Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബൈക്ക് വള്ളുവമ്പ്രത്ത് വച്ച് ബസിൽ പോകുന്നത് പതിവ്; ജോലി സ്ഥലത്തേക്ക് ആദ്യമായുള്ള ബൈക്ക് യാത്ര ദുരന്തമായി; ദേശീയ പാതയിലൂടെ നടന്ന് പോയ പോത്ത് കുതറിയോടിയത് അപ്രതീക്ഷിതമായി; ബാലൻസ് തെറ്റി ഡോക്ടർ തെറിച്ചു വീണത് ശബരിമല തീർത്ഥാടകരുടെ കാറിന് അടിയിൽ; കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഹൗസ് സർജൻ അർഷദ് അഹമ്മദിന്റെ ജീവൻ അപകടത്തിൽ പൊലിഞ്ഞത് ഇങ്ങനെ

ബൈക്ക് വള്ളുവമ്പ്രത്ത് വച്ച് ബസിൽ പോകുന്നത് പതിവ്; ജോലി സ്ഥലത്തേക്ക് ആദ്യമായുള്ള ബൈക്ക് യാത്ര ദുരന്തമായി; ദേശീയ പാതയിലൂടെ നടന്ന് പോയ പോത്ത് കുതറിയോടിയത് അപ്രതീക്ഷിതമായി; ബാലൻസ് തെറ്റി ഡോക്ടർ തെറിച്ചു വീണത് ശബരിമല തീർത്ഥാടകരുടെ കാറിന് അടിയിൽ; കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഹൗസ് സർജൻ അർഷദ് അഹമ്മദിന്റെ ജീവൻ അപകടത്തിൽ പൊലിഞ്ഞത് ഇങ്ങനെ

കോഴിക്കോട്: വിരണ്ടോടിയ പോത്ത് ബൈക്കിലിടിച്ചതിനെത്തുടർന്ന് റോഡിലേക്കു തെറിച്ചു വീണ യുവ ഡോക്ടർ എതിരെ വന്ന കാർ കയറി മരിച്ചു. ദേശീയപാത 66ൽ പുഴമ്പ്രം റോഡ് ജംക്ഷനിലുണ്ടായ അപകടത്തിൽ ബീച്ച് ജനറൽ ആശുപത്രിയിലെ ഹൗസ് സർജനും മലപ്പുറം പൂക്കോട്ടൂർ വെള്ളൂർ മാടമ്പി അഹമ്മദിന്റെ മകനുമായ ഡോ. അർഷദ് അഹമ്മദ് (24) ആണു മരിച്ചത്.

ദേശീയപാതയോരത്തു കൂടി നടത്തിക്കൊണ്ടു പോവുകയായിരുന്ന പോത്താണ് കുതറി ഓടിയത്. തെറിച്ചു കാറിനടിയിൽപ്പെട്ട അർഷദ് തൽക്ഷണം മരിച്ചു. പന്തീരാങ്കാവ് ചമ്പയിൽ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. തലശ്ശേരി പാനൂരിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന കാറാണ് ഹർഷാദിനെ ഇടിച്ചത്.

അർഷദ് ദിവസവും വീട്ടിൽനിന്ന് ഇറങ്ങി ബൈക്ക് വള്ളുവമ്പ്രത്ത് വച്ച ശേഷം ബസിലാണു കോഴിക്കോട്ടേക്കു പോയിരുന്നത്. ഇന്നലെ ആദ്യമായി ബൈക്കിൽ കോഴിക്കോട്ടേക്കു പോകും വഴിയാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരത്തായിരുന്നു എംബിബിഎസ് പഠനം. നാലു മാസമായി ബീച്ച് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുകയാണ്.

കബറടക്കം വെള്ളൂർ താഴേമുക്ക് ജുമാ മസ്ജിദിൽ നടന്നു. പിതാവ് അഹമ്മദ് സൗദിയിലാണ്. മാതാവ്: റുഖിയ. സഹോദരങ്ങൾ: ഷെറിൻ, ഷാഹിൻ, അദ്‌നാൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP