Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോട്ടറിയിലെ ഭാഗ്യപരീക്ഷണം ഫലം കണ്ടില്ല; പാട്ടത്തിന് ഭൂമിയെടുത്ത് ഏത്തകൃഷി ചെയ്തും ഭാഗ്യപരീക്ഷണത്തിന് ഇറങ്ങി; വാഴകൃഷി മഴവെള്ളം കൊണ്ടു പോയപ്പോൾ കടബാധ്യത ലക്ഷങ്ങളായി; ഭാഗ്യക്കുറിക്കളിയിൽ പ്രതീക്ഷ പോയപ്പോൾ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ച് ഓട്ടോ ഡ്രൈവർ; ചെങ്ങമനാട്ടെ ടോമിയുടെ മരണം ചർച്ചയാകുന്നത് ഇങ്ങനെ

ലോട്ടറിയിലെ ഭാഗ്യപരീക്ഷണം ഫലം കണ്ടില്ല; പാട്ടത്തിന് ഭൂമിയെടുത്ത് ഏത്തകൃഷി ചെയ്തും ഭാഗ്യപരീക്ഷണത്തിന് ഇറങ്ങി; വാഴകൃഷി മഴവെള്ളം കൊണ്ടു പോയപ്പോൾ കടബാധ്യത ലക്ഷങ്ങളായി; ഭാഗ്യക്കുറിക്കളിയിൽ പ്രതീക്ഷ പോയപ്പോൾ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ച് ഓട്ടോ ഡ്രൈവർ; ചെങ്ങമനാട്ടെ ടോമിയുടെ മരണം ചർച്ചയാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങമനാട്: ഭാഗ്യദേവത കനിയുമെന്ന് കരുതി ലോട്ടറി എടുത്തു. എന്നിട്ടും പ്രയാസങ്ങൾ തീർന്നില്ല. ഇത് മറികടക്കാൻ പാട്ടത്തിന് വസ്തുവെടുത്ത് കൃഷിയും തുടങ്ങി. ഇതു പൊളഞ്ഞതോടെ ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യയിലേക്ക് നീങ്ങി.

ഭാഗ്യം കൈവിട്ടതിനൊപ്പം അധ്വാനവും വെറുതെയായപ്പോൾ ചെങ്ങമനാട് അയിരൂർ ആറ്റുപുറം കല്ലിങ്ങൽ ടോമിയാണ് ഒരുമുഴം കയറിൽ ജീവിതം അവസാനിപ്പിച്ചത്. വീട്ടിൽ നിന്നും ഒന്നര കിലോ മീറ്ററോളം അകലെ താൻ പാട്ടത്തിനെടുത്ത് വാഴ കൃഷി നടത്തിയുന്ന സ്ഥലത്തെ മരക്കൊമ്പിൽ രാവിലെ 7.30 തോടടുത്താണ് ടോമി തൂങ്ങിമരിച്ചത്. ടോമി ലോട്ടറിക്കായി ധാരാളം പണം മുടക്കിയിരുന്നെന്നാണ് അടുപ്പക്കാർ പുറത്തുവിട്ട വിവരം.

മരണപ്പെട്ട ശേഷം ടോമിയുടെ ഓട്ടോറിക്ഷ പരിശോധിച്ചപ്പോൾ ലോട്ടറി ടിക്കറ്റുകൾ കണ്ടെടുത്തതായി പ്രദേശത്തെ ജനപ്രതിനിധികളിലൊരാൾ വെളിപ്പെടുത്തി. മരണ വിവരം പുറത്തായതോടെ ടോമിയുടെ കടബാദ്ധ്യതയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവന്നതായിട്ടാണ് നാട്ടിൽ നിന്നും ലഭിക്കുന്ന വിവരം.

പലർക്കായി മൂന്നുലക്ഷം രൂപയോളം ടോമി നൽകാനുണ്ടെന്നാണ് പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.ഈ തുകയിലേറെയും ഇയാൾ ലോട്ടറിക്കായി ചെലവിടുതയായിരുന്നെന്നാണ് പരക്കെയുള്ള വിലയിരുത്തൽ. ലോട്ടറിക്കായി ടോമി വൻതുക ചിലവഴിയ്്ക്കുന്ന വിവരം തങ്ങൾക്ക് അറയില്ലായിരുന്നെന്നാണ് വീട്ടുകാർ അടുപ്പക്കാരുമായി പങ്കുവച്ച വിവരം. ഓട്ടോ ഡ്രൈവറായിരുന്ന ടോമി നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്നെന്നു. നാല് വർഷത്തോളമായി മാളയ്ക്കുസമീപം ഭാര്യ വീട്ടിലായിരുന്നു താമസം.

ഭാഗ്യം പരീക്ഷിച്ചിരുന്നതിനൊപ്പം കൃഷിയിലും ഒരു കൈ നോക്കാനുറച്ചാണ് ടോമി ഏത്തവാഴ കൃഷിയിലേക്ക് തിരഞ്ഞതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.സഹകരണ ബാങ്കിൽ നിന്നും ലോൺ തരപ്പെടുത്തി നടത്തിയിരുന്ന കൃഷി വെള്ളം കെട്ടി നിന്ന് ഏറെക്കുറെ നശിച്ച അവസ്ഥയിലായിരുന്നു.200 ഓളം വാഴകൾ നശിച്ചു. ഇക്കാര്യം പഞ്ചായത്തിലോ കൃഷിഭവനിലോ ടോമി ഇതുവരെ അറിയിച്ചതായി വിവരമില്ല. ഭാഗ്യ ദേവത കനിയാത്തതിനൊപ്പം കാർഷകനായുള്ള പരാജയവും ടോമിയെ തളർത്തി. ഇതോടെ ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP