Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോടീശ്വരൻ ആകുന്നതിൽ തെറ്റില്ല; പക്ഷേ അത് കള്ളക്കടത്ത് നടത്തിയാവരുത്; ആരെങ്കിലും നിർബന്ധിച്ചാൽ ഒരു പാർട്ടി സെക്രട്ടറി വീണു പോകുമോ? പൊളിച്ചടുക്കാൻ പറ്റില്ലെങ്കിൽ മിണ്ടാതിരിക്കുന്നതാണ് സഖാക്കളെ നല്ലത്; അല്ലെങ്കിൽ മത്തങ്ങയെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കണം

കോടീശ്വരൻ ആകുന്നതിൽ തെറ്റില്ല; പക്ഷേ അത് കള്ളക്കടത്ത് നടത്തിയാവരുത്; ആരെങ്കിലും നിർബന്ധിച്ചാൽ ഒരു പാർട്ടി സെക്രട്ടറി വീണു പോകുമോ? പൊളിച്ചടുക്കാൻ പറ്റില്ലെങ്കിൽ മിണ്ടാതിരിക്കുന്നതാണ് സഖാക്കളെ നല്ലത്; അല്ലെങ്കിൽ മത്തങ്ങയെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കണം

മറുനാടൻ ഡെസ്‌ക്

കുമ്മനടിക്ക് ശേഷം പുതിയോരു പദം കൂടി കേരളത്തിന് ലഭിച്ചിരിക്കുന്നു- കൂപ്പറടി. കുമ്മനടി സംഭാവന ചെയ്തത് ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആയിരുന്നെങ്കിൽ കൂപ്പറടി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സംഭാവനയാണ്. സിപിഎമ്മിന്റെ ജനജാഗ്രതയാത്രയിൽ കോടിയേരി ബാലകൃഷ്ണൻ സ്വർണ കള്ളക്കടത്ത് പ്രതി കാരാട്ട് റസാഖിന്റെ ആഡംബര വാഹനമായ മിനി കൂപ്പർ ഉപയോഗിച്ചതാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്.

സോഷ്യൽ മീഡിയ സജീവമായി വിഷയം ഏറ്റെടുത്തപ്പോൾ ന്യായീകരണ തൊഴിലാളികൾ രംഗത്തിറങ്ങി. തൊഴിലാളി പാർട്ടിയുടെ നേതാവ് ആഡംബര വാഹനമായ മിനി കൂപ്പറിൽ യാത്ര ചെയ്തത് ശരിയോ തെറ്റോ എന്നതാണ് വിഷയം. സിപിഎമ്മിന്റെ വിശദീകരണത്തിനായി ദേശാഭിമാനി രംഗത്തിറക്കിയത് എളമരം കരീമിനെയാണ്. മുൻകൂട്ടി തയ്യാറാക്കിയ തുറന്ന വാഹനം കേടായതുകൊണ്ട് പെട്ടെന്ന് സഘടിപ്പിക്കാൻ കഴിയത് അടുത്തുള്ള ഈ വാഹനമാണെന്നാണ് എളമരത്തിന്റെ വിശദീകരണം. എന്നാൽ സംഘാടകർ പറയുന്നത് ഇതുമായി ബന്ധമില്ലാത്ത മറ്റൊരു വിശദീകരണവും.

ആയതിനാൽ നമുക്ക് മത്തങ്ങയെ കുറിച്ച് സംസാരിക്കാം എന്ന പോസ്റ്റുമായി നിക്ഷ്പക്ഷ ന്യായീകരണ തൊഴിലാളികളും രംഗത്തുണ്ട്. കള്ളക്കടത്ത് കേസ് പ്രതിയുടെ ആഡംബര കാർ എന്നത് മാത്രമല്ല ഈ കാറിന്റെ പ്രത്യേകത. കാരാട്ട് റസാഖിന്റെ ഈ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലാണ്. സംസ്ഥാനത്തിന്റെ നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത വാഹനമെന്ന പ്രത്യേകതയും കോടിയേരി സഞ്ചരിച്ച വാഹനത്തിനുണ്ട്.

അതുകൊണ്ട് ന്യായീകരണ തൊഴിലാളികൾ ന്യായീകരിക്കാൻ ഇറങ്ങുന്നതിന് മുൻപ് പണി കിട്ടിമോ എന്ന് കൂടി ചിന്തിക്കണം. പണികിട്ടാൻ സാധ്യതയുണ്ടെങ്കിൽ മിണ്ടാതിരിക്കുന്നതാണ് നല്ലത്, അല്ലങ്കിൽ ന്യായീകരിച്ച് മലയാളത്തിന് പുതിയ വാക്കുകൾ വീണ്ടു കണ്ട്പിടിക്കേണ്ടി വരും.

കാണാം ഇൻസ്റ്റന്റ് റെസ്‌പോൺസ്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP