Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അൽപ്പം കൂടി നേരത്തെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു.. എന്ന ഡോക്ടർമാരുടെ വാക്കുകളിൽ നൊമ്പരപ്പെട്ട് ടാക്‌സി ഡ്രൈവർമാർ; ഡോറിൽ മുട്ടിവിളിച്ചിട്ടും അനക്കമില്ലാതിരുന്നതോടെ മരിച്ചെന്നു കരുതി; ഡോർ തുറന്നു പരിശോധിച്ചപ്പോൾ ദേഹത്ത് ചൂടുള്ളതായി ബോധ്യപ്പെട്ടു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും എല്ലാം കഴിഞ്ഞു; ആനച്ചാലിലെ ടാക്‌സി ഡ്രൈവർ റോയിയുടെ മരണം ദാരുണമായി

അൽപ്പം കൂടി നേരത്തെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു.. എന്ന ഡോക്ടർമാരുടെ വാക്കുകളിൽ നൊമ്പരപ്പെട്ട് ടാക്‌സി ഡ്രൈവർമാർ; ഡോറിൽ മുട്ടിവിളിച്ചിട്ടും അനക്കമില്ലാതിരുന്നതോടെ മരിച്ചെന്നു കരുതി; ഡോർ തുറന്നു പരിശോധിച്ചപ്പോൾ  ദേഹത്ത് ചൂടുള്ളതായി ബോധ്യപ്പെട്ടു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും എല്ലാം കഴിഞ്ഞു; ആനച്ചാലിലെ ടാക്‌സി ഡ്രൈവർ റോയിയുടെ മരണം ദാരുണമായി

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: ഇന്നലെ ആനച്ചാലിൽ ടാക്‌സി ഡ്രൈവർ റോയി മരണപ്പെട്ടത് ഏറെ ദാരുണമായിട്ടെന്ന് സഹപ്രവർത്തകരുടെ വെളിപ്പെടുത്തൽ. വൈകിട്ട് 5.30 തോടെയാണ് കണ്ണൂർ ആനപ്പാറ മണിക്കടവ് കടപ്പുതലയ്ക്കൽ അഗസ്റ്റിന്റെ മകൻ റോയിയെ കാറിനുള്ളിൽ അനക്കമില്ലാത്ത നിലയിൽ നാട്ടുകാർ കണ്ടെത്തുന്നത്.ഏറെ നേരം ഡോറിൽ മുട്ടിവിളിച്ചിട്ടും പ്രതികരണം ഉണ്ടാകാത്തതിനെത്തുടർന്ന് മരിച്ചെന്നു കരുതി ഇവരിൽ ചിലർ ഡോർ തുറക്കാത്ത തരത്തിൽ കാറിന് ചുറ്റും കയർ കെട്ടുകയും ചെയ്തിരുന്നു.

മണിക്കൂറുകൾക്ക് ശേഷം പരിചയമ്പന്നരായ ടാക്‌സി ഡ്രൈവർമാരിൽ ചിലർ ചേർന്ന് ഗ്ലാസ് താഴ്‌ത്തി പരിശോധിച്ചപ്പോൾ ദേഹത്ത് ചൂടുള്ളതായി ബോദ്ധ്യപ്പെട്ടു.ഇവർ ഉടൻ ഇയാളെ സമീപത്തെ ചിത്തിരപുരം പ്രാഥമീകാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും നില വഷളായതിനാൽ അടിമാലിയിലെ ഏതെങ്കിലും ആശുപത്രിയിലേക്ക് എത്തിക്കാൻ ജീവനക്കാർ നിർദ്ദേശിക്കുകയായിരുന്നു.

ഇതുപ്രകാരം റോയിയെ കഴിയാവുന്നത്ര വേഗത്തിൽ ഡ്രൈവർമാർ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 9 മണിയോടെ മരണപ്പെട്ടു. അൽപ്പം കൂടി നേരത്തെ കൊണ്ടുവന്നിരുന്നെങ്കിൽ ഒരു പക്ഷേ ഇയാളുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്ന ഡോക്ടറുടെ വാക്കുകൾ തങ്ങളെ ഏറെ വിഷമിപ്പിച്ചെന്നാണ് ടാക്‌സി ഡ്രൈവർമാരുടെ വാട്‌സാപ്പ് ഗ്രൂപ്പ് പ്രതിധികളുടെ വെളിപ്പെടുത്തൽ.

മുട്ടിവിളിച്ചിട്ടും എഴുന്നേൽക്കാതെ വന്നതോടെ ഉള്ളിലുള്ള ആൾ മരണപ്പെട്ടതായി കാഴ്ചക്കാരിൽ ചിലർ സ്ഥിരീകരിക്കുകയും തെളിവുകൾ നശിക്കരുതെന്ന ഉദ്ദേശത്തോടെ ഇവർ തന്നെ കാറിന്റെ ഡോറുകൾ ബന്ധിച്ച് കയർകെട്ടുകയുമായിരുന്നെന്നാണ് ഡ്രൈവർമാരിൽ ചിലർ പുറത്തുവിട്ട വിവരം. ഈ സമയത്ത് ഏതെങ്കിലും മാർഗ്ഗത്തിൽ ഡോർ തുറന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ വിലപ്പെട്ട ജീവൻ നഷ്ടപ്പെടില്ലായിരുന്നു എന്ന വിശ്വാസക്കാരാണ് ഇവരിലേറെപ്പേരും.

അബോധാവസ്ഥയിൽ കാണപ്പെട്ട് രണ്ട് മണിക്കൂറിന് ശേഷം ,പ്രദേശത്ത് ഉണ്ടായിരുന്ന ഒരു വിഭാഗം ഡ്രൈവർമാരുടെ എതിർപ്പിനെ മറികടന്നാണ് സമീപപ്രദേശങ്ങളിൽ നിന്നും വിവരമറിഞ്ഞെത്തിയ ടാക്‌സീ ഡ്രൈവർമാരുടെ സംഘടനാ പ്രതിനിധികളിൽ ചിലർ ചേർന്ന് ഗ്ലാസ് താഴ്‌ത്തി ഡോർ തുറന്ന് റോയിയെ പുറത്തെടുത്തതും ആശുപത്രിയിലെത്തിച്ചതെന്നുമാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.

കാറിൽ തൊട്ടാൽ തെളിവ് നശിക്കുമെന്ന ധാരണയിലാണ് ആദ്യമെത്തിയവർ കാറിന് ചുറ്റും കയർ കെട്ടിയതെന്നും ഇത് മറികടന്ന് റോയിയെ പുറത്തെടുക്കാൻ ഏതാനും പേർ ശ്രമിച്ചതാണ് ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തിന് കാരണമായതെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്. കാഴ്ചക്കാർ ഏറെ ഉണ്ടായിരുന്നിട്ടും വിവരം പൊലീസിൽ അറിയിക്കാൻ ആരും തയ്യാറായില്ലെന്നും രാത്രി എട്ടുമണിയോടെ റോയിയെ പുറത്തെടുക്കാൻ നേതൃത്വം നൽകിയവർ അറിയിച്ചത് പ്രകാരമാണ് എസ് ഐ യുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയതെന്നുമാണ് ലഭ്യമായ വിവരം.

ഇന്നലെ രാത്രി 9 മണിയോടെയാണ് ഇയാൾ മരണപ്പെതായി ഡോക്ടർ സ്ഥിരീകരിച്ചത്.മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളത്തൂവൽ എസ്.ഐ: എസ്. ശിവലാലിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചുവരുന്നു.പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം സംമ്പന്ധിച്ചുള്ള വിവരരങ്ങൾ ലഭ്യമാവു എന്ന് പൊലീസ് വ്യക്തമാക്കി.പൊലീസ് വിവരമറിയിച്ചത് പ്രകാരം കണ്ണൂരിൽ നിന്നും റോയിയുടെ ബന്ധുക്കൾ അടിമാലിക്ക് തിരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP