരണത്തിന് കീഴടങ്ങി; ഇന്നലെ രാത്രി അതി ക്രൂരമായ മർദ്ദനമേറ്റ് മരിച്ചതു കൊച്ചിയിൽ ഇന്റീരിയർ ഡിസൈനറായി ജോലി നോക്കിയിരുന്ന സുജിത്ത് വേണുഗോപാൽ

ഇരിങ്ങാലക്കുട: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്ന് ഓട്ടോറിക്ഷാ ഡ്രൈവർ മർദ്ധിച്ച് അവശനാക്കിയ സുജിത്ത്  വേണുഗോപാൽ (26) മരണത്തിന് കീഴടങ്ങി. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് സുചിത്ത് മരണത്തിന് കീഴടങ്ങിയത്. സഹോദരിയെ ശല്യം ചെയ്തത് ചോദിച്ച സുചിത്തിനെ ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ഓട്ടോ ഡ്രൈവർ മർദ്ധിച്ച് അവശനാക്കിയത്.

ഞായറാഴ്‌ച്ച വൈകീട്ട് 6 മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് ഓട്ടോറിക്ഷാപേട്ടയിൽ വച്ച് ഓട്ടോഡ്രൈവർ യുവാവിനെ ക്രൂരമായി മർദ്ധിച്ചത്. മാരാകായുധം ഉപയോഗിച്ച് മർദ്ദിച്ചതിനേ തുടർന്ന് അബോധാവസ്ഥയിലായ സുജി ത്തിനേ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കില്ലും നില ഗുരുതരമായതിനാൽ പിന്നീട് സഹകരണ ആശുപത്രിയിലെ വെന്റിലേറ്ററിലേയ്ക്കും മാറ്റിയിരുന്നു. ഇവിടെ വെച്ച് സുചിത്തിന്റെ അന്ത്യം സംഭവിക്കുക ആയിരുന്നു.

ഇരിങ്ങാലക്കുട ബസ്റ്റാന്റിൽ ഓട്ടോ ഓടിക്കുന്ന സ്വാമി എന്ന് വിളിപ്പേരുള്ള മിതുൻ സുചിത്തിന്റെ ഇളയച്ഛന്റെ മകളെ ശല്യം ചെയ്തു. ഇതിനെ സുചിത്ത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിലും മരണത്തിലും കലാശിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. സുചിത്തിനെ മർദ്ധിച്ച ശേഷവും പ്രതി പെരുവല്ലി പാടത്തിന് സമീപത്ത് വെച്ച് ഇളയഛനേയും മകളേയും ഓട്ടോറിക്ഷയിൽ എത്തി തടഞ്ഞ് നിർത്തി ഭീഷണിപെടുത്തുകയും വെല്ലുവിളിച്ചതായും പറയുന്നു.

സംഭവത്തിൽ ഇരിങ്ങാലക്കുട ഇൻസ്‌പെക്ടർ എം കെ സുരേഷ് കുമാറിന്റെയും സബ് ഇൻസ്‌പെക്ടർ സുശാന്തിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനായിട്ടില്ല.

വിദേശത്ത് ജോലി ചെയ്തിരുന്ന സുചിത്ത് നാട്ടിലെത്തിയ ശേഷം കൊച്ചിയിലെ ഒരു സ്ഥാപനത്തിൽ ഇന്റീരിയർ ഡിസൈനർ ആയി ജോലി നോക്കിവരികയായിരുന്നു. 'അമ്മ അരുണ , സഹോദരി സുവർണ്ണ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP