1 usd = 64.24 inr 1 gbp = 90.11 inr 1 eur = 79.77 inr 1 aed = 17.49 inr 1 sar = 17.13 inr 1 kwd = 214.82 inr

Feb / 2018
18
Sunday

ഏഴു നിർധന രോഗികൾക്ക് ഒരു ലക്ഷം വീതവും രണ്ട് രാഷ്ട്രപതിമാരുടെ പുരസ്‌കാരങ്ങൾ നേടിയിട്ടും ദുരിതം വേട്ടയാടുന്ന ബിജുവിന് രണ്ടര ലക്ഷം നൽകി മറുനാടൻ മലയാളി കുടുംബം; വിദ്വേഷമെല്ലാം മറന്ന് പണം നൽകാൻ ഭൂമിയിലെ സ്വർഗ്ഗത്തിൽ എത്തിയത് പിസി ജോർജും ശശികല ടീച്ചറും

October 13, 2016 | 03:02 PM | Permalinkമറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: രണ്ട് രാഷ്ട്രപതിമാരുടെ അവാർഡ് നേടിയിട്ടും ഭാര്യയുടെ ചികിത്സയ്ക്ക് പോലും പണമില്ലാതെ വലയുന്ന അസാധാരണ പ്രതിഭാശാലിയായ ഒരു ബിജു വർഗ്ഗീസിനെ കുറിച്ച് മറുനാടൻ മലയാളി എഴുതിയിരുന്നു. അരക്ക് കീഴെ തളർന്നു പോയവർക്ക് സ്വന്തമായി വാഹനം ഓടിച്ചു ജീവിക്കാൻ പറ്റുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയ കോട്ടയം മുക്കൂട്ടുത്തറ സ്വദേശിയായ ബിജു വർഗ്ഗീസിന്റെ കഥ വായിച്ചു ഏതാണ്ട് അൻപതിനായിരത്തോളം രൂപ മറുനാടൻ വായനക്കാർ നൽകിയിരുന്നു. ഈ ബിജു ഇന്നലെ പത്തനാപുരം ഗാന്ധി ഭവനിൽ സ്വന്തം കാർ ഡ്രൈവ് ചെയ്തു എത്തി വീൽച്ചെയറിൽ ഇരുന്നു കരയുകയുണ്ടായി.

മറുനാടൻ മലയാളി കുടുംബം നൽകിയ ഏതാണ്ട് രണ്ടരലക്ഷത്തോളം രൂപ സഹായം കൈപ്പറ്റാൻ എത്തിയപ്പോഴാണ് ബിജു വിങ്ങിക്കരഞ്ഞത്. ബിജുവിന്റെ ദുരിതം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി വേണ്ടത് ചെയ്യണമെന്ന് മറുനാടൻ മലയാളിയുടെ അഭ്യർത്ഥന ഉദ്ഘാടകനായി എത്തിയ പൂഞ്ഞൂർ എംഎൽഎ പി സി ജോർജ് ഏറ്റെടുക്കുക കൂടി ചെയ്തതോടെ ബിജുവിന്റെ സന്തോഷ കണ്ണുനീർ നിലയ്ക്കാതെ പ്രവഹിക്കുക ആയിരുന്നു.

മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി നേതൃത്വം നൽകുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഈ ഓണത്തോടു അനുബന്ധിച്ചു നടത്തിയ അപ്പീലിൽ ബ്രിട്ടീഷ് മലയാളി വാനക്കാരൽ നിന്നും ശേഖരിച്ച ഏതാണ്ട് 11, 000 പൗണ്ട് വിതരണം ചെയ്യുന്ന ചടങ്ങാണ് വികാര നിർഭരമായത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടു പോയതിനെ തുടർന്ന് 100 രൂപ ആയി ഉയർന്ന പൗണ്ട് 81 പൗണ്ടായി കുറഞ്ഞതുകൊണ്ടാണ് ഇക്കുറി പണം കൈപ്പറ്റുന്നവർക്ക് വലിയ നഷ്ടം ഉണ്ടാകുമെങ്കിലും കിട്ടയവർക്കെല്ലാം വലിയ ആശ്വാസമായി മാറുക ആയിരുന്നു.

ബിജുവിന് 3000 പൗണ്ടിന്റെ(രണ്ടര ലക്ഷം രൂപ) ചെക്ക് നൽകിയപ്പോൾ അർജുൻ മുരളി, പുഷ്പമരിയ, സോണിമോൻ ചാക്കോ, ജെയിംസ് ജോസഫ് എന്നിവർക്ക് 1200 പൗണ്ട് (97,000)വീതവും, അനിലൻ, മാണി ടി കെ, രമാ സധാനന്ദൻ എന്നിവർക്ക് 1000 പൗണ്ട്(82000 രൂപ) വീതവുമാണ് നൽകിയത്. വാഹനാപകടത്തിൽ പരിക്കേറ്റ +2 വിദ്യാർത്ഥിയാണ് അർജുൻ മുരളി. കൊച്ചി വെണ്ണലയിലെ റോഡിൽ കിടന്ന അർജുനെ തലയിൽ രക്തം കട്ട കെട്ടിയ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തരലക്ഷം രൂപയുടെ ചികിത്സ ഇതിനോടകം തന്നെ നടത്തിക്കഴിഞ്ഞ അർജ്ജുന്റെ മാതാപിതാക്കൾ നിസ്സഹായാവസ്ഥയ്ക്കാണ് ഇപ്പോൾ മറുനാടൻ കൈത്താങ്ങായത്.

ജനിച്ച നാൾമുതൽ വേദന അനുഭവിക്കുന്ന ലോകത്തു ജീവിക്കുന്ന അഞ്ചു വയസുകാരൻ സോണിമോൻ ആണ് സഹായം തേടിയെത്തിയവരിൽ മറ്റൊരാൾ്. ഹൃദയത്തിന്റെ തകരാറും തലച്ചോറിലെ വൈകല്യം മൂല്യം ഇടയ്ക്കിടെ ഫിറ്റ്‌സും ഉള്ളപ്പോൾ തന്നെ കൂടെ കൂട്ടായി കാഴ്ച വൈകല്യവുമാണ് ഈ പിഞ്ചു കുഞ്ഞിനെ വേദനയുടെ ലോകത്തേക്ക് തള്ളിവിട്ടത്. കൂലി വേല ചെയ്യുന്ന പിതാവ് ഒരു നേരത്തെ അന്നം തേടി ഇറങ്ങുമ്പോൾ അവനു കൂട്ട് ഭാഗികമായി കാഴ്ച വൈകല്യമുള്ള അമ്മയും. ഏക സഹോദരൻ അടുത്തിടെ ഉണ്ടായ അപകടത്തിൽ കാലിനു പരുക്കേറ്റു കിടപ്പിലും. ചുരുക്കത്തിൽ ആരുടേയും സഹായമില്ലാതെ, കാഴ്ചയുടെ ലോകം ഇരുൾ മൂടി തപ്പി തടയുകയാണ് ഈ കുഞ്ഞ്. വിദഗ്ധ ചികിത്സ നൽകിയാൽ കാഴ്ച ലഭ്യമാക്കാൻ കഴിയുമെന്ന ഉറപ്പാണ് ഈ കുഞ്ഞിനെ ഞങ്ങളുടെ മുൻപിലെത്തിച്ചത്.

കോതനല്ലൂർ കോക്കാട്ട് വീട്ടിൽ മണിയെന്ന 63 വയസ്സുകാരനാണ് സഹായം തേടിയെത്തിയ മറ്റൊരാൾ. മൂന്ന് വർഷം മുൻപ് കൂലിപ്പണി കഴിഞ്ഞു തിരികെ എത്തിയ മണിക്ക് നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് തുടക്കമായത്. തുടർന്ന് മുഖം ഒരു വശത്തേക്ക് കോടിപോവുകയും സംസാര ശേഷി നഷ്ടമാവുകയും കാലുകൾക്ക് ബലം നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ബാങ്ക് ലോൺ എടുത്തും പലരിൽ നിന്നും പണം കടം വാങ്ങിയും ചികിത്സ തുടർന്നു വരുന്നതിനിടയിലാണ് ഇളയ മകൾ ഷീജയുടെ ഭർത്താവ് രാജേഷ് അപകടത്തിൽ മരണമടഞ്ഞത്. ആകെ ഉണ്ടായിരുന്ന കിടപ്പാടവും പണയപ്പെടുത്തി ബാങ്ക് ലോൺ എടുത്താണ് ചികിത്സ നടത്തുന്നത്. ഈ അവസ്ഥയിലാണ് മണി ഒരു കൈ സഹായത്തിനായി എത്തിയിരിക്കുന്നത്.


കഴിഞ്ഞ 8 വർഷമായി വൃക്കകൾ തകരാറിലായി ചികിത്സ നടത്തുന്ന രമയാണ് സഹായം തേടിയ ഒരാൾ. ഒ നെഗറ്റീവ് എന്ന അപൂർവ രക്ത ഗ്രൂപ്പ് ഉടമയായ രമയ്ക്ക് വേണ്ടി വൃക്ക മാറ്റി വയ്ക്കൽ മാത്രമാണ് പരിഹാരം എന്ന് ഡോക്ടർമാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായുള്ള ഭാരിച്ച ചെലവും അനുയോജ്യമായ ദാതാവിനെ കണ്ടെത്താൻ കഴിയാഞ്ഞതുമാണ് രമയ്ക്ക് മുന്നിൽ വിനയായി നിൽക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഏറെ കഷ്ടപ്പെടുന്ന ഭർത്താവ് സദാനന്ദൻ ഏറെ പ്രതീക്ഷകളോടെയാണ് ഞങ്ങൾക്ക് മുന്നിലേക്ക് എത്തിയത്. സഹായം തേടിയെത്തിയവരിൽ മറ്റൊരാൾ മുട്ടുച്ചിറ സ്വദേശിയായ ജെയിംസ് ജോസഫാണ്. നാല് വർഷം മുൻപ് പുരയിടത്തിന്റെ ഒരു ഭാഗം വിറ്റു ഭാര്യയുടെ തന്നെ വൃക്ക സ്വീകരിച്ചത് അടുത്തിടെ പ്രവർത്തന രഹിതം ആയതോടെയാണ് ഇദ്ദേഹം ജീവിതം തളിർപ്പിടിപ്പിക്കാൻ സഹായം തേടിയത്.

കോട്ടയം ജില്ലയിലെ കുറവിലങ്ങാട് വട്ടപ്പറമ്പിൽ വീട്ടിൽ പുഷ്പ എന്ന 43 വയസുകാരിയും സഹായം ലഭിച്ചവരിൽ ഉൾപ്പെടും. പ്രസവത്തെ തുടർന്നുണ്ടായ സ്‌ട്രോക്കിൽ ശരീരം തളർന്നു ദുരിതക്കയത്തിൽ കഴിയുന്ന നിസ്സഹായ ആയ വീട്ടമ്മ. ഭാര്യയുടെ ചികിത്സക്കായി കിടപ്പാടം വരെ വിറ്റിട്ടും കടക്കെണിയിൽ ആയ ഭർത്താവ് ജോർജ്ജ് കടബാധ്യതകൾ തീർക്കുന്നതിനും, തന്റെ മക്കളുടെ പഠനത്തിനും ജീവിത ചെലവ്ക്കുമായാണ് സഹായം തേടിയത്. ഗൃഹനാഥന്റെ ലിവർ സിറോസിസ് രോഗം മൂലം തകർന്ന് പോയ ഒരു കുടുംബമാണ് സഹായം തേടിയവരിൽ അവസാനത്തേത്. ശരീരത്തിൽ കോപ്പറിന്റെ അംശം കൂടിയത് മൂലം മാരക രോഗമായ ലിവർ സിറോസിസ് പിടികൂടിയ അനിലന്റെ കുടുംബം സഹായം ലഭ്യമായവരിൽ പെടും.

മറുനാടൻ മലയാളിയുമായുള്ള പിണക്കം തീർത്ത് പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ് ഫണ്ട് വിതരണ ചടങ്ങിന് എത്തിയതും ശ്രദ്ധേയമായി. ഗാന്ധിഭവനിലെ പ്രസംഗത്തിൽ മറുനാടൻ ജോർജ്ജിനെ ആക്രമിച്ചതിന്റെ വിവരങ്ങൾ അക്കമിട്ട് നിരത്തി പറഞ്ഞ് അക്രമിച്ചായിരുന്നു ജോർജ്ജിന്റെ പ്രസംഗം. ഹിന്ദു ഐക്യവേദി കൺവീനർ ശശികല ടീച്ചർ, കൊല്ലത്തെ പ്രമുഖ സാമൂഹിക പ്രവർത്തകരായ ഷാഹിന കമാൽ, ഗാന്ധിഭവൻ സെക്രട്ടറിയും 1500ൽ അധികം അന്തേവാസികളുടെ പിതാവായ പുനലൂർ സോമരാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു പ്രസംഗിച്ചു.

രണ്ട് രാഷ്ട്രപതിമാരുടെയും, സിഎൻഎന്റെയും ഒക്കെ സമ്മാനങ്ങൾ കൈപ്പറ്റിയെങ്കിലും പട്ടിണിമൂലം ബിജുവിന്റെ ജീവിതം വഴി മുട്ടിയ വ്യക്തിയായിരുന്നു ഇപ്പോൾ മറുനാടന്റെ സഹായ കൈപ്പറ്റഇയ ബിജു വർഗീസ്. 1997 മാർച്ച് 2 ന് നടന്ന വാഹനാപകടമാണ് ബിജുവിന്റെ ഇരുകാലുകളും തളർത്തിയത്. നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്ക് താഴെ തളർന്ന ബിജു ഏഴു വർഷത്തോളമാണ് കിടക്കയിൽ കഴിഞ്ഞത്. ഇലക്ട്രീഷ്യമായി ജോലി ചെയ്തു വരികയായിരുന്നു ബിജു. ഒന്നെണീക്കാൻ പോലുമാവാതെ താനും തന്നെപ്പോലെ സമാനരായിട്ടുള്ളവരും അനുഭവിക്കുന്ന സഞ്ചാര സ്വാതന്ത്ര്യമില്ലാമയ്ക്ക് ഒരു ശാശ്വത പരിഹാരം കണ്ടെത്തണമെന്ന ചിന്തയിലായി ബിജുവിന്റെ മനസ്സ്. വിവിധ ഇംഗ്ലീഷ് ചാനലുകളിലെ വ്യത്യസ്ത തരത്തിലുള്ള യന്ത്രവത്കൃത ഉപകരണങ്ങളെക്കുറിച്ചുള്ള കാഴ്ചകൾ നൽകിയ പ്രചോദനത്തിലൂടെ ബിജു ചിന്തിച്ചത് മുഴുവൻ അംഗപരിമിതർക്ക് എങ്ങനെ എല്ലാം അംഗങ്ങളുമുള്ളവരെപ്പോലെ സ്വാതന്ത്ര്യത്തോടെ നടക്കാം എന്നു മാത്രമായിരുന്നു.

ഈ ചിന്തയാണ് കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഒരു യന്ത്രം നിർമ്മിക്കുന്നതിലേക്ക് ബിജുവിനെ എത്തിച്ചത്. 2004 ൽ ബിജു അത്തരത്തിൽ കാറുകളിൽ പിടിപ്പിക്കാവുന്ന ഒരു ഉപകരണം കണ്ടു പിടിച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ വർക്ക് ഷോപ്പ് ആരംഭിച്ച് നിർമ്മാണം തുടങ്ങി. ഈ പരീക്ഷണം പൂർണ വിജയമായതോടെ നിരവധി പുരസ്‌കാരങ്ങളഉം അംഗീകാരങ്ങളുമാണ് ബിജുവിനെ തേടിയെത്തിയത്. ഈ കഷ്ടടകൾക്കിടയിലും നേട്ടങ്ങൾക്കിടയിലും ഏറെ ആശ്വാസം പകർന്ന് ഒപ്പം നിന്നത് ഭാര്യ ജൂബിയായിരുന്നു. എന്നാൽ ജൂബിയേയും ദുരന്തം ബ്രെയിൻ ട്യൂമറിന്റെ രൂപത്തിൽ ബാധിച്ചതോടെ ഈ കുടുംബം വളരെയധികം തകർന്നു പോയി.

ഇരുവരുടേയും ചികിത്സയ്ക്കായി വേണ്ടി വന്ന ലക്ഷങ്ങളുടെ ബാധ്യതയും വർക്ക് ഷോപ്പ് നിർമ്മാണത്തിനായി ചെലവഴിച്ച 13 ലക്ഷത്തോളം രൂപയും കടബാധ്യതകളായി മാറുകയും ചെയ്തു. ഇപ്പോൾ ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടമെടുത്തുമാണ് ചികിത്സ നടത്തി വരുന്നത്. പാതിവഴിയിൽ നിൽക്കുന്ന വർക്ക് ഷോപ്പിന്റെ നിർമ്മാണവും ജീവിത ചിലവുകളും മുന്നോട്ട് കൊണ്ട് പോകുവാൻ ഈ ചെറുപ്പക്കാരൻ ഏറെ ബുദ്ധിമുട്ടുകയായിരുന്നു. ഈ അവസ്ഥയിലാണ് മറുനാടൻ കുടുംബം ബിജുവിന് സഹായിക്കാനെത്തിയത്.

ബിജു വർഗ്ഗീസിനെ സഹായിക്കാൻ താല്പര്യമുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന അക്കൗണ്ട്് വിവരങ്ങൾ ഉപയോഗിക്കുക.

ബിജുവിന്റെ ഫോൺ നമ്പർ: 9447359094

അക്കൗണ്ട് വിശദാംശങ്ങൾ:

Name : - Biju Varghese
Account Number : - 67313343083
Bank : - SBT, Mukkoottuthara
IFSC : - SBTR0000862

മൂന്നര വർഷം കൊണ്ട് മൂന്ന് കോടിയിൽ അധികം രൂപയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വായനക്കാരിൽ നിന്നും ശേഖരിച്ച് കേരളത്തിലെ പാവപ്പെട്ട രോഗികൾക്ക് നൽകിയത്. ബ്രിട്ടീഷ് മലയാളി വായനക്കാർ നൽകുന്ന അപേക്ഷകൾ പരിഗണിച്ച് ഏറ്റവും അർഹതയുള്ളവർക്കാണ് ഇടയ്ക്കിടെ ഹസ്തം നൽകുന്നത്. ബ്രിട്ടനിലെ വോക്കിംഗിൽ താമസിക്കുന്ന പാലാ കൊഴുവനാൽ സ്വദേശിയായ ടോമിച്ചൻ കൊഴുവനാൽ ചെയർമാനും, ക്രോയ്‌ഡോണിൽ താമസിക്കുന്ന കോതമംഗലം സ്വദേശിയായ സൈമി ജോർജ്ജ് സെക്രട്ടറിയും, കോട്ടയം അയർകുന്നം സ്വദേശിനിയായ ഷൈനു ക്ലെയർ മാത്യൂസ് ട്രസ്റ്റിയുമായ 13 അംഗ ട്രസ്റ്റിമാരാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നടത്തുന്നത്. ഷാജൻ സ്‌കറിയ അടക്കം പത്ത് പേരാണ് ഇവരെ കൂടാതെ ട്രസ്റ്റികളായുള്ളത്. വായനക്കാരിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും അതിന് ബ്രിട്ടീഷ് സർക്കാർ നൽകുന്ന നികുതി ഇളവും ചേർത്താണ് അർഹതപ്പട്ടെവർക്ക് നൽകുന്നത്. ഫണ്ട് വിതരണം അടക്കമുള്ള ഒരു പരിപാടിക്കും ഒരു പൈസപോലും ചെലവായി എടുക്കാതെയാണ് ചാരിറ്റി ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.

ഓരോ ദിവസവും ലഭിക്കുന്ന മുഴുവൻ തുകകളുടെയും വിവരങ്ങൾ അടങ്ങിയ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ഫൗണ്ടേഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. പത്തനാപുരം ഗാന്ധിഭവൻ, കോട്ടയത്തെ കുട്ടികളുടെ ആശുപത്രി തുടങ്ങിയ നിരവധി സ്ഥാപനങ്ങളെയും ഫൗണ്ടേഷൻ സഹായിച്ചിട്ടുണ്ട്. ലോകത്ത് ആർക്കും വേണ്ടാത്ത എല്ലാത്തരക്കാരെയും സ്വീകരിച്ചു ശുശ്രൂഷിക്കുന്ന ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്ന ഗാന്ധിഭവനിൽ വച്ചാണ് പണ്ട് വിതരണ ചടങ്ങ് നടത്തുന്നത്. അതുകൊണ്ട് തന്നെ ചെലവുകൾ ഒന്നും ഇല്ലാതെ ഫണ്ട് വിതരണം നടത്താനും കഴിയുന്നുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മൊബൈലുമായി സുനി ചാടിക്കടന്നത് 'സംശയ നിഴലിലുള്ള നടി'യുടെ വീടിന് അടുത്ത മതിൽ; കാമുകിയുടെ വാസവും തൊട്ടടുത്ത്; രണ്ട് പേരുടെ വീടുകൾ അരിച്ചു പെറുക്കിയിട്ടും തുമ്പൊന്നും കിട്ടിയില്ല; ചാടി ഇറങ്ങിയ വീട്ടിലെ പ്രജീഷ് പ്രതിയുടെ സുഹൃത്തെന്ന് ഉറപ്പിച്ചത് നിർണ്ണായകമായി; തിരിച്ചു വരാൻ താമസിച്ചതിന് കാരണം കൂട്ടുകാരന്റെ മദ്യപാനവും; 'മാഡ'ത്തെ തേടിയുള്ള യാത്രയിൽ പൊലീസിന്റെ പ്രതീക്ഷകൾ കെടുത്തിയത് പൾസറിന്റെ മൊഴിയിലെ കള്ളക്കളിയോ?
പഴകിയ ഭക്ഷണം നൽകിയും ജിഎസ്ടിയുടെ പേരിൽ പോക്കറ്റടിച്ചും ഏറെ ചീത്തപ്പേരുള്ള തക്കാരം ഹോട്ടലിന് പൂട്ടുവീണു; ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ 'ചീറിപ്പാഞ്ഞ ചിക്കനെ' പിടിച്ചുകെട്ടി ജപ്തിചെയ്ത് ബാങ്ക് അധികൃതർ; ഭക്ഷണം ഉണ്ടാക്കരുതെന്നും നൽകരുതെന്നും കോടതി ഉത്തരവുണ്ടായിട്ടും വകവയ്ക്കാതെ മുതലാളി; ഞങ്ങളെ അന്യായമായി ഇറക്കിവിടുന്നേ എന്ന് കരഞ്ഞ് എഫ്ബി ലൈവും
അന്നും ഇന്നും നടിക്കുള്ളത് കുറ്റവാളികൾ ശിക്ഷക്കപ്പെടണമെന്ന ഒറ്റ നിലപാട്; പിടിച്ചെടുത്ത എഡിറ്റ് ചെയ്ത പീഡന ദൃശ്യങ്ങൾ നടി കണ്ടത് കടുത്ത മാനസിക സമ്മർദ്ദത്തെ അവഗണിച്ച്; ദൃശ്യങ്ങളിൽ കാണുന്നത് തന്നെയാണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന നടിയുടെ സത്യവാങ്മൂലം അതീവ നിർണ്ണായകമായി; മൊബൈൽ ഫോൺ കിട്ടാത്തതിലെ പോരായ്മ കറക്ട് ചെയ്‌തെന്ന് മറുനാടനോട് പറഞ്ഞ് ആക്ഷൻ ഹീറോ ബൈജു പൗലോസും; വമ്പൻ സ്രാവിനെ കുടുക്കാത്തതെന്ത്?
കുതിരാൻ തുരങ്കം തുറക്കുന്നത് വികസനത്തിലേക്കോ അതോ പാരിസ്ഥിതിക-സാംസ്‌കാരിക സങ്കോചത്തിലേക്കോ? ഹൈന്ദവ വിശ്വാസത്തേയും സംസ്‌കാരത്തേയും ഉയർത്തിപ്പിടിക്കുന്ന നരേന്ദ്ര മോദിയും വികസനത്തിന്റെ പേരിൽ അശ്വാരൂഡനായ ശാസ്താവിനെ കയ്യൊഴിഞ്ഞു; ക്ഷേത്ര ഭരണ സമിതിക്കും അയ്യപ്പ ഭക്തർക്കും അവശേഷിക്കുന്ന പ്രതീക്ഷ കവി ഹൃദയമുള്ള കമ്മ്യൂണിസ്റ്റ് മന്ത്രി സുധാകരനിൽ
ജയസാധ്യതയുള്ള സീറ്റ് വേണ്ടെന്ന് വച്ച് കർണ്ണാടകയിൽ കോൺഗ്രസിന് അധികാരത്തിൽ എത്താൻ കഠിന പ്രയത്‌നം ചെയ്യുന്നത് രാഹുൽ ഗാന്ധിക്ക് നന്നേ പിടിച്ചു; കർണ്ണാടക കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ ഹൈക്കമാണ്ടിന്റെ ഇഷ്ടക്കാരനായി; എംഎൽഎ സ്ഥാനം വേണ്ടെന്ന് വയ്ക്കാൻ പിസി വിഷ്ണുനാഥ് എടുത്ത തീരുമാനം ഉമ്മൻ ചാണ്ടിയുടെ പിൻഗാമിക്ക് പാർട്ടിയിൽ പിടിമുറുക്കാൻ കാരണമാകും
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
വലംകൈയായ ശുഹൈബിനെ 36 വെട്ടിൽ തീർത്തതറിഞ്ഞ് വിങ്ങിപ്പൊട്ടിയ കെ സുധാകരൻ ഖത്തറിൽ നിന്നും അടുത്ത വിമാനത്തിൽ നാട്ടിലെത്തി; വെട്ടിനുറുക്കിയ മൃതദേഹം കണ്ട് സങ്കടവും രോഷവും അണപൊട്ടി കണ്ണൂരിലെ നേതാവ്; മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകമെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു; ഇരുട്ടിന്റെ മറവിൽ അക്രമികൾ ഇല്ലാതാക്കിയത് മൂന്ന് അനുജത്തിമാരുടെയും പ്രതീക്ഷയായ ഏകആൺതരിയെ
മാധവിക്കുട്ടിയുടെ നഗ്‌ന ശരീരം കണ്ടാൽ മാത്രം മതി പറയുന്ന തുക തരാമെന്ന് ഒരു കേന്ദ്രമന്ത്രി പറഞ്ഞു; പക്ഷേ 'എന്റെ കഥ' പൂർണമായും ആമിയുടെ ഭാവന; ഒരു സർജറിക്കുവേണ്ടി വലിയ തുക ആവശ്യം വന്നപ്പോൾ മാധവിക്കുട്ടി എഴുതിയ സാഹസം മാത്രം; ആമി സിനിമാ വിവാദം കത്തുമ്പോൾ മാധവിക്കുട്ടിയുടെ സുഹൃത്തു കൂടിയായ എഴുത്തുകാരി പാർവതി പവനന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
തുടക്കം മുതൽ പറഞ്ഞു കേൾക്കുന്ന പേരാണല്ലോ കാവ്യയുടെയും ദീലീപിന്റെയും ഹൃദയം സൂക്ഷിപ്പുകാരിയായ സുജാ കാർത്തികയുടെ പേര്; പിന്നീടെന്തു സംഭവിച്ചു? ഒരു കാര്യം ഉറപ്പാണ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യം സുജാ കാർത്തിക കണ്ടിട്ടുണ്ട്; നടിയെ ആക്രമിച്ച കേസ് പുതിയതലത്തിൽ ചർച്ചയാക്കുന്ന വെളിപ്പെടുത്തലുമായി പല്ലിശ്ശേരി വീണ്ടും; വ്യാജ പ്രചരണമെന്ന് പറഞ്ഞ് ദിലീപ് ക്യാമ്പും
ഒടുവിൽ പ്രവാസി ഇന്ത്യാക്കാരും നരേന്ദ്ര മോദിയെ കൈവിട്ടോ? ഒമാൻ ചരിത്രത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടത്തെ പ്രതീക്ഷിച്ചെങ്കിലും സ്റ്റേഡിയം പകുതിയും കാലിയായതിൽ നിരാശപ്പെട്ട് ബിജെപി വൃത്തങ്ങൾ; ലക്ഷങ്ങളെ പ്രതീക്ഷിച്ചെങ്കിലും എത്തിയത് ആയിരങ്ങൾ മാത്രം; ലണ്ടനിലും ദുബായിലും വാഷിങ്ടണിലും കണ്ട ആവേശം നഷ്ടപ്പെടുത്തിയതിൽ മോദിക്കും നിരാശ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ