Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് നിന്ന് കാണാതായ പെൺകുട്ടി തിരുപ്പൂരിൽ ട്രെയിനിൽ നിന്നും വീണു മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല; മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

കോഴിക്കോട് നിന്ന് കാണാതായ പെൺകുട്ടി തിരുപ്പൂരിൽ ട്രെയിനിൽ നിന്നും വീണു മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല; മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

കോഴിക്കോട്: രണ്ടാഴ്‌ച്ച മുമ്പ് കോഴിക്കോട്ട് നിന്നും കാണാതായ പെൺകുട്ടി തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ. ട്രെയിനിൽ നിന്നും വീണ് മരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കോഴിക്കോട് പുതിയറ സ്വദേശിനി ഹൻഷ ഷെറിനെ(19)യാണ് തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന കുറ്റിക്കാട്ടൂർ സ്വദേശി അഭിറാമിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഇയാൾ ഒളിവിലാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ കുട്ടിയെ 108 ആംബുലൻസിൽ തിരുപ്പൂർ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് തിരുപ്പൂർ നോർത്ത് പൊലീസ് അറിയിച്ചു. പരിക്ക് ഗുരുതരമായതിനെത്തുടർന്ന് പിന്നീട് കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കോയമ്പത്തൂരിൽവച്ചാണ് മരിച്ചത്.

ട്രെയിനിൽ നിന്നും ഹൻഷ ചാടിയ ഉടൻ അഭിറാമം തന്നെയാകും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നും പൊലീസ് പറയുന്നു. ഇതിനു ശേഷം ഇയാൾ എവിടെ പോയതെന്ന് മനസിലാക്കാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ ഫോൺ ഓഫ് ആണെന്നും പൊലീസ് പറഞ്ഞു. അതേസമയം, പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം ആരോപിച്ചു. മൃതദേഹം കോയമ്പത്തൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏഴാം തീയതിയാണ് ഹൻഷയെ കാണാതായത്

കുറ്റിക്കാട്ടൂർ സ്വദേശിയാണ് അഭിറാം. തിരുപ്പൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ചിക്കണ്ണ കോളേജിനടുത്തുള്ള പെട്രോൾ പമ്പിന് മുന്നിൽവച്ച് അപകടം നടന്നതായാണ് കുട്ടിയോടൊപ്പമുണ്ടായിരുന്ന അഭിറാം ആശുപത്രിയിൽ അറിയിച്ചത്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ട്രെയിനിൽ നിന്ന് ചാടിയതാണോ എന്ന കാര്യത്തിലും സംശയമുണ്ട്.

അപകടം സംഭവിച്ച കാര്യം അഭിറാമാണ് പെൺകുട്ടിയുടെ വീട്ടിൽ വിളിച്ച് അറിയിച്ചത്. പിന്നീട് ഇയാളുടെ ഫോൺ ഓഫ് ചെയ്ത നിലയിലാണ്. പെൺകുട്ടിയുടെ ബന്ധുക്കൾ കോയമ്പത്തൂർ ആശുപത്രിയിലെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP