Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വയൽ നികത്തിയ സ്ഥലത്ത് വർക്ക്ഷോപ്പ് നിർമ്മിക്കുന്നതിനെതിരെ കൊടി കുത്തി ഭരണപ്പാർട്ടിക്കാർ; ഗൾഫിൽ നിന്നും നാട്ടിലെത്തി ജീവിതം കരുപ്പിടിപ്പിക്കാൻ മുടക്കിയ ലക്ഷങ്ങൾ പാഴായതോടെ ജീവിതം വഴിമുട്ടി; രാഷ്ട്രീയക്കാരോട് പൊരുതാൻ ആവാതെ മനംമടുത്ത് വർക്ക്‌ഷോപ്പിൽ കെട്ടിതൂങ്ങി ജീവനൊടുക്കി പ്രവാസി; പാവപ്പെട്ട തൊഴിലാളിയുടെ അന്തകനായി തൊഴിലാളി പാർട്ടിക്കാർ

വയൽ നികത്തിയ സ്ഥലത്ത് വർക്ക്ഷോപ്പ് നിർമ്മിക്കുന്നതിനെതിരെ കൊടി കുത്തി ഭരണപ്പാർട്ടിക്കാർ; ഗൾഫിൽ നിന്നും നാട്ടിലെത്തി ജീവിതം കരുപ്പിടിപ്പിക്കാൻ മുടക്കിയ ലക്ഷങ്ങൾ പാഴായതോടെ ജീവിതം വഴിമുട്ടി; രാഷ്ട്രീയക്കാരോട് പൊരുതാൻ ആവാതെ മനംമടുത്ത് വർക്ക്‌ഷോപ്പിൽ കെട്ടിതൂങ്ങി ജീവനൊടുക്കി പ്രവാസി; പാവപ്പെട്ട തൊഴിലാളിയുടെ അന്തകനായി തൊഴിലാളി പാർട്ടിക്കാർ

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: തൊഴിലാളി പാർട്ടിക്കാരാണ് കേരളം ഭരിക്കുന്നതെങ്കിലും നേട്ടം മുഴുവൻ മുതലാളിമാർക്കാണെന്ന് പറഞ്ഞാൽ അതിൽ അത്ഭുതമില്ല. ഗൾഫ് നാടുകളിൽ എല്ലുമുറിയെ പണിയെടുക്കുന്ന പ്രവാസികളുടെ പണമാണ് കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായി പ്രവർത്തിക്കുന്നത്. എന്നാൽ, അടുത്തകാലത്തായി ഗൾഫിൽ നിന്നും തൊഴിൽ നഷ്ടമായി ആയിരങ്ങൾ നാട്ടിലേക്ക് എത്തിയിരുന്നു. ഇവിടെ നാട്ടിൽ ജീവിതം കരുപ്പിടിപ്പിക്കാമെന്ന മോഹവുമായി എത്തിയ പലരും ഇപ്പോൾ ജീവിതം വഴിമുട്ടി ഒരു ചാൺ കയറിൽ ജീവൻ ഒടുക്കേണ്ട അവസ്ഥയിലാണ്. അത്തരമൊരു ദുരന്ത കഥയാണ് പുനലൂരിൽ നിന്നും പുറത്തുവന്നത്. തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കേണ്ടി രാഷ്ട്രീക്കാർ തൊഴിലാളി ദ്രോഹകരായി മാറിയപ്പോൾ ഒരു പാവപ്പെട്ട പ്രവാസിക്ക് ജീവനൊടുക്കേണ്ട അവസ്ഥയുണ്ടായി.

വയൽനികത്തിയ സ്ഥലത്ത് വർക്ക്ഷോപ്പ് നിർമ്മിക്കുന്നതിനെതിരെ പാർട്ടി പ്രവർത്തകർ കൊടികുത്തിയതിൽ മനംനൊന്താണ് ദ്വീർഘകാലം പ്രവാസിയായിരുന്ന പുനലൂർ ഐക്കരക്കോണം വാഴമൺ ആലൻ കീഴിൽ സുഗതൻ( 65 ) ആത്മഹത്യ ചെയ്തത്. വർക്ക് ഷോപ്പ് നടത്തുന്നതിനായി നിർമ്മിച്ച ഷെഡിൽ കയറിൽ തൂങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപം മൂന്ന് കയറുകൾ കൂടി കുരിക്കിട്ട് വച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾക്കൊപ്പം കൂട്ട ആത്മഹത്യക്കുള്ള ശ്രമമായിരുന്നതായി സംശയിക്കുന്നു.

ദ്വീർഘകാലം ഗൾഫിൽ വർക്ക്ഷോപ്പ് നടത്തി വന്ന സുഗതൻ രണ്ടുമാസംമുമ്പ് മടങ്ങിയെത്തി നാട്ടിൽ തന്നെ ജീവിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇവിടെ വിളക്കുടി പഞ്ചായത്ത് പരിധിയിൽ ഇളമ്പൽ സ്വാഗതം ജംഗ്ഷനിൽ സമീപവാസിയായ ഒരാളുടെ സ്ഥലം പാട്ടത്തിനെടുത്ത് ഇവിടെ വർക്ക്ഷോപ്പിനുള്ള കെട്ടിടത്തിന്റെ പ്രാരംഭ പ്രവർത്തനമായി ഷെഡ് നിർമ്മിച്ചു. വയൽ നികത്തിയ സ്ഥലമാണെന്ന് പറഞ്ഞ് ഇടതുപക്ഷ സംഘടനകൾ പ്രതിഷേധവുമായി എത്തി.

ഇവിടെ പല വയലുകളും നികത്തി കെട്ടിടങ്ങൾ നിർമ്മിക്കുന്നത് കണക്കിലെടുത്തായിരുന്നു പ്രതിഷേധം. നാല് ദിവസം മുമ്പ് ഇടതു പക്ഷ യുവജന സംഘടനകൾ കൊടി കുത്തുകയായിരുന്നു. ഭരണകക്ഷിയായ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫാണ് വർക്ക്‌ഷോപ്പിന് മുന്നിലെത്തി കൊടി നാട്ടിയത്. ഇവിടെ വർക്ക് ഷോപ്പ് നിർമ്മിക്കാൻ പറ്റില്ലെന്നും സുഗതനോട് പറഞ്ഞു. ഇതോടെ ആകെ തകർന്ന അവസ്ഥയിലായിരുന്നു സുഗതൻ. തുടർന്ന് പാർട്ടിക്കാർ പറഞ്ഞത് അനുസരിച്ച് അദ്ദേഹം ഇന്ന് ഷെഡ്ഡ് പൊളിക്കാമെന്ന് പറയുകയായിരുന്നു. മക്കൾ തന്നെയായിരുന്നു യുവാവിന് സഹായവുമായി എപ്പോഴും കൂടെയുണ്ടായിരുന്നത്. ഇന്ന് രാവിലെ ഷെഡിലെത്തിയ സുഗതൻ ജീവനൊടുക്കുകയായിരുന്നു.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പുതിയ സംരംഭം തുടങ്ങുന്നതിനുണ്ടായ തിരിച്ചടി സുഗതനെ ആകെ മനോവിഷമത്തിലാക്കിയതായി ബന്ധുക്കൾ പറഞ്ഞു. സ്വന്തം നാട്ടിൽ പോലും വേണ്ടത്തവനായി പ്രവാസി മാറിയോ എന്ന ദുഃഖമാണ് സുഗതനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. സുഗതൻ ഇന്നലെയും വർക്ക്ഷോപ്പിന്റെ ഷെഡിൽ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. കുന്നിക്കോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു.

സുഗതന്റെ മരണം സംഭവിച്ചതോടെ സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ശക്തമായിട്ടുണ്ട്. പ്രവാസി ഗ്രൂപ്പുകൾക്കിടയിൽ കടുത്ത അമർഷമാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. പ്രവാസിക്ക് നാട്ടിലെത്തി തൊഴിൽ ചെയ്യാൻ അവസരം ഒരുക്കുമെന്നാണ് പിണറായി സർക്കാറിന്റെ പ്രധാന വാഗ്ദാനം. എന്നാൽ, നാട്ടിലെത്തിയാൽ പ്രവാസിക്ക് വേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്ന വികാരം പ്രവാസികൾക്കിടയിൽ ശക്തമാണ്. ഈ നിലപാട് ശക്തമാകാൻ കാരണമാകുന്നതാണ് ഏറ്റവും ഒടുവിൽ ഉണ്ടായ സംഭവവും. സുഗതന്റെത് ആത്മഹത്യയല്ലെന്നും രാഷ്ട്രീയക്കാർ ചേർന്നു നടത്തിയ കൊലപാതകമാണെന്നുമുള്ള ആരോപണം ശക്തമായി ഉയർന്നിട്ടുണ്ട്.

കുത്തക മുതലാളിമാരുടെ കയ്യേറ്റങ്ങളെയും അനധികൃത നിർമ്മാണങ്ങൾക്കുമെതിരെ ചെറുവിരൽ അനങ്ങാത്തവർ സാധുവായ പ്രവാസിക്ക് നേരെ കാണിച്ച അക്രമം സോഷ്യൽ മീഡിയയുടെ കടുത്ത രോഷത്തിനും ഇടയാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP