Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെട്രോൾ വില വർദ്ധനയിൽ 60 ശതമാനം പേർക്കും നിരാശ; പതിനൊന്ന് ശതമാനം പേർക്ക് സംതൃപ്തി; 25 ശതമാനം പേർ ഇഷ്ടപ്പെട്ടില്ലെങ്കിലും ന്യായീകരിക്കുന്നു: ഇനി ട്രെന്റ് പ്രസിദ്ധീകരിക്കില്ല; അന്തിമ റിസൽറ്റ് ചൊവ്വാഴ്‌ച്ച

പെട്രോൾ വില വർദ്ധനയിൽ 60 ശതമാനം പേർക്കും നിരാശ; പതിനൊന്ന് ശതമാനം പേർക്ക് സംതൃപ്തി; 25 ശതമാനം പേർ ഇഷ്ടപ്പെട്ടില്ലെങ്കിലും ന്യായീകരിക്കുന്നു: ഇനി ട്രെന്റ് പ്രസിദ്ധീകരിക്കില്ല; അന്തിമ റിസൽറ്റ് ചൊവ്വാഴ്‌ച്ച

തിരുവവന്തപുരം: കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനത്തെ വിലയിരുത്താൻ മറുനാടൻ മലയാളി നടത്തി കൊണ്ടിരിക്കുന്ന അഭിപ്രായ സർവ്വേയുടെ ട്രെന്റ് പ്രസിദ്ധീകരണം ഇന്ന് കൂടി മാത്രം. ട്രെന്റ് പ്രസിദ്ധീകരിക്കുന്നത് വഴി അന്തിമഫലം കേൾക്കാനുള്ള താൽപ്പര്യം വായനക്കാർക്ക് നഷ്ടമാകുമെന്ന സൂചനകളെ തുടർന്നാണ് രണ്ട് ദിവസം മാത്രം ട്രെന്റ് പ്രസിദ്ധീകരിച്ച് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഒരു വർഷത്തെ പ്രവർത്തനത്തെ കുറിച്ച് മലയാളികൾക്ക് പൊതുവെ താൽപ്പര്യം ആണ് എന്ന സൂചനയോടെ ആയിരുന്നു കഴിഞ്ഞ ദിവസത്തെ ട്രെന്റ് പ്രസിദ്ധീകരണമെങ്കിൽ പെട്രോൾ വില വർദ്ധവിനെക്കുറിച്ചുള്ള ചോദ്യമാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. മറ്റ് ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം ചൊവ്വാഴ്ച അന്തിമ ഫല പ്രഖ്യാപനത്തിൽ വ്യക്തമാക്കും. പെട്രോൾ വില വർദ്ധനവിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ വായനക്കാർ അതൃപ്തരാണ് എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് വോട്ടിങ് നടക്കുന്നത്.

47631 പേരാണ് ഇതുവരെ മറുനാടൻ മലയാളിയുടെ വോട്ടിംഗിൽ പങ്കെടുത്തത്. ഇതിൽ വോട്ട് രേഖപ്പെടുത്തിയതിൽ 60.3 ശതമാനം പേരും വില വർദ്ധനയ്ക്ക് എതിരാണ് എന്നാണ് വ്യക്തമാക്കിയത്. ഇവരിൽ തന്നെ വിലവർദ്ധവിൽ കടുത്ത നിരാശ പങ്കുവച്ചത് 41.4 ശതമാനം (19719) പേരാണ്. 18.9 ശതമാനം(9002) പെട്രോൾ വിലവർധനവിൽ നിരാശ രേഖപ്പെടുത്തി.

അതേസമയം പെട്രോൾ വിലവർദ്ധനവിനെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയവരുമുണ്ട്. 11.5 ശതമാനം(5477) പേരാണ് പെട്രോൾ വിലവർദ്ധനവിനെ ന്യായീകരിച്ച് രംഗത്തെത്തിയത്. വേറെ വഴിയില്ലെന്ന് പറഞ്ഞവർ സർക്കാറിനൊപ്പമെന്ന വിധത്തിലാണ് വിലയിരുത്തിയത്. 24.3 ശതമാനം പേരാണ് (11574) ഈ അഭിപ്രായം രേഖപ്പെടുത്തിയത്. അഭിപ്രായം രേഖപ്പെടുത്താതിരുന്നത് 3.9 ശതമാനം (1859)പേരാണ്. ഇവരുടെ മൗനം എതിർപ്പ് തന്നെയാണെന്നാണ് വിലയിരുത്തലുകളുമുണ്ട്. ഇന്ത്യയിലെ ഭരണ നേതാക്കൾ ഏറ്റവും കൂടുതൽ എതിർപ്പിന് ഇരയാകുന്നത് പെട്രോൾ വിലയുടെ കാര്യത്തിലാണ് എന്ന് വ്യക്തമാക്കുന്നതാണ് സർവേയിലെ ഈ അഭിപ്രായങ്ങൾ.

പെട്രോൾ വിലയുടെ കാര്യത്തിൽ അയൽരാജ്യങ്ങളിൽ പോലും കുറവ് അനുഭവപ്പെടുന്ന സമയത്താണ് ഇന്ത്യയിൽ എണ്ണവില ഇന്ത്യയിൽ ഉയരുന്നത്. ഇതിൽ ഭൂരിപക്ഷ പേർക്കും അമർഷമുണ്ടെന്ന വ്യക്തമാക്കുന്നതാണ് മറുനാടൻ മലയാൡയിലെ സർവേഫലങ്ങൾ സൂചിപ്പിക്കുന്നത്. മോദി സർക്കാറിനെ വിലയിരുത്തുന്ന മലയാളത്തിലെ ആദ്യത്തെ സർവേയിൽ വോട്ടെടുപ്പ് തുടങ്ങി നാല് ദിവസം പിന്നിടുമ്പോൾ വായനക്കാരിൽ നിന്നും മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്.

മോദി സർക്കാറിനെതിരെ മാദ്ധ്യമങ്ങളിലൂടെയും മറ്റും ഉയർന്ന വിവാദങ്ങളെ ഉൾപ്പെടുത്തിയാണ് മറുനാടൻ ടീം വായനക്കാർക്കുള്ള ചോദ്യം തയ്യാറാക്കിയത്. കോർപ്പേറ്റ് പ്രീണന നയങ്ങളാണോ ബിജെപി സർക്കാർ പിന്തുടരുന്നത്, കർഷകർക്ക് വേണ്ടി എന്തെങ്കിലും ചെയ്‌തോ തുടങ്ങിയ ചോദ്യാവലികളാണ് മറുനാടൻ തയ്യാറാക്കിയത്. ഇക്കൂട്ടത്തിൽ പെട്രോൾ വിലവർദ്ധനവിനെ കുറിച്ചുള്ള ചോദ്യത്തിൽ പക്ഷംപിടിക്കാതെ എല്ലാവരും ഒരുമിച്ചു വോട്ട് ചെയ്തുവെന്നാണ് അറിയുന്നത്. ഓരോ വിഷയങ്ങളെ പ്രത്യേകം എടുത്തു അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരവും ആണ് മറുനാടൻ ഒരുക്കിയത്.

മോദി സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായ മെയ് 26 നാണ് വിശദമായ ഫലം പ്രഖ്യാപിക്കുക. അതുകൊണ്ട് 25ാം തീയതി അർദ്ധ രാത്രി വരെ ആളുകൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ അവസരം ഉണ്ട്. അവസാന ചോദ്യം ഒഴികെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ടിക്ക് ചെയ്താൽ മതിയാവും. അവശേഷിക്കുന്ന ദിവസങ്ങളിലും മറുനാടൻ മലയാളി വായനക്കാരിൽ നിന്നും മികച്ച പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP