Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആംബുലൻസ് പൊട്ടിത്തെറിച്ച് മരിച്ച അമ്പിളി കോവളത്തെ ഫൈവ് സ്റ്റാർ ഹോട്ടലിന്റേയും പൂവാറിലെ റിസോർട്ടിലേയും ഉടമയുടെ ഭാര്യ; അപകടം ഉണ്ടായത് വയനാട്ടിലെ റിസോർട്ട് നിർമ്മാണം പുരോഗമിക്കുന്നതിനിടെ

ആംബുലൻസ് പൊട്ടിത്തെറിച്ച് മരിച്ച അമ്പിളി കോവളത്തെ ഫൈവ് സ്റ്റാർ ഹോട്ടലിന്റേയും പൂവാറിലെ റിസോർട്ടിലേയും ഉടമയുടെ ഭാര്യ; അപകടം ഉണ്ടായത് വയനാട്ടിലെ റിസോർട്ട് നിർമ്മാണം പുരോഗമിക്കുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തരപുരം: മൂവാറ്റുപുഴയിൽ ആംബുലൻസ് പൊട്ടിത്തെറിച്ച് മരിച്ച അമ്പിളി ഷാജി കോവളത്തെ പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടലുടമയുടെ ഭാര്യ. പൂവാറിലും ഇവർക്ക് റിസോർട്ടുണ്ട്. തോമസ് ഹോട്ടെൽ ഗ്രൂപ്പിന്റെ എംഡിയാണ് അമ്പിളിയുടെ ഭർത്താവ് ഷാജി തോമസ്. കോവളത്തെ ടർട്ടിലും പൂവാറിലെ എസ്തുറി ഐലന്റ് റിസോർട്ടുമാണ് ഈ ഗ്രൂപ്പിന്റെ പ്രധാന ഹോട്ടലുകൾ.

വയനാട്ടിലെ റിസോർട്ട് നിർമ്മാണം പുരോഗമിക്കുന്നതിനിടെയാണ് ഏവരേയും ഞെട്ടിച്ച് അമ്പിളിയുടെ മരണവാർത്ത എത്തിയത്. അപകടത്തിൽ മരിച്ച അമ്പിളിയുടെ അച്ഛൻ ഏറ്റുമാനൂർ കട്ടച്ചിറ വരവുകാലായിൽ ജെയിംസും ടൂറിസം മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. ചൊവ്വാഴ്ച രാത്രി 7.30ഓടെ എം.സി റോഡിൽ മൂവാറ്റുപുഴകോട്ടയം റൂട്ടിലെ മീൻകുന്നം സാറ്റലൈറ്റിന് സമീപമായിരുന്നു അപകടം. വയനാട്, കൽപറ്റയിൽനിന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് വരുകയായിരുന്ന ആംബുലൻസിനാണ് തീപിടിച്ചത്.

തിരുവനന്തപുരം കേശവദാസപുരം മഞ്ഞാങ്കൽ ഷാജിയുടെ ഭാര്യയാണ് അമ്പിളി. പൂവാറിലെ വിനോദ സഞ്ചാരികളുടെ പ്രധാന റിസോർട്ടാണ് ഇവരുടെ ഉടമസ്ഥതയിലുള്ള എസ്ചുറി ഐലന്റ് റിസോർട്ട്. കോവളം ബീച്ചിലെ ടർട്ടിലും പ്രശസ്തമാണ്. ഇവർ വയനാട്ടിൽ റിസോർട്ട് നിർമ്മാണത്തിലായിരുന്നു. ഇതിനായി ജെയിംസും വയനാട്ടിലെത്തി. ഇതിനിടെയാണ് ജെയിംസിന് പനി പിടിച്ചത്. ആദ്യം വയനാട്ടിലെ ആശുപത്രിയിലായിരുന്നു ചികിൽസ. ഇതിനിടെ ന്യുമോണിയ പിടിപെട്ടും. ഇതോടെയാണ് കോട്ടയത്തേക്ക് കൊണ്ടു വന്നത്. ഇത് ദുരന്തത്തിലേക്കുള്ള യാത്രയുമായി. നാൽപ്പതുയഞ്ചുകാരിയായ അമ്പിളി കേന്ദ്രീയ വിദ്യാലയം സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു. അടൂരായിരുന്നു നിലവിൽ ജോലി ചെയ്തിരുന്നത്. മുമ്പ് തിരുവനന്തപുരം കെവിയിലും അദ്ധ്യാപികയായിരുന്നു.

മൂവാറ്റുപുഴയിലേത് ആംബമ്പുലൻസിലുണ്ടായിരുന്ന ഓക്‌സിജൻ സിണ്ടർ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് വഴിതെളിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം.അപകടസമയത്ത് വലിയ സ്‌ഫോടന ശമ്പ്ദം കേട്ടതായി പ്രദേശവാസികളിൽ നിന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തീപിടുത്തത്തെത്തുടർന്ന് പൊട്ടിത്തെറിച്ച വാഹനത്തിന്റെ ഭാഗങ്ങൾ പതിച്ച് സമീപത്തെ ഏതാനും വീടുകൾക്കും കേടുപാടുകൾ നേരിട്ടിട്ടുണ്ട്. നിമോണിയ ബാധിതനായ ജെയിസിനെ മാനന്തവാടിയിലെ ആശുപത്രിയിൽ നിന്നും കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പൊട്ടിത്തെറിയോടെ ആംബുലൻസിന് തീപിടിച്ചത്.

കൽപറ്റയിൽ നാട്ടുചികിത്സകനായിരുന്ന ജയിംസിനെ പനിബാധിച്ച് ഗുരുതരാവസ്ഥയിലായതിനെ ത്തുടർന്ന് മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയിൽനിന്ന് ചൊവ്വാഴ്ച ഉച്ചയോടെ ആംബുലൻസിൽ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്നു. കൽപറ്റ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററിന്റെ ഐ.സി.യു സൗകര്യമുള്ള ആംബുലൻസിലായിരുന്നു യാത്ര. ആംബുലൻസ് മൂവാറ്റുപുഴ മീൻകുന്നത്ത് എത്തിയപ്പോൾ രോഗി കിടക്കുന്ന ഭാഗത്തെ ഓക്‌സിൻ സിലിണ്ടറിന്റെ സമീപത്തുനിന്ന് തീയും പുകയും ഉയർന്നു. രോഗിക്കൊപ്പമുണ്ടായിരുന്ന മെയിൽ നഴ്‌സ് മെൽവിൻ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് മുൻവശത്തെ വാതിൽ വഴി പുറത്തുചാടി ഇതുവഴി ലക്ഷ്മിയെയും രക്ഷപ്പെടുത്തി. തീ ആളിപ്പടർന്ന് പെട്ടെന്ന് വാഹനം മുന്നോട്ടുകുതിച്ച് തൊട്ടടുത്ത പറമ്പിലേക്ക് മറിയുകയായിരുന്നു. ഉടൻ വൻ ശബ്ദത്തോടെ ആംബുലൻസ് പൊട്ടിത്തെറിച്ചു. ജയിംസും അമ്പിളിയും അവിടെവച്ചുതന്നെ മരിച്ചു.

കയറ്റം കയറുമ്പോഴാണ് ആംബുലൻസിനുള്ളിൽ പൊട്ടിത്തെറി ശബ്ദം കേട്ടതെന്നും മുകളിലെത്തി വാഹനം നിർത്തി ഇതേക്കുറിച്ച് പരിശോധിക്കാമെന്നുമായിരുന്നു തന്റെ കണക്കുകൂട്ടലെന്നും ഇതിനിടയിൽ പുറകിൽ തീകണ്ടതിനാൽ എല്ലാം ധൈര്യവും കൈവിട്ടുപോയെന്നും പിന്നീട് കൂടെയുണ്ടായിരുന്നവരെ കഴിയുന്ന വിധത്തിൽ രക്ഷിക്കാനായിരുന്നു താൻ ശ്രമിച്ചതെന്നുമാണ് കൃഷ്ണദാസ് നൽകുന്ന വിവരം. താൻ ഇറങ്ങിയ ഉടൻ പിന്നോട്ട് പോയ ആമ്പുലൻസ് നൂറ് മീറ്ററോളം അകലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേക്ക് മറിഞ്ഞ് മരത്തിൽ തങ്ങിനിന്നെന്നും ഈ സമയം പത്തടി വരെ ഉയരത്തിൽ തീആളിപ്പടർന്നും ഇയാൾ പൊലീസിൽ വെളിപ്പെടുത്തിയിട്ടുണ്ട്. പൊട്ടിത്തെറിച്ചത് ഓക്‌സിജൻ സിലണ്ടർ ആയിരിക്കാമെന്നും ഉള്ളിൽ ഏസി ഓണായിരുന്നതിനാലായിരിക്കാം തീ എളുപ്പത്തിൽ പടർന്നതെന്നുമാണ് അനുമാനം.

സംഭവം സംമ്പന്ധിച്ച് പൊലീസ് വിശദമായ തെളിവെടുപ്പിന് നീക്കം ആരംഭിച്ചിട്ടുണ്ട്. ആമ്പുലൻസ് പൂർണ്ണമായും കത്തിനശിച്ചു. സംഭവംകണ്ട് ഇതുവഴിയെത്തിയ വാഹനയാത്രികരാണ് പരിക്കേറ്റ ഹോംനേഴ്‌സ് ലക്ഷമിയെയും (56) ജെയിംസിന്റെ മകൻ അഭിലാഷിന്റെ ഭാര്യ ജോയ്‌സിനെയും( 42)മൂവാറ്റുപുഴയിലെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽപ്പെട്ട ആംബുലൻസിനു പിന്നാലെതന്നെ ജെയിംസിന്റെ സഹോദരൻ തോമാച്ചനും ഡ്രൈവറും കാറിൽ വരുന്നുണ്ടായിരുന്നു. എന്നാൽ ആംബുലൻസ് വേഗത്തിലായതിനാൽ ഇവർ ഏറെ പിന്നിലായിപ്പോയി.

എയർഫോഴ്‌സിൽ നിന്ന് വിരമിച്ചയാളാണ് ജെയിംസ്. വയനാട് കാട്ടിക്കുളത്ത് സ്വന്തമായി പുരയിടമുള്ള ജെയിംസ് അവിടെ പ്രകൃതിചികിത്സാലയം നിർമ്മിക്കുന്നിടത്തായിരുന്നു. പനിയും ശാരീരിക അസ്വസ്ഥതകളുമുണ്ടായതിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ചുപോരാനിരിക്കുകയായിരുന്നു. ഇതിനിടെ ന്യുമോണിയ കൂടി. ഇതെ തുടർന്നാണ് മകളും മരുമകളും സ്ഥലത്തെത്തിയത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കല്പറ്റ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററിലെ ആംബുലൻസിൽ കോട്ടയത്തേക്ക് കൊണ്ടുവരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP