Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇല്ലായ്മയോട് പടവെട്ടി പ്ലസ്ടുവിൽ 1200 ൽ 1180 മാർക്കുമായി മിന്നുന്ന വിജയം; ഡോക്ടറാകാൻ ആഗ്രഹിച്ച റഫ്സീന തൂങ്ങിമരിച്ചു; ജോലിക്കുപോയി മടങ്ങിവന്ന ഉമ്മ കണ്ടത് ഒറ്റമുറി വീട്ടിൽ ജീവനില്ലാതെ തൂങ്ങിയാടുന്ന മകളെ; നാടു മുഴുവൻ അഭിനന്ദനം ചൊരിഞ്ഞ പെൺകുട്ടിയുടെ മരണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ണൂരിലെ മാലൂർ ഗ്രാമം

ഇല്ലായ്മയോട് പടവെട്ടി പ്ലസ്ടുവിൽ 1200 ൽ 1180 മാർക്കുമായി മിന്നുന്ന വിജയം; ഡോക്ടറാകാൻ ആഗ്രഹിച്ച റഫ്സീന തൂങ്ങിമരിച്ചു; ജോലിക്കുപോയി മടങ്ങിവന്ന ഉമ്മ കണ്ടത് ഒറ്റമുറി വീട്ടിൽ ജീവനില്ലാതെ തൂങ്ങിയാടുന്ന മകളെ; നാടു മുഴുവൻ അഭിനന്ദനം ചൊരിഞ്ഞ പെൺകുട്ടിയുടെ മരണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ണൂരിലെ മാലൂർ ഗ്രാമം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ജീവിത പ്രാരാബ്ദങ്ങളോട് പടപൊരുതി കോളനിയിലെ ഒറ്റമുറി വീട്ടിൽ ജീവിച്ച് പ്ലസ് ടു പരീക്ഷയിൽ മികച്ച ജയം നേടിയ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിൽ നടുങ്ങി മാലൂർ നിട്ടാറമ്പ് ലക്ഷംവീട് കോളനി. നാട്ടുകാരുടെ അഭിനന്ദനം ഏറ്റുവാങ്ങിയ മിടുമിടുക്കി മണിക്കൂറുകൾക്കകം വീട്ടിൽ ജീവനൊടുക്കുകയായിരുന്നു. മാലൂർ നിട്ടാറമ്പ് ലക്ഷംവീട് കോളനിയിലെ നാമത്ത് റഫ്സീന(17)യെയാണ് ബുധനാഴ്ച തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

ശിവപുരം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ റഫ്സീന ബയോളജി ഗ്രൂപ്പിൽ 1200-ൽ 1180 മാർക്ക് നേടിയിരുന്നു. പ്ലസ് വണ്ണിന് 96 ശതമാനം മാർക്കും പ്ലസ് ടു വിന് മുഴുവൻ മാർക്കും നേടിയാണ് റഫ്സീന മിടുക്ക് തെളിയിച്ചത്. ഇല്ലായ്മയിൽനിന്ന് ജീവിതയാഥാർഥ്യങ്ങളോട് പൊരുതിയായിരുന്നു റഫ്സീനയുടെ വിജയം. നിട്ടാറമ്പ് ലക്ഷംവീട് കോളനിയിൽ ഒറ്റമുറി വീട്ടിൽ ഉമ്മയോടൊപ്പമാണ് താമസം. പരീക്ഷയിലെ റഫ്സീനയുടെ നേട്ടമറിഞ്ഞ് മാലൂർ മുസ്ലിം കമ്മിറ്റി ഭാരവാഹികൾ ബുധനാഴ്ച രാവിലെ വീട്ടിലെത്തി കുട്ടിക്ക് സഹായധനം നൽകുകയായിരുന്നു.

ഉമ്മ റഹ്മത്ത് കൂലിവേലയ്ക്കായി പുറത്തുപോയിരുന്നു. വൈകീട്ട് 4.45-ഓടെ ഉമ്മ വീട്ടിൽവന്നുനോക്കിയപ്പോൾ ഷാളിൽ തൂങ്ങിമരിച്ചനിലയിൽ കാണുകയായിരുന്നു. നിലവിളി കേട്ട് എത്തിയ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം വ്യാഴാഴ്ച രാവിലെ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനുശേഷം കബറടക്കും. വിവരമറിഞ്ഞ് വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും വൻ ജനക്കൂട്ടവും സ്ഥലത്തെത്തി. അദ്ധ്യാപകരും സഹപാഠികളും കൂട്ടമായെത്തി.

ആബുട്ടിയാണ് പിതാവ്. സഹോദരി (ചേച്ചി) മൻസീന തിരുവനന്തപുരത്ത് ബി.ഫാം. വിദ്യാർത്ഥിനിയാണ്. സഹോദരൻ മഹ്റൂഫ് ബെംഗളൂരുവിൽ കടയിൽ ജോലിചെയ്യുന്നു. ശിവപുരം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ റഫ്സീന മാലൂർ പനമ്പറ്റ ന്യൂ യു.പി. സ്‌കൂളിലാണ് ഒന്നുമുതൽ ഏഴുവരെ പഠിച്ചിരുന്നത്. റഫ്സീനയുടെ ഭാവിപഠനം ആശങ്കയിലായിരുന്നു. സയൻസ് (ബയോളജി) കഴിഞ്ഞ റഫ്സീനയ്ക്ക് മെഡിക്കൽ പഠനത്തിലാണ് താത്പര്യം. സാമ്പത്തികപ്രയാസമാണ് ഇതിന് തടസ്സം.

ഹൈസ്‌കൂൾവരെ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലായിരുന്നു പഠനം. കൂലിവേല ചെയ്താണ് ഉമ്മ റഹ്മത്ത് മൂന്ന് മക്കളുള്ള കുടുംബത്തെ പോറ്റുന്നത്. പ്ലസ്ടുവിന് നേട്ടംകൊയ്തത് ട്യൂഷൻ ഇല്ലാതെയായിരുന്നു. റഫ്സീനയുടെ ദാരിദ്ര്യാവസ്ഥ മനസ്സിലാക്കി സന്മനസ്സുള്ളവർ തുടർപഠനത്തിനും മറ്റും സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആ കുടുംബം. ഇതിനിടെയാണ് റഫ്‌സീനയുടെ ആത്മഹത്യ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP