Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടി എൻ ജിക്കൊപ്പം വേദി പങ്കിടാൻ ലഭിച്ച അവസരം നഷ്ടമായതിൽ ഏറെ വിഷമിക്കുന്നു; പത്രത്തിലും ടെലിവിഷനിലും ജോലി ചെയ്തു വിജയക്കൊടി നാട്ടിയ അപൂർവ വ്യക്തിത്വം: ടി എൻ ഗോപകുമാറിനെ ശ്രീകണ്ഠൻ നായർ ഓർക്കുമ്പോൾ

ടി എൻ ജിക്കൊപ്പം വേദി പങ്കിടാൻ ലഭിച്ച അവസരം നഷ്ടമായതിൽ ഏറെ വിഷമിക്കുന്നു; പത്രത്തിലും ടെലിവിഷനിലും ജോലി ചെയ്തു വിജയക്കൊടി നാട്ടിയ അപൂർവ വ്യക്തിത്വം: ടി എൻ ഗോപകുമാറിനെ ശ്രീകണ്ഠൻ നായർ ഓർക്കുമ്പോൾ

കൊച്ചി: ഏഷ്യാനെറ്റ് ചാനലിന്റെ തുടക്കം മുതൽ ഒപ്പം യാത്രചെയ്ത സഹപ്രവർത്തകനും സുഹൃത്തുമായ ടി എൻ ഗോപകുമാറിന്റെ വിയോഗം തീരാനഷ്ടമെന്ന് ഫ്‌ളവേഴ്‌സ് ചാനൽ എം.ഡി ആർ ശ്രീകണ്ഠൻനായർ. ഒടുവിൽ നല്ലൊരു അവസരം വന്നിട്ടും ടി എൻ ജിക്കൊപ്പം വേദി പങ്കിടാൻ കഴിയാതെ പോയതിൽ ഏറെ വിഷമിക്കുന്നുവെന്നും ശ്രീകണ്ഠൻ നായർ മറുനാടൻ മലയാളിയോടു പറഞ്ഞു.

താൻ നേതൃത്വംനൽകുന്ന ഫ്‌ളവേഴ്‌സ് ചാനൽ സംഘടിപ്പിച്ച ടി.വി അവാർഡിൽ ദൃശ്യമാദ്ധ്യമ രംഗത്തെ സമഗ്രസംഭാവനക്കുള്ള മാദ്ധ്യമ പുരസ്‌ക്കാരം ടിഎൻ ഗോപകുമാറിന് ലഭിച്ചപ്പോൾ സന്തോഷം തോന്നി. അതിലുപരി വളരെ നാളുകൾക്കു ശേഷം വീണ്ടുമോരു വലിയ വേദിയിൽ ടി എൻ ജിക്കൊപ്പം വേദി പങ്കിടാമെന്നതും സന്തോഷമേകി. എന്നാൽ, ആ മോഹം സഫലമാകാതെ പോയതിൽ തനിക്കു വലിയ വിഷമം ഉണ്ടെന്നും അതിനെക്കാൾ വിഷമമായാത് പെട്ടന്നുള്ള ഗോപകുമാറിന്റെ ദേഹവിയോഗമാണെന്നും ശ്രീകണ്ഠൻനായർ മറുനാടൻ മലയാളിയോട് പറഞ്ഞു. പത്രത്തിലും ടെലിവിഷനിലും ജോലിചെയ്തു ഇവ രണ്ടു വിജയിപിച്ച അപൂർവ്വം ചില മാദ്ധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു ഗോപകുമാറെന്നും ആർ ശ്രീകണ്ഠൻനായർ പറഞ്ഞു.

1993-1994 കാലഘട്ടത്തിൽ ഏഷ്യാനെറ്റിന്റെ ആദ്യ കാലങ്ങളിൽ തന്റെ മാദ്ധ്യമ ജീവിതത്തിലെ പ്രമുഖമായ സമയത്ത് ഒപ്പം ഉണ്ടായിരുന്ന ആളാണ് ടി.എൻ.ജി യെന്നും ഏഷ്യാനെറ്റിൽ തന്റെ പ്രോഗ്രാമായിരുന്ന നമ്മൾ തമ്മിലും ടി.എൻ ജി ചെയ്തുകൊണ്ടിരുന്ന കണ്ണാടിക്കും സമാന സ്വഭാവം ഉണ്ടായിരുന്നു. അതിനാൽ കുടുതൽ ചർച്ചകൾ ആ സമയങ്ങളിൽ ഒപ്പം ഇരുന്നു ചെയ്യാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വ്യക്തിപരമായ ഒരു വാത്സല്യം തങ്ങൾക്കിടയിൽ അന്നുമുതലേ ഉണ്ടായിരുന്നതായും ശ്രീകണ്ഠൻ നായർ പറയുന്നു. ഏറ്റവും മികച്ച മാദ്ധ്യമപ്രവർത്തകൻ ആയിരുന്നു ടി.എൻ.ഗോപകുമാർ, അതുകൊണ്ട് തന്നെ
താൻ നേതൃത്വം നൽകുന്ന ഫ്‌ളവേഴ്‌സ് ചാനലിന്റെ ഒരു വലിയ അവാർഡ് നിശയിൽ ജനങ്ങളുടെ മുൻപിൽ ഇദ്ദേഹത്തെ ആദരിക്കണമെന്നും അവാർഡു കൊടുക്കണമെന്നും ആഗ്രഹവുമുണ്ടായിരുന്നു. എന്നാൽ തനിക്കു മനസിലാക്കാത്ത കാരണങ്ങളാൽ ഏഷ്യാനെറ്റ് തലപ്പത്ത് നിന്ന് ഗോപകുമാറിന് അവാർഡ് വാങ്ങാൻ അനുമതി നിഷേധിച്ചു. അത് ആരാണ് എന്നറിയില്ല . ഇതിൽ ടി.എൻ ഗോപകുമാറിനു വിഷമം ഉള്ളതായും അവാർഡ് നിശയുമായി ബന്ധപ്പെട്ട ഫ്‌ലവേഴ്‌സ് ചാനലിലെ ചാർജു കൊടുത്തയാളോട് ഇത് സംബന്ധിച്ച് അദേഹം പ്രതികരിക്കുകയും ചെയ്തതായി ശ്രീകണ്ഠൻ നായർ പറഞ്ഞു.

ഒരു അവാർഡ് ടി.എൻ.ജി എന്ന മാദ്ധ്യമ പ്രതിഭയെ സംബന്ധിച് വലിയ കാര്യം ആയിരുന്നില്ല. എന്നാൽ അവാർഡ് ഏറ്റു വാങ്ങാനും അതിൽ പങ്കെടുക്കാനും അദേഹത്തിന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും പക്ഷെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ അവിടുത്തെ ചട്ടങ്ങൾ പാലിക്കണമെന്ന കാരണത്താലാണ് അവാർഡു വാങ്ങാൻ വരാത്തത് എന്നു താൻ വിശ്വസിക്കുന്നതായും ശ്രീകണ്ഠൻ നായർ പറഞ്ഞു.

ഒരു ടി.വി ചാനൽ മറ്റു മാദ്ധ്യമങ്ങളെയും ഒരുമിപ്പിച്ചു ഒരു അവാർഡു നിശയിൽ പങ്കെടുപ്പിച്ചു അവരുടെ കഴിവുകൾക്ക് അംഗികാരം നൽകുന്ന അവാർഡ് നിശ എന്നാ പ്രാധാന്യമുണ്ടായിരുന്നു ഫ്‌ലവേഴ്‌സ് ടി.വി. സംഘടിപ്പിച്ച ടി.വി അവാർഡിന്. അതുപോലെ മാനേജ്‌മെന്റ് ഇന്റർഫെറൻസ് ഇല്ലാത്ത ആദ്യത്തെ ടി.വി പുരസ്‌കാരവുമായിരുന്നു ഇത്. എല്ലാ മാദ്ധ്യമ സ്ഥാപങ്ങളും വളരെ സൗഹൃദത്തോടെ പോകണമെന്നുള്ള പുതിയ ഒരു രീതി സ്വികരിക്കാൻ കുടിയാണ് ഇത്തരത്തിൽ ഒരു അവാർഡ് നിശ സംഘടിപ്പിച്ചതെന്നും ശ്രീകണ്ഠൻനായർ പറയുന്നു. ഇതിൽ ടി.എൻ.ജി എത്താത്തത് തന്നെ വിഷമിപ്പിച്ചു. പിന്നിട് ഒന്ന് നേരിട്ട് കാണാൻ പോലുമാകാതെ തന്റെ പ്രിയ മാദ്ധ്യമ സുഹൃത്ത് ടി എൻ ഗോപകുമാർ വിട്ടുപോയപ്പോൾ അതിനെക്കാൾ വിഷമമായി എന്നും ശ്രീകണ്ഠൻനായർ പറഞ്ഞു. കേരളത്തിലെ റേഡിയോ സിനിമ, പത്രം, ചാനൽ,എഴുത്ത് എന്നി എല്ലാ മാദ്ധ്യമങ്ങളിലും കൈവച്ച പ്രതിഭ ആയിരുന്നു ടി.എൻ.ജിയെന്നും ഇഷ്ടവും അനിഷ്ടവും അപ്പോൾ തന്നെ തുറന്നു പറയുന്ന നല്ലൊരു സുഹൃത്തിനെയാണ് നഷ്ടമായതെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP