Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരഞ്ഞെടുപ്പ് പ്രവചന മത്സരം ഇന്ന് അർദ്ധരാത്രി വരെ മാത്രം അവസരം; നിങ്ങളുടെ പ്രതീക്ഷകൾ എഴുതി ആലപ്പുഴയിലെ റിസോർട്ടിൽ താമസം ഉറപ്പിക്കൂ

തെരഞ്ഞെടുപ്പ് പ്രവചന മത്സരം ഇന്ന് അർദ്ധരാത്രി വരെ മാത്രം അവസരം; നിങ്ങളുടെ പ്രതീക്ഷകൾ എഴുതി ആലപ്പുഴയിലെ റിസോർട്ടിൽ താമസം ഉറപ്പിക്കൂ

ടീം മറുനാടൻ

തിരുവനന്തപുരം: മറുനാടൻ മലയാളിയും കേരളത്തിലെ പ്രമുഖ ബിൽഡറുമായ മിർ റിയലറ്റേഴ്‌സും ചേർന്ന് നടത്തുന്ന തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർക്ക് ഇന്ന് കൂടി പങ്കെടുക്കാം. ഇതുവരെ പങ്കെടുത്തവർക്ക് അവരുടെ ഉത്തരം എഡിറ്റ് ചെയ്തു മാറ്റാനും സൗകര്യം ഉണ്ട്. എല്ലാ ഉത്തരവും ശരിയാക്കുന്ന അഞ്ച് പേർക്കോ ഏറ്റവും കൂടുതൽ ഉത്തരങ്ങൾ ശരിയാക്കുന്ന അഞ്ച് പേർക്കോ ആലപ്പുഴയിലെ കായലോരം റിസോർട്ടിൽ ഒരു ദിവസം കുടുംബസമേതം സൗജന്യമായി താമസിക്കാനുള്ള അവസരമാണ് സമ്മാനമായി നൽകുക.

ഇന്ന് അർദ്ധ രാത്രി 12 മണി വരെയാണ് നിങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ അവസരം ഉണ്ടാകുക. ഈ വാർത്തയ്‌ക്കൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കാണുന്ന ഫോമിലെ 15 ചോദ്യങ്ങൾക്ക് ടിക്ക് ചെയ്യുകയാണ് വേണ്ടത്. ഇതുവരെ നൂറ് കണക്കിന് പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. എക്‌സിറ്റ് പൊളിറ്റിന് ശേഷം നിങ്ങളുടെ നിലപാടിന് മാറ്റം വന്നിട്ടുണ്ടെങ്കിൽ അതും പ്രതിഫലിപ്പിക്കാം.

ആരായിരിക്കും ഈ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തുക? എൽഡിഎഫോ അതോ യുഡിഎഫോ? അതോ അട്ടിമറിയിലൂടെ എൻഡിഎ തന്നെ അധികാരത്തിൽ എത്തുമോ? ബിജെപി അക്കൗണ്ട് തുറക്കുമോ? തുറന്നാൽ തന്നെ എത്ര സീറ്റ് പിടിക്കും? കുമ്മനവും രാജഗോപാലും ജയിക്കുമോ? തുടങ്ങിയ 15ഓളം ചോദ്യങ്ങളായിരുന്നു മറുനാടൻ മലയാളി വായനക്കാരോടായി ഉന്നയിച്ചത്. എല്ലാ ചോദ്യങ്ങൾക്കും വ്യത്യസ്തമായ ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. അവയിൽ നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നതിൽ ക്ലിക്ക് ചെയ്തു സബ്മിറ്റ് ചെയ്യുകയാണ് നിങ്ങൽ ചെയ്യേണ്ടത്. എന്താണ് പറഞ്ഞത് എന്ന് ഓർത്തിരിക്കാൻ കുറച്ച് വായിക്കുകയോ പ്രിന്റ് ചെയ്ത് വെക്കുകയോ ചെയ്യുക. ഇങ്ങനെ ലഭിക്കുന്ന എല്ലാ ഉത്തരങ്ങളും പരിശോധിച്ച ശേഷം എല്ലാം ശരിയാക്കിയവരോ ഏറ്റവും കൂടുതൽ ശരിയാക്കിയവരോ ആയ അഞ്ച് പേർക്ക് സമ്മാനം നൽകും.

പ്രവചന മത്സരത്തിന്റെ തുടക്കം മുതൽ ആവേശകരമായ പിന്തുണയാണ് ലഭിച്ചത്. ഒരു ദിവസം മാത്രം പ്രതികരിച്ചത് 10,620 പേരായിരുന്നു. ഇതിൽ ഭൂരിപക്ഷം പേരും എൽഡിഎഫ് ഭരണമാണ് പ്രവചിച്ചത്. വോട്ടിങ് കഴിഞ്ഞതിന് ശേഷം നടത്തിയ പോളിംഗിൽ ഇതിൽ കേരളത്തിൽ അധികാരത്തിൽ എത്തുന്നത് ഏത് കക്ഷി ആവുംഎന്ന ചോദ്യത്തിന് 78.8 ശതമാനം പേരും എൽഡിഎഫ് എന്നാണ് ആദ്യം ഉത്തരം നൽകിയത്. യുഡിഎഫിന് 19.7ശതമാനം വോട്ടും കിട്ടി. അതായത് വോട്ടെടുപ്പിൽ പങ്കെടുത്ത 10620 പേരിൽ 8370 പേരും ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തു. 2090 പേർ മാത്രമാണ് യുഡിഎഫ് ഭരണം പ്രവചിച്ചത്. 160 പേർ ബിജെപി മുന്നണിക്ക് അനുകൂലമാണ് എന്ന ഉത്തരവും നൽകി.

ഇതുവരെ പ്രവചന മത്സരത്തിൽ പങ്കെടുക്കാതിരുന്നവർക്ക് ഒരിക്കൽ കൂടി പങ്കെടുക്കാനുള്ള അവസരമാണ് ഇതോടെ ഒരുങ്ങുന്നത്. ശരിയുത്തരം നൽകുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന അഞ്ച് പേർക്കാണ് ആലപ്പുഴയിലെ പുന്നമട കായലിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഫോർ സ്റ്റാർ റിസോർട്ടായ കായലോരത്തിൽ ഒരു ദിവസം കുടുംബ സമേതം താമസിക്കാനുള്ള സൗജന്യ അവസരം നൽകുക. കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന അത്യാധുനിക സൗകര്യങ്ങൾ ഉള്ള ആഡംബര റിസോർട്ട് ആണ് കായലോരം. ഒരിക്കൽ പോയാൽ സന്ദർശിക്കുന്നവർക്ക് മറക്കാനാവാത്ത അനുഭവമാണ് കായലോരം നൽകുക. സ്വിമ്മിങ് പൂളും റെസ്റ്റോറന്റും അടങ്ങുന്ന കായലോരത്തിൽ വരുന്ന ഒരു വർഷത്തിനകം എന്നെങ്കിലും സൗകര്യപ്രദമായ ദിവസം താമസിക്കാം.

എന്നാൽ സമ്മാനാർഹർ മുൻകൂട്ടി ബുക്ക് ചെയ്തു വേണം താമസം ഉറപ്പിക്കാൻ. എല്ലാ മുറികൾക്കും അഡ്വാൻസ്ഡ് ബുക്കിങ് ഉള്ള ദിവസം ലഭിച്ചെന്ന് വരില്ല. എന്നാൽ സമ്മാന ജേതാവിന് കൂടി സൗകര്യപ്രദമായ ഒരു ദിവസം നൽകുന്നതാവും. ഹോട്ടലുകളും റിസോർട്ടുകളും വിജയകരമാക്കുകയാണ് മിർ ഹോട്ടൽസ് ആൻഡ് റിസോർട്സിന്റെ ലക്ഷ്യം. മിർ ഹോട്ടൽസിന്റെ ഏറ്റവും മികച്ച റിസോർട്ടുകളിലൊന്നാണ് ആലപ്പുഴയിലെ കായലോരം ഹെരിറ്റേജ് റിസോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP