Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്തരിച്ച ജോസഫ് മാർ കൂറിലോസ് വലിയ മെത്രാപ്പൊലീത്തയുടെ കബറടക്കശുശ്രൂഷ ഇന്ന്

അന്തരിച്ച ജോസഫ് മാർ കൂറിലോസ് വലിയ മെത്രാപ്പൊലീത്തയുടെ കബറടക്കശുശ്രൂഷ ഇന്ന്

പുന്നയൂർക്കുളം: മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ വലിയ മെത്രാപ്പൊലീത്ത ജോസഫ് മാർ കൂറിലോസിന്റെ (61) കബറടക്കശുശ്രൂഷ ഇന്ന് ഉച്ചയ്ക്കു രണ്ടിനു തൊഴിയൂർ ഭദ്രാസന ദേവാലയത്തിൽ നടക്കും. ഹൃദയാഘാതംമൂലം ഞായറാഴ്ച ഉച്ചയ്ക്കു മൂന്നിനു കുന്നംകുളം റോയൽ ആശുപത്രിയിലായിരുന്നു അന്ത്യം.

കബറടക്കശുശ്രൂഷയ്ക്കു മലബാർ സ്വതന്ത്ര സുറിയാനി സഭയിലെ സിറിൽ മാർ ബസേലിയോസ് മെത്രാപ്പൊലീത്ത നേതൃത്വം നൽകും. മാർത്തോമ്മാ സഭയിലെ ജോസഫ് മാർ ബെർണബാസ്, ഗീവർഗീസ് മാർ സ്‌തേപ്പാനോസ്, യുയാക്കിം മാർ കൂറിലോസ് എന്നിവർ സഹകാർമികത്വം വഹിക്കും. വിവിധ മതമേലധ്യക്ഷന്മാരും സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. അനുശോചന യോഗത്തെത്തുടർന്നു കബറടക്ക ശുശ്രൂഷ, മദ്ബഹായിലെ വിടവാങ്ങൽ ശുശ്രൂഷ എന്നിവ നടക്കും.

കുന്നംകുളം പനക്കൽ മാത്തുക്കുട്ടിയുടെ അഞ്ചാമത്തെ മകനായി 1954 നവംബർ 26 നാണ് വലിയ മെത്രപ്പൊലീത്തയുടെ ജനനം. കുന്നംകുളം ഡേവിഡ് മെമോറിയൽ എൽ.പി. സ്‌കൂൾ, എം.ജെ.ഡി. ഹൈസ്‌കൂൾ, ശ്രീകൃഷ്ണ കോളജ്, സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ചരിത്രം, ഇംഗ്ലീഷ് വിഷയങ്ങളിൽ ബിരുദധാരിയാണ്. കർണാടകത്തിലെ ചിക്‌ബെല്ലപ്പൂരിൽനിന്നു ബി.എഡ്. ബിരുദവും നേടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP