Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാനമിറങ്ങിയപ്പോൾ ശ്രീജിത്തിനെ തേടിയെത്തിയത് ഉറ്റവരുടെ ദുരന്തവാർത്ത; ഷാർജയിലേക്ക് മകനെ യാത്രയാക്കി മടങ്ങിയ അച്ഛനും അനുജനും; ഒപ്പമുണ്ടായിരുന്നത് ഭാര്യയുടെ അച്ഛൻ; രണ്ടു മണിയാത്രയ്ക്കിടെ ഉറക്കം വില്ലനായപ്പോൾ മെട്രോയുടെ തൂണിലിടിച്ച കാർ ഡിവൈഡറിൽ കയറി മറിഞ്ഞു; അപകടത്തിൽ മരിച്ച രാജേന്ദ്ര പ്രസാദും അരുൺ പ്രസാദും മനോരമ ജീവനക്കാർ; കുമാരനെല്ലൂരിനെ കരയിപ്പിച്ച് ആലുവയിലെ അപകടം

വിമാനമിറങ്ങിയപ്പോൾ ശ്രീജിത്തിനെ തേടിയെത്തിയത് ഉറ്റവരുടെ ദുരന്തവാർത്ത; ഷാർജയിലേക്ക് മകനെ യാത്രയാക്കി മടങ്ങിയ അച്ഛനും അനുജനും; ഒപ്പമുണ്ടായിരുന്നത് ഭാര്യയുടെ അച്ഛൻ; രണ്ടു മണിയാത്രയ്ക്കിടെ ഉറക്കം വില്ലനായപ്പോൾ മെട്രോയുടെ തൂണിലിടിച്ച കാർ ഡിവൈഡറിൽ കയറി മറിഞ്ഞു; അപകടത്തിൽ മരിച്ച രാജേന്ദ്ര പ്രസാദും അരുൺ പ്രസാദും മനോരമ ജീവനക്കാർ; കുമാരനെല്ലൂരിനെ കരയിപ്പിച്ച് ആലുവയിലെ അപകടം

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: ഷാർജയിൽ വിമാനം ഇറങ്ങിയ ശ്രീജിത്തിനെ കാത്തിരുന്നത് ദുരന്തവാർത്തയായിരുന്നു. അച്ഛനും അനുജനും ഭാര്യാ പിതാവും അപകടത്തിൽ മരിച്ചെന്ന വാർത്ത.

ആലുവ മുട്ടത്ത് മെട്രോയുടെ തൂണിലേക്ക് കാർ ഇടിച്ചുകയറിയാണ് അച്ഛനും മകനുമടക്കം മൂന്നുപേർ മരിച്ചത്. കോട്ടയം കുമാരനെല്ലൂർ സ്വദേശികളായ തലവനാട്ട് മഠം ടി.ടി. രാജേന്ദ്രപ്രസാദ് (56), മകൻ ടി.ആർ. അരുൺ പ്രസാദ് (32), മകളുടെ ഭർതൃപിതാവ് ആലപ്പാട്ട് ചന്ദ്രൻ നായർ എന്നിവരാണു മരിച്ചത്.

ചന്ദ്രന്റെ മകൻ ശ്രീരാജിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ വിട്ടു മടങ്ങുമ്പോഴായിരുന്നു അപകടം. ഷാർജയിൽ ജോലി ചെയ്യുന്ന ശ്രീരാജ് ഇന്നു തന്നെ മടങ്ങും. രാജേന്ദ്രപ്രസാദ് മലയാള മനോരമ ലൈബ്രറി ജീവനക്കാരനും അരുൺ പ്രസാദ് മനോരമ ഓൺലൈൻ ജീവനക്കാരനുമാണ്. പുലർച്ചെ 2.20 ഓടെയായിരുന്നു അപകടം.

കൊച്ചി മെട്രോയുടെ തൂണിലിടിച്ച കാർ ഡിവൈഡറിൽ കയറി മറിയുകയായിരുന്നു. രാജേന്ദ്ര പ്രസാദ് സംഭവസ്ഥലത്തും മറ്റു രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്. മൃതദേഹങ്ങൾ കൊച്ചി കിംസ് ആശുപത്രിയിലെത്തിച്ചു. ഷാർജയിൽ വിമാനമിറങ്ങിയ ശ്രീരാജ് മടങ്ങിയെത്തും. അതിന് ശേഷം നാളെയാണ് മൂവരുടേയും സംസ്‌കാരം.

പുലർച്ചെ മൂന്നു മണിക്കായിരുന്നു അപകടം. കൊച്ചി മെട്രോയുടെ തൂണിലിടിച്ച കാർ ഡിവൈഡറിൽ കയറി മറിയുകയായിരുന്നു. ഡ്രൈവിങിനിടെ രാജേന്ദ്രപ്രസാദ് ഉറങ്ങിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ ദുരന്തം മനോരമയേയും കണ്ണീരിലാഴ്‌ത്തി. കോട്ടയത്തെ രണ്ട് ജീവനക്കാരുടെ മരണ വാർത്തയാണ് മനോരമയെ തേടിയെത്തിയത്.

ഏവരോടും സൗമ്യമായി ഇടപെടുന്നവരായിരുന്നു രാജേന്ദ്ര പ്രസാദും അരുൺ പ്രസാദും. മനോരമ കുടുംബത്തോട് രാജേന്ദ്ര പ്രസാദ് കാട്ടിയ വിശ്വസ്തതയായിരുന്നു മകനേയും സ്ഥാപനത്തിലെത്തിച്ചത്. മനോരമ ഓൺലൈനിൽ ഗ്രാഫിക് ഡിസൈനറായിരുന്നു അരുൺ പ്രസാദ്. മുട്ടം തൈക്കാവിന് സമീപം യു ടേൺ ചെയ്യുന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് ബാറിൽ ഇടിച്ചായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന അരുൺ പ്രസാദ് ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു.

ഉടൻ സ്ഥലത്തെത്തിയ പൊലീസ് മൂവരെയും കളമശേരി കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിന്റെ പിൻസീറ്റിലായിരുന്ന ചന്ദ്രൻ നായർക്ക് കാഴ്‌ച്ചയിൽ ശരീരത്തിൽ കാര്യമായ മുറിവുണ്ടായിരുന്നില്ല. എന്നാൽ നെഞ്ചിലും തലയിലുമേറ്റ ഇടിയാണ് മരണത്തിന് കാരണമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP