Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരള പൊലീസിന്റെ അന്തസ്സ് വീണ്ടെടുക്കാൻ മറുനാടൻ വായനക്കാർ അരക്കൈ സഹായിക്കുമോ? വിദേശത്ത് നിങ്ങൾ കണ്ട നന്മകൾ അറിയിക്കൂ; നമുക്ക് സെൻകുമാറിന് നൽകാം

റുനാടൻ മലയാളി വായനക്കാരിൽ മഹാഭൂരിപക്ഷവും വിദേശ രാജ്യങ്ങളിൽ ജീവിക്കുന്നവരാണ്. അവിടങ്ങളിലെ പൊലീസിന്റെ മര്യാദ കണ്ട് അത്ഭുതപ്പെട്ടിട്ടുള്ള മലയാളികൾക്ക് കേരളത്തിലെ പൊലീസിനെ കാണുമ്പോഴേ ചതുർത്ഥിയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി പൊലീസിന്റെ രീതിയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ഒരുപാട് കാര്യങ്ങൾ നന്നാകാനുണ്ട്. പെരുമാറ്റത്തിൽ മാത്രമല്ല സാധാരണക്കാരന് നീതി നേടി നൽകുന്ന കാര്യത്തിലും പൊലീസിന് ചിലത് ചെയ്യാനുണ്ട്.

കോടതി ഇടപാടുകളും മനുഷ്യാവകാശ കമ്മീഷൻ ഇടപാടുകളും ഒക്കെയായി പൊലീസിന്റെ പെരുമാറ്റത്തിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. എന്നാൽ ഇപ്പോഴും നിരപരാധികൾ പൊലീസിനാൽ വേട്ടയാടപ്പെടുന്നു. പണമോ സ്വാധീനമോ ഇല്ലാത്തവന് നീതി ലഭിക്കുന്നില്ല. ഒരു തരത്തിലും പൊലീസ് ഇടപെടെണ്ടാത്ത വിഷയങ്ങളിൽ പൊലീസ് ഇടപെട്ട് വഷളാക്കുന്നു. എത്ര നീതി നിഷേധം ഉണ്ടായാലും പൊലീസ് കൈമലർത്തുന്നു. തുടങ്ങിയ അനേകം പരാതികൾ ഉണ്ട്.

വിദേശ രാജ്യങ്ങളിൽ ജീവിക്കുന്ന മലയാളിക്ക് അറിയാം എങ്ങനെയാണ് പൊലീസ് നടപടികൾ എന്ന്. ആ നിർദ്ദേശങ്ങൾ പറഞ്ഞാൽ കേൾക്കാൻ താൽപ്പര്യം ഉള്ള ഒരു ഡിജിപിയാണ് ഇനി രണ്ട് വർഷം കേരള പൊലീസ് ഭരിക്കുന്നത്. നാട് നന്നാക്കാമെന്ന അതിയായി ആഗ്രഹിക്കുന്ന ഡിജിപി സെൻകുമാറിനെ ചില അഭിപ്രായങ്ങൽ അറിയിക്കാൻ മറുനാടൻ മലയാളി ശ്രമിക്കുന്നു. അതിന് നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. കേരള പൊലീസിന്റെ മുഖഛായ തന്നെ മാറ്റുന്ന കുറേ നിർദ്ദേശങ്ങൾ നമുക്ക് ചർച്ചയിലൂടെ രൂപപ്പെടുത്തിയെടുക്കാം.

നിങ്ങൾ ജീവിക്കുന്ന രാജ്യത്തെ പൊലീസിൽ നിന്നും കണ്ട കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തി, അല്ലെങ്കിൽ നിങ്ങളുടെ അനുഭവത്തിൽ നിന്നുള്ള സത്യങ്ങൾ ഉൾപ്പെടുത്തി നിർദ്ദേശങ്ങൾ നൽകുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഈ വാർത്തയുടെ കമന്റ് ബോക്‌സിൽ നൽകുക. കമന്റ് ബോക്‌സിൽ ചേർക്കാൻ താൽപ്പര്യം ഇല്ലാത്തവർക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കുകയും ആവാം. എല്ലാവരുടെയും നിർദ്ദേശങ്ങൾ കണക്കിലെടുത്ത് ഒരു വിദഗ്ധ സമിതിയുടെ സഹായത്തോടെ പ്രധാനപ്പെട്ട കുറെ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് ഡിജിപിക്ക് സമർപ്പിക്കാൻ ആണ് മറുനാടൻ ലക്ഷ്യമിടുന്നത്.

മറുനാടൻ വായനക്കാരൻ കൂടിയായ ഡിജിപി കമന്റ് ബോക്‌സിൽ വരുന്ന അഭിപ്രായങ്ങളും കാണുമെന്ന് കരുതാം. ഒട്ടും സമയം കളയാതെ നിങ്ങളുടെ നിർദ്ദേശങ്ങൾ നൽകാൻ മറക്കരുത്. സാധാരണക്കാരന്റെ അഭിപ്രായങ്ങൾ കേൾക്കാൻ ഒരു ഉന്നത ഉദ്യോഗസ്ഥൻ തയ്യാറാണെന്നു വരുമ്പോൾ കൃത്യമായി അവരെ അഭിപ്രായം പറഞ്ഞ് കേൾപ്പിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. അതുകൊണ്ട് നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ഒരു ആവരണാമായി കരുതി പ്രിയ വായനക്കാർ ചർച്ചയിൽ പങ്കെടുക്കുമല്ലോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP