Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഖുആനിലെ ഭ്രൂണശാസ്ത്രത്തിന്റെ സത്യമെന്താണ്? ഫറോവയുടെ ശവ ശരീരങ്ങളുടെ ശാസ്ത്രീയ വശം എന്താണ്? കടലിനെയും ചന്ദ്രനെയും പിളർത്തിയെന്ന് പറയുന്നത് എങ്ങനെയാണ്; മതത്തിന് എന്തെങ്കിലും മിറാക്കിളുകൾ ചെയ്യാൻ കഴിയുമോ; മതഗ്രന്ഥങ്ങളിലെ വചനങ്ങൾ ശാസ്ത്രൃദൃഷ്ടിയിൽ എങ്ങനെയാണ്? സി രവിന്ദ്രന്റെ പ്രഭാഷണം നാളെ; സ്വതന്ത്ര ചിന്താ സെമിനാറിന് ഒരുങ്ങി കോഴിക്കോട്

ഖുആനിലെ ഭ്രൂണശാസ്ത്രത്തിന്റെ സത്യമെന്താണ്? ഫറോവയുടെ ശവ ശരീരങ്ങളുടെ ശാസ്ത്രീയ വശം എന്താണ്? കടലിനെയും ചന്ദ്രനെയും പിളർത്തിയെന്ന് പറയുന്നത് എങ്ങനെയാണ്; മതത്തിന് എന്തെങ്കിലും മിറാക്കിളുകൾ ചെയ്യാൻ കഴിയുമോ; മതഗ്രന്ഥങ്ങളിലെ വചനങ്ങൾ ശാസ്ത്രൃദൃഷ്ടിയിൽ എങ്ങനെയാണ്? സി രവിന്ദ്രന്റെ പ്രഭാഷണം നാളെ; സ്വതന്ത്ര ചിന്താ സെമിനാറിന് ഒരുങ്ങി കോഴിക്കോട്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മതം മുഴുവൻ ശാസ്ത്രമാണെന്ന് പ്രചാരണം നാൾക്കുനാൾ ശക്തിപ്പെടുന്ന ഇക്കാലത്ത് മതഗ്രന്ഥങ്ങളിലെ പരാമർശങ്ങളുടെ ശാസ്ത്രീയതലം അന്വേഷിക്കുകയാണ് പ്രമുഖ സ്വതന്ത്ര്യ ചിന്തകനും എഴുത്തുകാരനുമായ സി രവിചന്ദ്രൻ.ഖുആനിലെ ഭ്രൂണശാസ്ത്രത്തിന്റെ സത്യമെന്താണ്, ഫറോവയുടെ ശരീരങ്ങളുടെ ശാസ്ത്രീയ വശം എന്താണ്, കടലിനെയും ചന്ദ്രനെയും പിളർത്തിയെന്ന് പറയുന്നത് എങ്ങനെയാണ്, മതത്തിന് എന്തെങ്കിലും മിറാക്കിളുകൾ ചെയ്യാൻ കഴിയുമോ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യുകയാണ് നാളെ കോഴിക്കോട് നടക്കുന്ന സെമിനാർ.കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിനിടുത്തെ കെ പി കേശവമേനാൽ ഹാളിൽ വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന സെമിനാർ-റെയിൻ ഹൗ-18 സംഘടിപ്പിച്ചിരിക്കുന്ന ശാസ്ത്ര സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്‌ളോബലാണ്.

മിറക്കുള എന്ന്‌പേരിട്ട് സെഷനിലാണ് സി രവിചന്ദ്രൻ മത സാഹിത്യത്തിന്റെ സത്യാന്വേഷണങ്ങൾ വിലയിരുത്തുന്നത്.സെമിനാറിനുശേഷം ഈ വിഷയത്തിൽ പൊതുജനങ്ങളുമായി സി രവിചന്ദ്രൻ സംവദിക്കുകയും ചെയ്യും. 'നിപ്പ പനിയും ഹോമിയോപ്പതിയും' എന്ന വിഷയത്തിൽ ഗവേഷകനും എഴുത്തുകാരനുമായ കൃഷ്ണപ്രസാദ് സംസാരിക്കും.ഹോമിയോപ്പതി എന്തുകൊണ്ടാണ് അശാസ്ത്രീയ ചികിസാൽസാ രീതിയാവുന്നത് എന്നും നിപ്പപോലുള്ള അതീവ ഗുരുതര രോഗങ്ങൾക്കുപോലും ഹോമിയോയിൽ മരുന്നുണ്ടെന്ന് പറയുന്നത് സൃഷ്ടിക്കുന്ന പൊതുജനാരോഗ്യപ്രശ്‌നങ്ങളും ഈ സെഷൻ വിശകലനം ചെയ്യും. എന്താണ് ജീവൻ എന്ന അന്വേഷണവും ഈ പ്രഞ്ചത്തിലെ മറ്റ് ഗ്രഹങ്ങളിൽ ജീവനുണ്ടോ തുടങ്ങിയ കൗതുകകരമായ നിരവധികാര്യങ്ങളിലൂടെ കടന്നുപോവുകയാണ് സാബുജോസഫിന്റെ 'ജീവന്റെ സമവാക്യങ്ങൾ' എന്ന സെഷൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP