Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പേവിഷബാധയേറ്റ് സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു; മുളന്തുരുത്തിയിൽ മരണമടഞ്ഞത് ഏഴുവയസുകാരി അനന്യ റോയി; പേവിഷബാധയുടെ ഉറവിടം തേടി ആരോഗ്യ വകുപ്പ് അധികൃതർ

പേവിഷബാധയേറ്റ് സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു; മുളന്തുരുത്തിയിൽ മരണമടഞ്ഞത് ഏഴുവയസുകാരി അനന്യ റോയി; പേവിഷബാധയുടെ ഉറവിടം തേടി ആരോഗ്യ വകുപ്പ് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

മുളന്തുരുത്തി: പേവിഷബാധയേറ്റ് സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു.തുരുത്തിക്കര വെട്ടിക്കൻ ചക്ര വേലിൽ റോയിയുടെ മകൾ അനന്യ റോയി (7) ആണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്.പനി ബാധിച്ച് ചികിൽസയിലായിരുന്നു കുട്ടി. പേവിഷ ബാധയുടെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ വച്ച് അനന്യ ഇന്നലെ മരണപ്പെട്ടു.

ഇതോടെ ആരോഗ്യ വകുപ്പ് അധികൃതർ കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കുകയും പരിശോധന നടത്തുകയും ചെയ്തു.കുട്ടിയുടെ വീട്ടിലുള്ള വളർത്തുനായയെ നിരീക്ഷണ വിധേയമാക്കിയിട്ടുണ്ട്.കൂടാതെ അനന്യയും സഹോദരിയും കുറച്ചു നാൾ താമസിച്ച ആരക്കുന്നത്തുള്ള ബന്ധുവീട്ടിലെ വളർത്തുനായയെയും നീരിക്ഷിച്ചുവരികയാണ്.

എവിടെ നിന്നാണ് കുട്ടിയുടെ ശരീരത്തിൽ പേവിഷബാധ ഏറ്റതെന്ന് ബന്ധുക്കൾക്ക് അറിവില്ല. ഇതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം നടത്തി വരികയാണ്.ഇതേ തുടർന്ന് അടുത്ത ബന്ധുക്കളായ ആറ് പേർക്ക് ആരോഗ്യ വകുപ്പ് അധികൃതർ പ്രതിരോധ കുത്തിവെയ്പ് നടത്തി.തലക്കോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനന്യ.മാതാവ് ആശ, സഹോദരി അഷ്മിത സംസ്‌കാരം ഇന്ന് (ചൊവ്വ ) പകൽ 12ന് മുളന്തുരുത്തി മാർത്തോമസ് കത്തീഡ്രലിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP