Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിനിമാക്കാരെ നാടകക്കാരാക്കിയ മാന്ത്രികൻ; മോഹൻലാൽ മുതൽ മഞ്ജുവാര്യർ വരെ കാവാലസ്പർശത്തിൽ സാധാരണക്കാരായി; നെടുമുടിയെ സിനിമാക്കാരനാക്കിയതും കാവാലം

സിനിമാക്കാരെ നാടകക്കാരാക്കിയ മാന്ത്രികൻ; മോഹൻലാൽ മുതൽ മഞ്ജുവാര്യർ വരെ കാവാലസ്പർശത്തിൽ സാധാരണക്കാരായി; നെടുമുടിയെ സിനിമാക്കാരനാക്കിയതും കാവാലം

തിരുവനന്തപുരം: നാടകക്കാരോട് സിനിമാക്കാർക്ക് എന്നും പുച്ഛമാണെന്നാണ് വയ്‌പ്പ്. എന്നാൽ കാവാലം നാരയണപ്പണിക്കർ മലയാളത്തിലെ സിനിമാക്കാർക്ക് ഗുരുതുല്യനായിരുന്നു. മലയാള സിനിമയ്ക്ക് കാവാലം നൽകിയ സംഭാവനകൾ ഏറെയാണ്. കാവാലത്തിനൊപ്പം സഞ്ചരിച്ച് മലയാളി സിനിമയുടെ ഭാഗമാകാൻ ആഗ്രഹിച്ചവരായിരുന്നു അവരിലേറെയും.

മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്ന സംവിധായകൻ അരവിന്ദൻ കാവാലം നാരായണപ്പണിക്കരുടെ നാടക സങ്കൽപ്പങ്ങളെ സ്വാംശീകരിച്ച പ്രമുഖരിലൊരാളാണ്. അദ്ദേഹമായിരുന്നു കാവാലത്തിന്റെ അവനവൻ കടമ്പയുടെ സംവിധായകൻ. നെടുമുടി വേണു, ജഗന്നാഥൻ, കൃഷ്ണൻകുട്ടി നായർ തുടങ്ങിയവർ അവനവൻ കടമ്പയിലൂടെ വളർന്നവരാണ്. നെടുമുടിയുടെ ജീവിതം മാറ്റിയത് കാവാലമായിരുന്നു. അവനവൻ കടമ്പ എന്ന ഒറ്റനാടകമാണ് നെടുമുടിയെന്ന നടനെ പ്രശസ്തനാക്കിയത്. അന്തരിച്ച നടൻ മുരളിയും കാവാലത്തിന്റെ പ്രയശിഷ്യൻ. സൂപ്പർ താരം മോഹൻലാലും അഭിനയ മികവുറപ്പിക്കാൻ കാവാലത്തിന് ശിഷ്യപ്പെട്ടു.

മഹാനടനായ മോഹൻലാൽ കാവാലത്തിന്റെ കർണനായി സംസ്‌കൃത ചിട്ടവട്ടങ്ങളോടെ നിറഞ്ഞാട്ടം നടത്തി. ആഗോള തലത്തിൽ പോലും ലാൽ എന്ന നടന് ശ്രദ്ധിക്കാനായ വേദിയായിരുന്നു കാവാലം ഒരുക്കിയത്. അവസാനകാലത്ത് നടി മഞ്ജു വാര്യരെ സംസ്‌കൃത ശാകുന്തളത്തിലെ നായികയാക്കാനായിരുന്നു ശ്രമം.ദുഷ്യന്ത മഹാരാജാവിന്റെ പ്രാണപ്രേയസി ശകുന്തളയുടെ രൂപഭാവങ്ങളിലേക്ക് മഞ്ജു വാര്യർ പ്രവേശിച്ചുതുടങ്ങിയിരുന്നു. സംസ്‌കൃത നാടകങ്ങളുടെ ചിട്ടവട്ടങ്ങളെല്ലാം പാലിച്ചുകൊണ്ട് പ്രൗഢമായ അവതരണ രീതിയാണ് ആവിഷ്‌കരിച്ചത്.

ഏറെക്കാലമായി അവതരിപ്പിച്ചു വന്നിരുന്ന നാടകമായിരുന്നെങ്കിലും മഞ്ജു നായികയായി എത്തുന്നതിനാൽ റിഹേഴ്‌സൽ ക്യാമ്പ് പ്രത്യേകം തുടങ്ങി. പുരാണ പ്രസിദ്ധമായ ദുഷ്യന്ത മഹാരാജാവിന്റെയും ശകുന്തളയുടെയും പ്രണയവും വിരഹവും പുനഃസമാഗമവുമാണ് ഇതിവൃത്തം. പദ്യരൂപത്തിലുള്ള സംസ്‌കൃത സംഭാഷണങ്ങൾ അനായാസമായാണ് മഞ്ജു ഹൃദിസ്ഥമാക്കിയിരുന്നത്. ആരോഗ്യസ്ഥിതി വഷളായപ്പോഴും പരീശീലനം മുടക്കേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എല്ലാത്തിനും മേൽനോട്ടം വിഹിക്കാൻ പ്രിയ ശിഷ്യൻ ഗിരീഷ് സോപാനത്തെ ചുമതലപ്പെടുത്തി.

കാവാലത്തിന്റെ ജന്മനാട്ടിലെ ചാലയിൽ തറവാട്ടു മുറ്റത്ത് ഈ നാടകം അവതരിപ്പിക്കാൻ മഞ്ജു ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അദ്ദേഹത്തിന് നിറഞ്ഞ സന്തോഷമായിരുന്നു. അതിനിടെയാണ് വിയോഗമെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP