Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറു പതിറ്റാണ്ട് സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഗായിക; പാലയാട് യശോദ നാടക ഗാനങ്ങളുടെ ആത്മാവ്

ആറു പതിറ്റാണ്ട് സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഗായിക; പാലയാട് യശോദ നാടക ഗാനങ്ങളുടെ ആത്മാവ്

കൊച്ചി: ഒരു പിടി മികച്ച ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച, ആയിരത്തിലേറെ വേദികളെ വിസ്മയിപ്പിച്ച അനുഗൃഹീത ഗായികയായിരുന്നു ഇന്നലെ വിട പറഞ്ഞ പാലയാട് യശോദ. പത്താം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വഴിവിളക്ക് എന്ന നാടകത്തിൽ ''ചൊകചൊകചൊകന്നൊരീ ചെങ്കൊടി ഉയരട്ടെ' എന്ന ഗാനത്തിലൂടെയാണ് പാലയാട് യശോദയുടെ സംഗീതലോകത്തെ അരങ്ങേറ്റം. 

1962 ൽ ദക്ഷിണാമൂർത്തിയുടെ പളുങ്കുപാത്രത്തിലൂടെയാണ് സിനിമാഗാനരംഗത്തേക്ക് എത്തുന്നത്. തുടർന്ന് ഒട്ടേറെ സിനിമകളിൽ പാടി. കണ്ണൂർ രാജൻ സംഗീതം പകർന്ന 'ആദിപരാശക്തി അമൃതവർഷിണി' എന്ന ഗാനംമാത്രം മതി യശോദയെന്ന ഗായികയെ ഓർമിക്കാൻ. 'കോളേജ് ഗേൾ' എന്ന സിനിമയിൽ എ ടി ഉമ്മർ സംഗീതം പകർന്ന 'അരികത്ത് ഞമ്മള് വന്നോട്ടെ, തരിവള കൈയ് പിടിച്ചോട്ടെ, പിണക്കം മറന്ന് ചിരിക്കൂലേ, ഒരു പിടി നെയ്‌ച്ചോറ് ബെയ്‌ച്ചോട്ടെ' എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു.

ഇതിനിടയിൽ തോപ്പിൽഭാസിയുടെ ക്ഷണപ്രകാരം കെപിഎസിയിലെത്തി. അവിടെ രണ്ടുവർഷം അഭിനയവും പാട്ടുമായി നിന്നു. ഇക്കാലത്ത് രാജ്യമാകെ സഞ്ചരിച്ചു. നടൻ തിലകൻ ഉൾപ്പെടെയുള്ളവർക്കൊപ്പം അഭിനയിച്ചു. പിന്നീട് കലാനിലയത്തിലേക്ക് മാറി. കടമറ്റത്ത്്കത്തനാർ, കായംകുളം കൊച്ചുണ്ണി, വെള്ളിക്കാശ്, താജ്മഹൽ എന്നീ നാടകങ്ങളിൽ പാടി അഭിനയിച്ചു. തങ്കക്കുടം എന്ന ചിത്രത്തിൽ നസീറിന്റെയും ഷീലയുടെയും കൂടെ അഭിനയിച്ചാണ് വെള്ളിത്തിരയിലേക്ക് കടന്നത്. യേശുദാസ്, ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ എന്നിവരുടെ കൂടെ നിരവധി ഗാനമേളകളിലും പാടിയിട്ടുണ്ട്.

കോയമ്പത്തൂരിൽനിന്ന് മ്യൂസിക് പരീക്ഷ പാസായി 1972ൽ കമ്പിൽ ഹൈസ്‌കൂളിൽ സംഗീതാധ്യാപികയായാണ് ഔദ്യോഗികജീവിതം തുടങ്ങിയത്. ധർമ്മടം ബേസിക് യുപി സ്‌കൂളിൽനിന്നാണ് വിരമിച്ചത്. ആകാശവാണി എഗ്രേഡ് ആർടിസ്റ്റ് കൂടിയാണ്. കേരള ലളിതകലാഅക്കാഡമി ഗുരുപൂജ പുരസ്‌കാരം, മാപ്പിളകലാഅക്കാഡമി പുരസ്‌കാരം, അബുദാബി ഇന്ത്യൻ സോഷ്യൽ സെന്റർ പുരസ്‌കാരം എന്നിവയും ലഭിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP