Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിപ്ലവചിന്തയും പ്രണയവും ഗൃഹാതുരത്വവും ഒരുപോലെ മലയാളികൾക്ക് സമ്മാനിച്ച കവി; അമ്പലമുറ്റവും അങ്ങാടിയും ഏറ്റുവാങ്ങിയ ഗാനങ്ങൾ; പൊന്നരിവാൾ മുതൽ.. മലരൊളിയേ വരെയുള്ള ഒഎൻവിയുടെ ഗാനങ്ങളെ അറിയാം..

വിപ്ലവചിന്തയും പ്രണയവും ഗൃഹാതുരത്വവും ഒരുപോലെ മലയാളികൾക്ക് സമ്മാനിച്ച കവി; അമ്പലമുറ്റവും അങ്ങാടിയും ഏറ്റുവാങ്ങിയ ഗാനങ്ങൾ; പൊന്നരിവാൾ മുതൽ.. മലരൊളിയേ വരെയുള്ള ഒഎൻവിയുടെ ഗാനങ്ങളെ അറിയാം..

കൊച്ചി: മലയാള സംഗീതത്തിനു ഒഎൻവി എന്ന നാമം ഓംകാരം പോലെയാണ്. കവിതക്കും, സിനിമ നാടക ഗാനങ്ങൾക്കും ഒരു പോലെ പ്രിയങ്കരൻ. വിപ്ലവവും പ്രണയവും, ഗൃഹാതുതത്വവും, വരികളിൽ ചാലിച്ചു എന്നും മലയാളിയെ ഏറ്റുപാടാൻ പഠിപ്പിച്ചു അദ്ദേഹം. ഒഎൻവി എന്ന പാട്ടെഴുത്തുകാരനെ ആദ്യം അടുത്തറിയുന്നത് മലയാള സംഗീത ചക്രവർത്തി ജി. ദേവരാജൻ മാഷാണ്. ഒഎൻവിയും ജി ദേവരാജൻ മാഷുമായുള്ള കൂടുകെട്ട് ഇവരുടെ കോളേജ് ജീവിതം മുതൽ ഉണ്ടായിരുന്നു. അന്ന് ഇവർ ഒരുമിച്ചു ഇരുന്നു ചേർത്തുവച്ച പൊന്നരിവാൾ എന്ന ഗാനം കെപിഎസിയുടെ നാടകത്തിൽ ചേർക്കുകയും അതോടോപ്പം നാടകത്തിലെ 6 ഗാനങ്ങൾ ഇവർ ഒന്നിച്ചു രൂപപെടുത്തി. മലയാള നാടിൽ മാറ്റത്തിന്റെ, വിപ്ലവത്തിന്റെ വിത്തു പാകി ഈ ഗാനങ്ങൾ പിന്നീട് നാടക ഗാനങ്ങളുടെ വസന്ത കാലം ഇവർ തീർത്തു. അമ്പലമുറ്റത്തും, അങ്ങാടി ചന്തയിലും ഒരു പോലെ മലയാളികൾ പാടി നടന്നു ഈ ഗാനങ്ങൾ. നാടക കാലം മുതൽ മലയാളികൾ നെഞ്ചേറ്റി ഗാനങ്ങൾ സിനിമയിൽ എത്തിയതോടെ കൂടുതൽ ജനകീയമായി.

1955 കാലം മാറുന്നു എന്ന ചിത്രത്തോട് കുടി ഒഎൻവി ദേവരാജൻ ടീം നാടകവേദി വിട്ടു സിനിമയിലെത്തി. കാലം മാറുന്നു എന്ന സിനിമയോടെ ഗാനം മാറുന്നു എന്നു ഇവർ മലയാളികളെ പഠിപ്പിച്ചു. ഈ സിനിമയിലെ ആ മലർപൊയ്കയിൽ എന്ന പാട്ട് മലയാളികൾ പാടി നടന്നു. സാധാരണകാരനെയും കവിത പാഠാനായി പഠിപ്പിക്കാൻ ആയ മഹാകവിയാണ് ഓ.എൻ.വി എന്നത് ആദ്യമായി തെളിയച്ചതും ഈ സിനിമയിലൂടെയാണ്. പിന്നിട് മാണിക്യ വീണയുമായെത്തിയ കാട്ടുപൂക്കളും. 1969 ൽ കുമാരസംഭവത്തിലെ പ്രിയ സഖി ഗംഗേ യും മലയാളികൾ റേഡിയോക്കൊപ്പം ഏറ്റു പാടി. ഒഎൻ.വിയുടെ ഗാനങ്ങൾ മലയാള സിനിമകൾക്കു ഒരു ആവിശ്യ ഘടക്കമായി മാറി. എഴുത്തി തിർത്ത വരികൾ മഹാന്മാർ ഗാന മോഹിതമാകി.

ഇടയ്ക്കു ഔദ്യോഗിക ജോലിയിൽ ശ്രദ്ധ അർപ്പിച്ച ഒഎൻവി എന്ന സിനിമ ഗാനശില്പിയുടെ പിന്നിടുള്ള തിരിച്ചു വരവ് സലിൽ ചൗധരിക്കൊപ്പം ആയിരുന്നു. സ്വപ്നം എന്ന ചിത്രത്തിലെ നീ ഒരു കാവ്യാ ദേവത, മാനെ മാനെ വിളി കേൾക്കൂ, മഴവിൽ കാവടി തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനത്തിലൂടെയാണ്. വീണ്ടും ഒഎൻവി യുടെ വരികൾ സിനിമക്കും അപ്പുറം ഹിറ്റുകളായി. മലയാളികൾക്ക് ഗൃഹാതുരത്വം മനസ്സിൽ നിറക്കാൻ ഒഎൻവി നൽകിയ ചില്ലിലെ ഒരു വട്ടം കൂടിയെൻ.. എന്ന ഗാനം മലയാളികൾ മറക്കില്ല, അദ്ധ്യാപകൻ ആയ കവി ഒരു കൊച്ചു കുട്ടിയായി എഴുതിയ മഹാവരികൾ ആണിവ. 1978ൽ സലിൽ ചൗധരി ക്കൊപ്പം കൂടി ഒഎൻവി ഗാനവസന്തം ഒരുക്കി. മദനോൽസവത്തിലൂടെ അദേഹം മലയാളത്തിലെ ആദ്യ ക്യാമ്പസ് ഹിറ്റ് ചിത്രത്തിലെ മനസ്സിൽ നിന്നും മായാത്ത ഗാനങ്ങൾ ഒരൂക്കി. മാട പ്രാവേ വാ, സന്ധ്യേ കണ്ണീരിലെന്തേ സന്ധ്യേ.. ഗാനങ്ങൾ റേഡിയോ പ്രേക്ഷേപണയിൽ നിന്ന് മലയാളികളുടെ ചുണ്ടുകൾക് ഇണമായി. മനസിലെ താളമായി..

എൺപതുകളിൽ മലയാള സിനിമ സുവർണ്ണ കാലഘട്ടത്തിലേക്ക് എത്തിയപ്പോൾ മികച്ച ഗാനരചയിതാവ് എന്ന പുരസ്‌ക്കാരം 1985 ൽ ഒഴിച്ച് തുടർച്ചയായി വാങ്ങിയത് ഒഎൻവിയായിരുന്നു. ബോംബെ രവിക്കൊപ്പം നഖക്ഷതങ്ങൾ എന്ന ചിത്രത്തിലെ മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തിയ ഒഎൻവി എന്ന കവി. മലയാള സിനിമയിൽ കവിതകളെ പാട്ടുകൾ ആക്കി സാധാരണക്കാരെ പോലും പാട്ടു പഠിപ്പിച്ചു അദ്ദേഹം. 1988 ലെ ഭരതന്റെ ദൃശ്യ വിസ്മയം തിർത്ത വൈശാലിലെ ഗാനങ്ങളും, മണിവത്തൂരിലെ ആയിരം ശിവരാത്രിയും വസതമായി മാറി. 2008 ലെ ജയരാജ് സംവിധാനം ചെയ്ത ഗുൽമോഹർ എന്ന ചിത്രത്തിലെ വരികൾക്കും അദേഹം മികച്ച ഗാന രചയിതാവായി. 

സിനിമ ഗാനങ്ങൾക്കൊപ്പം സഞ്ചരിക്കുമ്പോഴും ഓ.എൻ.വി മലയാളികൾക്ക് കവിയാണ്, കാവ്യ മധുരമാണ്. ജീവിത വാക്കുകൾ എഴുതി പിടിപിച്ചു മനസിനെ മയക്കുന്ന മായയാണ്. സിനിമ പാടുകൾ എഴുതുമ്പോൾ മറുവശത്ത് ഒഎൻവി എന്ന കവി തന്റെ അവതാര ലക്ഷ്യത്തോടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു. ദാഹിക്കുന്ന പാനപാത്രവും, മരുഭൂമിയും, മയിൽപ്പീലിയും അഗ്‌നിശലഭങ്ങളും, മുതൽ ഉപ്പും ഭൂമിക്കൊരു ചരമഗീതവും, ഉജ്ജയിനിയും മലയാളികൾക്ക് നൽകി തന്റെ കർമ്മം നിർവഹിച്ചു അദ്ദേഹം.

അദേഹത്തിന്റെ കവിത പോലെ ലളിതമായിരുന്നു അദ്ദേഹത്തിന്റെ മനസും. അതുകൊണ്ടാവണം നർമം നന്നായി ആസ്വദിക്കുവാൻ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. ജ്ഞാനപീഠവും പത്മവിഭൂഷണും ഒരുമിച്ചു ലഭിച്ച ഏക മലയാളിയാണ് അരങ്ങൊഴിഞ്ഞത്. പൊന്നരിവാസൽ അമ്പിളിയിൽ മുതൽ ഏറ്റവും ഒടിവിൽ മലരൊളിയേ മന്ദാരമലരേ... എന്ന സിനിമാ ഗാനത്തിന്റെ വരികൾക്ക് അദ്ദേഹം ഒരുക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP