Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭീകരവാദികൾ കഴുത്തറുത്തു കൊന്നത് യുവമോർച്ചയുടെ സമ്മേളനം കശ്മീരിൽ സംഘടിപ്പിച്ച കരുത്തനായ യുവജനനേതാവിനെ; പ്രാണൻ പിടയുമ്പോൾ അള്ളാഹുവിനെ വിളിച്ച ഷോപ്പിയാൻ ജില്ലാ പ്രസിഡന്റ് ഗൗഹാർ അഹമ്മദ് ഭട്ടിന്റെ അകാല മരണത്തിൽ നൊമ്പരപ്പെട്ട് സംഘപരിവാർ പ്രവർത്തകർ

ഭീകരവാദികൾ കഴുത്തറുത്തു കൊന്നത് യുവമോർച്ചയുടെ സമ്മേളനം കശ്മീരിൽ സംഘടിപ്പിച്ച കരുത്തനായ യുവജനനേതാവിനെ; പ്രാണൻ പിടയുമ്പോൾ അള്ളാഹുവിനെ വിളിച്ച ഷോപ്പിയാൻ ജില്ലാ പ്രസിഡന്റ് ഗൗഹാർ അഹമ്മദ് ഭട്ടിന്റെ അകാല മരണത്തിൽ നൊമ്പരപ്പെട്ട് സംഘപരിവാർ പ്രവർത്തകർ

മറുനാടൻ ഡെസ്‌ക്ക്

ശ്രീനഗർ: ' Difficult doens't mean impossible. It simply means that you have to work hard' ഇങ്ങനെ ആദ്യമായി പറഞ്ഞത് ആരാണെന്ന് ചരിത്രത്തിന് ഇന്നും അജ്ഞാതമായി തുടരുന്നു. പക്ഷേ ഇന്നും ഈ വാക്കുകൾ പിന്തുടരുന്നവർ ഒട്ടേറെയാണ്. പ്രയാസമാണ് എന്നു പറഞ്ഞാൽ അത് ഒരിക്കലും അസാദ്ധ്യമെന്നല്ല; നാം കുറച്ചു കൂടി കഠിനമായി പ്രയത്നിക്കണമെന്നാണ്.

ചരിത്രത്തിലാദ്യമായി ബിജെപിയുടെ യുവജന സംഘടനയായ ഭാരതീയ ജനതാ യുവമോർച്ചയുടെ ഒരു സമ്മേളനം കാശ്മീർ താഴ് വരയിൽ സംഘടിപ്പിച്ചതിലൂടെ ഷോപ്പിയാൻ ജില്ലാ പ്രസിഡന്റ് ഗൗഹാർ അഹമ്മദ് ഭട്ട് അതു തെളിയിക്കുകയായിരുന്നു. കഠിന പ്രയത്നത്തിന് പുതിയ ഒരർത്ഥം. ഭീകരവാദികളുടെ നെഞ്ചത്ത് ശ്രീനഗറിൽ ഈ സമ്മേളനം സംഘടിപ്പിച്ചതിന് അവർ കഴിഞ്ഞ ദിവസം പ്രതികാരം ചെയ്തു. ഗൗഹാർ അഹമ്മദ് ഭട്ടിനെ തട്ടിക്കൊണ്ടു പോയി അതിക്രൂരമായ രീതിയിൽ കഴുത്തറുത്തു കൊന്നു.

ജുനൈദ് ഖാൻ എന്ന് ചെറുപ്പക്കാരനേയും ഇപ്പോൾ ഒന്നോർക്കാം. ട്രെയിൻ യാത്രയ്ക്കിടെ സഹയാത്രികരുടെ മർദ്ദനവും കത്തിക്കുത്തുമേറ്റു കൊല്ലപ്പെട്ട ജുനൈദ് ഖാൻ എന്ന ഹരിയാനക്കാരൻ. ട്രെയിൻ യാത്രയിലെ തർക്കമാണ് കൊലപാതകത്തിലെത്തിയതെന്ന് പിന്നീടു തെളിഞ്ഞ സംഭവം രാജ്യത്ത് വൻ വിവാദമായിരുന്നു. സംഘപരിവാറിനെതിരേ കിട്ടിയ അവസരം പാഴാക്കാത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ജുനൈദിന്റെ ബന്ധുക്കളെ കണ്ടതും പത്തുലക്ഷം രൂപ സഹായം നല്കിയതും ആരും മറന്നു കാണില്ല.
ബീഫിന്റെ പേരിലായിരുന്നില്ല ട്രെയിനിൽ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നു തെളിഞ്ഞതോടൈ വിവാദങ്ങൾ കെട്ടടങ്ങി

ഇതാ മറ്റൊരു മുസ്്ലിം യുവാവു കൂടി അരും കൊല ചെയ്യപ്പെട്ടിരിക്കുന്നു. അതും തീവ്രവാദികളുടെ കൈകളിൽ പെട്ട് അരും കൊലയിലൂടെ. പിണറായി വിജയനും കൂട്ടുകാർക്കും ഈ മരണത്തിൽ എന്തേ താത്പര്യമില്ലാതാകുന്നത് എന്നാണ് ചോദ്യം . ആർക്കും ദുഃഖമില്ലാത്തത് ബിജെപിക്കാരനായതു കൊണ്ടാണോ. രാഷ്ട്രീയത്തിനു മനുഷ്യത്വം ഇല്ലേ ? ഈ ചോദ്യമുയർത്തിയാണ് മരണത്തിൽ സംഘപരിവാർ അനുശോചനം നടത്തുന്നത്.

ഗൗഹാർ അഹമ്മദ് ഭട്ടിനെ പറ്റി പുറത്തു വരുന്ന വിവരങ്ങൾ വളരെ കുറച്ചേയുള്ളൂ. അനാഥനാണ്. കുൽഗാമിലാണ് ജീവിച്ചു പോന്നത്. വിദ്യാഭ്യാസ കാലത്തെ പറ്റിയും കൂടുതലറിയില്ല. എങ്കിലും തീവ്രവാദത്തേയും ഇടതു രാഷ്ട്രീയത്തേയും എതിർത്തിരുന്നു എന്നു വ്യക്തമാണ്. നല്ല സംഘാടകനും പ്രാസംഗികനും ഈ മേന്മകളാണ് അദ്ദേഹത്തെ യുവമോർച്ചയിലേയ്ക്ക് എത്തിക്കുന്നത്.

ശ്രദ്ധേയമായ പ്രവർത്തനം നടത്തുന്ന രാഷ്ടീയക്കാർക്കെല്ലാം ജമ്മുവിലെ ജീവിതം തോക്കിൻ കുഴലിലാണ്. പ്രമുഖമായ എല്ലാ പാർട്ടികളിലെല്ലാം ഇത്തരത്തിൽ കൊല്ലപ്പെട്ട യുവ നേതാക്കളുണ്ട്. കശ്മീരിൽ തുടരുന്ന രാഷ്ട്രീയക്കാരുടെ കൊലപാതക പട്ടികയിൽ ഒന്നു കൂടി എന്നാണ് വാർത്തകളിലെല്ലാം. പക്ഷേ സംഘപരിവാരത്തിന് അതു വെറും വാർത്ത മാത്രമായിരുന്നില്ല. ഭീകരവാദികൾ കൊല്ലുമ്പോൾ ഗൗഹാന് മുപ്പതു വയസ്സു മാത്രമായിരുന്നു പ്രായം. ഒരു് പാടു പ്രതീക്ഷകൾ..സ്വപ്നങ്ങൾ.. എല്ലാമാണ് ഒപ്പം അവസാനിച്ചത്.

ഗൗഹാറിനെ അനുസ്മരിക്കുന്ന കാളിയമ്പി അമ്പിയുടെ കുറിപ്പു ശ്രദ്ധേയമാണ് . വായിക്കാം

പേര്: ഗൗഹാർ അഹമ്മദ് ഭട്ട്
പ്രായം: മുപ്പത് വയസ്സ്
ചുമതല: ഭാരതീയ ജനതാ യുവമോർച്ച ഷോപ്പിയാൻ ജില്ലാ പ്രസിഡന്റ്
പ്രധാനപ്പെട്ട നേട്ടം : ചരിത്രത്തിലാദ്യമായി ഭാരതീയ ജനതാ യുവമോർച്ചയുടെ ഒരു സമ്മേളനം കാശ്മീർ താഴ്‌വരയിൽ, ഭീകരവാദികളുടെ നെഞ്ചത്ത് ശ്രീനഗറിൽ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. യുവമോർച്ച ദേശീയ പ്രസിഡന്റ് പൂനം മഹാജൻ അത് ഉത്ഘാടനം ചെയ്തു.
(അതിന്റെ ഒരു ചിത്രം ചേർത്തിട്ടുണ്ട്).
ഭാരതീയ ജനതാ യുവമോർച്ചയാണ്. യുവമോർച്ച ഓഫ് ജമ്മു ആൻഡ് കശ്മീർ അല്ല.
തീവ്രവാദികൾ വിധിച്ചത്: ക്രൂര മർദ്ദനം. കഴുത്തറുത്തുള്ള മരണം.
പ്രീയ ഗൗഹാർ.. നിന്നെ എനിക്കറിയില്ലായിരുന്നു. ഒരുപക്ഷേ നീ മരിച്ചില്ലായിരുന്നുവെങ്കിൽ ഒരിക്കലും നിന്നെ അറിയുകയുമില്ലായിരുന്നു.
പ്രായം കൊണ്ടെന്റെ അനുജനാണ്...
നീ അമരനാകും, ഒരിക്കലും മരിക്കില്ല, ആകാശത്ത് താരകമായി നിൽക്കും എന്നൊക്കെപ്പറഞ്ഞ് ചുമ്മാ ആവേശം കൊള്ളാനും വാചാടോപമടിക്കാനുമൊന്നും കഴിയില്ല... തോന്നുന്നില്ല.
നിന്റെ ചിത്രത്തിൽ നോക്കിയപ്പോൾ You are so full of life എന്നാണ് തോന്നുന്നത്. വാചാടോപമെല്ലാം വെറുതേയാണെന്ന് എനിക്കും കേൾക്കുന്നവർക്കുമറിയാം. ആരെങ്കിലും നിന്നെപ്പറ്റി കവിതകൾ ചമച്ചേക്കാം, പക്ഷേ അതിനുമെനിക്ക് കഴിവില്ല.
പക്ഷേ നിന്റെ മരണം വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. നിന്റെ ജീവിതം ആരെയൊക്കെയോ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നുവെന്ന് വ്യക്തമായി മനസ്സിലാക്കുന്നുമുണ്ട്.
പ്രാണൻ പോയപ്പോൾ, അവർ വേദനിപ്പിച്ചപ്പോൾ, നീ നിന്റെ ഭാഷയിൽ വിളിച്ചത് അല്ലാഹുവേ എന്നായിരിക്കും. സർവതിലും അതായി നിറഞ്ഞിരിക്കുന്ന മഹാകാരുണ്യവാൻ അത് കേട്ടിട്ടുണ്ടാകും. അവന്റെ പേരിലെന്ന വ്യാജത്തിൽ കൊലപാതകികൾ ചോര തിരയുന്ന സമയത്ത് നിനക്കു വേണ്ടിയും നിന്നോടുചേർന്ന് നിന്ന മറ്റുള്ളവർക്കായും അവനോട് ഞാനും പ്രാർത്ഥിക്കും.
നീയും ഞാനും അവനുമാകുന്ന അത് കേൾക്കും.
നിന്റെ വേദനയും മരണവും വെറുതേയാവില്ല എന്ന് ഉറപ്പ് വരുത്താൻ എനിക്കും കൂടി കഴിയും. നീ മരിച്ച നാടിനു വേണ്ടി, ഇവിടത്തെ ദേശീയതയ്ക്കും സാംസ്‌കാരികതയ്ക്കും വേണ്ടി നീ കൊടുത്ത ജീവിതം, നീ ത്യാഗം ചെയ്ത ജീവിതം വെറുതേയാവില്ല എന്ന് ദൃഢപ്രതിജ്ഞ ചെയ്യാൻ ഞങ്ങൾക്കാവും.
ഈ സംസ്‌കൃതിയിലെ അവസാനത്തെ കണ്ണികളാവില്ല നമ്മളെന്ന് ഉറപ്പുവരുത്താൻ അവസാന ശ്വാസം വരെയും വേണ്ടതെല്ലാം ചെയ്തിരിക്കും.
അത് മനുഷ്യചരിത്രത്തിന്റെ തുടക്കം മുതലിന്നുവരെ നിരന്തരമായിയുറവയാകുന്ന ഭാരതഗംഗയുടെ ആത്മാവിൽ നിന്നുള്ള ഒഴുക്കാണ്. ആ നിരന്തരമായ ധാരയിൽ ചേർന്ന് നിൽക്കുന്ന നീയും ഞാനും അമരർ തന്നെ.
വന്ദേ മാതരം.
ഭാരതമാകുന്ന അമ്മ എന്നെന്നും ജയിക്കട്ടെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP