Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീട്ടിൽ ഇരുന്നു കൊണ്ട് ഫോം പൂരിപ്പിച്ചാൽ നിങ്ങൾക്കും പെൻഷൻ കിട്ടും; ആധാർ കാർഡോ പാൻ കാർഡോ ഉണ്ടെങ്കിൽ ആർക്കും നാഷണൽ പെൻഷൻ സ്‌കീമിൽ ചേരാം; എല്ലാ ഇന്ത്യക്കാർക്കും പെൻഷൻ ഉറപ്പ് വരുത്തുന്ന പദ്ധതിയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

വീട്ടിൽ ഇരുന്നു കൊണ്ട് ഫോം പൂരിപ്പിച്ചാൽ നിങ്ങൾക്കും പെൻഷൻ കിട്ടും; ആധാർ കാർഡോ പാൻ കാർഡോ ഉണ്ടെങ്കിൽ ആർക്കും നാഷണൽ പെൻഷൻ സ്‌കീമിൽ ചേരാം; എല്ലാ ഇന്ത്യക്കാർക്കും പെൻഷൻ ഉറപ്പ് വരുത്തുന്ന പദ്ധതിയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

മറുനാടൻ മലയാളി ബ്യൂറോ

നോൺ റെസിഡന്റ് ഇന്ത്യക്കാർക്ക്(എൻആർഐ) ആധാർ കാർഡോ പാൻ കാർഡോ ഉണ്ടെങ്കിൽ ഇപ്പോൾ നാഷണൽ പെൻഷൻസ് സേവിങ്‌സ് (എൻപിഎസ്) അക്കൗണ്ടുകൾ ഓൺലൈനിലൂടെ ആരംഭിക്കാമെന്ന് ഇന്ത്യൻ ധനകാര്യമന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയിറക്കിയിരുന്നു. ഈ ഒരു അവസരത്തിൽ എല്ലാ ഇന്ത്യക്കാർക്കും പെൻഷൻ ഉറപ്പ് വരുത്തുന്ന പദ്ധതിയെക്കുറിച്ച് നിങ്ങൾ അറിയേണ്ടുന്ന ചില കാര്യങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്. ഇതുവരെ എൻആർഐക്കാർക്ക് ബാങ്ക് ഓഫീസുകളിൽ നേരിട്ട് ചെന്ന് പേപ്പർ അപ്ലിക്കേഷൻ സമർപ്പിച്ചാൽ മാത്രമേ ഇതിന് സാധിച്ചിരുന്നുള്ളൂ.ഇഎൻപിഎസ് എന്നാണ് പുതിയ പദ്ധതി അറിയപ്പെടുന്നത്. ഇതിലൂടെ സബ്‌സ്‌ക്രൈബർക്ക് തങ്ങളുടെ വീട്ടിലിരുന്നു കൊണ്ട് ഓൺലൈനായി എൻപിഎസ് അക്കൗണ്ട് തുറക്കാനാവുമെന്നതാണ് ഏറ്റവും വലിയ സൗകര്യം.

ഇതു പ്രകാരം എൻആർഐൾക്ക് റീപാട്രിയബിൾ ആയോ അല്ലെങ്കിൽ നോൺറീപാട്രിയബിൾ ആയ രീതിയിലോ എൻപിഎസ് ആരംഭിക്കാമെന്നും ധനകാര്യമന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ റീപാട്രിയബിൾ അടിസ്ഥാനത്തിൽ അക്കൗണ്ട് തുറക്കുമ്പോൾ എൻആർഐ ഇതിനുള്ള തുക അവരുടെ എൻആർഇ/ എഫ്‌സിഎൻആർ/എൻആർഒ എന്നീ അക്കൗണ്ടുകിലേതിലെങ്കിലുമൊന്നിലൂടെയാണ് അടയ്‌ക്കേണ്ടത്. നോൺറീപാട്രിയബിൾ സ്‌കീം പ്രകാരം എൻആർഐകൾക്ക് തങ്ങളുടെ എൻആർഇ/ എഫ്‌സിഎൻആർ/എൻആർഒ അക്കൗണ്ടുകളിലൂടെ എൻപിഎസിൽ ചേരാവുന്നതാണ്. എന്നാൽ മച്യൂരിറ്റി വേളയിലോ അല്ലെങ്കിൽ ഭാഗികമായ പിൻവലിക്കലിന്റെ സമയത്തോ എൻപിഎസ് ഫണ്ട് അവർക്ക് എൻആർഒ അക്കൗണ്ടിൽ മാത്രമാണ് നിക്ഷേപിക്കാൻ സാധിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

ഈ രണ്ട് സ്‌കീമുകളും വിദേശജോലിക്ക് ശേഷം ഇന്ത്യയിലേക്ക് വരാൻ താൽപര്യപ്പെടുന്ന എൻആർഐകൾക്ക് പ്രയോജനപ്പെടുമെന്നാണ് ധനകാര്യ മന്ത്രാലയും പ്രതീക്ഷിക്കുന്നത്. ഈ സ്‌കീമുകളുടെ ആകർഷകമായ റിട്ടേണുകൾ, കുറഞ്ഞ ചെലവ്, അയവ്, തുടങ്ങിയവയാണ് ഈ സ്‌കീമുകളെ ആകർഷകമാക്കുന്നത്. കൂടാതെ പിഎഫ്ആർഡിയ ഇവയെ നിയന്ത്രിക്കുന്നുവെന്ന സുരക്ഷിതത്വവുമുണ്ട്. കേന്ദ്ര സർക്കാർ പെൻഷൻ സംവിധാനത്തിനായി സ്ഥാപിച്ച റെഗുലേറ്ററാണിത്.പൗരന്മാർ വിദേശത്ത് ജോലി ചെയ്യുന്ന കാര്യത്തിൽ ഇന്ത്യക്ക് രണ്ടാംസ്ഥാനമുള്ളത്. 200 രാജ്യങ്ങളിലായി 29 മില്യൺ ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 25 ശതമാനം പേർ ഗൾഫ് രാജ്യങ്ങളിലാണ്.ഗൾഫിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്കും ജോലിക്ക് പോകുന്ന ഇന്ത്യക്കാർ ഒരു നിശ്ചിത കാലത്തിന് ശേഷം മാതൃരാജ്യത്തേക്ക് തിരിച്ച് വരാൻ ലക്ഷ്യമിട്ടാണ് പോകുന്നത്.എൻപിഎസ് പ്രാബല്യത്തിൽ വന്നാൽ എൻആർഐകൾക്ക് വാർധക്യകാല വരുമാന സുരക്ഷിതത്വം ഉറപ്പ് വരുത്താനാകുമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.

നാഷണൽ പെൻഷൻ സിസ്റ്റം

ളുകൾക്ക് വാർധക്യകാലത്ത് സ്ഥിരമായ വരുമാനമില്ലാതിരിക്കുമ്പോൾ അവർക്ക് സുരക്ഷയേകുന്ന സംവിധാനമാണ് നാഷണൽ പെൻഷൻ സിസ്റ്റം അഥവാ എൻപിഎസ് പ്രയോജനപ്പെടുന്നത്. റിട്ടയർമെന്റ് പ്ലാനിലൂടെ ആളുകൾക്ക് തങ്ങളുടെ ജീവിതനിലവാരം കുറയ്ക്കാതെ തന്നെ തുടർന്നും കഴിയാൻ പ്രാപ്തരാക്കുന്നു.പെൻഷൻസ്‌കീമുകളിലൂടെ ആളുകൾക്ക് നിക്ഷേപിക്കാനും സമ്പാദ്യം സ്വരൂപിക്കാനും തുടർന്ന് റിട്ടയർമെന്റിലെ ആനുറ്റി പ്ലാനിലൂടെ മൊത്തം തുക സ്ഥിരമായ വരുമാനമായി ലഭിക്കാനുള്ള സാഹചര്യമൊരുങ്ങുകയും ചെയ്യും. ലോകത്തിലെ ആളുകളുടെ ആയുർദൈർഘ്യം 2020 ഓടെ നിലവിലെ 65 വയസിൽ നിന്നും 75 വയസിലെത്തുമെന്നാണ് യുണൈറ്റഡ് നാഷൻസ് പോപ്പുലേഷൻ ഡിവിഷൻ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിൽ ആരോഗ്യ നിലവാരവും സാനിറ്റേഷൻ സംവിധാനങ്ങളും മെച്ചപ്പെട്ടതിനാൽ ഇവിടുത്തെ ആളുകളുടെ ആയുർദൈർഘ്യവും വർധിച്ചിട്ടുണ്ട്. അതിനാൽ റിട്ടയർമെന്റിന് ശേഷം ആളുകൾ ജീവിക്കുന്ന വർഷങ്ങൾ വർധിച്ചിട്ടുണ്ട്. വർധിച്ച് വരുന്ന ജീവിതച്ചെലവ്, പണപ്പെരുപ്പം, വർധിച്ച ആയുർദൈർഘ്യം എന്നിവ കാരണം റിട്ടർമെന്റ് ജീവിതം പ്ലാൻ ചെയ്യുന്നതിന് പ്രാധാന്യമേറെയുണ്ട്. ഈ ഒരു സാഹചര്യത്തിൽ കൂടുതൽ പേർക്ക് സാമൂഹ്യസുരക്ഷയേകുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻഗവൺമെന്റ് നാഷനൽ പെൻഷൻ സിസ്റ്റം ആരംഭിച്ചിരിക്കുന്നത്.

നാഷണൽ പെൻഷൻ സിസ്റ്റത്തിന്റെ ഗുണങ്ങൾ

ളരെ സുതാര്യമാണെന്നതാണ് എൻപിഎസിന്റെ ഏറ്റവും മികച്ച നേട്ടം. ഇതിലൂടെ ആളുകൾക്ക് പെൻഷൻ കോൺട്രിബ്യൂഷനുകൾ പെൻഷൻ ഫണ്ട് സ്‌കീമുകളിൽ നിക്ഷേപിക്കാൻ സാധിക്കുകയും ദിവസവുമെന്ന തോതിൽ അവർക്ക് തങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യത്തെക്കുറിച്ച് അറിയാൻ സാധിക്കുകയും ചെയ്യും. ഈ സിസ്റ്റത്തിൽ വളരെ ലളിതമായി ചേരാൻ സാധിക്കുന്നുവെന്നതാണ് മറ്റൊരു ഗുണവശം. ഇതിൽ ചേരാനാഗ്രഹിക്കുന്ന സബ്‌സ്‌ക്രൈബർ തങ്ങളുടെ നോഡൽ ഓഫീസിൽ ഒരു അക്കൗണ്ട് തുറക്കുകയും ഒരു പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ (പ്രാൺ) കരസ്ഥമാക്കുകയുമാണ് ചെയ്യേണ്ടുന്നത്. ഇത് പോർട്ടബിൾ ആണെന്നതാണ് മറ്റൊരു നേട്ടം. ഇത് പ്രകാരം സിസ്റ്റത്തിൽ ചേരുന്ന ഓരോ തൊഴിലാളിക്കും യുണീക് നമ്പറും പ്രത്യേകം പ്രാണും ലഭ്യമാകും. ഇത് പോർബിൾ ചെയ്യാവുന്നതാണ്. അതായത് തൊഴിലാളി മറ്റൊരു സ്ഥാപത്തിലേക്ക് മാറിയാലും ഈ നമ്പർ നിലനിർത്താനും അതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നിർവഹിക്കാനും സാധിക്കുമെന്ന് സാരം.ഇത് വേണ്ട വിധത്തിൽ റെഗുലേറ്റ് ചെയ്യപ്പെടുന്ന സംവിധാനവുമാണ് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റി (പിഎഫ്ആർഡിഎ) ആണിത് റെഗുലേറ്റ് ചെയ്യുന്നത്.

ആർക്കൊക്കെ ഇതിൽ ചേരാം...?

ൻആർഐകളായ ഇന്ത്യക്കാർക്ക് പുറമെ മറ്റ് നിരവധി കാറ്റഗറികൾക്ക് ഇതിൽ ചേരാൻ സാധിക്കും. അവയെക്കുറിച്ചാണ് ചുവരെ പരാമർശിക്കുന്നത്.

കേന്ദ്ര ഗവൺമെന്റ് ജോലിക്കാർ

സെൻട്രൽ ഗവൺമെന്റ് സർവീസിലെ എല്ലാ പുതിയ ജോലിക്കാർക്കും 2004 ജനുവരി ഒന്നിനും അതിന് ശേഷവും ഗവൺമെന്റ് സർവീസിൽ ചേർന്നിട്ടുള്ള സെൻട്രൽ ഓട്ടോണോമസ് ബോഡികളിലുള്ള ജീവനക്കാർക്കും എൻപിഎസിൽ ചേരാവുന്നതാണ്. എന്നാൽ സായുധ സേനയിലുള്ളവർക്ക് ഇത് സാധ്യമല്ല. ഇതിന് പുറമെ എൻപിഎസ് ഉത്തരവ് ബാധകമല്ലാത്ത ഏത് ഗവൺമെന്റ് ജീവനക്കാരനും 'ആൾ സിറ്റിസൺ മോഡൽ ' ലിന് കീഴിൽ ഒരു പോയിന്റ് ഓഫ് പ്രസൻസ് സർവീസ് പ്രൊവൈഡറി(പിഒപിഎസ്‌പി) ലൂടെ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നതാണ്.

സംസ്ഥാന സർക്കാർ ജോലിക്കാർ

സംസ്ഥാന സർക്കാരുകളിലെയും സ്‌റ്റേറ്റ് ഓട്ടോണമസ് ബോഡീസ് ജോയിനിങ് സർവീസുകളിലെയും എല്ലാ ജീവനക്കാർക്കും ഇതിൽ ചേരാൻ സാധിക്കും.ഇതിന് പുറമെ എൻപിഎസ് ഉത്തരവ് ബാധകമല്ലാത്ത ഏത് ഗവൺമെന്റ് ജീവനക്കാരനും 'ആൾ സിറ്റിസൺ മോഡൽ ' ലിന് കീഴിൽ ഒരു പോയിന്റ് ഓഫ് പ്രസൻസ് സർവീസ് പ്രൊവൈഡറി(പിഒപിഎസ്‌പി) ലൂടെ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നതാണ്.

കോർപറേറ്റ്

രു കോർപറേറ്റിന് അതിന്റെ എല്ലാ അണ്ടർലൈയിങ് സബ്‌സ്‌ക്രൈബർമാർക്കുമായി സബ്‌സ്‌ക്രൈബർ ലെവലിലുള്ളതോ അല്ലെങ്കിൽ കോർപറേറ്റ് ലെവലിലുള്ളതോ ആയ ഇൻവെസ്റ്റ്‌മെന്റ് തെരഞ്ഞെടുക്കാവുന്നതാണ്. കോർപറേറ്റിനോ അല്ലെങ്കിൽ സബ്‌സ്‌ക്രൈബർക്കോ ആൾസിറ്റിസൺ മോഡലിന് കീഴിലുള്ള ഏതെങ്കിലുമൊരു പെൻഷൻ ഫണ്ട് മാനേജേർസ് (പിഎഫ്എംഎസ്) തെരഞ്ഞെടുക്കാവുന്നതാണ്.

അസംഘടിത മേഖലയിലെ തൊഴിലാളികൾ സ്വാവലംബൻ യോജന

കേന്ദ്രസർക്കാർ, സംസ്ഥാനസർക്കാർ, പൊതുമേഖല, ഓട്ടോണമസ് ബോഡി, തുടങ്ങിയവയിലല്ലാത്ത അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരും 18നും 60 വയസിനും ഇടയിലുള്ളവരുമായ ഇന്ത്യൻ പൗരന്മാർക്ക് എൻപിഎസ്‌സ്വാവലംബൻ അക്കൗണ്ട് തുറക്കാവുന്നതാണ്.

കോൺട്രിബ്യൂഷനുകൾ

ൻപിഎസിലെ എല്ലാ സിറ്റിസൺ മോഡലുകൾക്കും ടയർ 1 ൽ മിനിമം കോൺട്രിബ്യൂഷൻ 500 രൂപയാണ്. എന്നാൽ ടയർ 2വിൽ ഇത് 1000 രൂപയാണ്. ടയർ 1ൽ മിനിമം എമൗണ്ട് പെർ കോൺട്രിബ്യൂഷൻ 500 രൂപയും ടയർ 2വിൽ 250 രൂപയുമാണ്. വർഷത്തിലെ ചുരുങ്ങിയ കോൺട്രിബ്യൂഷൻ ടയർ 1ൽ 6000 രൂപയും ടയർ 2വിൽ 2000 രൂപയുമാണ്. കോൺട്രിബ്യൂഷനുകളുടെ ചുരുങ്ങിയ ഫ്രീക്വൻസി ടയർ 1ലും ടയർ 2വിലും വർഷത്തിൽ ഒന്നാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP