1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
17
Tuesday

മാനേജ്‌മെന്റ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയതിന്റെ ആഹ്ലാദം അടങ്ങും മുൻപ്‌ ദുരന്തമെത്തി; മരണത്തിലും പിരിയാത്ത ഉറ്റ ചങ്ങാതിമാരെ ഓർത്ത് തേങ്ങി കൂട്ടുകാർ; മൂന്നു വർഷംകൊണ്ട് ബിമൽ നേടിയത് ബെസ്റ്റ് മാനേജരുടെ മുപ്പത്തിയഞ്ചിലധികം ട്രോഫികൾ; ക്രിസ്റ്റി ടി വി പരിപാടികളിലെയും നിത്യസാന്നിധ്യം; നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് മരിച്ച രാജഗിരി കോളേജിലെ എംബിഎ വിദ്യാർത്ഥികൾക്ക് അന്ത്യാജ്ഞലി

September 23, 2017 | 07:04 AM | Permalinkമറുനാടൻ മലയാാളി ബ്യൂറോ

കോട്ടയം: മാനേജ്‌മെന്റ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയുള്ള മടക്കയാത്ര ദുരന്തത്തിൽ കലാശിച്ചതിന്റെ ഞെട്ടൽ മാറുന്നില്ല രാജഗിരി കോളേജിലെ എംബിഎ വിദ്യാർത്ഥിൾക്ക്. ക്രിസ്റ്റി മാത്യു ഫിലിപ്പ് (24), ബിമൽ സെബാസ്റ്റ്യൻ (21) എന്നിവരെയാണ് അപകടം കവർന്നത്. രണ്ട് സുഹൃത്തുക്കൾ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയും ചെയ്യുന്നു. മാനേജ്‌മെന്റ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടി മടങ്ങുകയായിരുന്ന എംബിഎ വിദ്യാർത്ഥികളുടെ കാർ ലോറിക്കു പിന്നിലിടിച്ചുണ്ടായ അപകടത്തിലായിരുന്നു മരണം. രണ്ടു വിദ്യാർത്ഥികൾക്കു ഗുരുതരമായി പരുക്കേറ്റു. നാലു പേരും എറണാകുളം കളമശേരി രാജഗിരി കോളജിലെ ഒന്നാം വർഷ എംബിഎ വിദ്യാർത്ഥികളാണ്.

ദേശീയപാതയിൽ പോട്ട നാടുകുന്നിൽ ബുധനാഴ്ച അർധരാത്രിയാണ് അപകടം. കോട്ടയം നെടുങ്കുന്നം തെങ്ങുംമൂട്ടിൽ ക്രിസ്റ്റി മാത്യു ഫിലിപ്പ് (24), കടപ്പൂര് വല്ലാട്ട് വീട്ടിൽ ബിമൽ സെബാസ്റ്റ്യൻ (21) എന്നിവരാണു മരിച്ചത്. ചെങ്ങന്നൂർ ആഞ്ഞിലിച്ചുവട് തെങ്ങുംതറയിൽ വീട്ടിൽ ബ്ലെസൻ ടി.വർഗീസ് (26), പാറക്കടവ് പൂവത്തുശേരി ഇരുമ്പൻ വീട്ടിൽ ജോസി മാത്യു (24) എന്നിവർക്കാണു പരുക്കേറ്റത്.

ക്രിസ്റ്റിയുടെ സംസ്‌കാരം നെടുങ്കുന്നം സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിൽ വെച്ചും. ബിമലിന്റെ സംസ്‌കാരം കൂടല്ലൂർ സെന്റ് ജോസഫ്‌സ് പള്ളിയിലും വെച്ച് നടന്നു. തേഞ്ഞിപ്പലത്ത് മാനേജ്‌മെന്റ് ഫെസ്റ്റിൽ പങ്കെടുത്ത് സമ്മാനവുമായി മടങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രി ഒരുമണിയോടെ പോട്ട നാടുകുന്നിൽ ആയിരുന്നു അപകടം. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ, നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. ജോസി മാത്യുവാണ് കാറോടിച്ചിരുന്നത്. ബിമൽ സംഭവസ്ഥലത്തും ക്രിസ്റ്റി ആശുപത്രിയിൽവെച്ചും മരിച്ചു. ബിമൽ മുൻസിറ്റീലും ക്രിസ്റ്റി പിൻസീറ്റിലുമായിരുന്നു.

ഡ്രൈവർ സീറ്റിൽ എയർബാഗുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ലോറിക്കടിയിൽപ്പെട്ട കാറിൽനിന്ന് വിദ്യാർത്ഥികളെ നാട്ടുകാരും ചാലക്കുടി പൊലീസും വഴിയാത്രക്കാരും ചേർന്നാണ് പുറത്തെടുത്ത് ആസ്പത്രയിൽ എത്തിച്ചത്. പാർസൽ ലോറിയിലാണ് ഇടിച്ചത്.ലോറി നിർത്തിയിട്ട് ഡ്രൈവറും ക്ലീനറും വിശ്രമിക്കുകയായിരുന്നു. കോളേജിൽ ക്ലാസ് തുടങ്ങിയിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ. അഞ്ചംഗസംഘമാണ് ഫെസ്റ്റിൽ ടീമിനത്തിൽ പങ്കെടുക്കുവാൻ എത്തിയത്. കൂടെയുണ്ടായിരുന്ന കൂട്ടുകാരനായ വിനായകൻ തൃശ്ശൂരിലിറങ്ങി. ടീമിനത്തിൽ രണ്ടാംസ്ഥാനവും വിമലിന് വ്യക്തിഗത ഇനത്തിൽ ഒന്നാംസ്ഥാനവും ലഭിച്ചിരുന്നു.

കോട്ടയം സി.എം.എസ്. കോളേജിലെ ബി.കോം ക്ലാസിലെ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു ബിമൽ സെബാസ്റ്റ്യൻ. പാഠങ്ങളും പാഠ്യേതര പ്രവർത്തനങ്ങളിലും ഒരുപോലെ മുമ്പൻ. പങ്കെടുത്ത മാനേജ്‌മെന്റ് ഫെസ്റ്റുകളിലെയെല്ലാം വിജയി. മൂന്നു വർഷംകൊണ്ട് കേരളത്തിനകത്തും പുറത്തുമായി ബിമൽ നേടിയത് ബെസ്റ്റ് മാനേജരുടെ മുപ്പത്തിയഞ്ചിലധികം ട്രോഫികൾ. ശ്രമകരമായ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കിയാൽ മാത്രം നേടാനാകുന്ന പട്ടമാണ് മികച്ച മാനേജർ എന്നത്. കലാലയത്തിനുതന്നെ അത്ഭുതമായ ബിമൽ മത്സരങ്ങളിലെ വിജയിയാകുന്നത് അധികാരികൾ അഭിമാനത്തോടെയാണ് കണ്ടിരുന്നത്. കോളേജിന്റെ യശസ്സുയർത്തുന്ന വിദ്യാർത്ഥിയെ ഭാവിയുടെ വാഗ്ദാനമായാണ് കണ്ടിരുന്നതെന്ന് പ്രിൻസിപ്പൽ ഡോ. റോയി സാം ഡാനിയേൽ പറഞ്ഞു. 2017-ൽ മികച്ച വിദ്യാർത്ഥിയെന്ന ഖ്യാതിയോടെയാണ് ബിമൽ സി.എം.എസിന്റെ പടിയിറങ്ങിയത്.

കാക്കനാട് രാജഗിരി കോളേജിനുവേണ്ടി, മലപ്പുറത്ത് നടത്തിയ മാനേജ്‌മെന്റ് ഫെസ്റ്റിൽ വിജയകിരീടം ചൂടിയ ശേഷമുള്ള മടക്കത്തിലാണ് അപകടം ബിമലിനെ തട്ടിയെടുത്തത്. നാട്ടിലെ ജീസസ് യൂത്തിന്റെയും മറ്റ് സാമൂഹിക പ്രവർത്തനങ്ങളുടെയും മുൻ നിരയിൽ ക്രിസ്റ്റി സജീവമായിരുന്നു. പഠനത്തോടൊപ്പം സാസ്‌കാരിക പ്രവർത്തനങ്ങളിലും പ്രാവീണ്യം പുലർത്തിയിരുന്ന ക്രിസ്റ്റി ടെലിവിഷൻ ചാനലുകളിൽ വിവധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ചെറുപ്രായത്തിൽതന്നെ ഒട്ടനവധി പുരസ്‌കാരങ്ങളും ഈ മിടുക്കനെ തേടിയെത്തിയിരുന്നു.

ഇവരുടെ ജീവനെടുത്ത അപകടത്തിന് ഇടയാക്കിയത് ദേശീയപാതയോരത്തെ അനധികൃത പാർക്കിങ്ങാണ്. പാർക്കിങ്ങിന് ഒട്ടും സൗകര്യമില്ലാത്ത സ്ഥലത്താണ് ലോറിയിട്ടിരുന്നതെന്ന് നാട്ടുകാർ പറയുന്നു. പോട്ടയിൽനിന്ന് നാടുകുന്നെത്തുന്ന ഭാഗത്ത് സർവീസ് റോഡിന് നിർദ്ദേശമുള്ളതാണ്. എന്നാൽ സ്ഥലം ഏറ്റെടുത്ത സ്ഥലത്ത് സർവീസ് റോഡിന്റെ പണി പൂർത്തിയായിട്ടില്ല. ഇവിടെയുള്ള പരിമിതമായ സ്ഥലത്താണ് പാർസൽ ലോറി പാർക്ക് ചെയ്തിരുന്നത്. റോഡിനോട് തൊട്ടടുത്താണ് വണ്ടിയിട്ടിരുന്നത്.

റോഡരിക് ചെളിനിറഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. സർവീസ് റോഡില്ലാത്തതിനാൽ എതിർഭാഗത്തുനിന്നും തെറ്റായ ദിശയിൽ വാഹനങ്ങൾ കയറിവരുന്നതും പതിവാണ്. ഇതും അപകടത്തിന് കാരണമാകുന്നു. വേഗത്തിൽ വരുന്ന വണ്ടികൾക്ക് തൊട്ടുമുന്നിലുള്ള വണ്ടി നിർത്തിയിട്ടിരിക്കുകയാണെന്ന് മനസ്സിലാവില്ല.നിയന്ത്രണം തെറ്റിയാൽ സർവീസ് റോഡിനായി ഇട്ടിട്ടുള്ള കുഴിനിറഞ്ഞ ഭാഗത്തേക്കാണ് വാഹനങ്ങൾ എത്തുക. രാത്രിയിൽ ദീർഘദൂരവാഹനങ്ങളിലെ ഡ്രൈവർമാർ വിശ്രമത്തിനായി വാഹനങ്ങൾ നിർത്തിയിടാറുണ്ട്. എന്നാൽ ഇതിനായി പ്രത്യേക സ്ഥലങ്ങൾ ഒഴിച്ചിട്ടിട്ടുണ്ട്. ഈ സ്ഥലങ്ങൾ സൂചിപ്പിച്ചുകൊണ്ട് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഡ്രൈവർമാർ മറ്റുസ്ഥലങ്ങളിൽ പാർക്ക് ചെയ്യുകയാണ്.

അപകടത്തിൽപ്പെട്ട ലോറിയും നിർദ്ദേശിക്കപ്പെട്ട സ്ഥലത്തായിരുന്നില്ല പാർക്ക് ചെയ്തിരുന്നത്. ഹൈവേ പൊലീസ് ഇത് തടയുന്നില്ല.സർവീസ് റോഡുകളുടെ പണികൾ പൂർത്തിയാക്കാത്തത് പല അപകടങ്ങൾക്കും കാരണമാകുന്നു. നാലുവരിപ്പാത വന്നാൽ അപകടം കുറയുമെന്ന കണക്കുകൂട്ടൽ തെറ്റുകയാണ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
സമഗ്രവും സൂക്ഷ്മവുമായ ഇരുപതിലേറെ നിർണായക തെളിവുകൾ; കൂട്ടമാനഭംഗത്തിലും ഗൂഢാലോചനയിലും ജനപ്രിയ നായകനെതിരെ കുറ്റപത്രം തയ്യാർ; തൊണ്ടി മുതലായ മൊബൈൽ കണ്ടെടുക്കാൻ ശ്രമം തുടരും; കാവ്യയ്ക്കും നാദിർഷായ്ക്കും വമ്പൻ സ്രാവിനുമെതിരെ മൂന്നാം ഘട്ടത്തിൽ അന്വേഷണം; ചാർജ്ജ് ഷീറ്റ് നൽകിയാൽ ഉടൻ ഹൈക്കോടതിയെ സമീപിക്കാൻ താരരാജാവും; ദിലീപിന് ജീവപര്യന്തം ഉറപ്പെന്ന് വിശദീകരിച്ച് അന്വേഷകർ
കർണ്ണനെ തൊട്ടാൽ പൊള്ളുമെന്ന് അമേരിക്കൻ മലയാളിക്ക് ഉറപ്പായി; മഹാഭാരത കഥയെ വിട്ട് വള്ളുവനാട്ടിലെ വീരന്മാരായ ചാവേറുകളെ വെള്ളിത്തിരയിൽ സന്നിവേശിപ്പിക്കാൻ പ്രവാസി വ്യവസായി; മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം നിരാശനാക്കുന്നത് പൃഥ്വിരാജിനെ തന്നെ; അഭിനയജീവിതത്തിലെ ഏറ്റവും വലിയ പ്രൊജക്ട് അവിശ്വസനീയമാക്കാൻ മെഗാ താരവും; അസ്തമിക്കുന്നത് ആർ എസ് വിമലിന്റെ 300 കോടിയുടെ മോഹങ്ങൾ
എട്ടാം വയസ്സിൽ ഒരു ബന്ധു പീഡിപ്പിച്ചുവെന്ന് തുറന്ന് പറഞ്ഞ് മാധ്യമ പ്രവർത്തക സമി സെയ്ദ് അലി; പ്രതിഭകളും സ്മാർട്ട് ആയവരും ഉൾപ്പെടെ പീഡിപ്പിച്ചെന്ന് സജിത മഠത്തിൽ; കുഞ്ഞായിരിക്കുമ്പോൾ മുതലുള്ള കാര്യങ്ങൾ തുറന്നുപറഞ്ഞ് ശ്രീലക്ഷ്മി; പിന്തുണയുമായി റിമ കല്ലിങ്കലും ശ്രീബാലാ കെ മേനോനും; ഹോളിവുഡ് നടിയുടെ മീ ടൂ എന്ന ഹാഷ് ടാഗ് എറ്റെടുത്ത് നൂറുകണക്കിന് മലയാളി സ്ത്രീകളും: പുറംലോകം അറിയാത്ത പീഡന കഥകൾ കേട്ട് ഞെട്ടി ലോകം
അതിരാവിലെ ക്ഷീരസംഘത്തിൽ നിന്ന് പാലെടുത്ത് നാട്ടുകാരോട് കുശലംപറഞ്ഞ് പാൽവിൽപന; ആ വരുമാനം മാത്രം കുടുംബത്തിന്; നഗരസഭയിലെ ശമ്പളംകൊണ്ട് ഷാജു നാടിന് സമ്മാനിച്ചത് മനോഹരമായൊരു പാർക്ക്; ഒറ്റ പ്രതിപക്ഷാംഗം പോലും ഇല്ലാത്ത ആന്തൂർ എന്ന 'പാർട്ടി നഗരത്തിലെ' ജനപ്രിയനായ നഗരസഭാ വൈസ് ചെയർമാൻ; പണിയെടുക്കാതെ രാഷ്ട്രീയം കളിക്കുന്നവർക്ക് കണ്ടുപഠിക്കാൻ ആന്തൂർ കണികണ്ടുണരുന്ന നന്മയുടെ കഥ
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു
ബെംഗളൂരുവിൽ വ്യവസായിയെ കിഡ്‌നാപ്പ്‌ ചെയ്തതിന് പിടിയിലായ തട്ടിപ്പുകാരൻ ബാബു പാറയിലും പറയുന്നത് വിജയേട്ടൻ നമ്മുടെ ആളാണെന്ന്; ചങ്ങാതിമാരെ അമ്പരപ്പിക്കാൻ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് സ്പീക്കർ ഫോണിട്ട് കേൾപ്പിക്കും; കൂട്ടുകൃഷിക്ക് പാട്ടത്തിനെടുത്ത തോട്ടവും കേരള മുഖ്യമന്ത്രിയുടേത് തന്നെയെന്ന് ബാബു പാറയിൽ ! സോളാർ മോഡൽ വഞ്ചന നടത്തി കുടുങ്ങിയപ്പോൾ രക്ഷപ്പെടാൻ പറഞ്ഞതും പിണറായിയുടെ പേര്
ഡിഫൻസ് ഡീലിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൽ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് മുൻ പ്രതിരോധമന്ത്രിയുടെ മകൻ; കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടുത്തുള്ള വസതിയിലിട്ട് ബഷീറലി തങ്ങളും ആസക്തി തീർത്തു; ആദർശ ധീരനായ ആന്റണിയുടെ കുടുംബവും സോളാറിൽ പ്രതിസ്ഥാനത്ത്; മുസ്ലിം ലീഗ് കാരണവരുടെ കുടുംബമായ പാണക്കാടിന് നേരെയും ആരോപണങ്ങൾ; സോളാർ ബോംബിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാനുറച്ച് സരിതാ നായർ വീണ്ടും; എല്ലാം അന്വേഷിക്കാൻ പിണറായിയും
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ
മാനം പോകുമെന്നും അവസരം നഷ്ടമാകുമെന്ന് ഭയന്ന് പുറത്തുപറയാത്ത അനേകം നടിമാരെ എനിക്കറിയാം; ഒന്നും അറിയാത്ത പോലെ നടിമാരുടെ നിതംബത്തിൽ തട്ടുന്ന പലരുമുണ്ട്; പേരും പ്രശസ്തിയുമുള്ള പല നായികമാരും ഒരു മടിയുമില്ലാതെ കിടക്ക പങ്കിടും; എന്നെ ഒതുക്കിയത് ചിലരോടൊപ്പം കിടക്ക പങ്കിടാൻ മടിച്ചതു കൊണ്ട്; അനുഭവങ്ങൾ തുറന്നു പറഞ്ഞ് പത്മപ്രിയ
കേരള രാഷ്ട്രീയത്തിലെ അതികായനെ കാണാൻ അന്ന് ഞാൻ അദ്ദേഹത്തിന്റെ പക്കലെത്തി; മാന്യമായി ചിരിച്ചുകൊണ്ട് സ്വീകരിച്ചു; കാത്തുനിൽക്കുവാൻ ആവശ്യപ്പെട്ടു; കുടിക്കുവാൻ ചായ നൽകി; പിന്നീട് നടന്നത് എന്റെ സപ്തനാഡികളെയും തളർത്തുന്ന അനുഭവമാണ്: തമിഴ് മാസികയിൽ വന്ന സരിതയുടെ 'ശൊല്ലത്താൻ നിനയ്ക്കിറേൻ' എന്ന 'സസ്‌പെൻസ് ത്രില്ലർ'ആത്മകഥയിലെ വിവരണങ്ങളിൽ എല്ലാം ഇനി അന്വേഷണം
ഉമ്മൻ ചാണ്ടിയെ കുറിച്ച് ഞാൻ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ അദ്ദേഹത്തിന്റെ റിലേറ്റീവ്‌സിനോടും അടുപ്പക്കാരോടും ചോദിക്കണം; എന്നെ ലോറിയിടിച്ച് കൊല്ലാൻ ബെന്നി ബെഹന്നാൻ ഏർപ്പാടാക്കിയെന്ന് തമ്പാനൂർ രവി തന്നെ സമ്മതിച്ചു; ഈ നേതാക്കളൊക്കെ ഗൾഫിൽ പോകുന്നത് എന്തിനാണ്? സരിതാ നായർ മറുനാടൻ മലയാളിയുമായി നടത്തിയ സംഭാഷണം കേൾക്കാം
14കാരിയായ മകളും വീട്ടുജോലിക്കാരനും തമ്മിലുള്ള അവിഹിതം കണ്ട പിതാവ് സർജിക്കൽ ബ്ലേഡ് കൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തിയെന്ന് കേസ്; അരുഷിയെ കൊന്നതിന്റെ രണ്ടാം ദിവസം ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസിൽ നിന്നും കണ്ടെത്തി; ഗോൾഫ് സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നും കണ്ടെത്തൽ; വാർത്താ ചാനലുകളുടെ സെൻസേഷണൽ റിപ്പോർട്ടിൽ ഒമ്പത് വർഷം നീണ്ട അന്വേഷണം: ഒടുവിൽ മാതാപിതാക്കളെ കോടതി കുറ്റവിമുക്തരാക്കുമ്പോൾ അവശേഷിക്കുന്ന ചോദ്യങ്ങളേറെ
കാശുകാരായ കൊച്ചമ്മമാരാണ് സുഖത്തിനു വേണ്ടി വിളിക്കുന്നത്; ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ എത്ര വേണമെങ്കിലും കാശു തരും; മെയിൽ എസ്‌കോർട്ട് എന്ന പേരിൽ സംസ്ഥാനത്തു വളർന്നു വരുന്നത് ആൺ വാണിഭസംഘം; വെബ്‌സൈറ്റുകളും വാട്‌സാപ് നമ്പരുകളുമായി ഓൺലൈനിലും സംഘം സജീവം; ടൂറിസത്തിന്റെ പേരിൽ വളരുന്ന സുഖവ്യാപാരത്തിൽ പൊലീസും നിഷ്‌ക്രിയം
ഉമ്മൻ ചാണ്ടിയും എന്നെ ലൈംഗികമായി ഉപയോഗിച്ചു; ഞാൻ ചെന്നത് ക്‌ളിഫ് ഹൗസിൽ; മുഖ്യമന്ത്രിയുടെ ഭാര്യ അന്നവിടെ ഇല്ലായിരുന്നു; പീഡിപ്പിച്ചതിന്റ വിശദാംശങ്ങളുമായി സരിതാ നായർ മാതൃഭൂമി ന്യൂസിൽ; പുറമേ കാണുന്നപോലൈയല്ല യുഡിഎഫ് നേതാക്കൾ; പുറത്തു ചിരിക്കുമെങ്കിലും ഉള്ളിൽ കോൾഡ് വാറാണ്; കീറിയ ഉടുപ്പും, ചപ്രത്തലമുടിയുമൊക്കെ സാധാരണക്കാർ പുറമേ കാണുന്നു; അവരുടെ ബിസിനസും ഇൻവെസ്റ്റുമെന്റും ഒന്നും കാണുന്നില്ല; വെള്ളവസ്ത്രമായതിനാൽ കറ പറ്റിയാൽ മാറുന്നത് ആരും അറിയില്ല; സരിത തുറന്നു പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ
ബലാത്സംഗ കേസിൽ പ്രതി ചേർക്കപ്പെടുന്നത് ഉമ്മൻ ചാണ്ടി, ആര്യാടൻ, അനിൽകുമാർ, അടൂർ പ്രകാശ്, കെ സി വേണുഗോപാൽ, മുൻ കേന്ദ്രമന്ത്രി പളനിമാണിക്യം, എഡിജിപി പത്മകുമാർ, ജോസ് കെ മാണി, ഹൈബി ഈഡൻ, എൻ സുബ്രഹ്മണ്യൻ എന്നീ പ്രമുഖർ; ചട്ടം അനുസരിച്ച് എല്ലാവരെയും അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കണം; അനുമതിക്കായി ശരീരം നൽകുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി സരിതയുടെ പരാതി
മാവേലി വന്ന സമയത്ത് പുട്ടും കടലയും സമ്മാനിക്കുന്ന സംവിധായകൻ: വിവാഹത്തിനു മുൻപ് മധുവിധു നടത്തി വിപ്ലവം സൃഷ്ടിച്ച വിരുതൻ; പിന്നെ സ്വന്തം സമുദായത്തിലെ യുവതിയെ നിക്കാഹ് ചെയ്ത് ഭാര്യയാക്കിയ ഒന്നാം വില്ലൻ; ഭാര്യയുടെ മരണശേഷം അവസരങ്ങൾ കുറഞ്ഞപ്പോൾ ക്രൈം സീരിയലുകളിലൂടെ തിരിച്ചു വരവ് നടത്തിയ രണ്ടാമൻ; ദിലീപ് എത്രയോ ഭേദമെന്ന് പല്ലിശേരി; മലയാള സിനിമയിലെ ക്വട്ടേഷൻ തമ്പുരാക്കന്മാർ ആര്?
രമ്യാ നമ്പീശന്റെ ലാൻഡ് ഫോണിലേക്ക് പോയ വിളി നിർണ്ണായകമായി; പനി പിടിച്ചെന്ന മൊഴിയും വിനയായി; നടിയെ ആക്രമിച്ച ദിവസം നടന്റെ ഫോൺ വിളികൾ നീണ്ടത് രാത്രി രണ്ടര വരെ; ഒരാളെ കത്തിയെടുത്ത് കുത്താൻ പറഞ്ഞുവിട്ടിട്ട് കുത്തിയതിൽ പങ്കില്ലെന്ന് പറയുന്നതിൽ എന്ത് യുക്തി? നടിയെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപ് തന്നെ; അങ്കമാലി കോടതി താരരാജാവിന് ജാമ്യം നിഷേധിച്ചതിന് കാരണം ശക്തമായ തെളിവുകൾ തന്നെ
പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ തെറി പറഞ്ഞതിൽ തുടങ്ങിയ വൈരാഗ്യം; കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥ; 1000 കോടി മുതൽമുടക്കുള്ള രണ്ടാമൂഴും മോഹൻലാലിനെ പറ്റിക്കാൻ മാത്രമുള്ള ഒരു കെട്ടുകഥ; കാവ്യയുടെ ജാമ്യഹർജി മഞ്ജുവിനെതിരായ യുദ്ധ പ്രഖ്യാപനമോ? ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ദിലീപ് വിവാഹ മോചന രഹസ്യം വെളിപ്പെടുത്തും
ദിലീപിനും കാവ്യയ്ക്കും കണ്ടകശ്ശനി തുടങ്ങാൻ പോകുന്നതേയുള്ളൂ; വ്യക്തിജീവിതത്തിലും സിനിമാരംഗത്തും നിന്ന് കിട്ടിയ വാക് ശാപവും ശത്രുദോഷവും പിന്തുടരുന്നു; മാർച്ചിനുശേഷം കാരാഗൃഹ വാസത്തിന് ഇരുവർക്കും യോഗം; അടുത്ത സുഹൃത്തുക്കളുടെ ചതിക്കെതിരെ കരുതിയിരിക്കാനും മുന്നറിയിപ്പു നൽകി ദിലീപിന്റെ ജാമ്യം പ്രവചിച്ച ജ്യോതിഷി
ജയിലിൽ വെച്ച് വായിച്ച സങ്കീർത്തനവും സുഭാഷിതവും ദിലീപിനെ ആകെ മാറ്റി മറിച്ചു; ഇന്ന് രാവിലെ ആലുവ എട്ടേക്കർ സെന്റ് ജ്യൂഡ് പള്ളിയിലെ മുഴുവൻ കുർബാനയിൽ പങ്കുകൊണ്ടു; പള്ളിയിലേക്ക് കയറിയത് പ്രവേശന കവാടത്തിലെ തിരുസ്വരൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം; നൊവേനയും കുർബ്ബാനയും കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് പള്ളി ഓഫീസിലെത്തി വഴിപാടുകൾക്കായി പണമടച്ചു
ഡിഫൻസ് ഡീലിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൽ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് മുൻ പ്രതിരോധമന്ത്രിയുടെ മകൻ; കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടുത്തുള്ള വസതിയിലിട്ട് ബഷീറലി തങ്ങളും ആസക്തി തീർത്തു; ആദർശ ധീരനായ ആന്റണിയുടെ കുടുംബവും സോളാറിൽ പ്രതിസ്ഥാനത്ത്; മുസ്ലിം ലീഗ് കാരണവരുടെ കുടുംബമായ പാണക്കാടിന് നേരെയും ആരോപണങ്ങൾ; സോളാർ ബോംബിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാനുറച്ച് സരിതാ നായർ വീണ്ടും; എല്ലാം അന്വേഷിക്കാൻ പിണറായിയും
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ