Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോടു യാത്രപറയേണ്ടു ഞാൻ.. ഒഎൻവിക്ക് അദ്ദേഹത്തിന്റെ കവിത ചൊല്ലി വിടനൽകി സോഷ്യൽ മീഡിയ; പ്രണാമം അർപ്പിച്ച് രാഷ്ട്രീയ-സിനിമാ-കലാ ലോകത്തിലെ പ്രമുഖർ

ആരോടു യാത്രപറയേണ്ടു ഞാൻ.. ഒഎൻവിക്ക് അദ്ദേഹത്തിന്റെ കവിത ചൊല്ലി വിടനൽകി സോഷ്യൽ മീഡിയ; പ്രണാമം അർപ്പിച്ച് രാഷ്ട്രീയ-സിനിമാ-കലാ ലോകത്തിലെ പ്രമുഖർ

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവിയുടെ ദേഹവിയോഗത്തിൽ തേങ്ങുകയാണ് മലയാളികൾ. മൺമറഞ്ഞ കവിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ പലരു കടമെടുത്തു.

ആരോട് യാത്ര പറയേണ്ടു ഞാൻ..
മാസങ്ങൾ ആണ്ടുകൾ അളന്നളന്നെത്തുമൊരു ബിന്ദുവിൽ..
ആൾത്തിരക്കേറുമീ വാഹനം..
എന്നെയൊരു പാഴ്‌ച്ചുമടായിങ്ങിറക്കിവയ്‌ക്കെ..'

ആരോട് യാത്ര പറയേണ്ടു എന്ന കവിതയുടെ ഈ വരികൾ കടമെടുത്ത് പലരും സോഷ്യൽ മീഡിയയിൽ കുറിപ്പുകളെഴുതി. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും ഒഎൻവിക്ക് ആദരാജ്ഞലികൾ അർപ്പിച്ചു. കാലാസാസ്‌കാരിക രംഗത്തിന് തീരാനഷ്ടം. പ്രകൃതിയേയും മനുഷ്യനേയും സ്‌നേഹിച്ച വ്യക്തിയായിരുന്നു എന്ന് ഉമ്മൻ ചാണ്ടി അനുശോചിച്ചപ്പോൾ ഒരു സഹോദരൻ നഷ്ടപ്പെട്ട ദുഃഖമാണ് തനിക്കെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പരഞ്ഞു.

പ്രമുഖരുടെ പ്രതികരങ്ങൾ ഇങ്ങനെ:

ഗുരു സ്ഥാനീയനായ കവിയായിരുന്നു. വിയോഗത്തിൽ ഏറെ ദുഃഖിക്കുന്നു: കെ.ജെ യേശുദാസ്

കവിതകളിലെ വൈവിധ്യം കൊണ്ടു ആധുനികകവിതകളിൽ വൈവിധ്യം കൊണ്ടുവന്നത് ഒ.എൻ.വി. മലയാളഭാഷയോടുള്ള സമരങ്ങൾ, അതിന്റെ മഹത്വം ലോകത്തെ അറിച്ച കവി: സച്ചിതാനന്ദൻ

തനിക്ക് ആദ്യം ദേശീയ അവാർഡ് ലഭിച്ചത് അദ്ദേഹത്തിന്റെ വരികൾക്കായിരുന്നു. മലയാളത്തിൽ തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം: കെ.എസ്. ചിത്ര

കവിതാലോകത്തിൽ ഒരു കാലഘട്ടത്തിന്റെ അവസാനമാണ് അദ്ദേഹത്തിന്റെ വിയോഗം.പിതാവിന്റെ സ്ഥാനായിരുന്നു അദ്ദേഹം: റഫീക്ക് അഹമ്മദ്

കാവ്യ ശാഖയ്ക്ക് മുഴുവൻ തീരാനഷ്ടം. മനുഷ്യജീവിതത്തിന്റെ എല്ലാ വികാരങ്ങളെയും സ്പർശിക്കുന്ന രചനകൾ എഴുതിയ കവി:രവി മേനോൻ.

ഭൂമിയുടെ തന്നെ തീരാനഷ്ടം. മണ്ണിന്റെ ഗന്ധമുള്ള കവിതകൾ ആയിരുന്നു അദ്ദേഹത്തിന്റത്: എം. ജി. ശ്രീകുമാർ

 

തളിർത്തൊത്തിലാരോ പാടിതരൂ ഒരു ജന്മം കൂടിപാതി പാടും മുമ്പേ വീണുഏതോ കിളി നാദം കേണു. ...ഇങ്ങനെഴുതാൻ ഇനി ഒ എൻ വി യില്ല....

Posted by Lallu Sasidharan Pillai on Saturday, February 13, 2016

ആ‍ദരാഞ്ജലികൾ

Posted by International Chalu Union - ICU on Saturday, February 13, 2016
 

അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ‍അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻഒരു മാത്ര വെറുതെ നിനച്ചു പോയിഒരു മാത്ര ...

Posted by KA Shaji on Saturday, February 13, 2016

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP